രാജ്യത്തെ ഇന്റര്‍നെറ്റ് മേഖലയുടെ ഭാവി ശോഭനമാണ്. ഓണ്‍ലൈന്‍ ഷോപ്പിങ്ങിനോടുള്ള ആഭിമുഖ്യം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നതും അനുകൂല ഘടകമാണ്. ഇതിനോടൊപ്പം കുറഞ്ഞ നിരക്കുകളും വേഗതയേറിയ ഇന്റര്‍നെറ്റ് ലഭ്യമാകുന്നതും ഓണ്‍ലൈന്‍ സേവനങ്ങളുടെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നു. കൂടാതെ വ്യവസായ മേഖലയാകെ ഉഴുതുമറിക്കാന്‍ ശേഷിയുള്ള വളര്‍ന്നു വരുന്ന സ്റ്റാര്‍ട്ട്അപ്പുകളും ഒക്കെ പ്രതീക്ഷയുടെ സാധ്യതകള്‍ തുറന്നിടുന്നു.
അടുത്തിടെ തിരുത്തല്‍ നേരിട്ടതും സമീപ കാലയളവിലേക്ക് നിക്ഷേപത്തിന് പരിഗണിക്കാവുന്നതുമായ 3 ഇന്റര്‍നെറ്റ് അധിഷ്ഠിത കമ്പനികളുടെ ഓഹരികള്‍ എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് നിര്‍ദേശിച്ചതാണ് ചുവടെ ചേര്‍ക്കുന്നത്.
ഇന്ത്യാമാര്‍ട്ട് ഇന്റര്‍മെഷ്
രാജ്യത്തെ ആദ്യത്തേയും ഏറ്റവും വലുതുമായ ബി2ബി ഡിജിറ്റല്‍ വിപണന ശൃംഖലയാണ് ഇന്ത്യാമാര്‍ട്ട് ഇന്റര്‍മെഷ് ലിമിറ്റഡ്. വിവിധയിടങ്ങളിലുള്ള ഉത്പന്ന നിര്‍മാതാക്കളെ ഓണ്‍ലൈന്‍ മുഖേന ആവശ്യക്കാരായ വാണിജ്യ സ്ഥാപനങ്ങള്‍ക്കും ഉപയോക്താക്കള്‍ക്കും ബന്ധിപ്പിച്ചു കൊടുക്കുന്നതിന് സഹായിക്കുന്നു. പ്രധാനമായും ചെറുകിട, ഇടത്തരം വ്യവസായ സ്ഥാപനങ്ങളെ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. ഈ മേഖലയിലെ 60% വിപണി വിഹിതം സ്വന്തമാണ്.
അടുത്തിടെ ബിസി ഇന്‍ഫോടെക്, വ്യാപാര്‍, ലെജിസ്റ്റിഫൈ, ഷിപ്വേ തുടങ്ങിയ കമ്പനികളില്‍ പങ്കാളിത്തം നേടിയത് ഇന്ത്യാമാര്‍ട്ടിന് (BSE: 542726, NSE : INDIAMART) ഗുണകരമാണ്. ഇതിനോടൊപ്പം വിപണന ശൃംഖല ശക്തപ്പെടുത്തനായി കൂടുതല്‍ തുക മുടക്കുന്നത് വരുമാന വളര്‍ച്ചയ്ക്കും സഹായമേകും. ഫ്രാഞ്ചൈസികളുടെ നിലവാരവും ശ്രദ്ധേയമാണ്. അതിനാല്‍ സമീപ കാലയളവിലേക്ക് ഇന്ത്യാമാര്‍ട്ട് ഓഹരിയില്‍ കല്പ്പിച്ചിരിക്കുന്ന ലക്ഷ്യവില 5,700 രൂപയാണ്. കഴിഞ്ഞ ദിവസം 4,074 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്.
തന്ലാ സൊലൂഷന്‍സ്
ടെലികോം രംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിനും അനുബന്ധ ഉത്പന്നങ്ങള്‍ക്കും ആവശ്യമായ ഐടി സേവനങ്ങള്‍ നല്കുന്ന കമ്പനിയാണ് തന്ലാ സൊലൂഷന്‍സ് ലിമിറ്റഡ്. വയര്‍ലെസ് ടെലിഫോണ്‍ മേഖലയ്ക്കു വേണ്ട വിവിധ ഉത്പന്നങ്ങളുടെ വികസനവും പ്രതിഷ്ഠാപനവുമാണ് മുഖ്യ പ്രവര്‍ത്തനം. ഒടിപി അനുബന്ധ സേവനങ്ങളിലെ കുതിച്ചുച്ചാട്ടവും കമ്പനിയുടെ വരുമാന വര്‍ധനവിന് വഴിതെളിക്കും.
സമീപ ഭാവിയിലേക്ക് തന്ലാ സൊലൂഷന്‍സ് (BSE: 532790, NSE : TANLA) ഓഹരിയില്‍ നിര്‍ദേശിച്ചിരിക്കുന്ന ലക്ഷ്യവില 1,350 രൂപയാണ്. അതേസമയം ഇന്നലെ 944 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്.
ഇന്‍ഫോ എഡ്ജ്
നിരവധി ഓണ്‍ലൈന്‍ ക്ലാസിഫൈഡ് ബ്രാന്‍ഡുകളുടെ ഉടമസ്ഥരും നിരവധി സ്റ്റാര്‍ട്ടപ്പുകളിലെ നിര്‍ണായ നിക്ഷേപകരുമാണ് ഇന്‍ഫോ എഡ്ജ് ഇന്ത്യ. നൗക്കരി.കോം, 99ഏക്കേര്‍സ്.കോം, ജീവന്‍സാഥി.കോം, ശിക്ഷ.കോം തുടങ്ങിയ ഓണ്‍ലൈന്‍ സേവനങ്ങള്‍ നല്കുന്ന പോര്‍ട്ടലുകളും ഇന്‍ഫോ എഡ്ജിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നവയാണ്. തൊഴില്‍ വിപണിയിലെ ഉണര്‍വ് ഇന്‍ഫോ എഡ്ജിന് (BSE: 532777, NSE : NAUKRI) നേട്ടമാകും. നിലവില്‍ 4,700 രൂപയാണ് ഓഹരിക്ക് കല്പ്പിച്ചിരിക്കുന്ന സമീപകാല ലക്ഷ്യവില. ഇന്നലെ 4,105 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ ആസ്പദമാക്കിയും പഠനാവശ്യത്തിനായി നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
