ഫിക്‌സഡ് റേറ്റ് ലോൺ, പ്രി-ഇഎംഐ ഓപ്‌ഷൻ, ഓവർഡ്രാഫ്‌റ്റ്; ഏത് ഭവനവായ്‌പ തിരിച്ചടവ് പദ്ധതിയാണ് യോജിച്ചത്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വന്തമായി വീട് വാങ്ങുക എന്നത് എല്ലാവരുടേയും സ്വപ്‌നമാണ്. സ്വപ്‌നത്തിനപ്പുറം ഒരു വ്യക്തിക്ക് അവരുടെ വീട് ജീവിതത്തിലെ ഏറ്റവും വലിയ നിക്ഷേപം കൂടിയാണ്. ഈ നിക്ഷേപം സാക്ഷാത്‌ക്കരിക്കാൻ മിക്ക ആളുകളും ഭവന വായ്പയെ ആശ്രയിക്കാറുണ്ട്. ഒരു വീട് തിരഞ്ഞെടുക്കുമ്പോൾ ആളുകൾ സാധാരണയായി വളരെയധികം ഗവേഷണങ്ങൾ നടത്താറുണ്ട്, എന്നാൽ ഭവനവായ്‌പയുടെ കാര്യത്തിൽ ഇത്തരം കർശനമായ ജാഗ്രത പാലിക്കാറുണ്ടോ? ഭവന വായ്‌പ എടുക്കുന്നതിന് മുൻപ് തന്നെ അതിന്റെ എല്ലാ വശങ്ങളും അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.  അതിനാൽ, നിങ്ങൾ ഒരു ഭവനവായ്പ എടുക്കാൻ വേണ്ടി പദ്ധതിയിടുകയാണെങ്കിൽ, ഫ്ലോട്ടിംഗ് റേറ്റ് ഭവനവായ്പ ഉൽ‌പ്പന്നങ്ങൾക്ക് പുറമെ ചില പ്രധാന തരം ഭവനവായ്പകളെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടതാണ്.

 

ഫിക്‌സഡ് റേറ്റ് ലോൺ

ഫിക്‌സഡ് റേറ്റ് ലോൺ: ഇന്ത്യയിൽ ഹോം ലോണുകൾക്ക് രണ്ട് തരം പലിശ നിരക്കുകൾ ഓഫർ ചെയ്യുന്നുണ്ട്. അതായത് ഫിക്‌സഡ്, ഫ്ലോട്ടിംഗ് എന്നിവ. ഫിക്‌സഡ് പലിശ നിരക്ക് തിരഞ്ഞെടുക്കുമ്പോൾ, പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ലോൺ കാലയളവിലുടനീളം പലിശ നിരക്കിൽ മാറ്റങ്ങളില്ലാതെ നിലനിൽക്കുന്നു. നിങ്ങൾക്ക് ഒരു ഹ്രസ്വ അല്ലെങ്കിൽ ഇടത്തരം കാലയളവിലേക്കുള്ള വായ്പയാണ് ആവശ്യമെങ്കിൽ (അതായത്, 3 മുതൽ 10 വർഷം വരെയുള്ള വായ്‌പകൾ), ഇത്തരം വായ്‌പകൾക്കാണ് സ്ഥിര പലിശ നിരക്കാണ് ഈടാക്കാറുള്ളത്. ഉദാഹരണത്തിന് 8.5% പലിശ എന്ന കണക്കിൽ ലോൺ എടുത്താൽ റിസർവ്ബാങ്ക് പലിശ കുറച്ചാലും ഈ നിരക്കിൽ മാറ്റമുണ്ടാകാത്തതാണ് ഫിക്‌സഡ് റേറ്റ്. റിസർവ് ബാങ്ക് നിരക്കുകളിൽ വ്യത്യാസം വരുന്നതനുസരിച്ച് പലിശനിരക്കിലും വ്യത്യാസം വരുന്നതാണ് ഫ്ലോട്ടിങ് പലിശ കൊണ്ടുദ്ദേശിക്കുന്നത്.

പ്രി-ഇഎംഐ ഓപ്‌ഷൻ

പ്രി-ഇഎംഐ ഓപ്‌ഷൻ: നിങ്ങൾ നിർമ്മാണത്തിലിരിക്കുന്ന ഒരു പ്രോപ്പർട്ടിയാണ് വാങ്ങുന്നതെങ്കിൽ, ബാങ്ക് ഘട്ടം ഘട്ടമായാണ് പണം വിതരണം ചെയ്യുക, അവയെ കൺസ്ട്രക്‌ഷൻ-ലിങ്ക്ഡ് പേയ്‌മെന്റുകൾ എന്ന് പറയുന്നു. ഒരു പ്രീ-ഇഎംഐ വായ്പ തിരിച്ചടവ് ഓപ്ഷനിൽ, ബാങ്ക് വിതരണം ചെയ്ത തുകയ്ക്ക് ലഭിക്കുന്ന ലളിതമായ പലിശ മാത്രമേ വായ്പക്കാരൻ നൽകേണ്ടതുള്ളൂ. ഇ‌എം‌ഐക്ക് മുമ്പുള്ള കാലയളവിൽ പ്രിൻസിപ്പൽ തുക തിരിച്ചടയ്‌ക്കേണ്ടതില്ല. വാടക വീട്ടിൽ താമസിച്ച് ആദ്യമായി വീട് വാങ്ങുന്നവർക്ക് ഈ ഓപ്‌ഷൻ ഉപകാരപ്പെടും. കാരണം വാടകയ്‌ക്കൊപ്പം വായ്‌പയുടെ ഇഎംഐകളും അടയ്‌ക്കേണ്ട സാഹചര്യം ഒഴിവായിക്കിട്ടും.

