വിദ്യാഭ്യാസ വായ്‌പ എടുക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡൽഹി: പണമില്ലെന്ന കാരണത്താൽ പഠനത്തിൽ മുന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളുടെ ഉന്നത പഠനം തടസ്സപ്പെടുന്ന സാഹചര്യം ഒഴിവാക്കാനാണ് കേന്ദ്ര സർക്കാൻ പൊതുമേഖലാ ബാങ്കുകൾ വഴി വിദ്യാഭ്യാസ വായ്പ പദ്ധതി ആവിഷ്‌കരിച്ചത്. ഉന്നത വിദ്യാഭ്യാസം ചിലവേറിയതായാതോടെ വിദ്യാഭ്യാസ വായ്‌പകൾക്ക് ഡിമാൻന്റും വർദ്ധിച്ചു. ഇന്ത്യയിലും വിദേശത്തുമായി ഉന്നത പഠനത്തിനായി പോകുന്ന വിദ്യാർത്ഥികളിൽ നല്ലൊരു ശതാമാനവും വിദ്യാഭ്യാസ വായ്‌പകളെ ആശ്രയിക്കുന്നവരാണ്.

 

വായ്‌പ

വിദ്യാഭ്യാസത്തിനായി വായ്‌പയെടുക്കുക എന്നത് ഒരു സുപ്രധാന തീരുമാനമാണ്. അതിനാൽ വായ്‌പയെടുക്കുന്നതിന് മുൻപ് നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. സാധാരണ വിദ്യാഭ്യാസ വായ്‌പകൾക്കുള്ള പലിശ നിരക്ക് അത്ര ഉയർന്നതല്ലെങ്കിലും, കൃത്യമായി തിരച്ചടയ്‌ക്കുന്നതിൽ തീർച്ചയായും ശ്രദ്ധപുലർത്തണം. കാരണം കൃത്യമായി കൈകാര്യം ചെയ്‌തില്ലെങ്കിൽ ഈ വായ്‌പ നിങ്ങളെ എളുപ്പത്തിൽ കടത്തിൽ വീഴ്‌ത്തുകയും ക്രെഡിറ്റ് റെക്കോർഡ് താഴ്‌ത്തുകയും ചെയ്യും.

വിദ്യാഭ്യാസ വായ്പ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ;

വിദ്യാഭ്യാസ വായ്പ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ;

1. നിങ്ങളുടെ ആവശ്യത്തേക്കാൾ കൂടുതൽ വായ്‌പയെടുക്കാതിരിക്കുക.

ബാങ്കുകളും മറ്റ് വായ്‌പക്കാരും നിങ്ങൾക്ക് കൂടുതൽ വായ്‌പ വാഗ്‌ദാനം ചെയ്‌തെന്നുവരാം. 40 ലക്ഷം വരെയൊക്കെ വായ്‌പ നൽകുന്ന ബാങ്കുകളും ഉണ്ട്. അതിനാൽ തന്നെ ബാങ്കുകളിൽ നിന്ന് ലഭിക്കുന്നത് സാധാരണ ധനസഹായമെല്ലെന്നും പലിശ സഹിതം തിരിച്ചടയ്‌ക്കാനുള്ളതാണെന്നും ഉത്തമ ബോധ്യം ഉണ്ടായിരിക്കണം. വിദ്യാഭ്യാസ വായ്‌പ ഒരു കൈത്താങ്ങ് മാത്രമാണെന്ന് ഓർത്തുകൊണ്ട് നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് മാത്രം വായ്‌പയെടുക്കുക. ഇല്ലെങ്കിൽ ഇത് നിങ്ങൾക്ക് ജീവിതത്തിൽ വലിയ ഭാരമായി അനുഭവപ്പെടും.

ലൈഫ് ഇൻഷുറൻസ് പോളിസി നിയമങ്ങളിൽ അടുത്ത വർഷം മുതൽ മാറ്റം വരുംലൈഫ് ഇൻഷുറൻസ് പോളിസി നിയമങ്ങളിൽ അടുത്ത വർഷം മുതൽ മാറ്റം വരും

 

2. പലിശ താരതമ്യപ്പെടുത്തുക.

2. പലിശ താരതമ്യപ്പെടുത്തുക.

നിങ്ങൾക്ക് ധാരാളം ബാങ്കുകൾ അല്ലെങ്കിൽ മറ്റ് വായ്‌പക്കാൻ വിദ്യാഭ്യാസ വായ്‌പ തന്നെന്നിരിക്കാം. വായ്‌പ എളുപ്പം ലഭിക്കുന്നത് ഏത് ബാങ്കിൽ നിന്നാണെന്ന് നോക്കാതെ നിങ്ങൾക്ക് പലിശ നിരക്ക് ഏത് ബാങ്കിൽ നിന്നാണ് കുറവായി ലഭിക്കുന്നതെന്ന് താരതമ്യപ്പെടുത്തി മാത്രം വായ്‌പകൾ എടുക്കുക.

ഈ സാധനങ്ങൾക്ക് ഇനി തൊട്ടാൽ പൊള്ളുന്ന വില, 2020ൽ വില കൂടാൻ പോകുന്നത് എന്തിനൊക്കെ?ഈ സാധനങ്ങൾക്ക് ഇനി തൊട്ടാൽ പൊള്ളുന്ന വില, 2020ൽ വില കൂടാൻ പോകുന്നത് എന്തിനൊക്കെ?

3. ദീർഘകാല തിരിച്ചടവ് പദ്ധതി ഒഴിവാക്കുക

3. ദീർഘകാല തിരിച്ചടവ് പദ്ധതി ഒഴിവാക്കുക

പല ബാങ്കുകളും പല തരത്തിലുള്ള തിരിച്ചടവ് ഓഫറുകളാണ് വാഗ്ദാനം ചെയ്യുന്നത്. വിദ്യാർത്ഥികൾക്ക് ഒന്നുകിൽ ഏറ്റവും കുറഞ്ഞ പ്രതിമാസ പേയ്‌മെന്റ് പ്ലാൻ തിരഞ്ഞെടുക്കാം അല്ലെങ്കിൽ അവർക്ക് താങ്ങാനാവുന്ന ഏറ്റവും ഉയർന്ന പേയ്‌മെന്റ് തിരഞ്ഞെടുക്കാം. എന്നാൽ ഏറ്റവും കുറഞ്ഞ പ്രതിമാസ പേയ്‌മെന്റുള്ള പ്ലാനിൽ ദൈർഘ്യമേറിയ തിരിച്ചടവ് കാലാവധിയുള്ളതിനാൽ പലിശ വർദ്ധിക്കാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ കഴിവതും ഏറ്റവും കുറഞ്ഞ തിരിച്ചടവ് പേയ്‌മെന്റ് പ്ലാൻ തിരഞ്ഞെടുക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക.

Read more about: loan വായ്പ
English summary

വിദ്യാഭ്യാസ വായ്‌പ എടുക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക | know about educational loan

know about educational loan
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X