ഭവന വായ്‌പ ഇൻഷുറൻസ്, ടേം ഇൻഷൂറൻസ്; കൂടുതൽ ലാഭകരം ഏത്?

ഭവന വായ്പ എടുക്കുമ്പോൾ പലിശ നിരക്ക്, കാലാവധി, ഇഎംഐ തുടങ്ങിയവയിൽ എല്ലാവരും വളരെയധികം ശ്രദ്ധ കൊടുക്കാറുണ്ടെങ്കിലും ഇൻഷുറൻസ് ഉപയോഗിച്ച് വായ്പ സുരക്ഷിതമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പലരും ചിന്തിക്കാറില്ല. ഭവനവായ്‌പയ്‌ക്ക് ഇൻഷുറൻസ് എടുക്കുന്നത് പല സ്ഥാപനങ്ങളും പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും അപകടസാധ്യതകൾ എങ്ങനെ മികച്ച രീതിയിൽ പരിഹരിക്കാമെന്നതിൽ പലപ്പോഴും ആശങ്കയുണ്ടാകാറുണ്ട്. നിങ്ങളുടെ അഭാവത്തിലും ഭവനവായ്‌പ കുടുംബത്തിനൊരു ബാധ്യതയാവാതിരിക്കാൽ നിങ്ങൾക്ക് രണ്ട് ഓപ്‌ഷനുകളുണ്ട്. അതായത് ഒരു ടേം പ്ലാൻ അല്ലെങ്കിൽ ഹോം ലോൺ പ്രൊട്ടെക്ഷൻ പ്ലാൻ (എച്ച്‌എൽ‌പി‌പി) എടുക്കുക എന്നത്.


എന്താണ് ഹോം ലോൺ പ്രൊട്ടെക്ഷൻ പ്ലാൻ?

എന്താണ് ഹോം ലോൺ പ്രൊട്ടെക്ഷൻ പ്ലാൻ?

ഹോം ലോൺ പ്രൊട്ടെക്ഷൻ പ്ലാൻ (എച്ച്‌എൽ‌പി‌പി) അഥവാ ഭവന വായ്‌പ ഇൻഷുറൻസ് പദ്ധതി എടുക്കുകയാണെങ്കിൽ, ജീവിതത്തിൽ പ്രതീക്ഷിക്കാതെ വരുന്ന അപകടസാധ്യതകൾ അതായത് ജോലി നഷ്‌ടപ്പെട്ടാൽ, വൈകല്യം, മരണം തുടങ്ങിയ സാഹചര്യത്തിൽ കുടിശ്ശികയുള്ള ഭവന വായ്‌പ തുക തീർപ്പാക്കാൻ വായ്‌പക്കാരന്റെ ഇൻഷൂറർ സഹായിക്കും. എച്ച്‌എൽ‌പി‌പി വഴി ലഭിക്കുന്ന ഒരു ഭവന വായ്പ ഇൻഷുറൻസ് കവർ, സാധാരണയായി ഒറ്റതവണ പ്രീമിയം പ്ലാനായി ബാങ്കുകൾ അല്ലെങ്കിൽ വായ്‌പ നൽകുന്ന സ്ഥാപനങ്ങളുമായി ചേർന്നാണ് വാഗ്ദാനം ചെയ്യുന്നത്. ചില ഭവന വായ്പ ഇൻഷുറൻസ് പദ്ധതികൾ അപേക്ഷകനും വീടിനും അതിലെ വസ്തുക്കൾക്കും കവർ വാഗ്ദാനം ചെയ്യുന്നുണ്ട്.

എന്താണ് ടേം ഇൻഷുറൻസ് പ്ലാൻ?

എന്താണ് ടേം ഇൻഷുറൻസ് പ്ലാൻ?

വ്യക്തികൾക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്ന ഏറ്റവും സമഗ്രമായ ഇൻഷൂറൻസ് പദ്ധതിയാണ് ടേം ഇൻഷുറൻസ് പദ്ധതി. പോളിസി ഉടമയ്‌ക്ക് മരണം സംഭവിക്കുകയാണെങ്കിൽ മാത്രം തുക തിരികെ നൽകപ്പെടുന്ന ഒരു തരം ഇൻഷുറൻസ് പോളിസികൂടിയാണ് ഇത്. ഈ ഇൻഷൂറൻസ് പ്രകാരം ഒരു നിശ്ചിത കാലയളവിലേക്കാണ് ജീവൻ പരിരക്ഷ ലഭ്യമാക്കുന്നത്. ഇൻഷൂറൻസ് എടുത്ത ആൾക്ക് മരണം സംഭവിക്കുകയാണെങ്കിൽ ആശ്രിതർക്ക് സം അഷ്വേഡ് തുക ലഭിക്കും. സാധാരണ ലൈഫ് ഇൻഷുറൻസ് അടവ് തുകയേക്കാളും കുറഞ്ഞ നിരക്കിൽ ടേം ഇൻഷുറൻസ് പോളിസികൾ ലഭ്യമാകും. 10, 20, 30 എന്നിങ്ങനെ വിവിധ കാലയളവിലേക്കുള്ള പോളിസി ഇടപാടുകാരന്റെ ആവശ്യത്തിനനുസരിച്ച് തിരഞ്ഞെടുക്കാം.

ഇവയിലേത് തിരഞ്ഞെടുക്കാം?

ഇവയിലേത് തിരഞ്ഞെടുക്കാം?

ഈ രണ്ട് ഇൻ‌ഷുറൻസ് ഉൽ‌പ്പന്നങ്ങളും സാമ്പത്തിക പരിരക്ഷ നൽകുന്നുണ്ടെങ്കിലും, വ്യത്യസ്ത ഘടകങ്ങളെക്കുറിച്ച് വിലയിരുത്തിയ ശേഷം നിങ്ങൾക്ക് തീരുമാനമെടുക്കാവുന്നതാണ്. അതായത് നിങ്ങൾക്ക് മതിയായ ടേം കവറേജ് ഉണ്ടെങ്കിൽ ഒരു എച്ച്എൽപിപി ആവശ്യമില്ലായിരിക്കാം. എന്നാൽ നിങ്ങളുടെ ടേം കവറേജ് തുക കുറവാണെങ്കിൽ, നിങ്ങളുടെ അഭാവത്തിൽ ലഭിക്കുന്ന തുക നിങ്ങളുടെ വായ്പ കുടിശ്ശിക അടയ്ക്കുന്നതിനേ തികയൂ. ഈ സാഹചര്യം ഒഴിവാക്കാൻ, നിങ്ങൾക്ക് പ്രത്യേകമായി ഒരു ഭവനവായ്പ ഇൻഷുറൻസ് പദ്ധതി എടുക്കാം അല്ലെങ്കിൽ അധിക ടേം കവറേജ് എടുക്കുന്നതും നല്ലതാണ്. ഒരു ഉൽപ്പന്നം തിരഞ്ഞെടുക്കുന്നതിന് മുമ്പ് ഈ ഘടകങ്ങൾ കൂടി പരിശോധിക്കുക.

പ്രീമിയം

പ്രീമിയം: എച്ച്‌എൽ‌പി‌പിയുടെ ഇൻഷൂറൻസ് പ്രീമിയം ഒറ്റതവണ പ്രീമിയം പേയ്‌മെന്റുമായി നൽകണം. ഇത് സാധാരണയായി നിങ്ങളുടെ ഭവനവായ്പ തുകയിലേക്കാണ് ചേർക്കുക. ഒരു ടേം പ്ലാൻ ആണെങ്കിൽ പ്രീമിയം നിങ്ങൾക്ക് പ്രതിമാസ, ത്രൈമാസ അല്ലെങ്കിൽ വാർഷിക ഘടുക്കളായി അടയ്‌ക്കാം.

പരിരക്ഷ

പരിരക്ഷ: ഒരു ഭവനവായ്‌പ ഇൻഷുറൻസ് പരിരക്ഷ നിങ്ങളുടെ വായ്പ തുക അടച്ചുതീരുന്നതോടെ അവസാനിക്കും. അതേസമയം പ്രീമിയം അടയ്ക്കുന്നത് തുടരുന്നിടത്തോളം കാലം ഒരു ടേം ഇൻഷുറൻസ് പ്ലാൻ നിങ്ങളെ പരിരക്ഷിക്കും.

ആനുകൂല്യങ്ങൾ

ആനുകൂല്യങ്ങൾ: എച്ച്‌എൽ‌പി‌പിയിൽ നിങ്ങളുടെ ഇൻ‌ഷുററിനെ ആശ്രയിച്ച്, വായ്പക്കാരന് മരണം സംഭവിച്ചാൽ മാത്രമല്ല. തൊഴിൽ നഷ്‌ടപ്പെട്ടാലും വൈകല്യം സംഭവിച്ചാലും, അസുഖങ്ങൾ‌ വന്നാലും നിങ്ങളുടെ ഇഎംഐകളിൽ ചില ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്. ഗുരുതരമായ രോഗം, വൈകല്യ ആനുകൂല്യങ്ങൾ മുതലായ ആഡ്-ഓണുകൾ ടേം പ്ലാനുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ ആഡ്-ഓണുകൾ ഉൾപ്പെടുത്തുന്നതിലൂടെ ചെലവ് വർദ്ധിക്കുമെന്ന് ഓർക്കുക.

നികുതി

നികുതി: നിങ്ങൾ തിരിച്ചടയ്‌ക്കുന്ന ഭവന വായ്‌പയുടെ പ്രധാന തുകയ്‌ക്ക് ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം നികുതി ആനുകൂല്യം ലഭിക്കുന്നതാണ്. എച്ച്‌എൽ‌പി‌പിയുടെ സിംഗിൾ പ്രീമിയം പേയ്‌മെന്റ് നിങ്ങളുടെ ഭവനവായ്‌പ തുകയിൽ ചേർത്തിരിക്കുന്നതിനാൽ, ഇത് നിങ്ങൾക്ക് സമാന നികുതി ആനുകൂല്യങ്ങൾ നൽകുന്നു. ഒരു ടേം ഇൻഷുറൻസ് പ്ലാനിനായി അടച്ച പ്രീമിയവും സെക്ഷൻ 80 സി പ്രകാരം നികുതി ആനുകൂല്യങ്ങൾക്ക് അർഹമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X