സ്റ്റോക്ക് എക്സ്ചേഞ്ചുകളുടെ നിര്‍ദേശ പ്രകാരം ലിസ്റ്റ് ചെയ്യപ്പെടുന്ന കമ്പനികള്‍ക്ക് ഓരോ സാമ്പത്തിക പാദത്തിലും മുഖ്യ നിക്ഷേപകരുടെ ഓഹരി പങ്കാളിത്തം സംബന്ധിച്ച കണക്കുകള്‍ പരസ്യപ്പെടുത്തണം. കമ്പനിയുടെ ഓഹരികളില്‍ നിന്നും ചുരുങ്ങിയത് ഒരു ശതമാനം എങ്കിലും കരസ്ഥമാക്കിയവരെ ആണ് പ്രധാന നിക്ഷേപകരായി കണക്കാക്കുന്നത്.
വാങ്ങിയ/ വിറ്റ വില സംബന്ധിച്ച വിശദീകരണം നല്‍കേണ്ടതില്ല. അതിനാല്‍ ഓരോ സാമ്പത്തിക പാദാത്തിലും 1 ശതമാനത്തിലധികം ഓഹരി കൈവശം വെച്ചിരിക്കുന്നവരുടെ വിഹിതത്തിലെ വ്യതിയാനം മാത്രമേ അറിയാനാകൂ.
ഇത്തരത്തില്‍ ലഭ്യമായ ഏറ്റവും പുതിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രമുഖ നിക്ഷേപകനും സംരംഭകനുമായ രാകേഷ് ജുന്‍ജുന്‍വാല, പൊതുമേഖലാ സ്ഥാപനമായ നാല്‍കോയുടെ (BSE: 532234, NSE : NATIONALUM) ഓഹരികള്‍ വിറ്റൊഴിവാക്കിയെന്നാണ് കരുതാനാവുക. ഏപ്രില്‍- ജൂണ്‍ മാസക്കാലയളവില്‍ കമ്പനിയുടെ ഓഹരികള്‍ കൈവശം വെച്ചിരിക്കുന്ന നിര്‍ണായക നിക്ഷേപകരുടെ പട്ടികയില്‍ ജുന്‍ജുന്‍വാലയുടെ പേര് കണ്ടെത്താനാകാത്തതാണ് നിഗമനത്തിന്റെ അടിസ്ഥാനം.
ഒന്നുകില്‍ നാല്‍കോയുടെ ഓഹരികളില്‍ നിന്നും പൂര്‍ണമായി ജുന്‍ജുന്‍വാല പിന്മാറിയിട്ടുണ്ടാവണം. അല്ലെങ്കില്‍ നാല്‍കോയില്‍ ഉണ്ടായിരുന്ന ഓഹരി പങ്കാളിത്തം ഒരു ശതമാനത്തിലും താഴെയായി നിജപ്പെടുത്തിയിട്ടുണ്ടാവണം. മുഖ്യ നിക്ഷേപകര്‍ ഓഹരി വാങ്ങുന്നതിന്റേയും വില്‍ക്കുന്നതിന്റേയും വില സംബന്ധിച്ച കണക്ക് അവതരിപ്പിക്കാന്‍ കമ്പനികള്‍ക്ക് ബാധ്യതയില്ലാത്തതാണ് കൃത്യമായ ചിത്രം ലഭിക്കുന്നതിന് തടസമാകുന്നത്. നേരത്തെ മാര്‍ച്ച് പാദത്തില്‍ നാല്‍കോ പുറത്തുവിട്ട രേഖകള്‍ പ്രകാരം കമ്പനിയുടെ 1.36 ശതമാനം വിഹിതം അഥവാ 2,50,00,000 ഓഹരികള്‍ ജുന്‍ജുന്‍വാലയുടെ കൈവശമുണ്ടായിരുന്നു.
എന്തുകൊണ്ട് ഒഴിവാക്കി ?
ജൂണ്‍ പാദത്തില്‍ ഏറ്റവും തിരിച്ചടി നേരിട്ട ഓഹരി വിഭാഗമാണ് മെറ്റല്‍. കഴിഞ്ഞ 3 മാസത്തിനിടെ 29 ശതമാനം നഷ്ടമാണ് നേരിട്ടത്. പണപ്പെരുപ്പ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഉയരുന്ന ആഗോള സാമ്പത്തിക മാന്ദ്യ ആശങ്കയാണ് പ്രധാനമായും തിരിച്ചടിയാകുന്നത്. ഇതിനോടൊപ്പം ഡോളര്‍ കരുത്താര്‍ജിക്കുന്നതും പ്രതികൂലമാകുന്നുണ്ട്. ഇക്കാരണങ്ങളാല്‍ ജുന്‍ജുന്‍വാല നാല്‍കോ ഓഹരിയില്‍ നിന്നും ലാഭമെടുക്കാന്‍ സാധ്യതയുണ്ട്. കൂടാതെ സമീപകാല നാല്‍കോയുടെ പാദഫലത്തില്‍ വളര്‍ച്ച പ്രകടമായിട്ടുമില്ല. അറ്റാദായത്തില്‍ ഒറ്റയക്ക വളര്‍ച്ച മാത്രമാണ് രേഖപ്പെടുത്തിയത്. ഇതും നാല്കോയെ ഒഴിവാക്കുന്നതിനുള്ള കാരണമായിട്ടുണ്ടാവും.
നാല്‍കോ
രാജ്യത്തെ ഏറ്റവും വലിയ ബോക്സൈറ്റ് ഉല്പാദകരാണ് നാല്‍കോ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന പാതുമേഖലാ സ്ഥാപനമായ നാഷണല്‍ അലൂമിനിയം കമ്പനി ലിമിറ്റഡ്. 1981-ല്‍ ഖനന മന്ത്രാലയത്തിന് കീഴില്‍ ഭുവനേശ്വര്‍ ആസ്ഥാനമായാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ഖനനം, ലോഹം, ഊര്‍ജ്ജം തുടങ്ങിയ മേഖലകളിലാണ് നവരത്ന പദവിയുള്ള ഈ വന്‍കിട സ്ഥാപനം ശ്രദ്ധയൂന്നിയിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ ബോക്സൈറ്റ് ഉല്പാദകരും ലോകത്ത് ഏറ്റവും ചെലവ് ചുരുങ്ങിയ മാര്‍ഗ്ഗത്തിലൂടെ നിലവാരമുള്ള അലൂമിനിയം ഉല്‍പ്പാദിപ്പിക്കുന്ന സ്ഥാപനം കൂടിയാണിത്.
ഓഹരി വിശദാംശം
അലുമിനിയം വിഭാഗത്തിലെ ഓഹരികളുടെ ശരാശരി പിഇ അനുപാതം 11.46 നിരക്കിലായിരിക്കുമ്പോള്‍ നാല്കോയുടേത് 4.70 നിലവാരത്തില്‍ മാത്രമാണ്. മുടക്കമില്ലാതെ ഉയര്‍ന്ന തോതില്‍ ലാഭവിഹിതം നല്കുന്ന നാല്‍കോയുടെ ഡിവിഡന്റ് യീല്‍ഡ് 6.63 ശതമാനമാണെന്നതും ശ്രദ്ധേയം. നാല്‍കോയുടെ 51.28 ശതമാനം ഓഹരികളും കേന്ദ്ര സര്‍ക്കാരിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 18.03 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 8.76 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. നിലവില്‍ കമ്പനിയുടെ വിപണി മൂലധനം 13,857 കോടി രൂപയാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയതും പഠനാവശ്യത്തിനായി നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
