നൂറുകണക്കിന് ഓഹരികളില്‍ നിന്നും ഹ്രസ്വകാല നിക്ഷേപത്തിനും വ്യാപാരത്തിനുമായി തിരഞ്ഞെടുക്കുന്നതിന് ഏറ്റവും കൂടുതല്‍ പേരും ആശ്രയിക്കുന്നത് 'ടെക്നിക്കല്‍ അനാലിസി'സിനെയാണ്. ഓഹരി/ സൂചികയുടെ ചാര്‍ട്ടില്‍ നിയതമായ ക്രമത്തിലും രൂപങ്ങളിലും പ്രത്യക്ഷമാകുന്ന പാറ്റേണുകളില്‍ നിന്നും വിവിധ സൂചകങ്ങളുടെയും കൂടി അടിസ്ഥാനത്തില്‍ അതിന്റെ അന്തര്‍ലീന ട്രെന്‍ഡിനെ വായിച്ചെടുക്കുന്ന അപഗ്രഥന രീതിയാണിത്.
ഇത്തരത്തില്‍ ഹ്രസ്വകാലയളവിലേക്ക് നിക്ഷേപത്തിനായി പരിഗണിക്കാവുന്ന ഒരു റിയാല്‍റ്റി ഓഹരിയുടെ വിശദാംശമാണ് ചുവടെ ചേര്‍ക്കുന്നത്.
ഡിഎല്‍എഫ്
ഇന്ത്യയിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് കമ്പനികളിലൊന്നാണ് ഡിഎല്‍എഫ് ലിമിറ്റഡ്. 1963-ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഡല്‍ഹി ലാന്റ് & ഫൈനാന്‍സ് എന്നതിന്റെ ചുരുക്ക രൂപമാണ് ഡിഎല്‍എഫ്. സ്ഥലം ഏറ്റെടുക്കുക, രൂപകല്‍പ്പന, വികസിപ്പിക്കുക, വില്‍ക്കുക, മാര്‍ക്കറ്റ് ചെയ്യുക തുടങ്ങി റിയല്‍ എസ്റ്റേറ്റ് മേഖലയിലെ എല്ലാത്തരം സംരംഭങ്ങളും കമ്പനിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നു.
അടിസ്ഥാന സൗകര്യ വികസനം, ഹോട്ടല്‍, സ്പെഷ്യല്‍ എകോണമിക് സോണ്‍ (SEZ) എന്നിവയിലും സ്വന്തമായി സംരംഭങ്ങളുണ്ട്. 15 സംസ്ഥാനങ്ങളിലെ 24 നഗരങ്ങളിലായി വിവിധ സംരംഭങ്ങളുണ്ട്.
ഓഹരി വിശദാംശം
മുഖ്യ പ്രമോട്ടര്‍മാരുടെ കൈവശം തന്നെയാണ്, ഡിഎല്‍എഫ് ഓഹരികളുടെ 74.95 ശതമാനവും എന്നത് ശ്രദ്ധേയമാണ്. വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 14.9 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 4.80 ശതമാനം വീതവും ഓഹരി പങ്കാളിത്തവുമുണ്ട്. നിലവില്‍ 96,700 കോടിയാണ് കമ്പനിയുടെ വിപണി മൂല്യം. ഡിഎല്‍എഫിന്റെ പ്രതിയോഹരി ബുക്ക് വാല്യൂ 147 രൂപ നിരക്കിലും പിഇ അനുപാതം 56 മടങ്ങിലുമാണുള്ളത്.
അതേസമയം കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ ഡിഎല്‍എഫ് (BSE: 532868, NSE : DLF) ഓഹരിയുടെ ഉയര്‍ന്ന വില 430 രൂപയും കുറഞ്ഞ വില 295 രൂപയുമാണ്.
സാമ്പത്തികം
സെപ്റ്റംബറില്‍ അവസാനിച്ച നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഡിഎല്‍എഫിന്റെ സംയോജിത വരുമാനം 1,302 കോടിയാണ്. ഇത് മുന്‍ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 12 ശതമാനം ഇടിവാണ് കാണിക്കുന്നത്. അതേസമയം, കമ്പനിയുടെ സെപ്റ്റംബര്‍ പാദത്തിലെ അറ്റാദായം 4773 കോടി രൂപയാണ്. വാര്‍ഷികാടിസ്ഥാനത്തില്‍ 26 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്.
ഇതോടെ പ്രതിയോഹരി വരുമാനവും 1.53 രൂപയില്‍ നിന്നും 1.93 രൂപയിലേക്ക് മെച്ചപ്പെട്ടു. മുടങ്ങാതെ ലാഭിവിഹിതം നല്കുന്ന ഡിഎല്‍ഫ് ഓഹരിയുടെ നിലവിലെ ഡിവിഡന്റ് യീല്‍ഡ് 0.77 ശതമാനമാണ്.
ലക്ഷ്യവില 475
ഇന്നു 390 രൂപ നിലവാരത്തിലായിരുന്നു ഡിഎല്‍എഫ് ഓഹരിയുടെ ക്ലോസിങ്. ഇവിടെ നിന്നും 530 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് എസ്എംസി ഗ്ലോബല്‍ സെക്യൂരിറ്റീസ് നിര്‍ദേശിച്ചത്. ഇതിലൂടെ അടുത്ത 5-7 ആഴ്ചയ്ക്കുള്ളില്‍ 22 ശതമാനം നേട്ടമാണ് ലക്ഷ്യമിടുന്നത്. ഈ നിലവാരത്തില്‍ നിന്നും ഡിഎല്‍എഫ് ഓഹരികള്‍ വാങ്ങുന്നവര്‍ 365 രൂപയില്‍ സ്റ്റോപ് ലോസ് ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
അതേസമയം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 3% തിരുത്തല്‍ നേരിട്ടെങ്കിലും ഒരു മാസത്തിനിടെ 6% നേട്ടം കരസ്ഥമാക്കാന്‍ ഡിഎല്‍എഫ് ഓഹരികള്‍ക്ക് സാധിച്ചിട്ടുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എസ്എംസി ഗ്ലോബല്‍ സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിനു നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications