ഓഹരി വിപണിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ശ്രദ്ധിക്കുന്നവര്‍ക്ക് പരിചിതമായ വാക്കായിരിക്കും ഓഹരി വിഭജനം. വിവിധ കമ്പനികള്‍ നിശ്ചിത അനുപാതത്തില്‍ ഓഹരി വിഭജിക്കാന്‍ തീരുമാനിച്ചതും റെക്കോര്‍ഡ് തീയതികളുമായിരിക്കും പ്രധാനമായും വാര്‍ത്തകള്‍. ഈ വാരത്തിലും വരുന്ന വാരത്തിലും വിവിധ കമ്പനികള്‍ ഓഹരി വിഭജനം പ്രഖ്യാപിച്ചിട്ടുണ്ട്. കെപി എനര്‍ജി, ഹൈടെക് പൈപ്സി, വിവാന്ത ഇന്‍ഡസ്ട്രി എന്നിവ ഇക്കൂട്ടത്തിലുള്ള ഓഹരികളാണ്. എന്തിനാണ് കമ്പനികള്‍ ഓഹരി വിഭജനം നടത്തുന്നതെന്നും ഓഹരി വിഭജനം നിക്ഷേപകന് എന്ത് നേട്ടമാണ് നല്‍കുന്നതെന്നും നോക്കാം.
എന്താണ് ഓഹരി വിഭജനം
ഒരു കമ്പനി അതിന്റെ മുഖവില കുറച്ചു കൊണ്ട് നിലവിലെ ഓഹരി ഉടമകള്‍ക്ക് അധിക ഓഹരികള്‍ അനുവദിക്കുന്നതിനെയാണ് ഓഹരി വിഭജനം എന്ന് പറയുന്നത്. ഓഹരി വിഭജനം നടക്കുന്നത് നിശ്ചിത അനുപാതത്തിലായിരിക്കും. ഓഹരി വിഭജനത്തിലൂടെ ഓഹരി ഉടമയ്ക്ക് അധിക ഓഹരികള്‍ നേടാം.
ഓഹരി വിലകള്‍ ക്രമാതീതമായി ഉയര്‍ന്നാല്‍ സാധാരണ നിക്ഷേപകര്‍ക്ക് അതു വാങ്ങാന്‍ കഴിയാതെ വരും. ഇതു ലഘൂകരിക്കാനാണു വിഭജനം നടത്തുന്നത്. ഇതോടൊപ്പം ലിക്വിഡിറ്റ് പ്രശ്നം പരിഹരിക്കാനും ഓഹരി വിഭജനം നടത്തുന്നുണ്ട്.
ഓഹരി വിഭജനം നടക്കുന്നത് എങ്ങനെ
ഉദാഹരണമായി ഓഹരി വിഭജനം വ്യക്തമാക്കാം. 10 രൂപ മുഖവിലയുള്ള ഒരു ഓഹരി 1:2 അനുപാതത്തില്‍ ഓഹരി വിഭജിക്കാന്‍ തീരുമാനിച്ചാല്‍ ഓഹരി ഉടമയ്ക്ക് 5 രൂപ മുഖവിലയുള്ള 2 ഓഹരികള്‍ ലഭിക്കും.
ഓഹരി വിഭജനത്തിന് ശേഷം അഡ്ജസ്റ്റ് ചെയ്ത ഓഹരി വിലയിലാണ് വ്യാപാരം ആരംഭിക്കുക. മുകളിലെ ഉദാഹരണത്തില്‍ ഓഹരി വില 900 രൂപയായിരുന്നെങ്കില്‍ ഓഹരി വിഭജനത്തിലൂടെ ഓഹരി വില 450 രൂപയായി കുറയും. ഇതിന് ശേഷം ഓഹരിക്കുണ്ടാകുന്ന ഡിമാന്റ് അനുസരിച്ച് വില വര്‍ധിക്കാം.
2023 കഴിഞ്ഞ ഫെബ്രുവരി 21-ന് 1:10 എന്ന അനുപാതത്തില്‍ ഓഹരി വിഭജനം നടന്ന ഐആര്‍ബി ഇന്‍ഫ്രാസ്ട്രക്ചറിന്റെ ഓഹരി വില വിഭജനത്തിന് മുൻപ് 297.85 രൂപയായിരുന്നു. ഓഹരി വിഭജനത്തിന് ശേഷം ഇത് 29.78 രൂപയായി (പത്തിലൊന്നായി കുറഞ്ഞു) കുറഞ്ഞെങ്കിലും ഇതേ ദിവസം 34.20 രൂപയിലാണ് ഓഹരി ക്ലോസ് ചെയതത്. ഓഹരി വിഭജനം കമ്പനിയുടെ മാർക്കറ്റ് ക്യാപിറ്റലൈസേഷനെ ബാധിക്കില്ല. കാരണം ഓഹരികളുടെ എണ്ണം കൂടുന്ന അതേ അനുപാതത്തിൽ ഓഹരി വിലയും കുറയുന്നുണ്ട്.
ശ്രദ്ധിക്കേണ്ട തീയതികൾ
നേരത്തെ ഓഹരി വിഭജനത്തിൽ റെക്കോർഡ് തീയതി, എക്സ് സ്പ്ലിറ്റ് തീയതി എന്നീ 2 തീയതികൾ ശ്രദ്ധിക്കേണ്ടിയിരുന്നു. ഏതൊക്കെ ഓഹരി ഉടമകൾ ഓഹരി വിഭജനത്തിന് യോഗ്യരാണെന്ന് കണക്കാക്കുന്നതാണ് റെക്കോർഡ് തീയതി.
വിഭജനത്തിന് ശേഷമുള്ള വിലയില്‍ സ്റ്റോക്ക് വ്യാപാരം ആരംഭിക്കുന്ന തീയതിയാണ് എക്സ് സ്പ്ലിറ്റ് തീയതി. എക്സ് സ്പ്ലിറ്റ് തീയതി റെക്കോര്‍ഡ് ദിവസത്തിന് ഒരു ദിവസം മുമ്പായിരിക്കും. 2023 ജനുവരി 27 മുതല്‍ ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റ് പൂര്‍ണ്ണമായും T+1 സെറ്റില്‍മെന്റ് സൈക്കിളിലേക്ക് മാറിയതോടെ റെക്കോർഡ് തീയതിയും എക്സ് സ്പ്ലിറ്റ് തീയതിയും ഒരേ ദിവസമാണ്.
നിക്ഷേപകനുള്ള നേട്ടം
ഓഹരി വിഭജനം പ്രഖ്യാപിക്കുമ്പോൾ മികച്ച ഓഹരികൾക്കു വില കൂടുന്നതായി കാണാറുണ്ട്. ഓഹരി വിഭജനം പൂർത്തിയാകുന്ന തീയതിക്കടുത്തുവരെ ഈ മുന്നേറ്റം കാണാം. മികച്ച ഓഹരികളല്ലെങ്കിൽ ഈ വളർച്ചയുണ്ടാകണെന്നില്ല. നിലവിൽ കൈവശമുള്ള ഓഹരികളുടെ എണ്ണം കൂടുമെന്നതാണ് മറ്റൊരു പ്രത്യേകത. ഓഹരി വില ഉയർന്ന് നേട്ടത്തിലെത്തുമ്പോൾ അധിക ഓഹരികൾ കൈവശമുള്ളതിനാൽ വലിയ നേട്ടമുണ്ടാക്കാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

ഗോദ്റെജ് ഓഹരികൾ കൂപ്പുകുത്തി, ബാങ്കിങ് ഓഹരികളിൽ കുതിപ്പ്: ഓഗസ്റ്റ് 12-ലെ വിപണിയിലെ നിർണ്ണായക മാറ്റങ്ങൾ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

ടാറ്റ മോട്ടോഴ്സിന്റെ ലാഭത്തിൽ വൻ കുതിപ്പ്; വാഹന വില വർധിപ്പിക്കാൻ നീക്കം, നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ടാറ്റ മോട്ടോഴ്സിന്റെ വമ്പൻ കുതിപ്പ്: ഒന്നാം പാദ ഫലത്തിന് പിന്നിലെ രഹസ്യമെന്ത്?

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications