ആഗോള ഘടകങ്ങള്‍ അത്ര അനുകൂലമല്ലെങ്കില്‍ കൂടിയും സമീപകാലയളവില്‍ താരതമ്യേന ശക്തമായ പ്രകടനമാണ് ഇന്ത്യന്‍ ഓഹരി വിപണി പുറത്തെടുക്കുന്നത്. പ്രധാന സൂചികകള്‍ സര്‍വകാല റെക്കോഡ് ഉയര്‍ന്ന നിലവാരത്തിന് തൊട്ടടുത്തെത്തി. കോര്‍പ്പറേറ്റ് കമ്പനികള്‍ പുറത്തുവിടുന്ന സെപ്റ്റംബര്‍ പാദഫലം മികച്ച നിലവാരം പുലര്‍ത്തുന്നതും ആഭ്യന്തര വിപണിക്ക് ഗുണകരമാകുന്നു. ഇതിനിടെ 5 വര്‍ഷ കാലയളവിലെ ഉയര്‍ന്ന നിലവാരം ഭേദിച്ച് മുന്നേറുന്ന 6 ഓഹരികളെയാണ് ചുവടെ ചേര്‍ക്കുന്നത്.
എന്തുകൊണ്ട് പ്രാധാന്യം ?
ഒരു ഓഹരിയില്‍ അന്തര്‍ലീനമായിരിക്കുന്ന ബുളളിഷ് ട്രെന്‍ഡിനെയാണ് വീണ്ടും ഉയര്‍ന്ന നിലവാരത്തിലേക്ക് അത് സമീപിക്കുമ്പോള്‍ സൂചിപ്പിക്കുന്നത്. ആ ഓഹരിയില്‍ വേറെ പ്രതികൂല വാര്‍ത്തകള്‍ ഇല്ലെങ്കിലും വിപണിയില്‍ വന്‍ തകര്‍ച്ച ഇല്ലാതെ നില്ക്കുന്ന അവസരങ്ങളിലും വര്‍ഷക്കാലയളവിലെ ഉയര്‍ന്ന നിലവാരത്തിലേക്ക് വീണ്ടും ഓഹരിയെത്തുമ്പോള്‍ പുതിയ ഉയരം കുറിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതിനോടൊപ്പം മറ്റു ടെക്നിക്കല്‍ സൂചകങ്ങളും കൂടി വിലയിരുത്തുന്നത് ഓഹരിയിലെ വ്യാപാരത്തിന്റെ വിജയ സാധ്യത വര്‍ധിപ്പിക്കും.
ഐഡിഎഫ്സി
അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ എല്ലാത്തരം വായ്പ സേവനങ്ങള്‍ നല്‍കുന്നതും പദ്ധതികള്‍ നടപ്പിലാക്കുന്നതിന് മേല്‍നോട്ടം വഹിക്കുന്നതുമായ രാജ്യത്തെ മുന്‍നിര ഇന്‍ഫ്രാസ്ട്രക്ചര്‍ സംയോജിത ധനകാര്യ സ്ഥാപനമാണ് ഐഡിഎഫ്സി. അതേസമയം കഴിഞ്ഞ 5 വര്‍ഷ കാലയളവില്‍ ഈ മിഡ് കാപ് ഓഹരിയുടെ ഉയര്‍ന്ന നിലവാരം 80 രൂപയായിരുന്നു. ഇന്നലെ 81.15 രൂപയിലായിരുന്നു ഐഡിഎഫ്സി (BSE: 532659, NSE : IDFC) ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.
സുന്ദ്രം ഫാസ്റ്റ്നേര്‍സ്
പ്രമുഖ സംരംഭകരായ ടിവിഎസ് ഗ്രൂപ്പിന്റെ ഉപകമ്പനിയാണ് സുന്ദ്രം ഫാസ്റ്റ്നേര്‍സ് ലിമിറ്റഡ്. വാഹന, ഊര്‍ജ, അടിസ്ഥാന സൗകര്യ മേഖലയിലേക്ക് വേണ്ട യന്ത്രങ്ങളുടെ ഹൈ പ്രിസിഷന്‍ കമ്പോണന്റ്സ് നിര്‍മിക്കുന്ന കമ്പനിയാണിത്. അതേസമയം കഴിഞ്ഞ 5 വര്‍ഷ കാലയളവില്‍ സുന്ദ്രം ഫാസ്റ്റ്നേര്‍സ് (BSE: 500403, NSE : SUNDRMFAST) ഓഹരിയുടെ ഉയര്‍ന്ന നിലവാരം 994 രൂപയായിരുന്നു. കഴിഞ്ഞ ദിവസം 1,004 രൂപയിലായിരുന്നു ഈ മിഡ് കാപ് ഓഹരിയുടെ ക്ലോസിങ്.
അദാനി എന്റര്‍പ്രൈസസ്
രാജ്യത്ത് ഏറ്റവും വേഗത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലൊന്നായ അദാനി ഗ്രൂപ്പിന്റെ ഹോള്‍ഡിംഗ് കമ്പനിയാണ് അദാനി എന്റര്‍പ്രൈസസ്. ഏറ്റവും വേഗത്തില്‍ വളരുന്ന വൈവിധ്യവത്കരിക്കപ്പെട്ട കമ്പനിയുമാണിത്. അതേസമയം കഴിഞ്ഞ 5 വര്‍ഷ കാലയളവില്‍ അദാനി എന്റര്‍പ്രൈസസ് (BSE: 512599, NSE : ADANIENT) ഓഹരിയുടെ ഉയര്‍ന്ന നിലവാരം 3,885 രൂപയായിരുന്നു. ഇന്നലെ 3,961 രൂപയിലായിരുന്നു ഈ ലാര്‍ജ് കാപ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.
എസ്ബിഐ
രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കാണ് പൊതുമേഖലാ സ്ഥാപനം കൂടിയായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). രാജ്യത്തെ ബാങ്കിംഗ് മേഖലയിലെ 23 ശതമാനം വിപണി വിഹിതവും ധനകാര്യ സ്ഥാപനങ്ങള്‍ കൈകാര്യം ചെയ്യുന്ന നിക്ഷേപ ആസ്തിയുടെ 25 ശതമാനവും എസ്ബിഐയ്ക്കു കീഴിലാണ്.
അതേസമയം കഴിഞ്ഞ 5 വര്‍ഷ കാലയളവില്‍ ഈ ലാര്‍ജ് കാപ് ഓഹരിയുടെ ഉയര്‍ന്ന നിലവാരം 597 രൂപയായിരുന്നു. കഴിഞ്ഞ ദിവസം 614 രൂപയിലായിരുന്നു എസ്ബിഐ (BSE: 500112, NSE : SBIN) ഓഹരിയുടെ ക്ലോസിങ്.
ഗ്രേറ്റ് ഈസ്റ്റേണ്‍ ഷിപ്പിങ്
സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ കപ്പല്‍ കമ്പനിയാണ് ഗ്രേറ്റ് ഈസ്റ്റേണ്‍ ഷിപ്പിങ് (ജിഇ ഷിപ്പിങ്). ക്രൂഡ് ഓയില്‍, പെട്രോളിയം ഉത്പന്നങ്ങള്‍, വാതകങ്ങള്‍ എന്നിവയുടെ കടത്തിലാണ് പ്രധാനമായും ശ്രദ്ധയൂന്നീയിരിക്കുന്നത്.
അതേസമയം കഴിഞ്ഞ 5 വര്‍ഷ കാലയളവില്‍ ഗ്രേറ്റ് ഈസ്റ്റേണ്‍ ഷിപ്പിങ് (BSE: 500620, NSE : GESHIP) ഓഹരിയുടെ ഉയര്‍ന്ന നിലവാരം 584 രൂപയായിരുന്നു. ഇന്നലെ 603 രൂപയിലായിരുന്നു ഈ സ്മോള്‍ കാപ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.
ഭാരത് ഫോര്‍ജ്
പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര ഫോര്‍ജിങ് സ്ഥാപനമാണ് ഭാരത് ഫോര്‍ജ്. വാഹന, ഊര്‍ജ, വ്യോമയാന, പ്രതിരോധ മേഖലയിലേക്ക് ആവശ്യമായ ഉപകരണങ്ങളുടെ ഘടകങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണിത്. രാജ്യത്തെ ഏറ്റവും വലിയ വാഹനാനുബന്ധ ഉപകരണങ്ങളുടെ നിര്‍മാതാക്കളുമാണ്.
അതേസമയം കഴിഞ്ഞ 5 വര്‍ഷ കാലയളവില്‍ ഭാരത് ഫോര്‍ജ് (BSE: 500493, NSE : BHARATFORG) ഓഹരിയുടെ ഉയര്‍ന്ന നിലവാരം 872 രൂപയായിരുന്നു. കഴിഞ്ഞ ദിവസം 876 രൂപയിലായിരുന്നു ഈ മിഡ് കാപ് ഓഹരിയുടെ ക്ലോസിങ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications