ഉയര്‍ന്ന ലാഭമാര്‍ജിനും മികച്ച നേട്ടവും നല്‍കുന്ന 7 ഓഹരികള്‍; പട്ടികയില്‍ ടാറ്റ ഗ്രൂപ്പ് കമ്പനിയും

ഒരു കമ്പനിയുടെ ലാഭക്ഷമത അളക്കുന്നതിനായാണ് പൊതുവില്‍ ലാഭമാര്‍ജിന്‍ കണക്കുക്കൂട്ടുന്നത്. കമ്പനിയുടെ ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ നിന്നും പണമൊഴുക്ക് എത്രയുണ്ടെന്നും മനസിലാക്കാം. ഇത്തരത്തില്‍ എന്‍എസ്ഇ-500 സൂചികയുടെ ഭാഗമായി ഓഹരികളില്‍ നിന്നും കഴിഞ്ഞ 4 സാമ്പത്തിക പാദങ്ങളില്‍ 15 ശതമാനത്തിലധികം ലാഭമാര്‍ജിന്‍ നിലനിര്‍ത്തുന്ന 50 ഓഹരികളെ കണ്ടെത്താന്‍ സാധിച്ചു.

ഇതില്‍ ഭൂരിപക്ഷം ഓഹരികളുടേയും വില കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ മുന്നേറിയിട്ടില്ലെങ്കിലും 7 ഓഹരികള്‍ 30 ശതമാനത്തിലേറെ നേട്ടം കരസ്ഥമാക്കി. ഈ 7 ഓഹരികളില്‍ ദൗര്‍ബല്യത്തേക്കാള്‍ ഏറെയായി അനുകൂല ഘടകങ്ങളാണ് പൊതുവില്‍ കാണുന്നത്.

ഗുജറാത്ത് ഫ്ലൂറോകെമിക്കല്‍സ്

ഗുജറാത്ത് ഫ്ലൂറോകെമിക്കല്‍സ്

ക്ലോറോമീതെന്‍സ്, റെഫ്രിജറന്റ്സ്, പോളിടെറാഫ്ലൂറോ- എതിലീന്‍ എന്നിവയുടെ നിര്‍മാണത്തില്‍ ദേശീയ തലത്തില്‍ മുന്‍നിരയിലുള്ള കമ്പനിയാണ് ഗുജറാത്തിലെ പഞ്ച്മഹല്‍ ജില്ല ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗുജറാത്ത് ഫ്ലൂറോകെമിക്കല്‍സ്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ ഈ മിഡ് കാപ് ഓഹരിയിലെ നേട്ടം 101 ശതമാനമാണ്. 52 ആഴ്ച കാലയളവില്‍ ഗുജറാത്ത് ഫ്ലൂറോകെമിക്കല്‍സ് ഓഹരിയുടെ ഉയര്‍ന്ന വില 4,173 രൂപയും കഴിഞ്ഞ ദിവസത്തെ ക്ലോസിങ് വില 3,788 രൂപയുമാണ്.

സമാന വ്യവസായ മേഖലയിലുള്ള ഓഹരികളുടെ ശരാശരി യുടെ പിഇ അനുപാതം 35.10 നിലവാരത്തിലായിരിക്കുമ്പോള്‍ ഗുജറാത്ത് ഫ്ലൂറോകെമിക്കല്‍സിന്റേത് (BSE: 542812, NSE : FLUOROCHEM) 39 മടങ്ങിലാണുള്ളത്.

ക്രെഡിറ്റ് ആക്‌സസ് ഗ്രാമീണ്‍

ക്രെഡിറ്റ് ആക്‌സസ് ഗ്രാമീണ്‍

രാജ്യത്തെ ഏറ്റവും വലിയ മൈക്രോഫിനന്‍സ് സ്ഥാപനമാണ് ക്രെഡിറ്റ് ആക്‌സസ് ഗ്രാമീണ്‍ ലിമിറ്റഡ്. മൈക്രോ ഫിനാന്‍സ് വിപണി വിഹിതത്തില്‍ ആഗോള തലത്തില്‍ തന്നെ മുന്‍പന്തിയിലാണ് സ്ഥാനം. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ ഈ മിഡ് കാപ് ഓഹരിയിലെ നേട്ടം 60 ശതമാനമാണ്. 52 ആഴ്ച കാലയളവില്‍ ക്രെഡിറ്റ് ആക്‌സസ് ഗ്രാമീണ്‍ ഓഹരിയുടെ ഉയര്‍ന്ന വില 1,154 രൂപയും ഇന്നലത്തെ ക്ലോസിങ് വില 981 രൂപയുമാണ്.

സമാന വ്യവസായ മേഖലയിലുള്ള ഓഹരികളുടെ ശരാശരി യുടെ പിഇ അനുപാതം 28.51 നിലവാരത്തിലായിരിക്കുമ്പോള്‍ ക്രെഡിറ്റ് ആക്‌സസ് ഗ്രാമീണിന്റേത് (BSE: 541770, NSE : CREDITACC) 26 മടങ്ങിലേയുള്ളൂ.

ഐടിസി

ഐടിസി

നൂറിലേറെ വര്‍ഷത്തെ പാരമ്പര്യമുള്ള ഐടിസി കമ്പനിക്ക് അഞ്ച് വിഭാഗങ്ങളിലായി 13 ബിസിനസ് സംരംഭങ്ങളാണുള്ളത്. സിഗരറ്റ് വിപണിയിലെ അനിഷേധ്യ നേതാവാണ്. 100-ലധികം രാജ്യങ്ങളിലേക്ക് കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നു. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ ഈ ലാര്‍ജ് കാപ് ഓഹരിയിലെ നേട്ടം 57 ശതമാനമാണ്. 52 ആഴ്ച കാലയളവില്‍ ഐടിസി ഓഹരിയുടെ ഉയര്‍ന്ന വില 356 രൂപയും കഴിഞ്ഞ ദിവസത്തെ ക്ലോസിങ് വില 354 രൂപയുമാണ്.

സമാന വ്യവസായ മേഖലയിലുള്ള ഓഹരികളുടെ ശരാശരി പിഇ അനുപാതം 25.50 നിലവാരത്തിലായിരിക്കുമ്പോള്‍ ഐടിസിയുടേത് (BSE: 500875, NSE : ITC) 25.47 മടങ്ങിലാണുള്ളത്.

ടാറ്റ ഇന്‍വെസ്റ്റ്മെന്റ്

ടാറ്റ ഇന്‍വെസ്റ്റ്മെന്റ്

ബാങ്ക് ഇതര ധനകാര്യ സ്ഥാപനമാണ് ടാറ്റ ഇന്‍വെസ്റ്റ്മെന്റ് കോര്‍പറേഷന്‍. ലിസ്റ്റ് ചെയ്തതും അല്ലാത്തതുമായ കമ്പനികളുടെ ഓഹരി നിക്ഷേപങ്ങളിലും വായ്പാ സേവനങ്ങളിലുമാണ് ശ്രദ്ധയൂന്നീയിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ ഈ മിഡ് കാപ് ഓഹരിയിലെ നേട്ടം 56 ശതമാനമാണ്. 52 ആഴ്ച കാലയളവില്‍ ടാറ്റ ഇന്‍വെസ്റ്റ്മെന്റ് ഓഹരിയുടെ ഉയര്‍ന്ന വില 2,887 രൂപയും ഇന്നലത്തെ ക്ലോസിങ് വില 2,377 രൂപയുമാണ്.

സമാന വ്യവസായ മേഖലയിലുള്ള ഓഹരികളുടെ ശരാശരി പിഇ അനുപാതം 28.51 നിലവാരത്തിലായിരിക്കുമ്പോള്‍ ടാറ്റ ഇന്‍വെസ്റ്റ്മെന്റിന്റേത് (BSE: 501301, NSE : TATAINVEST) 46 മടങ്ങിലാണുളളത്.

ജിഎച്ച്‌സിഎല്‍

ജിഎച്ച്‌സിഎല്‍

കെമിക്കല്‍, ടെക്‌സ്റ്റൈല്‍സ്, കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് വിഭാഗങ്ങളിലായി വൈവിധ്യവത്കരിച്ച സംരംഭങ്ങളുള്ള പ്രമുഖ കമ്പനിയാണ് ഗുജറാത്ത് ഹെവി കെമിക്കല്‍സ് (ജിഎച്ച്‌സില്‍). ഗുണമേന്മയുള്ള സോഡ ആഷ് ആണ് കമ്പനിയുടെ പ്രധാന ഉത്പന്നം. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ ഈ സ്‌മോള്‍ കാപ് ഓഹരിയിലെ നേട്ടം 47 ശതമാനമാണ്. 52 ആഴ്ച കാലയളവില്‍ ജിഎച്ച്‌സിഎല്‍ ഓഹരിയുടെ ഉയര്‍ന്ന വില 709 രൂപയും കഴിഞ്ഞ ദിവസത്തെ ക്ലോസിങ് വില 631 രൂപയുമാണ്.

സമാന വ്യവസായ മേഖലയിലുള്ള ഓഹരികളുടെ ശരാശരി പിഇ അനുപാതം 35.10 നിലവാരത്തിലായിരിക്കുമ്പോള്‍ ജിഎച്ച്‌സിഎല്ലിന്റേത് (BSE: 500171, NSE : GHCL) 5.64 മടങ്ങിലേയുള്ളൂ.

ബജാജ് ഹോള്‍ഡിംഗ്‌സ്

ബജാജ് ഹോള്‍ഡിംഗ്‌സ്

ബജാജ് ഓട്ടോ ലിമിറ്റഡില്‍ നിന്നും വിഭജിച്ചാണ് ബജാജ് ഹോള്‍ഡിംഗ്‌സ് & ഇന്‍വസ്റ്റ്‌മെന്റ് കമ്പനി, 2007-ല്‍ രൂപീകരിച്ചത്. ആര്‍ബിഐയുടെ കീഴില്‍ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായി (നിക്ഷേപം സ്വീകരിക്കാത്ത വിഭാഗം) രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ ഈ ലാര്‍ജ് കാപ് ഓഹരിയിലെ നേട്ടം 38 ശതമാനമാണ്. 52 ആഴ്ച കാലയളവില്‍ ബജാജ് ഹോള്‍ഡിംഗ്‌സ് ഓഹരിയുടെ ഉയര്‍ന്ന വില 7,378 രൂപയും ഇന്നലത്തെ ക്ലോസിങ് വില 6,722 രൂപയുമാണ്.

സമാന വ്യവസായ മേഖലയിലുള്ള ഓഹരികളുടെ ശരാശരി പിഇ അനുപാതം 28.51 നിലവാരത്തിലായിരിക്കുമ്പോള്‍ ബജാജ് ഹോള്‍ഡിംഗ്‌സിന്റേത് (BSE: 500490, NSE : BAJAJHLDNG) 17 മടങ്ങിലേയുള്ളൂ.

ഏഞ്ചല്‍ വണ്‍

ഏഞ്ചല്‍ വണ്‍

വളരെയധികം വൈവിധ്യവത്കരിക്കപ്പെട്ട ധനകാര്യ സ്ഥാപനങ്ങളിലൊന്നാണ് ഏഞ്ചല്‍ വണ്‍. ഓഹരി, കമ്മോഡിറ്റി, കറന്‍സി എന്നിവയുടെ ബ്രോക്കിങ് സേവങ്ങളിലാണ് കമ്പനി ശ്രദ്ധയൂന്നിയിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ ഈ മിഡ് കാപ് ഓഹരിയിലെ നേട്ടം 30 ശതമാനമാണ്. 52 ആഴ്ച കാലയളവില്‍ ഏഞ്ചല്‍ വണ്‍ ഓഹരിയുടെ ഉയര്‍ന്ന വില 2,022 രൂപയും കഴിഞ്ഞ ദിവസത്തെ ക്ലോസിങ് വില 1,574 രൂപയുമാണ്.

സമാന വ്യവസായ മേഖലയിലുള്ള ഓഹരികളുടെ ശരാശരി പിഇ അനുപാതം 17.76 നിലവാരത്തിലായിരിക്കുമ്പോള്‍ ഏഞ്ചല്‍ വണ്ണിന്റേത് (BSE: 543235, NSE : ANGELONE) 17.50 മടങ്ങിലാണുള്ളത്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഏസ് ഇക്വിറ്റി പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X