മികച്ച തൊഴിൽ നേടിയെടുക്കാൻ കഷ്ടപ്പെടുന്നവരാണ് നമ്മളൊക്കെയും. നല്ല ജോലിയിലൂടെ നമ്മുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ നമുക്ക് സാധിക്കുന്നു. അതിലേക്കുള്ള ഒരു കരുത്തുറ്റ ചവിട്ടുപടിയാണ് വിദ്യാഭ്യാസം. അടിസ്ഥാന വിദ്യാഭ്യാസത്തിനപ്പുറം, ഉന്നത വിദ്യാഭ്യാസം വലിയൊരു തൊഴിൽ സാധ്യതയെ നമുക്ക് തുറന്നു കാണിക്കുന്നു. എന്നിരുന്നാലും, വിദ്യാഭ്യാസത്തിലെ ഉയർന്ന ചെലവ് വിദ്യാർത്ഥികൾക്ക് കാര്യമായ പ്രയാസം സൃഷ്ടിക്കുന്നു. അത്തരമൊരു സാഹചര്യത്തിലാണ് നമുക്ക് വിദ്യാഭ്യാസ ലോണിനെ ആശ്രയിക്കേണ്ടി വരുന്നത്. വിദ്യാഭ്യാസ ചെലവുകളിൽ ഉൾപ്പെടുന്ന എല്ലാ ആവശ്യങ്ങൾക്കും വിദ്യാർത്ഥികളെ സഹായിക്കാൻ ഉതകുന്നതാണ് വിദ്യാഭ്യാസ ലോണുകൾ.
5 വർഷത്തേക്ക് പ്രതിമാസം 9250 രൂപ നേടാം... പോസ്റ്റ് ഓഫിസിന്റെ ഈ പദ്ധതിയിൽ ചേരൂ
ഇന്ത്യയിൽ മാത്രമല്ല, വിദേശത്തും നിങ്ങളുടെ അവസരങ്ങൾ വർധിപ്പിക്കാൻ സഹായിക്കുന്നതാണ് വിദ്യാഭ്യാസ ലോണുകൾ. ലോൺ സുഗമമായി അടയ്ക്കാനുള്ള നിരവധി സവിശേഷതകൾ അവയ്ക്കുണ്ട്. എങ്കിലും, വിദ്യാഭ്യാസ ലോണുകൾ ലഘൂകരിക്കാനും അതിലെ പൊതുവായ ആശങ്കകൾ പരിഹരിക്കാനും നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. മാത്രമല്ല, ലോൺ തിരഞ്ഞെടുക്കുന്നതിൽ വ്യക്തമായ ധാരണ നമ്മൾ ഉണ്ടാക്കിയെടുക്കുകയും വേണം.

ഇന്ത്യയിലും വിദേശത്തുമുള്ള ബിരുദ കോഴ്സുകൾ മുതൽ, ബിരുദാനന്തര ബിരുദങ്ങൾക്കും പ്രൊഫഷണൽ കോഴ്സുകൾക്കും വിദ്യാഭ്യാസ ലോൺ നമുക്ക് പ്രയോജനപ്പെടുത്താൻ സാധിക്കുന്നു. ലോൺ തുക കോഴ്സിനെയും വിദ്യാഭ്യാസ സ്ഥാപനത്തെയും ആശ്രയിച്ചാണ് നിശ്ചയിക്കുന്നത്. രാജ്യത്തിനകത്തുള്ള വിദ്യാഭ്യാസത്തിന്, ബാങ്കുകൾ സാധാരണയായി 7-15 ലക്ഷം രൂപയോ അതിൽ കൂടുതലോ ലോൺ തുകയായി അനുവദിക്കുന്നു. അതേസമയം വിദേശത്ത് പഠിക്കുന്നതിനുള്ള ലോൺതുക, ഒരു കോടി രൂപയോ അതിൽ കൂടുതലോ ആയി ഉയരാം. വിദ്യാഭ്യാസ ലോണുകളുടെ പലിശ നിരക്കുകൾ ബാങ്കുകളിൽ വ്യത്യാസപ്പെട്ടിരിക്കുന്നു. സാധാരണഗതിയിൽ, ബാങ്കിന്റെ നയങ്ങൾ, കടം വാങ്ങുന്നയാളുടെ ക്രെഡിറ്റ് യോഗ്യത, കോഴ്സ് എന്നിവയെ ആശ്രയിച്ച് പലിശ നിരക്കുകൾ 8% മുതൽ 15% വരെയാണ്.
മൂന്ന് മാസത്തിലൊരിക്കൽ നല്ലൊരു തുക കയ്യിൽ കിട്ടും; മുതിർന്ന പൗരന്മാർക്കുള്ള സുരക്ഷിത നിക്ഷേപം
വിദ്യാഭ്യാസ ലോണിന്റെ പ്രധാന നേട്ടങ്ങളിലൊന്ന് മൊറട്ടോറിയം കാലയളവാണ്. അത് കോഴ്സ് സമയവും കോഴ്സ് കഴിഞ്ഞുള്ള അധിക കാലയളവും (സാധാരണയായി കോഴ്സ് പൂർത്തിയാക്കിയതിന് ശേഷം 6 മാസം മുതൽ ഒരു വർഷം വരെ) കടം വാങ്ങുന്നയാൾ തിരിച്ചടയ്‌ക്കേണ്ടതില്ല. അതിനാൽ തിരിച്ചടവ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ, ഒരു ജോലി കണ്ടെത്താനും സാമ്പത്തിക സ്ഥിരത കൈവരിക്കാനുമുള്ള സാവകാശം വിദ്യാർത്ഥികൾക്ക് ലഭിക്കുന്നു.
സാധാരണ 7 ലക്ഷം രൂപ വരെയുള്ള ലോണുകൾക്ക് ഈട് ആവശ്യമില്ല. ഈ തുകയ്ക്ക് മുകളിലുള്ള വായ്പകൾക്ക്, സ്വത്ത്, ഫിക്സഡ് ഡെപ്പോസിറ്റ് അല്ലെങ്കിൽ മറ്റ് ആസ്തികൾ എന്നിവയുടെ രൂപത്തിൽ ബാങ്കുകൾക്ക് ഈട് ആവശ്യമായി വന്നേക്കാം. ലോണിന് അപേക്ഷിക്കുന്നതിന് മുമ്പ് തന്നെ, അപേക്ഷകൻ വിവിധ ബാങ്കുകളുടെ ലോൺ പ്ലാനുകളെ വ്യക്തമായും പരിശോധിക്കണം. പ്രധാനമായും, പലിശ നിരക്കുകൾ, ലോൺ തുകകൾ, തിരിച്ചടവ് നിബന്ധനകൾ, ലഭ്യമായിട്ടുള്ള പ്രത്യേക സ്കീമുകൾ എന്നിവ നോക്കുക. കൂടാതെ, കോഴ്സ് തിരഞ്ഞെടുക്കുമ്പോൾ അംഗീകൃത കോഴ്സും സ്ഥാപനവും ഉറപ്പ് വരുത്തുക.
സാമ്പത്തിക രംഗത്ത് തടസങ്ങൾ നിറയും, സ്വയം തൊഴിൽ ചെയ്യുന്നവരും ശ്രദ്ധിക്കണം, അറിയാം സമ്പൂർണ്ണ സാമ്പത്തിക വാരഫലം
വ്യക്തമായുള്ള ആസൂത്രണവും ലോണിന്റെ തിരഞ്ഞെടുപ്പും, വിദ്യാഭ്യാസത്തിലും ശേഷമുള്ള ജോലിയിലേക്കും കൃത്യമായ വഴികാട്ടിയാണ്. മാത്രമല്ല, ലോണുകളിലുള്ള തിരിച്ചടവിൽ വ്യക്തത ഉണ്ടാക്കുന്നത് ഏറ്റവും മികച്ചതാണ്. അതുകൊണ്ട് തന്നെ, ആവശ്യമുണ്ടെങ്കിൽ നിങ്ങൾക്ക് ആശങ്കകളിക്കാതെ വിദ്യാഭ്യാസ ലോണിനെ ആശ്രയിക്കാനാകും
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications