അടിസ്ഥാനപരമായി മികച്ച ഓഹരികളിലെ ദീര്‍ഘകാല നിക്ഷേപത്തില്‍ നിന്നും കൈനിറയെ നേട്ടം സമ്പാദിക്കാന്‍ കഴിയുമെന്നതില്‍ തര്‍ക്കങ്ങളില്ല. ഓഹരിയുടെ വില വര്‍ധനയ്ക്കൊപ്പം അധിക വരുമാനം ലഭിക്കുന്ന അവസരങ്ങളും ദീര്‍ഘകാല നിക്ഷേപകരെ തേടിയെത്താറുണ്ട്.
കമ്പനികള്‍ അതാത് സമയങ്ങളില്‍ നല്കുന്ന ഇടക്കാല/ അന്തിമ ലാഭവിഹിതങ്ങളും ബോണസ് ഓഹരികള്‍, ഓഹരി തിരികെ വാങ്ങല്‍ ഓഫറുകളൊക്കെ ദീര്‍ഘകാല നിക്ഷേപകര്‍ക്ക് അധിക വരുമാനം നേടിത്തരുന്ന അവസരങ്ങളാണ്. അതിനാല്‍ ദീര്‍ഘകാല നിക്ഷേപത്തിന് ഓഹരിയെ തെരഞ്ഞെടുക്കുമ്പോള്‍ അവയുടെ ഭാവി ബിസിനസ് സാധ്യതയും മറ്റ് അടിസ്ഥാന ഘടകങ്ങളും പരിശോധിക്കുന്നതിനോടൊപ്പം കമ്പനിയുടെ ബോണസ് ഓഹരി/ ഡിവിഡന്റ് നല്കുന്ന പൂര്‍വകാല ചരിത്രവും പരിശോധിക്കുന്നത് ഉചിതമായിരിക്കും. ഇത്തരത്തില്‍ 2000-നു ശേഷം 5 തവണ ബോണസ് ഓഹരി നല്‍കിയതോടെ അന്നത്തെ ചെറിയ നിക്ഷേപം കോടികളാക്കി മാറ്റിയ ഐടി ഓഹരിയാണ് സാക്ഷാല്‍ ഇന്‍ഫോസിസ്.
ബോണസ് ഓഹരി ചരിത്രം
2000-നു ശേഷം 5 തവണയാണ് ഇന്‍ഫോസിസ് ബോണസ് ഓഹരി കൈമാറിയത്. 2004-ല്‍ 3:1 എന്ന അനുപാതത്തിലാണ് അധിക ഓഹരി കൈമാറിയത്. അതായത് കൈവശമുള്ള ഓരോ ഓഹരിക്കും 3 ബോണസ് ഓഹരികള്‍ വീതം ലഭിച്ചു. ഇതിനു ശേഷം ബോണസ് ഓഹരി നല്കിയ 4 തവണയും 1:1 അനുപാതത്തിലാണ് അധിക ഓഹരി അനുവദിച്ചത്.
ഏറ്റവുമൊടുവില്‍ ഇന്‍ഫോസിസ് ബോണസ് ഓഹരി പ്രഖ്യാപിച്ചത് 2018 സെപ്റ്റംബറിലായിരുന്നു. അതായത് 2000-ല്‍ ഇന്‍ഫോസിസ് ഓഹരി വാങ്ങിയ നിക്ഷേപകന് ഒരു തവണ 3:1 അനുപാതത്തിലും 4 തവണ 1:1 അനുപാതത്തിലും ബോണസ് ഓഹരി ലഭിച്ചു.
നിക്ഷേപ മൂല്യത്തിലെ മാറ്റം
2000-ല്‍ ഇന്‍ഫോസിസ് (BSE: 500209, NSE : INFY) ഓഹരികളുടെ വില 102 രൂപ നിലവാരത്തിലായിരുന്നു. 3;1 അനുപാതത്തില്‍ ബോണസ് ഓഹരി അനുവദിച്ചപ്പോള്‍ കൈവശമുള്ള ഓഹരികളുടെ എണ്ണം വര്‍ധിച്ചപ്പോള്‍ ആനുപാതികമായി ഓഹരിയുടെ വിപണി വില നാലിലൊന്നായി മാറിയിരുന്നു. തുടര്‍ന്ന് 4 തവണ 1:1 അനുപാതത്തില്‍ ബോണസ് ഓഹരി അനുവദിച്ചപ്പോഴൊക്കെ ഓഹരികളുടെ എണ്ണം ഇരട്ടിയായതിനൊപ്പം ഓഹരിയുടെ വിപണി വില ആനുപാതികമായി പകുതിയായും മാറിയിരുന്നു.
1 ലക്ഷം 9.58 കോടിയായി
അതായത്, 5 തവണയായുള്ള ബോണസ് ഓഹരികളും കൂടി ഒരുമിച്ച് കണക്കിലെടുത്താല്‍ 2000-ലെ 102 രൂപയുള്ള ഇന്‍ഫോസിസ് ഓഹരി വാങ്ങാനുള്ള യഥാര്‍ത്ഥ ചെലവ് 1.59375 രൂപയിലേക്ക് താഴ്ന്നതായി കാണാനാകും. അങ്ങനെയെങ്കില്‍ 2000-ല്‍ വാങ്ങിയ 1 ലക്ഷം രൂപയുടെ ഇന്‍ഫോസിസ് ഓഹരികളുടെ ഇന്നത്തെ മൂല്യം 9.58 കോടിയായി വളര്‍ന്നു. കഴിഞ്ഞയാഴ്ച എന്‍എസ്ഇയില്‍ 1526.80 രൂപയിലായിരുന്നു ഇന്‍ഫോസിസ് ഓഹരികള്‍ ക്ലോസ് ചെയ്തത്.
ഇന്‍ഫോസിസ്
ഇന്ത്യന്‍ ഐടി വ്യവസായ മികവിന്റെ ഖ്യാതി ലോകമാകെ എത്തിച്ചതില്‍ നിര്‍ണായക പങ്കുവഹിച്ച ബഹുരാഷ്ട്ര കമ്പനിയാണ് ഇന്‍ഫോസിസ്. രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കമ്പനിയുമാണിത്. കടബാധ്യതകള്‍ ഒന്നുമില്ലാത്ത കമ്പനിക്ക് റേറ്റിങ് ഏജന്‍സികള്‍ ട്രിപ്പിള്‍-എ നിലവാരമാണ് നല്‍കിയിരിക്കുന്നത്. ഇന്‍ഫോസിസിന്റെ വാര്‍ഷിക സോഫ്റ്റ്വയര് കയറ്റുമതി 1.18 ലക്ഷം കോടിയാണ്. ഇതില്‍ 63 ശതമാനം വടക്കേ അമേരിക്കയില്‍ നിന്നും 24 ശതമാനം യൂറോപ്പില്‍ നിന്നുമാണ് ലഭിക്കുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications