വാർധക്യത്തിലേക്ക് കടക്കുമ്പോൾ ഉറപ്പുള്ള വരുമാനം നൽകുന്ന നിക്ഷേപങ്ങളെക്കുറിച്ച് വ്യക്തികൾ അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. റിയട്ടർമെന്റ് സമയത്തോ ജീവിതത്തിൽ തനിച്ചാകുന്ന സമയത്തോ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ ഇത്തരം നിക്ഷേപങ്ങൾ സഹായിക്കും. ഇത്തരം നിക്ഷേപങ്ങൾ വാഗ്‌ദാനം ചെയ്ത പലിശ ലഭിക്കുമെന്ന് ഉറപ്പുനൽകുകയും നിങ്ങളുടെ മൂലധനം സംരക്ഷിക്കുകയും ചെയ്യുന്നതിലൂടെ മികച്ച നേട്ടം ഉറപ്പാക്കാം.
സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ നൽകുന്ന 5 ബാങ്കുകളെ പരിചയപ്പെടാം
നിങ്ങളുടെ നിക്ഷേപം വർഷങ്ങൾക്കിപ്പുറം എത്രമാത്രം വളരുമെന്ന് കണക്കാക്കിയാൽ റിട്ടയർമെന്റ് പ്ലാനിങ് എളുപ്പമാകും. റിട്ടയർമെന്റ് സമയത്ത് മികച്ച വരുമാനം ഉറപ്പാക്കുന്ന ഒന്നാണ് പബ്ലിക് പ്രോവിഡന്റ് ഫണ്ട് (പിപിഎഫ്). ഒരാൾ 30-ാം വയസ്സിൽ നിക്ഷേപം ആരംഭിക്കുന്നുവെന്ന് കരുതുക, പ്രതിവർഷം 1,50,000 രൂപ നിക്ഷേപിച്ചാൽ 60 വയസാകുമ്പോഴേക്കും ഒരു കോടിയിലധികം രൂപ കയ്യിൽ കിട്ടും.

ഇന്ത്യയിലെ ഏറ്റവും ദീര്‍ഘകാല നിക്ഷേപ പദ്ധതികളിലൊന്നാണ് പിപിഎഫ്. ഉയര്‍ന്ന വരുമാനം, നികുതി ആനുകൂല്യങ്ങള്‍, സുരക്ഷിതത്വം എന്നിവയാണ് ഇതിനെ ആകര്‍ഷമാക്കുന്നത്. ഇന്ത്യയില്‍ താമസിക്കുന്ന ഏതൊരു വ്യക്തിക്കും പിപിഎഫ് അക്കൗണ്ട് ആരംഭിക്കാം. ഒറ്റത്തവണയായോ 12 ഗഡുക്കളായോ പ്രതിവര്‍ഷം നിക്ഷേപം നടത്താവുന്നതാണ്. ഫണ്ടുകള്‍ പൂര്‍ണ്ണമായി പിന്‍വലിക്കണമെങ്കിൽ കാലാവധി പൂർത്തായക്കണം. 7 വര്‍ഷം പൂര്‍ത്തിയായായൽ ഭാഗിക പിന്‍വലിക്കല്‍ അനുവദനീയമാണ്.
വിദ്യാഭ്യാസ ലോണിൽ ആശങ്ക വേണ്ട; ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കാം
പിപിഎഫിൽ നിങ്ങൾക്ക് പ്രതിവർഷം 500 രൂപ മുതൽ 1.50 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. 7.1% വാർഷിക പലിശ നിരക്കിൽ അക്കൗണ്ട് തുറന്ന സാമ്പത്തിക വർഷം ഒഴികെ, 15 വർഷത്തിന് ശേഷം പ്ലാൻ കാലാവധി പൂർത്തിയാകും. വിപണിയുമായി ബന്ധപ്പെട്ട നിക്ഷേപങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, വാർഷിക ഏറ്റക്കുറച്ചിലുകൾ ഉണ്ടെങ്കിലും പലിശ നിരക്ക് കൂടുതൽ സുരക്ഷിതത്വം നൽകുന്ന ഒന്നാണ് പിപിഎഫ്.
പിപിഎഫ് 15 വർഷത്തെ മെച്യൂരിറ്റി കാലയളവിനൊപ്പം ദീർഘകാല നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്നുണ്ട്. നിക്ഷേപം അഞ്ച് വർഷത്തേക്ക് കൂടി നീട്ടാവുന്നതാണ്. അടുത്ത അഞ്ച് വർഷത്തേക്ക് അതേ ഫണ്ടിൽ നിക്ഷേപം തുടരുന്ന് മൊത്ത തുക ഗണ്യമായി വർധിപ്പിക്കാൻ സഹായിക്കും. വിരമിക്കൽ സമയത്ത് നല്ലൊരു തുക കയ്യിൽ കിട്ടാൻ ഇത് നിങ്ങളെ സഹായിക്കും. പിപിഎഫിലെ 1.50 ലക്ഷം വരെയുള്ള വാർഷിക നിക്ഷേപങ്ങൾക്ക് ആദായനികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരം നികുതി ഇളവും ലഭിക്കുന്നതാണ്.
5 വർഷത്തേക്ക് പ്രതിമാസം 9250 രൂപ നേടാം... പോസ്റ്റ് ഓഫിസിന്റെ ഈ പദ്ധതിയിൽ ചേരൂ
വിരമിക്കൽ സമയത്ത് 1 കോടി കയ്യിൽ എങ്ങനെ കിട്ടും?
പ്രതിവർഷം 1,50,000 രൂപ 30 വർഷത്തേക്ക് നിക്ഷേപിക്കുന്നു. 7.1% ആണ് പലിശ നിരക്ക്. കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങളുടെ മൊത്ത തുക 45,00,000 ആണ്. പലിശയായി കിട്ടുക 1,09,50,911 രൂപയാണ്. അങ്ങനെയെങ്കിൽ കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് കയ്യിൽ കിട്ടുന്നത് 1,54,50,911 രൂപയാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
