മറ്റു നിക്ഷേപങ്ങളില്‍ നിന്ന് വ്യത്യസ്തമായി റിസ്‌ക് സാധ്യതയുള്ള നിക്ഷേപമാണ് ഓഹരി വിപണി നിക്ഷേപം. എന്നാല്‍ കൃത്യമായ അച്ചടക്കത്തോടെ നിക്ഷേപം നടത്തുന്നവര്‍ നല്ല ലാഭമുണ്ടാക്കുകയും ചെയ്യുന്നത്. ഓഹരികൾ വാങ്ങുകയും വില്ക്കുകയും ചെയ്യുന്നതിനേക്കാൾ പണമുണ്ടാക്കാനുള്ള മാര്‍ഗം നിക്ഷേപിച്ച് കാത്തിരിക്കുക എന്നതാണ്. എന്നു കരുതി ഓഹരികള്‍ വാങ്ങി രണ്ടും മൂന്നും പതിറ്റാണ്ട് കാത്തിരുന്ന് പണമുണ്ടാക്കണം എന്നല്ല പറഞ്ഞു വരുന്നത്. ഓഹരികളെ കൃത്യമായി പഠിച്ച അതില്‍ നിക്ഷേപിക്കുകയും ഓഹരിയുടെ മുന്നോട്ടുള്ള വളര്‍ച്ച പഠിക്കുകയും വേണം. ഓഹരിക്ക് അടിസ്ഥാന വളര്‍ച്ചയണുണ്ടാകുന്നത് വരെയാണ് കാത്തിരിക്കേണ്ടത്.
ഇത്തരത്തിൽ മൾട്ടിബാഗർ റിട്ടേൺ നൽകുന്ന ഓഹരികളെ പോർട്ട്ഫോളിയോയിൽ ഉൾപ്പെടുത്താൻ ഏതൊരു നിക്ഷേപകനും ആഗ്രഹിക്കുന്നുണ്ടാകും. ഇതിനായി മികച്ച ഓഹരികളെ നേരത്തെ കണ്ടെത്തി നിക്ഷേപം നടത്തണം. ഓഹരിയുടെ വ്യത്യസ്ത മാര്‍ജിനുകള്‍, റിട്ടേൺ ഓൺ ഇക്വിറ്റി (RoE), റിട്ടേൺ ഓൺ ക്യാപ്പിറ്റൽ (RoC), പിഇ അനുപാതം, ഓഹരിയുടെ ന്യായവില തുടങ്ങിയ അറിയുകയും കമ്പനിയുടെ വിപുലീകരണവും ഗവേഷണവും വികസനവും പോലുള്ള കാര്യങ്ങൾ മനസിലാക്കുകയും വേണം.

ഓഹരിയുടെ പുരോഗതി അറിയണം
ഒരു ഓഹരിയെ പറ്റി പഠിക്കുമ്പോൾ കഴിഞ്ഞ നാലോ അഞ്ചോ വര്‍ഷങ്ങളിലെ സിഎജിആര്‍ നോക്കണം. വർഷങ്ങളായുള്ള വളര്‍ച്ചയും ലാഭ നഷ്ടങ്ങളുടെ കണക്കും മനസിലാക്കാൻ ഇത് സാഹായിക്കും. ഇതോടൊപ്പം കമ്പനി തുടർച്ചായായി വളർച്ച നേടുന്നുണ്ടോയെന്നും സിഗ്-സാഗ് വളര്‍ച്ചയാണോ എന്നും മനസിലാക്കാം. മാനേജ്‌മെന്റിലോ ബിസിനസിലോ ഉള്ള പ്രതിസന്ധിയും ബാഹ്യ പ്രശ്നങ്ങളും വളർച്ചയിലെ ഏറ്റകുറച്ചിലുകൾക്ക് കാരണമാകാറുണ്ട്.
സിലിക്കൺ ബാങ്ക് വാലി തകർച്ച പോലെ, വലിയ ആഭ്യന്തര പ്രതിസന്ധിയുള്ള ഓഹരിയിൽ നിക്ഷേപിക്കുകയോ നിക്ഷേപം തുടരുന്നതിലോ അർഥമില്ല. അതേസമയം യുഎസിലെ ബാങ്ക് പ്രതിസന്ധി പോലുള്ള ബാഹ്യ ഘടകങ്ങൾ ബാങ്കിംഗ് ഓഹരികളുടെ റിട്ടേണിൽ പ്രതിഫളിക്കുന്നത് നിക്ഷേപകനെ സംബന്ധിച്ചിടത്തോളം വലിയ ആശങ്കയല്ലെന്ന് ജിസിഎൽ ബ്രോക്കിംഗ് സിഇഒ രവി സിംഗാൾ പറയുന്നു.
വാല്യുവേഷൻ
ഓഹരിയുടെ പിഇ അനുപാതം, റിട്ടേണ് ഓണ്‍ ഇന്‍വെസ്റ്റ്‌മെന്റ്, റിട്ടേണ്‍ ഓണ്‍ ക്യാപിറ്റല്‍ എന്നിവയെ പറ്റിയും പഠിക്കേണ്ടതുണ്ട്. ഇന്‍ഡസ്ട്രി പിഇ-യ്ക്ക് താഴെ പിഇ അനുപാതമുള്ള ഓഹരികൾ നിക്ഷേപത്തിന് നല്ലാതാണ്. ഇൻഡസ്ട്ര പിഇ അനുപാതത്തിന് താഴെ നിൽക്കുന്നത് വരെ നിക്ഷേപം തുടരാം. എന്നാൽ ഇത് സാര്‍വത്രികമായി ഉപയോഗിക്കാൻ സാധിക്കുന്നൊരു ഫോര്‍മുലയല്ല. പ്രത്യേകിച്ച് വിപണി സെന്റിമെന്റിലായി പ്രവർത്തിക്കുന്ന സമയത്ത്.
ഇൻഡസ്ട്രി പിഇയേക്കാൾ ഉയര്‍ന്ന പിഇ അനുപാതം ഉണ്ടായിരുന്നിട്ടും കോവിഡിന് ശേഷമുള്ള റാലിയില്‍ അദാനി എന്റര്‍പ്രൈസസ്, മറ്റ അദാനി ഗ്രൂപ്പ് ഓഹരികളുടെയും പ്രകടനം നിക്ഷേപകർക്ക് മുന്നിലുണ്ട്. കമ്പനിയുടെ ഏറ്റെടുക്കലുകളും വിപുലീകരണവും ഏറ്റെടുക്കലും കാരണം ഉയർന്ന വാല്യുവേഷനിലും പോസിറ്റീവ് പ്രകടനം നിലനിർത്താനായെന്ന്ന രവി സിംഗാൾ പറയുന്നു.
ഫെയർ വാല്യു
ഏതൊരു ഓഹരിയിലും അതിൻെറ ഫെയർ വാല്യു ഒരു പ്രധാന അടിസ്ഥാന ഘടകമാണ്. ന്യായവിലയുടെ അടിസ്ഥാനത്തില്‍ എന്‍ട്രി അല്ലെങ്കില്‍ എക്‌സിറ്റ് തീരുമാനിക്കണം. ഓഹരി അതിന്റെ ഫെയർ വാല്യുവിന് താഴെയാണ് ട്രേഡ് ചെയ്യുന്നതെങ്കില്‍ നിക്ഷേപം തുടരാം. ഫെയർ വാല്യു യഥാര്‍ത്ഥ ഓഹരി വിലയ്ക്ക് അടുത്തോ ഏതാണ്ട് തുല്യമോ ആണെങ്കില്‍ സ്റ്റോക്കില്‍ നിന്ന് പുറത്തു കടക്കണം എന്ന് പ്രോഫിറ്റ്‌മാർട്ട് സെക്യൂരിറ്റീസ് റിസർച്ച് മേധാവി അവിനാഷ് ഗോരക്ഷകർ നിർദ്ദേശിക്കുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുമ്പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications