ഏറ്റവും മികച്ച നിക്ഷേപങ്ങളെ തിരഞ്ഞെടുക്കാൻ ശ്രമിക്കുമ്പോൾ, വിശ്വസനീയമായ നിക്ഷേപങ്ങൾക്കാണ് നമ്മളെപ്പോഴും മുൻഗണന കൊടുക്കുന്നത്. നമ്മുടെ സമ്പാദ്യത്തിന്റെ ശക്തമായ വേരുറപ്പ് അതിലൂടെ നമ്മൾ ലക്ഷ്യമാക്കുന്നു. ഒരുപാട് നിക്ഷേപ ഓപ്ഷനുകൾ മുന്നിട്ട് നിൽക്കുമ്പോഴും, നമ്മൾ കൂടുതലായി പരിഗണിക്കുന്നത് റെസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ് നിക്ഷേപത്തെയാണ്. വ്യക്തമായ ലാഭവും വരുമാനവും തന്നെയാണ് അതിന് കാരണം. റെസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ് മേഖലയെ കുറിച്ച് നമുക്ക് കൂടുതലായി പരിശോധിക്കാം.
പിപിഎഫ് നിക്ഷേപത്തിലൂടെ എങ്ങനെ കോടീശ്വരനാകാം?
ഇന്ത്യയുടെ വളർച്ചയിൽ കൂടുതൽ സംഭാവനകൾ നൽകാൻ റെസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ് വിപണിക്ക് സാധ്യമാകുന്നു. ലോകത്തിലെ സമ്പദ്‌വ്യവസ്ഥയിൽ തന്നെ കാര്യമായ തകരാറുണ്ടായപ്പോഴും, ഇന്ത്യയുടെ റെസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ് മേഖല അസാധാരണ സ്ഥിരത പ്രകടമാക്കിയിരുന്നു. സാമ്പത്തിക ഏറ്റക്കുറച്ചിലുകളും വിപണിയിലെ അനിശ്ചിതത്വങ്ങളും ഉണ്ടായിരുന്നിട്ടും, റെസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ് മേഖല സുസ്ഥിരമായ വരുമാനവും ദീർഘകാല മൂല്യനിർണയവും വാഗ്ദാനം ചെയ്യുന്ന ശക്തമായ പ്രകടനം കാഴ്ചവെച്ചു. റിയൽ എസ്റ്റേറ്റ് മേഖലയെ, പ്രത്യേകിച്ച് ഭവനനിർമാണത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യൻ ഗവണ്മെന്റ് നിരവധി സംരംഭങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ, ഇന്ത്യയിലെ റെസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ് മറ്റ് ചോയ്സുകളെക്കാൾ മികച്ചതും സുസ്ഥിരവും വിശ്വസിനീയവുമായ നിക്ഷേപ ഓപ്ഷനാണെന്ന് തെളിയിക്കുന്നു.

നിക്ഷേപകർ വളർച്ചയും സ്ഥിരതയും നേടുന്നതനുസരിച്ച്, റെസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ് മേഖല തിളങ്ങി നിൽക്കുകയും മറ്റുള്ളവരെ ആകർഷിക്കുകയും ചെയ്യുന്നു. ഈ മേഖലയെ കൂടുതലായി പരിഗണിക്കുമ്പോൾ, നിക്ഷേപകരെ സംബന്ധിച്ച് 2024 ഏറെ പ്രതീക്ഷ നൽകുന്നതാണ്. കാരണം, നിലവിലെ ട്രെൻഡുകളും സൂചകങ്ങളും എടുത്തുപറയുന്നത്, ഇന്ത്യയിലെ റെസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ് മറ്റ് നിക്ഷേപ ഓപ്ഷനുകളെ മറികടക്കുമെന്നും നിക്ഷേപകർക്ക് സുരക്ഷിതമായ ഒരു അഭയസ്ഥാനം നൽകുമെന്നുമാണ്.
2024-ൽ പുതിയ പ്രോപ്പർട്ടി ലോഞ്ചുകളിൽ 15-25% വർദ്ധനവ് പ്രതീക്ഷിക്കുന്നുണ്ട്. കൂടാതെ, വില്പന 10-15% വരെ മെച്ചപ്പെടുമെന്നും പ്രതീക്ഷയുണ്ട്. ഇത് റിയൽ എസ്റ്റേറ്റ് വിപണിയുടെ തുടർച്ചയായ പുരോഗതിക്ക് അത്യാവശ്യമായതാണ്. വാസ്തവത്തിൽ, റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളിൽ പ്രതിവർഷം 15-20% വരെ വളർച്ച പ്രതീക്ഷിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ, റിയൽ എസ്റ്റേറ്റിനെ നിക്ഷേപകർക്ക് വളരെ വിശ്വസനീയവും ആകർഷമുള്ളതുമാക്കുന്നു.
സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ നൽകുന്ന 5 ബാങ്കുകളെ പരിചയപ്പെടാം
അപ്പോൾ വ്യക്തമായും, റെസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ് മേഖല വളരെ മികച്ച ഒരു നിക്ഷേപ പദ്ധതിയാണെന്ന് ഉറപ്പിക്കാം. കാരണം, നിക്ഷേപങ്ങളെ നമ്മൾ കൂടുതലായി വരുമാനം ലഭിക്കുന്നവയായിട്ടാണ് പരിഗണിക്കുന്നത്. ഇന്ത്യയിലെ മൊത്തത്തിലുള്ള റിയൽ എസ്റ്റേറ്റ് നിക്ഷേപം നയിക്കുന്നതിൽ റെസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ് നിർണായകമായൊരു പങ്ക് വഹിക്കുന്നു. അതോടൊപ്പം, പ്രോപ്പർട്ടി ഉടമസ്ഥത കൂടുതൽ വിശ്വസിനീയമായ സാമ്പത്തിക സുരക്ഷാ വലയമായി കണക്കാക്കുന്നു.
More From GoodReturns

ക്രെഡിറ്റ് കാർഡ് ബില്ലും ഇഎംഐയും ഇന്ന് അടയ്ക്കേണ്ടതുണ്ടോ? അക്കൗണ്ടിൽ പണം ഉറപ്പാക്കി പിഴ ഒഴിവാക്കാം!

തിങ്കളാഴ്ച മുതൽ പുതിയ മ്യൂച്വൽ ഫണ്ട് NFO-കൾ; നിക്ഷേപത്തിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർബിഐ യോഗം: പലിശ നിരക്ക് ഉയരുമോ? ഇഎംഐയും എഫ്ഡിയും ഇനി എന്ത് ചെയ്യണം?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

100 രൂപ മുതൽ നിക്ഷേപം; എഡൽവൈസ് നിഫ്റ്റി റീറ്റ്സ് & റിയാലിറ്റി ഇൻഡക്സ് ഫണ്ട് NFO നാളെ അവസാനിക്കുന്നു

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വാതന്ത്ര്യദിന അവധി: ബാങ്ക് അടച്ചിട്ടാലും ഇ.എം.ഐയും എസ്.ഐ.പിയും മുടങ്ങുമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ



Click it and Unblock the Notifications