ഇന്ത്യയിലെ കോടീശ്വരന്മാർ ആരെല്ലാം? കാശുണ്ടാക്കാൻ പ്രായവും വിദ്യാഭ്യാസവും പ്രശ്നമല്ലഇന്ത്യയിലെ കോടീശ്വരന്മാർ ആരെല്ലാം? കാശുണ്ടാക്കാൻ പ്രായവും വിദ്യാഭ്യാസവും പ്രശ്നമല്ല

ഫുൾ ഇഎംഐ ഓപ്‌ഷൻ

ഫുൾ ഇഎംഐ ഓപ്‌ഷൻ: നിർമ്മാണത്തിലിരിക്കുന്ന ഒരു പ്രോപ്പർട്ടി വാങ്ങുമ്പോൾ, മുഴുവൻ ഇഎംഐയും തിരിച്ചടയ്‌ക്കാൻ കഴിയുന്ന ഓപ്ഷനും നിങ്ങൾക്ക് ലഭിക്കും. ഇത് ഒരു ഭവനവായ്‌പയ്‌ക്ക് നിങ്ങൾ അടയ്ക്കേണ്ട സാധാരണ ഇഎംഐ കൂടിയാണ്. ഇത് വായ്പക്കാരെ മൊത്തത്തിലുള്ള പലിശ വിഹിതത്തിൽ ലാഭം നേടാൻ സഹായിക്കും. അതിനാൽ, നിങ്ങളുടെ ഭവനവായ്പ വേഗത്തിൽ അടച്ചു തീർക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, തിരിച്ചടവ് ആരംഭിക്കുമ്പോൾ തന്നെ നിങ്ങൾക്ക് ഫുൾ ഇഎംഐ ഓപ്ഷൻ തിരഞ്ഞെടുക്കാം.

മൂന്നാം പാദത്തിൽ 11,640 കോടി രൂപയുടെ റെക്കോർഡ് അറ്റാദായവുമായി റിലയൻസ്മൂന്നാം പാദത്തിൽ 11,640 കോടി രൂപയുടെ റെക്കോർഡ് അറ്റാദായവുമായി റിലയൻസ്

ഓവർഡ്രാഫ്‌റ്റ് സൗകര്യം

ഓവർഡ്രാഫ്‌റ്റ് സൗകര്യം: നിരവധി ബാങ്കുകൾ ഓവർഡ്രാഫ്റ്റ് സൗകര്യമുള്ള ഭവന വായ്പകൾ നൽകുന്നുണ്ട്. ഈ സൗകര്യമുണ്ടെങ്കിൽ നിങ്ങൾക്ക് ഇ‌എം‌ഐയ്‌ക്ക് പുറമേ അധിക തുക ഈ അക്കൗണ്ടിലേക്ക് നിക്ഷേപിക്കാം. അധികമായി കൈയിൽ വരുന്ന പണം കൂടി ഭവന വായ്പയിലേക്ക് തിരിച്ചടയ്‌ക്കാനുള്ള സൗകര്യമാണ് ഇത്. ഇഎം‌ഐകളേക്കാൾ കൂടുതലുള്ള തുക പ്രീ-പേയ്‌മെന്റുകളായി കണക്കാക്കപ്പെടുന്നു, ഇത് പലിശ പേയ്‌മെന്റുകളിൽ മൊത്തത്തിലുള്ള വായ്പ ബാധ്യത കുറയ്ക്കുകയും ചെയ്യും. ഇങ്ങനെ വായ്‌പ അക്കൗണ്ടുകളിലേക്ക് അടയ്‌ക്കുന്ന അധിക തുക ആവശ്യമുള്ള സന്ദർഭങ്ങളിൽ പിൻവലിച്ച് ഉപയോഗിക്കാൻ പറ്റുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത. എന്നാൽ ഈ അക്കൗണ്ടിൽ നിന്ന് തുക പിൻവലിക്കുന്നത് ‌വായ്പയുടെ കുടിശ്ശിക ബാലൻസ് വർദ്ധിപ്പിക്കുന്നതിന് ഇടയാക്കുമെന്നത് ശ്രദ്ധിക്കുക.

Read more about: loan വായ്പ
English summary

ഫിക്‌സഡ് റേറ്റ് ലോൺ, പ്രി-ഇഎംഐ ഓപ്‌ഷൻ, ഓവർഡ്രാഫ്‌റ്റ്; ഏത് ഭവനവായ്‌പ തിരിച്ചടവ് പദ്ധതിയാണ് നിങ്ങൾക്ക് യോജിച്ചത്? | home loan repayment plan is best suited for you

home loan repayment plan is best suited for you
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X