സ്ഥിര നിക്ഷേപങ്ങൾ അല്ലെങ്കിൽ എഫ്ഡികൾ ഒരു ജനപ്രിയ നിക്ഷേപ മാർഗമാണ്. നിരവധി ബാങ്കുകൾ സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ നിരക്ക് വാഗ്‌ദാനം ചെയ്യുന്നുണ്ട്. ബാങ്ക് എഫ്ഡി നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ സമയമാണിത്. ഇപ്പോൾ നിക്ഷേപിച്ചാൽ ഉയർന്ന പലിശ നിരക്കോടെ നല്ലൊരു തുക കയ്യിൽ കിട്ടുമെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു.
വിദ്യാഭ്യാസ ലോണിൽ ആശങ്ക വേണ്ട; ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കാം
ഈ അവസരത്തിൽ സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ നൽകുന്ന ബാങ്ക് ഏതാണെന്ന് കൂടി അറിഞ്ഞിരിക്കണം. 1 വർഷം, 2 വർഷം, 3 വർഷം, 5 വർഷം കാലാവധിക്കുള്ള ഏറ്റവും മികച്ച 5 ബാങ്ക് എഫ്ഡികൾ ഏതെന്ന് നോക്കാം. 10,000 രൂപ സ്ഥിര നിക്ഷേപത്തിലൂടെ എത്ര തുക നേടാമെന്നും അറിയാം.

1 വർഷ കാലയളവിലുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് മികച്ച പലിശ നൽകുന്ന 5 ബാങ്കുകൾ
ഒരു വർഷ കാലയളവിലുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് മികച്ച പലിശ വാഗ്‌ദാനം ചെയ്യുന്നത് ബന്ധൻ ബാങ്ക് ആണ്. ഒരു വർഷത്തേക്ക് 7.85 ശതമാനം പലിശയാണ് ബാങ്ക് നൽകുന്നത്. 10,000 രൂപ നിക്ഷേപിച്ചാൽ ഒരു വർഷം കഴിയുമ്പോൾ 10,808 രൂപ കയ്യിൽ കിട്ടും. ഇൻഡസ്ഇൻഡ് ബാങ്ക് (7.75%), ആർബിഎൽ ബാങ്ക് (7.5%), യെസ് ബാങ്ക് (7.25%), ഡിസിബി ബാങ്ക് (7.1%) എന്നിവയാണ് 1 വർഷ കാലയളവിലെ സ്ഥിര നിക്ഷേപങ്ങൾക്ക് മികച്ച പലിശ നൽകുന്ന മറ്റുള്ള ബാങ്കുകൾ.
5 വർഷത്തേക്ക് പ്രതിമാസം 9250 രൂപ നേടാം... പോസ്റ്റ് ഓഫിസിന്റെ ഈ പദ്ധതിയിൽ ചേരൂ
2 വർഷ കാലയളവിലുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് മികച്ച പലിശ നൽകുന്ന 5 ബാങ്കുകൾ
ആർബിഎൽ ബാങ്കാണ് 2 വർഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ വാഗ്‌ദാനം ചെയ്യുന്നത്. 8 ശതമാനമാണ് ബാങ്ക് നൽകുന്ന പലിശ. 2 വർഷ കാലയളവിൽ 10,000 രൂപ നിക്ഷേപിച്ചാൽ 11,717 രൂപ തിരികെ കിട്ടും. ഐഡിഎഫ്സി ബാങ്ക് (7.75%), ഇൻഡസ്ഇൻഡ് ബാങ്ക് (7.75%), ഡിസിബി ബാങ്ക് (7.5%), ബന്ധൻ ബാങ്ക് (7.25%) എന്നിവയാണ് ഉയർന്ന പലിശ നൽകുന്ന മറ്റുള്ളവ.
3 വർഷ കാലയളവിലെ സ്ഥിര നിക്ഷേപങ്ങൾക്ക് മികച്ച പലിശ നൽകുന്ന 5 ബാങ്കുകൾ
മൂന്നു വർഷ കാലയളവിലുള്ള നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ നൽകുന്നത് ഡിസിബി ബാങ്കാണ്. 7.55% ആണ് ബാങ്ക് നൽകുന്ന പലിശ. 10,000 സ്ഥിര നിക്ഷേപത്തിലൂടെ 3 വർഷം കഴിയുമ്പോൾ 12,516 രൂപ കയ്യിൽ കിട്ടും. ആർബിഎൽ ബാങ്ക് (7.5%), ബാങ്ക് ഓഫ് ബറോഡ (7.25%), ഐഡിഎഫ്സി ബാങ്ക് (7.25%), ഇൻഡസ്ഇൻഡ് ബാങ്ക് (7.25%) എന്നിവയാണ് ഉയർന്ന പലിശ നിരക്ക് വാഗ്‌ദാനം ചെയ്യുന്ന മറ്റു ബാങ്കുകൾ.
മൂന്ന് മാസത്തിലൊരിക്കൽ നല്ലൊരു തുക കയ്യിൽ കിട്ടും; മുതിർന്ന പൗരന്മാർക്കുള്ള സുരക്ഷിത നിക്ഷേപം
5 വർഷ കാലയളവിലെ സ്ഥിര നിക്ഷേപങ്ങൾക്ക് മികച്ച പലിശ നൽകുന്ന 5 ബാങ്കുകൾ
അഞ്ചു വർഷത്തേക്കുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ നൽകുന്നത് ഡിസിബി ബാങ്കാണ്. 7.40% ആണ് ബാങ്ക് നൽകുന്ന പലിശ. 10,000 രൂപ നിക്ഷേപിച്ചാൽ 14,428 രൂപയായി 5 വർഷം പൂർത്തിയാകുമ്പോൾ ലഭിക്കും. ധനലക്ഷ്മി ബാങ്ക് (7.25%), ഇൻഡസ്ഇൻഡ് ബാങ്ക് (7.25%), യെസ് ബാങ്ക് (7.25%), ആർബിഎൽ ബാങ്ക് (7.1%) എന്നിവയാണ് ഉയർന്ന പലിശ നൽകുന്ന മറ്റു ബാങ്കുകൾ.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications