മക്കൾക്ക് സുരക്ഷിതമായ ഭാവിയും സമ്മർദരഹിതമായ ജീവിതവും നൽകാനാണ് എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നത്. മകനോ മകളോ ആകട്ടെ, അവരുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കുകയാണ് മാതാപിതാക്കളുടെ മുൻഗണന. ഈ ലക്ഷ്യം കൈവരിക്കുന്നതിൽ ശരിയായ സാമ്പത്തിക ആസൂത്രണം പ്രധാന പങ്ക് വഹിക്കുന്നുണ്ട്. നിരവധി നിക്ഷേപ ഓപ്ഷനുകൾ ലഭ്യമാണെങ്കിലും, നിങ്ങളുടെ കുട്ടിയുടെ പേരിൽ ഒരു മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നത് സുരക്ഷിതത്വവും മനസമാധാനവും നൽകും.
യു.പി.ഐ ഇടപാടുകൾക്ക് പുതിയ മാർഗനിർദ്ദേശങ്ങൾ: ആർക്കെല്ലാം ഈ സേവനങ്ങൾ ലഭിക്കും?
എസ്ഐപി വഴിയുള്ള നിക്ഷേപം എപ്പോഴും ഫ്ലെക്സിബിളായ നിക്ഷേപ ഓപ്ഷനുകൾ നൽകുന്നവയാണ്. പ്രതിമാസമോ ത്രൈമാസികമോ അർദ്ധ വാർഷികമോ ആകട്ടെ, നിങ്ങൾക്ക് അനുയോജ്യമായ നിക്ഷേപ തുകയും കാലയളവും തിരഞ്ഞെടുക്കാൻ അനുവദിക്കുന്നു. കൂടാതെ, എസ്ഐപി നിക്ഷേപങ്ങൾ താൽക്കാലികമായി നിർത്താനോ പിൻവലിക്കാനോ നിക്ഷേപം വർധിപ്പിക്കാനോ ഉള്ള ഓപ്ഷനുകളും നൽകുന്നുണ്ട്.

പ്രതിമാസം ഒരു നിശ്ചിത തുക നിക്ഷേപിക്കുന്നത്, മിച്ച റിട്ടേൺസ് നൽകുക മാത്രമല്ല, ഭാവിയിലേക്കുള്ള സാമ്പത്തിക ഭദ്രത ഉറപ്പാക്കുകയും ചെയ്യുന്നു. ഓഹരി വിപണിയുമായി ബന്ധപ്പെട്ടതായതിനാൽ എസ്ഐപിയിൽ ചില അപകടസാധ്യതകളുണ്ടെന്നതിൽ സംശയമില്ല. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ എസ്ഐപി വഴിയുള്ള മൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ മറ്റൊരു സ്കും നൽകാത്ത ഉയർന്ന വരുമാനം നൽകുമെന്ന കാര്യത്തിൽ തർക്കമില്ല.
ഒരു മാസം മുതലുള്ള ലോൺ പലിശ നിരക്ക് ഉയർത്തി എച്ച്.ഡി.എഫ്.സി ബാങ്ക് ; പുതിയ നിരക്കുകൾ ഇതാണ്
നിരവധി മൂച്വൽ ഫണ്ടുകൾ വിപണിയിൽ ലഭ്യമാണ്. നിങ്ങളുടെ സാമ്പത്തിക ആവശ്യം മനസിലാക്കി അനുയോജ്യമായവ തിരഞ്ഞെടുക്കാവുന്നതാണ്. 500 രൂപയില്‍ നിന്ന് നിക്ഷേപം ആരംഭിക്കാന്‍ കഴിയുന്ന നിരവധി എസ്ഐപി പദ്ധതികള്‍ നിലവിലുണ്ട്. പ്രതിമാസം 10,000 രൂപ നിക്ഷേപത്തിലൂടെ 20 വയസ് ആകുമ്പോഴേക്കും നിങ്ങളുടെ കുട്ടിയെ എങ്ങനെ കോടീശ്വരനാക്കാൻ കഴിയുമെന്ന് നോക്കാം.
ഇതിനായി കുട്ടി ജനിച്ച് ദിവസങ്ങൾക്കകം തന്നെ എസ്ഐപിയിൽ നിക്ഷേപം തുടങ്ങണം. അവർക്ക് 20 വയസ് പൂർത്തിയാകുന്നതുവരെ പ്രതിമാസം 10,000 രൂപ നിക്ഷേപം തുടരണം. 15 ശതമാനം റിട്ടേൺസ് ലഭിക്കുകയാണെങ്കിൽ കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങളുടെ മക്കൾ കോടിപതികളായി മാറുമെന്ന കാര്യം ഉറപ്പാണ്.
റിട്ടയർമെന്റ് പ്ലാൻ ചെയ്യുന്നുണ്ടോ? പ്രതിമാസം 2.5 ലക്ഷം അക്കൗണ്ടിൽ എത്തും; ഇങ്ങനെ നിക്ഷേപം നടത്തൂ
20-ാം വയിൽ 1.5 കോടി നേടാം
പ്രതിമാസം 10,000 രൂപ എസ്ഐപിയിൽ നിക്ഷേപിച്ചാൽ 20 വർഷം പൂർത്തിയാകുമ്പോൾ നിങ്ങളുടെ നിക്ഷേപം 24,00,000 ആയിരിക്കും. ശരാശരി 15 ശതമാനം റിട്ടേൺ നിരക്കിൽ, 20 വർഷം കൊണ്ട് ഏകദേശം 1,27,59,550 രൂപ ലഭിക്കും. കാലാവധി പൂർത്തിയായ 20-ാം വർഷം പ്രതിമാസ എസ്ഐപി നിക്ഷേപവും റിട്ടേൺ നിരക്കും കൂടി കണക്കാക്കുമ്പോൾ നിങ്ങളുടെ മൂലധന നേട്ടം 1,51,59,550 രൂപയാണ്. ഇങ്ങനെ നിക്ഷേപം തുടർന്നാൽ 20-ാം വയസിൽ നിങ്ങളുടെ മക്കൾ 1.5 കോടിയുടെ ഉടമകളാകും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
