കഴിഞ്ഞ ഏതാനും മാസങ്ങളായി അമേരിക്കന്‍ കറന്‍സിയായ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം തുടര്‍ച്ചയായി ഇടിയുകയാണ്. 2022 ആരംഭത്തില്‍ ഡോളറിനെതിരായ വിനിമയ നിരക്ക് 74 രൂപ നിലവാരത്തിലായിരുന്നു. നിരവധി ആഭ്യന്തര/ ആഗോള ഘടകങ്ങളുടെ പ്രതികൂല സ്വാധീനമാണ് രൂപയുടെ മൂല്യശോഷണത്തിന് വഴിതെളിക്കുന്നത്. കഴിഞ്ഞ ദിവസം ചരിത്രത്തില്‍ ആദ്യമായി ഡോളറിനെതിരായ വിനിമയ നിരക്ക് 80 രൂപ നിലവാരവും മറികടന്നു.
അതേസമയം രൂപയുടെ വിനിമയ മൂല്യത്തിലെ ഇടിവ് കയറ്റുമതി മേഖലയെ തുണയ്ക്കുമ്പോള്‍ ഇറക്കുമതിയുടെ ചെലവേറ്റുന്നു. ഈയൊരു പശ്ചാത്തലത്തില്‍, പ്രത്യേകിച്ചും വിശാല വിപണി ചാഞ്ചാട്ടത്തിന്റെ പാതയില്‍ തുടരുമ്പോള്‍ പോര്‍ട്ട്ഫോളിയോയിലും മാറ്റം വരുത്തുന്നത് ഓഹരി നിക്ഷേപകരുടേയും തലവര മാറ്റി മറിയ്ക്കാം. അതായത്, കയറ്റുമതി അധിഷ്ഠിത വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ഓഹരികള്‍ വാങ്ങുകയും ഇറക്കുമതിയില്‍ ഊന്നി പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ഓഹരികളിലെ സാന്നിധ്യം കുറയ്ക്കുകയും ചെയ്യുന്നത് ഗുണകരമാകും.
ഡോളര്‍ ശക്തമാകുമ്പോള്‍ ഐടി, ഫാര്‍മ, ടെക്സ്റ്റൈല്‍സ്, തേയില, സ്പെഷ്യാല്‍റ്റി കെമിക്കല്‍സ്, വാഹനം, വാഹനാനുബന്ധ വ്യവസായം പോലെ കയറ്റുമതി അധിഷ്ഠിത വ്യവസായങ്ങള്‍ക്ക് അനുകൂല ഘടകമാണ്. എന്നാല്‍ മറ്റ് ഘടകങ്ങളുടെ കൂടി അടിസ്ഥാനത്തിലാവും നേട്ടത്തിന്റെ തോത് നിശ്ചയിക്കപ്പെടുക. ഉദാഹരണത്തിന് സാമ്പത്തിക മാന്ദ്യം സംബന്ധിച്ച ആശങ്കകള്‍ ഐടി കമ്പനികളുടെ കരാറുകളുടെ ഒഴുക്കിനേയും ബാധിക്കാമെന്നും വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
സമാനമായി ഫാര്‍മ ഉത്പന്നങ്ങള്‍ വന്‍ തോതില്‍ കയറ്റുമതി ചെയ്യുന്നുണ്ടെങ്കിലും അസംസ്കൃത വസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നതിനാല്‍ ഡോളര്‍ ശക്തമാകുന്നതിന്റേ നേട്ടം പരിമിതപ്പെടും. അതേസമയം നിലവിലെ സാഹചര്യത്തില്‍ രൂപയുടെ മൂല്യശോഷണം ഏറ്റവുമധികം തുണയ്ക്കുന്നത് വാഹന വ്യവസായ മേഖലയ്ക്കാണെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ വികെ ജയകുമാര്‍ സൂചിപ്പിച്ചു. അടുത്തിടെ ലോഹങ്ങള്ക്കുണ്ടായ വിലയിടിവ് ഉത്പാദന ചെലവ് കുറയ്ക്കാനും ഡോളര്‍ ശക്തമായത് കയറ്റുമതിയിലൂടെ വരുമാനം വര്‍ധിപ്പിക്കാനും സഹായിക്കും. ടെക്സ്റ്റൈല്‍ മേഖലയും സമാന രീതിയില്‍ നേട്ടം കൊയ്യുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അനുകൂല ഓഹരികള്‍
ഡോളറിനെതിരായി രൂപയുടെ വിനിമയ മൂല്യത്തില്‍ ശോഷം സംഭവിക്കുമ്പോള്‍ നേട്ടം കൊയ്യുന്ന ഓഹരികളും ഓരോ 5 ശതമാനം മൂല്യ ഇടിവിനും കമ്പനിയുടെ വരുമാനത്തില്‍ ലഭിക്കാവുന്ന നേട്ടം ബ്രായ്ക്കറ്റിലും കൊടുത്തിരിക്കുന്നു.
- സണ്‍ഫാര്‍മ- വരുമാനത്തില്‍ 7 ശതമാനം നേട്ടം.
- സിപ്ല- വരുമാനത്തില്‍ 6.5 ശതമാനം മെച്ചം.
- ബജാജ് ഓട്ടോ- വരുമാനത്തില്‍ 7.5 ശതമാനം നേട്ടം.
അതുപോലെ ബാല്‍കൃഷ്ണ ഇന്‍ഡസ്ട്രീസ്, ജിഇ ഷിപ്പിങ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), കെപിഐടി തുടങ്ങിയ ഓഹരികള്‍ക്കും ഡോളര്‍ ശക്തമാകുന്നതിന്റെ നേട്ടം ലഭിക്കും.
പ്രതികൂല ഓഹരികള്‍
എന്നാല്‍ ഇന്‍ഡിഗോ പെയിന്റ്സ്, പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ്, ഏഷ്യന്‍ പെയിന്റ്സ്, അള്‍ട്രാടെക് സിമന്റ് എന്നീ ഓഹരികള്‍ക്ക് രൂപയുടെ മൂല്യശോഷണം തിരിച്ചടിയാകും. സമാനമായി കെമിക്കല്‍, ഇലക്ട്രോണിക്സ്, എണ്ണ വിതരണ കമ്പനികള്‍ക്കും രൂപയുടെ മൂല്യമിടിവ് തിരിച്ചടിയാണ്. അസംസ്കൃത വസ്തുക്കള്‍ ഇറക്കുമതിയിലൂടെ കണ്ടെത്തുന്നതിനാല്‍ കൂടുതല്‍ ഡോളര്‍ ചെലവിടേണ്ടി വരുന്നതാണ് പ്രതികൂലമാകുന്നത്. അതേസമയം വിദേശ ബ്രോക്കറേജ് സ്ഥാപനമായ നോമൂറ രൂപയുടെ വിനിമയ നിരക്ക് 82 നിലവാരത്തിലേക്ക് താഴുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.
സംഗ്രഹം
വിദേശ കറന്‍സികള്‍ക്കെതിരേ രൂപയുടെ മൂല്യശോഷണം വലിയ കയറ്റുമതിക്കാര്‍ക്ക് ആശ്വാസമേകുന്ന ഘടകമാണ്. എന്നിരുന്നാലും രൂപയുടെ കരുത്ത് വര്‍ധിക്കുന്നതു കൊണ്ടോ മൂല്യം ഇടിയുന്നതു കൊണ്ടോ ഉണ്ടാകുന്ന പ്രതിഫലനം ഹ്രസ്വകാലയളവിലേക്ക് മാത്രമാണ്. രൂപയുടെ വിനിമയ നിരക്കിലെ മാറ്റത്തിന്റെ അനന്തരഫലം ചെറുതായാലും വലിയ തോതിലായാലും പൊതുവില്‍ അധികകാലം നീണ്ടുനില്‍ക്കാറില്ല. അതുകൊണ്ട് രൂപയുടെ വിനിമയ നിരക്കിലെ മാറ്റമാണ് നിക്ഷേപത്തിന് പ്രേരിപ്പിക്കുന്നതെങ്കില്‍ ഓരോ കമ്പനിയുടെ സമാന സാഹചര്യത്തിലെ പ്രകടനവും കാലയളവും പരിശോധിച്ചതിനു ശേഷം മാത്രം തീരുമാനം കൈക്കൊള്ളുന്നതാവും ഉചിതം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications