ഒരു മനുഷ്യന്റെ ഏറ്റവും പ്രധാനപ്പെട്ട വിവരങ്ങൾ മുഴുവൻ ഇന്ന് ആധാറിലുണ്ട്. അതുകൊണ്ടുതന്നെയാണ് ആധാർ നമ്പർ ഒരാളുടെ തിരിച്ചറിയൽ രേഖയാവുന്നത്. ഇന്ത്യയിലെവിടെയും വ്യക്തിത്വവും അഡ്രസ്സും തെളിയിക്കാന്‍ ആധാര്‍ നമ്പറിനു കഴിയും. സർക്കാറുകളുടെ സാമൂഹ്യക്ഷേമ പരിപാടികളുടെ ഗുണഫലങ്ങള്‍ നേരിട്ട് കൈപ്പറ്റാന്‍ ആധാറിലൂടെ കഴിയുകയും ചെയ്യും. എന്നാൽ ഇന്ന് ആധാർ വെറുമൊരു തിരിച്ചറിയൽ രേഖ മാത്രമല്ല. പണം അയക്കാനും സ്വീകരിക്കാനുമുള്ള ഒരു പെയ്മെന്റ് സംവിധാനം കൂടിയാണ്. ഈ വർഷം പകുതിയോടുകൂടിയാണ് നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ആധാര്‍ എനേബിള്‍ഡ് പേയ്‌മെന്റ് സംവിധാനം (എഇപിഎസ് ) അവതരിപ്പിച്ചത്.
ആധാര്‍ എനേബിള്‍ഡ് പേയ്‌മെന്റ് സംവിധാനം ( എഇപിഎസ് )
സാമ്പത്തിക ഇടപാടുകൾ തടസ്സമില്ലാതെ നടത്താൻ ആധാർ കാർഡ് ഉടമകളെ അനുവദിക്കുന്ന യുണീക്ക് ആധാർ നമ്പർ അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റ് സേവനമാണ് എഇപിഎസ്. പണമയക്കാനും സ്വീകരിക്കും, ബാങ്ക് ബാലൻസ് പരിശോധിക്കാനും തുടങ്ങി നിരവധി കാര്യങ്ങൾക്ക് എഇപിഎസ് ഉപയോഗിക്കാം. ഈ സേവനം ഉപയോഗിക്കുന്നതിന് ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കേണ്ടത് നിർബന്ധമാണ്.

എഇപിഎസ് സംവിധാനത്തിലെ പഴുത്തുകൾ മുതലെടുത്ത് തട്ടിപ്പു നടത്തുന്ന സംഘവും ഇന്ന് സജീവമാണ്. നിരവധി പേർക്ക് അത്തരം തട്ടിപ്പുകളിലൂടെ പണം നഷ്ടപ്പെട്ട വാർത്തകൾ നിരന്തരമായി പുറത്തുവരുന്നുണ്ട്. ഫിംഗര്‍ പ്രിന്റ്, ആധാര്‍ നമ്പര്‍, ബാങ്കിന്റെ പേര് എന്നിവ ഉപയോഗിച്ചാണ് പണം തട്ടുന്നത്. ഈ തട്ടിപ്പുകൾ തടയാനുള്ള പ്രധാനപ്പെട്ട മാർഗ്ഗം ആധാറിലെ ബയോമെട്രിക് വിവരങ്ങള്‍ ലോക്ക് ചെയ്യുക എന്നതാണ്.
ഉപയോക്താക്കൾക്ക് അവരുടെ സൗകര്യത്തിനനുസരിച്ച് ബയോമെട്രിക്സ് ലോക്ക് ചെയ്യാനും അൺലോക്ക് ചെയ്യാനും അനുവദിക്കുന്നതിന് എംആധാർ (mAadhaar)എന്ന ആപ്പിലൂടെയാണ്. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) വികസിപ്പിച്ചെടുത്ത മൊബൈൽ ആപ്ലിക്കേഷനാണ് എംആധാർ.
ആധാർ കാർഡ് ഉടമകൾക്ക് ആ ആപ്പിലൂടെ ആധാർ വിവരങ്ങൾ മനസിലാക്കാം. ആധാർ വിവരങ്ങളുടെ അനധികൃത ഉപയോഗം തടയാൻ നിങ്ങളുടെ ബയോമെട്രിക് ഡാറ്റ ലോക്ക് ചെയ്യാനും അൺലോക്ക് ചെയ്യാനുമുള്ള സംവിധാനം ഉൾപ്പെടെ നിരവധി സംവിധാനങ്ങൾ ആപ്പിലുണ്ട്.
എംആധാർ എങ്ങനെ ഉപയോഗിക്കാം
1. ആദ്യം ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ, ആപ് സ്റ്റോറില്‍ നിന്നോ എംആധാര്‍ എന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യണം. ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറിലും ഐഒഎസ് ഉപയോക്താക്കൾക്ക് ആപ്പിൾ ആപ്പ് സ്റ്റോറിലും ആപ്പ് കണ്ടെത്താം.
2. ആപ്പ് തുറന്നാൽ 12 അക്ക ആധാർ നമ്പർ നൽകുക. ഏറ്റവും ശ്രദ്ധിക്കേണ്ടത് ആധാർ നമ്പർ ഒരുക്കലും തെറ്റായി രേഖപ്പെടുത്തരുത്.
3. ആധാർ നമ്പർ നൽകിയ ശേഷം, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഒരു വൺ-ടൈം പാസ്‌വേഡ് ലഭിക്കും. രജിസ്ട്രേഷൻ പ്രക്രിയയ്ക്കും തുടർന്നുള്ള ലോഗിനുകൾക്കും OTP അത്യാവശ്യമാണ്.
4. 4 അക്ക പിൽ നമ്പർ നൽകുക. പ്രത്യേകം ശ്രദ്ധിക്കുക 4 അക്ക പ പിൻ നമ്പർ ആരുമായും പങ്കിടരുത്.
5. പിൻ സജ്ജീകരിച്ചുകഴിഞ്ഞാൽ, ആപ്പ് വഴി ആധാർ പ്രൊഫൈൽ ആക്‌സസ് ചെയ്യാൻ കഴിയും. ഫോട്ടോ, പേര്, വിലാസം, മൊബൈൽ നമ്പർ എന്നിവ ഉൾപ്പെടെയുള്ള ആധാർ കാർഡ് വിശദാംശങ്ങൾ ലഭിക്കും.
6. ബയോമെട്രിക്‌സ് വിവരങ്ങൾ ലോക്ക് ചെയ്യാനോ അൺലോക്ക് ചെയ്യാനോ ആപ്പിലെ "ബയോമെട്രിക് സെറ്റിംഗ് സ്" എന്ന ഓപ്‌ഷനിലേക്ക് നാവിഗേറ്റ് ചെയ്യുക. ഇവിടെ, "ലോക്ക്/അൺലോക്ക് ബയോമെട്രിക്സ്" ഫീച്ചർ ഓപ്ഷൻ കാണാം.
7. ബയോമെട്രിക് സെറ്റിംഗ്സിലെ ബയോമെട്രിക് ലോക്ക് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യണം. അതിനുശേഷം ഒക്കെ ബട്ടണില്‍ ക്ലിക്ക് ചെയ്തു കഴിയുമ്പോള്‍ വീണ്ടും ഒരു ഒടിപി ലഭിക്കും. ഒടിപി നല്‍കി കഴിയുമ്പോള്‍ ബയോമെട്രിക് വിവരങ്ങള്‍ ലോക്ക് ചെയ്യും.
ഇതേ ആപ്ലിക്കേഷനില്‍ ആധാര്‍ എനേബിള്‍ഡ് പേയ്‌മെന്റ് സിസ്റ്റം ലോക്ക് ചെയ്യാനും അവസരമുണ്ട്. നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ്. വ്യക്തിഗത വിവരങ്ങൾ നഷ്ടപ്പെടുക എന്നുള്ളത് നിങ്ങളുടെ സുരക്ഷയെയും ബാധിക്കും. അതുകൊണ്ടുതന്നെ അവ ഏറ്റവും സുരക്ഷിതമായ രീതികളിൽ മാത്രം കൈകാര്യം ചെയ്യുക.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
