ഞൊടിയിടയില്‍ ഒരു നിക്ഷേപകനെ പണക്കാരനും പാപ്പരാക്കാനും കഴിവുള്ള ഓഹരി വിഭാഗമാണ് പെന്നി സ്റ്റോക്കുകള്‍. ഒരേസമയം വമ്പന്‍ ലാഭ സാധ്യതയും നഷ്ട സാധ്യതകളും ഒളിഞ്ഞിരിക്കുന്നയിടം. ഭാവിയിലെ വമ്പന്‍ ആദായം സ്വപ്നം കണ്ടാണ് മിക്കവരും ഇത്തരം ഓഹരികളെ അന്വേഷിക്കുന്നത്.
എന്നാല്‍ ഏതൊരു നിക്ഷേപത്തിനും അതിന്റേതായ അപകട സാധ്യതകളും (റിസ്ക്) മറുവശത്തുണ്ടാകും. അടിസ്ഥാനപരമായി മികച്ച നിലയിലുള്ള പെന്നി ഓഹരികള്‍ കാലക്രമേണ മികച്ച നിക്ഷേപ വളര്‍ച്ച പ്രകടിപ്പിക്കാറുണ്ട്. അതിനാല്‍ സൂക്ഷ്മതയോടെ തെരഞ്ഞെടുക്കുന്നവര്‍ക്ക് പെന്നി ഓഹരികളില്‍ നിന്നും കൈനിറയെ നേട്ടം സ്വന്തമാക്കാനാകും. അതേസമയം അടിസ്ഥാനപരമായും സാമ്പത്തികപരമായും മികച്ച നിലവാരം കാത്തുസൂക്ഷിക്കാനാകാത്ത കമ്പനികള്‍ ക്രമേണ നഷ്ടത്തിലേക്ക് കൂപ്പുകുത്തും. ഇത്തരത്തില്‍ സമീപ ഭാവിയില്‍ വമ്പന്‍ തിരിച്ചടി നേരിടാവുന്ന 5 പെന്നി ഓഹരികളുടെ വിശദാംശമാണ് ചുവടെ ചേര്‍ക്കുന്നത്.
A-2-Z ഇന്‍ഫ്രാ എന്‍ജിനീയറിങ്
അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിനീയറിങ് സേവന ദാതാവാണ് എ-2-സെഡ് ഇന്‍ഫ്രാ എന്‍ജിനീയറിങ്.പ്രധാനമായും ഊര്‍ജം, ടെലികോം മേഖലകളിലെ ഇപിസി പദ്ധതികളാണ് കമ്പനി ഏറ്റെടുക്കുന്നത്. എന്‍എച്ച്പിസി, എന്‍ടിപിസി, പവര്‍ ഗ്രിഡ്, ഷോപ്പേര്‍സ് സ്റ്റോപ്, ബിര്‍ള സണ്‍ലൈഫ് പോലെ മുന്‍നിര ഇന്ത്യന്‍ കമ്പനികള്‍ എ-2-സെഡ് ഇന്‍ഫ്രാ എന്‍ജിനീയറിങ്ങിന്റെ (BSE: 533292, NSE : A2ZINFRA) ഉപഭോക്താക്കളുമാണ്.
എന്നിരുന്നാലും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കടബാധ്യതയുടെ മുതലും പലിശയും തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തുകയാണ്. കൂടാതെ കമ്പനിയുടെ കടം-ഓഹരി അനുപാതം 2.5 മടങ്ങിലാണുള്ളത്.
കഴിഞ്ഞ 3 വര്‍ഷത്തിനിടെ എ-2-സെഡ് ഇന്‍ഫ്രാ എന്‍ജിനീയറിങ്ങിന്റെ വരുമാനത്തില്‍ 25% വീതം സംയോജിത വാര്‍ഷിക ഇടിവ് രേഖപ്പെടുത്തുന്നു. അതായത് രാജ്യത്തെ വ്യവസായ മേഖലയും സമ്പദ്ഘടനയിലും ഉണര്‍വ് പ്രകടമായിരുന്നിട്ടും കമ്പനിക്ക് വളര്‍ച്ച കൈവരിക്കാനാകുന്നില്ലെന്ന് സാരം. ഏറെക്കാലത്തിനു ശേഷം ഇക്കഴിഞ്ഞ ജൂണ്‍ പാദത്തില്‍ എയര്‍ടെല്‍ ഗ്രൂപ്പിന്റെ കരാര്‍ നേടിയതിനാലും പലിശ ചെലവ് കുറഞ്ഞിരുന്നതിനാലും അറ്റാദായമായി 1.1 കോടി രൂപ കരസ്ഥമാക്കാനായിട്ടുണ്ട്. എ-2-സെഡ് ഇന്‍ഫ്രാ എന്‍ജിനീയറിങ് കമ്പനിയുടെ ഉയര്‍ന്ന കടബാധ്യത കനത്ത വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.
കടം കുറയ്ക്കാനുള്ള പദ്ധതി കമ്പനി തയ്യാറാക്കുന്നുവെങ്കിലും പ്രതസിന്ധി തരണം ചെയ്യുന്നത് എങ്ങനെയെന്ന് കാത്തിരുന്നു കണ്ടറിയണം. കഴിഞ്ഞ ദിവസം 10.10 രൂപയിലായിരുന്നു എ-2-സെഡ് ഇന്‍ഫ്രാ എന്‍ജിനീയറിങ് ഓഹരിയുടെ ക്ലോസിങ്.
ഇന്സ്പൈറീസിസ് സൊല്യൂഷന്‍സ്
ചെന്നൈ കേന്ദ്രമാക്കി ഐടി സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഇന്സ്പൈറീസിസ് സൊല്യൂഷന്‍സ്. എന്റര്‍പ്രൈസസ് ഇന്‍ഫ്രാസ്ട്രക്ചര്‍, ക്ലൗഡ് സെക്യൂരിറ്റി, ഇന്റര്‍നെറ്റ് ഓഫ് തിങ്സ്, പ്രോഡക്ട് എന്‍ജിനീയറിങ് ഡെവലപ്മെന്റ് സര്‍വീസസ് എന്നീ രംഗങ്ങളിലാണ് ശ്രദ്ധയൂന്നീയിട്ടുള്ളത്. ബാങ്കിംഗ്, ധനകാര്യം, നിര്‍മാണം, ടെലികോം, ആരോഗ്യസംരംക്ഷണം തുടങ്ങിയ മേഖലകളിലെ കമ്പനികള്‍ക്കാണ് ഇന്സ്പൈറീസിസ് സൊല്യൂഷന്‍സ് (BSE: 532774, NSE : INSPIRISYS) പ്രധാനമായും സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്.
അതേസമയം കമ്പനിയിലെ പ്രമോട്ടര്‍ പങ്കാളിത്തം വളരെ ഉയര്‍ന്നതാണെങ്കിലും (70 %) കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സാമ്പത്തിക പ്രകടനം തൃപ്തികരമല്ല. കഴിഞ്ഞ 3 വര്‍ഷത്തിനിടെ ഇന്സ്പൈറീസിസ് സൊല്യൂഷന്‍സിന്റെ വരുമാനത്തില്‍ 9.5 ശതമാനം നിരക്കില്‍ സംയോജിത വാര്‍ഷിക ഇടിവ് പ്രകടമാണ്. കമ്പനിയുടെ കടം-ഓഹരി അനുപാതം 132.6 മടങ്ങിലാണുള്ളത്. ഇക്കഴിഞ്ഞ ജൂണ്‍ പാദത്തില്‍ കമ്പനിയുടെ വരുമാനം 10 ശതമാനത്തിലധികം ഇടിഞ്ഞു. ലാഭക്ഷമതയും താഴോട്ടാണ്.
അതിനാല്‍ കടം കുറയ്ക്കുകയും വരുമാനത്തിലും ലാഭക്ഷമതയും ഉയര്‍ത്തുകയും ചെയ്യാതെ വളരെയധികം മാത്സര്യമുള്ള ഐടി മേഖലയില്‍ ഇന്സ്പൈറീസിസ് സൊല്യൂഷന്‍സിന് പിടിച്ചു നില്‍ക്കാനായേക്കില്ല. കഴിഞ്ഞ ദിവസം 47 രൂപയിലായരുന്നു ഓഹരിയുടെ ക്ലോസിങ്.
മാക്സ്ഹൈറ്റ്സ് ഇന്‍ഫ്രാസ്ട്രക്ചര്‍
റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ് മാക്സ്ഹൈറ്റ്സ് ഇന്‍ഫ്രാസ്ട്രക്ചര്‍. വാണിജ്യ, ഭവന സമുച്ചയങ്ങളുടേയും വില്പന, കെട്ടിട നിര്‍മാണവും വികസനത്തിലുമാണ് കമ്പനി ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. ഇതിനു പുറമെ വാഹന വായ്പാ സേവനങ്ങളും നല്കുന്നു. അതേസമയം കഴിഞ്ഞ 3 വര്‍ഷമായി മാക്സ്ഹൈറ്റ്സ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ വരുമാനം 48% നിരക്കില്‍ വാര്‍ഷികമായി ഇടിവ് കാണിക്കുന്നു. 2 വര്‍ഷം മുമ്പ് 1.4 കോടി ലാഭം നേടിയ സ്ഥാനത്ത് ഇപ്പോള്‍ 1.5 കോടിയുടെ നഷ്ടത്തിലാണ് പ്രവര്‍ത്തനം.
കൂടാതെ കമ്പനിയുടെ കടം-ഓഹരി അനുപാതം 2.6 മടങ്ങിലാണുള്ളത്. ഭാവിയില്‍ വരുമാനം ഉയര്‍ത്താനും കടം കുറയ്ക്കാനും സാധിച്ചില്ലെങ്കില്‍ കമ്പനിയുടെ നിലനില്പ് അപകടത്തിലാകും. കഴിഞ്ഞ ദിവസം 13.85 രൂപയിലായിരുന്നു മാക്സ്ഹൈറ്റ്സ് ഇന്‍ഫ്രാസ്ട്രക്ചര്‍ (BSE : 534338) ഓഹരിയുടെ ക്ലോസിങ്.
സദ്ഭാവ് എന്‍ജിനീയറിങ്
അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് സദ്ഭാവ് എന്‍ജിനീയറിങ്. ബിഒടി അടിസ്ഥാനത്തില്‍ പാലം, റോഡ്, കനാല്‍ എന്നിവയുടെ പരിപാലനത്തിലും നടത്തിപ്പിലുമാണ് ശ്രദ്ധയൂന്നീയിരിക്കുന്നത്. ഇതിനകം 8,400 കിലോമീറ്റര്‍ റോജ് പദ്ധതികള്‍ കമ്പനി പൂര്‍ത്തീകരിച്ചിട്ടുണ്ട്. എന്നാല്‍ 'ഹൈബ്രിഡ് ആന്വിറ്റി മോഡല്‍' പ്രകാരം നിര്‍മിക്കുന്ന പദ്ധതികള്‍ നിര്‍മാണ കാലാവധി കഴിഞ്ഞിട്ടും പൂര്‍ത്തീകരിക്കാതെ ഇഴയുന്നത് സദ്ഭാവ് എന്‍ജിനീയറിങ്ങിന് തിരിച്ചടിയാകുന്നു.
ഇതിനിടെ ചില പദ്ധതികളുടെ ഭാഗിക വില്പനയിലൂടെ പണം സമാഹരിക്കാന്‍ ശ്രമിച്ചെങ്കിലും നടപടികള്‍ പൂര്‍ത്തിയാക്കി തുക ലഭിക്കാന്‍ വൈകിയതും ഇരുട്ടടിയായി. ഇതോടെ 2022 ജൂണില്‍ തിരിച്ചടയ്ക്കേണ്ട കടബാധ്യത ഭാഗികമായി മുടങ്ങി.
അതേസമയം കഴിഞ്ഞ 3 വര്‍ഷമായി സദ്ഭാവ് എന്‍ജിനീയറിങ്ങിന്റെ വരുമാനം 9.9% നിരക്കില്‍ വാര്‍ഷികമായി ഇടിവ് രേഖപ്പെടുത്തുന്നു. കഴിഞ്ഞ 2 വര്‍ഷമായി കമ്പനി നഷ്ടത്തിലേക്ക് വഴിമാറി. കഴിഞ്ഞ വര്‍ഷം നഷ്ടം മൂന്നിരട്ടിയായി വര്‍ധിച്ചു. കൂടാതെ കമ്പനിയുടെ കടം-ഓഹരി അനുപാതം 7.7 മടങ്ങിലാണുള്ളത്. സദ്ഭാവ് എന്‍ജിനീയറിങ്ങിന്റെ പ്രമോട്ടറുടെ കൈവശമുള്ള ഓഹരികളില്‍ 88 ശതമാനവും ഈട് നല്‍കിയിരിക്കുകയാണ്.
അതേസമയം കാലതാമസം വരുത്താതെ പദ്ധതികള്‍ പൂര്‍ത്തിയാക്കുകയും അതില്‍ നിന്നുള്ള വരുമാനം കൃത്യസമയത്ത് ലഭിക്കുകയും ചെയ്താല്‍ കമ്പനിയുടെ തലവര ഭാവിയില്‍ തെളിഞ്ഞേക്കാം. കഴിഞ്ഞ ദിവസം 12.30 രൂപയിലായിരുന്നു സദ്ഭാവ് എന്‍ജിനീയറിങ് (BSE: 532710, NSE : SADBHAV) ഓഹരിയുടെ ക്ലോസിങ്.
യാരി ഡിജിറ്റല്‍
വിവിജ ഡിജിറ്റല്‍ സേവനങ്ങള്‍ നല്കുന്ന വിപണന വേദിയാണ് യാരി ഡിജിറ്റല്‍ ഇന്റഗ്രേറ്റഡ് സര്‍വീസസ്. ഭരണനിര്‍വഹണം, പരിപാലനം, ഉപകരങ്ങള്‍ വാടകയ്ക്ക് നല്‍കുന്നതിനുമൊക്കെയുള്ള സേവനങ്ങള്‍ സോഷ്യല്‍ മീഡിയ മുഖേന പരസ്പരം ഇടപാട് നിര്‍വഹിക്കുന്നതിനുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോം സജ്ജമാക്കുന്നിതാലാണ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. അതേസമയം കഴിഞ്ഞ 3 വര്‍ഷമായി യാരി ഡിജിറ്റലിന്റെ വരുമാനത്തില്‍ 16.2% വീതം ഇടിവും പ്രവര്‍ത്തന നഷ്ടവും പ്രകടമാണ്. പുതിയ കരാറുകളുടെ അഭാവമാണ് കാരണം.
ബി-2-ബി മോഡലില്‍ നിന്നും ബി-2-സി രീതിയലേക്ക് പ്രവര്‍ത്തനശൈലി മാറ്റിയിട്ടും വിപണനത്തിനായി വലിയ തുക ചെലവഴിച്ചിട്ടും കമ്പനിക്ക് മെച്ചമുണ്ടാകുന്നില്ല. കഴിഞ്ഞ 3 വര്‍ഷത്തിനിടെ യാരി ഡിജിറ്റലിന്റെ (BSE: 533520, NSE : YAARII) കടം 25.9 കോടിയില്‍ നിന്നും 556.2 കോടിയായി വര്‍ധിച്ചു. കഴിഞ്ഞ ദിവസം 36.8 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്.
മികച്ചവയെ തിരിച്ചറിയാം
പെന്നി ഓഹരികളില്‍ നിന്നും ഭേദപ്പെട്ടതെന്ന് വിലയിരുത്താവുന്ന കമ്പനികളെ കണ്ടെത്തിയാല്‍ താഴെ പറയുന്ന ഘടകങ്ങള്‍ കൂടി പരിശോധിച്ച് ഉറപ്പ് വരുത്തുക.
- ശക്തമായ ബാലന്‍സ് ഷീറ്റ്- കുറഞ്ഞ കടബാധ്യത/ കരുതല്‍ ശേഖരം/ കറന്റ് റേഷ്യോ 1-ന് മുകളില്‍.
- ഉയര്‍ന്ന പ്രമോട്ടര്‍ വിഹിതം- എത്രത്തോളം ഉയര്‍ന്ന തോതില്‍ പ്രമോട്ടറുടെ ഓഹരി വിഹിതമുണ്ടോ അത്രയും നല്ലത്. കമ്പനിയിലുള്ള വിശ്വാസത്തിന്റെ പ്രതിഫനമാണത്.
- ഗുണമേന്മയുള്ള ബിസിനസ്- ദീര്‍ഘകാലയളവില്‍ നിലനില്ക്കുന്നതും പ്രസക്തിയുള്ളതുമായ സംരംഭമായിരിക്കണം.
- പണമൊഴുക്ക്- മുഖ്യ പ്രവര്‍ത്തനങ്ങളില്‍ നിന്നും വരുമാനം കണ്ടെത്തണം. തുടര്‍ന്ന് ഈ പണം എങ്ങനെ ചെലവഴിക്കുന്നുവെന്നും പരിശോധിക്കുക.
- മൂല്യമതിപ്പ്- ഓഹരികളുടെ മൂല്യമതിപ്പിന്റെ (Valuations) അടിസ്ഥാനത്തില്‍ ചെലവ് കുറഞ്ഞാതാകണം. ഓഹരിയുടെ വില ബുക്ക് വാല്യൂവിന്റെ താഴെയാണോയെന്നും പരിശോധിക്കുക. ബുക്ക് വാല്യൂവിനേക്കാള്‍ 20% എങ്കിലും താഴെയുള്ള ഓഹരികള്‍ പരിഗണിക്കാം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുമ്പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

മാരുതി സുസുക്കി ഓഹരി വാങ്ങാം, 29 ശതമാനം ലാഭം ഉറപ്പെന്ന് മോത്തിലാൽ ഓസ്വാൾ, കുതിപ്പിന്റെ കാരണം അറിയാം

ബെംഗളൂരുവില്‍ എല്‍പിജി പ്രതിസന്ധി രൂക്ഷം; ബ്ലാക്ക് മാര്‍ക്കറ്റില്‍ വില 5,000 രൂപ, ഹോട്ടലുകള്‍ വില ഉയര്‍ത്തും

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

ബെംഗളൂരുവിലും മുംബൈയിലും ഹോട്ടലുകൾ താൽക്കാലിക അടച്ചുപൂട്ടലിലേക്ക്; മലയാളികളടക്കം ആശങ്കയിൽ

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

കേന്ദ്രസര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള ചെറു സമ്പാദ്യ പദ്ധതികള്‍: ആകര്‍ഷകമായ പലിശ; നിക്ഷേപം പോസ്റ്റ് ഓഫീസ് വഴിയും

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്: പാചക വാതക ബുക്കിംഗില്‍ കുതിച്ചുചാട്ടം, ഇക്കാര്യങ്ങള്‍ അറിയണം

ഐടി ജോലി വീട്ടിലിരുന്ന് ചെയ്യാം, വർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാൻ ആലോചിച്ച് കമ്പനികൾ, കാരണം ഇതാണ്

ബെംഗളൂരു-കണ്ണൂര്‍ എക്സ്പ്രസ് കോഴിക്കോട് വരെ നീട്ടി; മാര്‍ച്ച് 15 മുതല്‍ സര്‍വീസ്, സമയക്രമം ഇതാ

എൽപിജി സിലിണ്ടർ വാട്ട്സ്ആപ്പ് വഴി ബുക്ക് ചെയ്യാം, വളരെ എളുപ്പത്തിൽ കാര്യം കഴിയും, എങ്ങനെ എന്ന് നോക്കാം

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്, പെരിന്തല്‍മണ്ണ-ബെംഗളൂരു കെഎസ്ആര്‍ടിസി സര്‍വീസ്, സമയവും റൂട്ടും ഇതാ



Click it and Unblock the Notifications