കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ഇന്ത്യൻ ഓഹരി വിപണികൾ അസാധാരണമായ വളർച്ചയാണ് രേഖപ്പെടുത്തിയത്. ബിഎസ്ഇ സെൻസെസ് 33 മടങ്ങ് ഉയർന്നു. ഇക്കാലയളവിൽ ശരിയായ ഓഹരികൾ വാങ്ങി ദീർഘകാലം പിടിച്ചു നിന്ന നിക്ഷേപകർ ലക്ഷങ്ങളിൽ നിന്ന് കോടികൾ സമ്പാദിച്ചു. ഇത്തരത്തിൽ ഓഹരി വിപണിയിലെ ദീർഘകാല നിക്ഷേപം ക്ഷമ കയ്യിലുള്ളവർക്ക് മികച്ചൊരു ഓപ്ഷനാണ്.
ഉദാഹരണത്തിന് ഐസിഐസിഐ ബാങ്കിന്റെ ചരിത്രമെടുക്കാം. 1997 മുതൽ ഇക്കാലയളവ് വരെ 5,159 ശതമാനം വളർച്ച ഈയൊരു ഓഹരയിലുണ്ടായി. 1997-ൽ ഐസിഐസിഐ ബാങ്ക് ഓഹരികൾ ഒരു ലക്ഷം രൂപയ്ക്ക് വാങ്ങിയെങ്കിൽ 2020-ൽ 53 ലക്ഷം രൂപയായി മാറുമായിരുന്നു. ഈയൊരു നേട്ടം വരുന്ന വർഷങ്ങളിലും ആവർത്തിക്കാം. ഇതിന് ഓഹരികൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ചുവടെ ചേർക്കുന്നത്.
സെക്ടർ അടിസ്ഥാനമാക്കിയുള്ള നിക്ഷേപം
ഓഹരി വിപണിയുമായി ബന്ധപ്പെട്ട് ലഭിക്കുന്ന വിവരങ്ങളിൽ വരും വർഷങ്ങളിൽ മികച്ച പ്രകടനം നടത്താൻ പോകുന്ന സെക്ടറുകളെ പറ്റിയുള്ള വിലയിരുത്തലുകൾ ഈ മേഖലയിലെ ഓഹരികളിലേക്ക് നിക്ഷേപിക്കാൻ പ്രേരിപ്പിക്കാറുണ്ട്. സെക്ടറുകളെ പറ്റി വിദഗ്ധമായ അറിവില്ലാത്ത പക്ഷം നിക്ഷേപം പാടില്ല.
ഒട്ടുമിക്ക സെക്ടറുകളും, പ്രത്യേകിച്ച് ഫാർമ, ബാങ്കിംഗ്, ടെലികോം, ടെക്‌നോളജി എന്നിവയ്ക്ക് സവിശേഷമായ സവിശേഷതകളുണ്ട്. ഇതിനാൽ സെക്ടറുകളെ മനസിലാക്കാതെ എപ്പോൾ എക്സിറ്റ് ചെയ്യണമെന്ന് മനസിലാക്കാൻ സാധിക്കില്ല. ഇതിനാൽ ഓഹരികൾ തിരഞ്ഞെടുക്കുന്നതിന് അടിസ്ഥാന ഗുണങ്ങൾ മനസിലാക്കിയുള്ള തിരഞ്ഞെടുപ്പ് രീതി ഉപയോഗിക്കുക.
അടിസ്ഥാന ഗുണങ്ങൾ പരിശോധിക്കുക
ഏതാനും പാദങ്ങളിലെ കമ്പനിയുടെ പ്രകടനത്തെ അടിസ്ഥാനമാക്കിയോ അടുത്ത പാദത്തേക്കുള്ള മാനേജ്‌മെന്റ് മാർഗ നിർദ്ദേശങ്ങൾ അടിസ്ഥാനമാക്കിയോ ഓഹരി തിരഞ്ഞെടുക്കുന്നത് അപകട സാധ്യതയുണ്ട്. നിക്ഷേപത്തിനായി ഓഹരി തിരഞ്ഞെടുക്കുമ്പോൾ കുറഞ്ഞത് പത്ത് വർഷത്തെ പ്രകടനം പരിശോധിച്ച് വേണം കമ്പനികളുടെ അടിസ്ഥാന കാര്യങ്ങൾ വിലയിരുത്താൻ.
പൊതുമേഖലാ കമ്പനികൾ
സർക്കാർ ഉടമസ്ഥതയിലുള്ള പൊതുമേഖലാ കമ്പനികൾ ദീർഘകാല നിക്ഷേപത്തിന് തിരഞ്ഞെടുക്കാവുന്നതാണ്. പ്രത്യേക മേഖലകളിൽ കുത്തകാവകാശം, മികച്ച സാമ്പത്തിക അടിത്തറ, തുടർച്ചയായ ലാഭ വിഹിതം എന്നിവ ഇത്തരം കമ്പനികളിൽ നിന്ന് ലഭിക്കും. പ്രതിരോധ മേഖലയിലെ എച്ച്എഎൽ കുത്തക സ്വഭാവമുള്ള പൊതുമേഖലാ സ്ഥാപനമാണ്.
കോൾ ഇന്ത്യ, ഒഎൻജിസി എന്നിവയിലെ നിക്ഷേപം ആകർഷകമായ ലാഭ വിഹിതം നൽകും. അതിനാൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ യോഗ്യത അടിസ്ഥാനമാക്കി നിക്ഷേപിക്കാവുന്നതാണ്. എന്നാൽ കമ്പനികളുടെ മൂലധന വിഹിതം സംബന്ധിച്ചവ സർക്കാർ തീരമാനങ്ങളാണെന്ന് ഓർക്കേണ്ടതുണ്ട്.
നിയന്ത്രണമുള്ള മേഖലകൾ
വലിയ നിയന്ത്രണങ്ങളുള്ള സെക്ടറുകളിലെ കമ്പനികൾ വലിയ പ്രതിസന്ധി നേരിടും. വർഷങ്ങളോളം വരുമാനം കുറയുന്നതിന് ഇത് കാരണമാകും. ടെലികോം മേഖല ഇതിനൊരു ഉദാഹരണമാണ്. ഇത്തരം അപകടസാധ്യതകളുള്ള കമ്പനികൾ ഒഴിവാക്കുന്നതാണ് നല്ലത്.
കമ്പനി ഓഡിറ്റിംഗ്
കമ്പനികളുടെ വാർഷിക റിപ്പോർട്ടുകൾ ശ്രദ്ധിക്കുകയും ഓഡിറ്റർമാരുടെ അഭിപ്രായങ്ങൾ വിലയിരുത്തുകയും വേണം. കമ്പനിയുടെ ആരോഗ്യത്തെ പറ്റിയുടെ അഭിപ്രായങ്ങൾ നിക്ഷേപ തീരുമാനങ്ങളെടുക്കാനുള്ള സൂചനകളാണ്. ഇതോടൊപ്പം ഇന്റർ കമ്പനി ഇടപാടുകളെ പറ്റി അറിയണം. സബ്സിഡിയറികളുള്ള കമ്പനികളാണെങ്കിൽ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
മൂലധന വിഹിതം
മാനേജ്മെന്റ് എങ്ങനെ മൂലധനം വിനിയോഗിക്കുന്നു എന്നിറിയേണ്ടതുണ്ട്. ഇതിനായി റിട്ടേൺ ഓൺ ഇക്വിറ്റി, ഡെബ്റ്റ് ഇക്വിറ്റി റേഷ്യോ എന്നിവ സഹായിക്കും. ഉയർന്ന വളർച്ച സാധ്യതയുള്ള മേഖലകളിലെ കമ്പനികളാണെങ്കിൽ കമ്പനിയുടെ സ്വഭാവം, വില, ഏറ്റെടുക്കാനുള്ള സാധ്യതകൾ എന്നിവയെ പറ്റി കൃത്യമായി പഠിക്കണം.
More From GoodReturns

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം



Click it and Unblock the Notifications