ഇന്ത്യയിലെ ഏറ്റവും സുപ്രധാന തിരിച്ചറിയൽ രേഖയാണ് ആധാർ. വലുതും ചെറുതുമായ എല്ലാ ആവശ്യങ്ങൾക്കും ആധാർ അത്യാവശ്യമാണ്. ആധാർ കാർഡിലൂടെ ഇന്ത്യൻ പൗരൻ്റെ എല്ലാ വിവരങ്ങളും ഉറപ്പാക്കാം. സർക്കാർ സംവിധാനത്തിൽ പ്രവർത്തിക്കുന്ന യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) എന്ന ഏജൻസിയാണ് ആധാറിൻ്റെ പ്രവർത്തനങ്ങൾക്കു പിന്നിൽ.
ഇന്ത്യൻ പൗരൻമാർക്ക് മാത്രമുള്ള തിരിച്ചറിയൽ രേഖയെന്ന നിലയിൽ ആധാർ യൂണീക്കാണ്. എന്നാൽ ആധാർ എന്തിനാണ് അപ്ഡേറ്റ് ചെയ്യുന്നതെന്നോ? എങ്ങനെ അപ്ഡേറ്റ് ചെയ്യാമെന്നോ പലർക്കും അറിയില്ല.
ആധാർ അപ്‌ഡേറ്റ് ചെയ്യുന്നതിന്റെ പ്രാധാന്യം അറിയാം...
- സർക്കാർ ആനുകൂല്യങ്ങളും സബ്‌സിഡികളും ഉറപ്പാക്കാം.
- ബാങ്കിംഗ്, സാമ്പത്തിക ഇടപാടുകൾ നടത്തുവാൻ ആധാൻ അത്യാവശ്യമാണ്.
- നികുതി ഫയലിംഗിന് ആധാർ ആവശ്യമുണ്ട്.
- യാത്ര, ഐഡന്റിറ്റി പരിശോധന (eKYC പോലുള്ളവ) തുടങ്ങിയ ഘട്ടങ്ങളിൽ ആധാർ അപ്ഡേറ്റ് ചെയ്തതായിരിക്കണം.
1. ആധാർ വിവരങ്ങളിലെ പിശകുകൾ തിരുത്താനും, വഞ്ചനാപരമായ കാര്യങ്ങൾ ഇല്ലാതാക്കുവാനും ആധാർ അപ്ഡേറ്റ് ചെയ്യുന്നതിലൂടെ സാധിക്കും.
2. നിങ്ങളുടെ ആധാർ കാർഡ് ലഭിച്ചിട്ട് 10 വർഷത്തിലേറെയായോ? എങ്കിൽ അത് തീർച്ചയായും അപ്‌ഡേറ്റ് ചെയ്യണമെന്ന് UIDAI ശുപാർശ ചെയ്യുന്നു.
3. നിങ്ങൾ 15 വയസ്സ് തികയുന്ന പ്രായപൂർത്തിയാകാത്ത വ്യക്തിയാണെങ്കിൽ, നിങ്ങളുടെ ബയോമെട്രിക് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്.

ആധാർ ഓൺലൈനായി എങ്ങനെ അപ്ഡേറ്റ് ചെയ്യാം?
- ആദ്യം ഔദ്യോഗിക വെബ്സൈറ്റായ https://myaadhaar.uidai.gov.in/ എന്നതിലേക്ക് പോകുക.
- നിങ്ങളുടെ ആധാർ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്ത് കാപ്ച നൽകുക.
- സൈറ്റിൽ ലോഗിൻ ചെയ്താൽ നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഒരു OTP ലഭിക്കും. നമ്പർ സ്ഥിരീകരിക്കാൻ ഈ ഒടിപി ഉപയോഗിക്കുക.
- അതിനു ശേഷം ഡോക്യുമെന്റ് അപ്‌ഡേറ്റ്' വിഭാഗത്തിലേക്ക് പോകുക.
- നിങ്ങളുടെ നിലവിലെ വിവരങ്ങളെല്ലാം വിശദമായി പരിശോധിക്കുക. ശേഷം ഡോക്യൂമെൻ്റ് തിരഞ്ഞെടുക്കുക (ഉദാഹരണത്തിന്:- മേൽവിലാസ തെളിവ്), അതിനു ശേഷം രേഖയുടെ സ്കാൻ ചെയ്ത ഒരു പകർപ്പ് അപ്‌ലോഡ് ചെയ്യുക (JPEG, PNG, അല്ലെങ്കിൽ PDF ഫോർമാറ്റിൽ നൽകണം. ഡോക്യൂമെൻ്റിൻ്റെ പരമാവധി വലുപ്പം: 2 MB ആയിരിക്കും).
- മാറ്റം വരുത്തേണ്ട രേഖകൾ സമർപ്പിച്ചുകഴിഞ്ഞാൽ, നിങ്ങൾക്ക് 14 അക്ക അപ്‌ഡേറ്റ് റിക്വസ്റ്റ് നമ്പർ (URN) ലഭിക്കും. ഇത് നിങ്ങളുടെ പുതിയ അപ്ഡേറ്റ് ട്രാക്ക് ചെയ്യാൻ ഉപയോഗിക്കാം.
- അപ്ഡേഷനു ശേഷം അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ, നിങ്ങളുടെ അപ്ഡേറ്റ് ചെയ്ത ആധാർ കാർഡ് ഔദ്യോഗിക പോർട്ടലിൽ നിന്ന് നേരിട്ട് ഡൗൺലോഡ് ചെയ്യാം.
ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ വ്യക്തിഗത വായ്പ നേടാം: ഈ പ്രമുഖ ബാങ്കുകളുടെ പുതിയ നിരക്കുകൾ ഇതാ
ബയോമെട്രിക് അപ്‌ഡേറ്റുകൾ എങ്ങനെയാണ്?
ആധാർ കാർഡിൻ്റെ ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു അപ്ഡേറ്റാണ് ബയോമെട്രിക് അപ്‌ഡേറ്റുകൾ (വിരലടയാളങ്ങൾ അല്ലെങ്കിൽ ഐറിസ് സ്കാനുകൾ പോലുള്ളവ). ഇത് ഓൺലൈനായി ചെയ്യാവുന്ന അപ്ഡേറ്റല്ല. അതിനാൽ നേരിട്ട് ആധാർ സേവാ കേന്ദ്രങ്ങളിലോ അക്ഷയ കേന്ദ്രങ്ങളിലോ എത്തി ചെയ്യേണ്ടി വരും. എപ്പോഴെല്ലാം ബയോമെട്രിക് അപ്‌ഡേറ്റുകൾ നടത്താമെന്ന് പരിശോധിക്കാം;
1. ഒരു കുട്ടിക്ക് 15 വയസ്സ് തികഞ്ഞാൽ ആ കുട്ടി അഡൾട്ട് (മുതിർന്നവരുടെ) ബയോമെട്രിക് റെക്കോർഡിംഗിന് യോഗ്യത നേടുന്നു. ഈ സമയത്ത് ബയോമെട്രിക്ക് അപ്ഡേറ്റ് ചെയ്യണം.
2. പരിക്ക്, ശസ്ത്രക്രിയ അല്ലെങ്കിൽ മറ്റ് കാരണങ്ങളാൽ ഒരാളുടെ ബയോമെട്രിക് ഡാറ്റയിൽ മാറ്റം സംഭവിച്ചാൽ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യുക.
മൈ ആധാർ പോർട്ടൽ വഴി നടത്തുന്ന അപ്‌ഡേറ്റുകൾക്ക് മാത്രമാണ് ഈ സൗജന്യ സേവനം ബാധകമാകുന്നത്. സൗജന്യ അപ്ഡേറ്റുകളുടെ സമയപരിധി അവസാനിച്ചതിനാൽ ഓഫ്‌ലൈൻ അപ്‌ഡേറ്റുകൾക്ക് (ആധാർ കേന്ദ്രങ്ങളിൽ ചെയ്യുന്നത്) ഒരു ചെറിയ ഫീസ് ഈടാക്കും.
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
