കഴിഞ്ഞ മൂന്ന് മാസത്തിനിടെ റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ 115 ബേസിസ് പോയിന്റ് കുറവാണ് വരുത്തിയത്. ഇതിന്റെ ചുവട് പിടിച്ച് രാജ്യത്തെ പല പ്രമുഖ ബാങ്കുകളും ഫണ്ടുകള് അടിസ്ഥാനമാക്കിയുള്ള വായ്പാ നിരക്കിൽ (എംസിഎല്ആര്) കുറവ് വരുത്തിയിരുന്നു. ഇത് ക്രമേണ ഭവന വായ്പ ഉൾപ്പെടെയുള്ള വായ്പകൾക്ക് പലിശ നിരക്ക് കുറയുന്നതിന് സഹായകരമാകും. എസ്ബിഐ ഉൾപ്പെടെ രാജ്യത്തെ ചില മുൻനിര ബാങ്കുകൾ നിലവിൽ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് എങ്ങനെയാണെന്ന് നോക്കാം.

പലിശ നിരക്ക് കൂടാതെ ബാങ്കുകളുടെ വായ്പാ പ്രോസസ്സിംഗ് ഫീസും വ്യത്യാസപ്പെട്ടിരിക്കും. അതിനാൽ വായ്പയെടുക്കുമ്പോൾ വിവിധ ബാങ്കുകളുമായി താരതമ്യപ്പെടുത്തുന്നത് പ്രോസസ്സിംഗ് ഫീസ് ഗ്രൗണ്ടിലും ലാഭിക്കാം. എസ്ബിഐ, പിഎൻബി, ഐസിഐസിഐ, എച്ച്ഡിഎഫ്സി എന്നീ ബാങ്കുകൾ ഭവന വായ്പകൾക്കായി ഈടാക്കുന്ന പലിശ നിരക്കും പ്രോസസ്സിംഗ് ഫീസും അറിയാം;
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
7.35 ശതമാനം മുതൽ 8.25 ശതമാനം വരെയാണ് രാജ്യത്തെ പൊതു മേഖലാ ബാങ്കായ എസ്ബിഐ വാഗ്ദാനം ചെയ്യുന്ന ഭവനവായ്പാ നിരക്ക്. എന്നാൽ നിങ്ങളുടെ പ്രൊഫൈൽ (ശമ്പളം അല്ലെങ്കിൽ ബിസിനസ് ക്ലാസ്), ക്രെഡിറ്റ് സ്കോർ, ഭവനവായ്പയുടെ തുക എന്നിവയെ ആശ്രയിച്ചായിരിക്കും യഥാർത്ഥ പലിശ നിരക്ക് നിർണ്ണയിക്കുന്നത്. വായ്പ തുകയുടെ 0.40 ശതമാനവും ജിഎസ്ടിയുമാണ് എസ്ബിഐ ഈടാക്കുന്ന പ്രോസസ്സിംഗ് ഫീസ്.
പഞ്ചാബ് നാഷണൽ ബാങ്ക്
6.70 ശതമാനം മുതൽ 7.40 ശതമാനം വരെയാണ് പിഎൻബി വാഗ്ദാനം ചെയ്യുന്ന ഭവനവായ്പാ നിരക്ക്. എന്നാൽ കൃത്യമായ പലിശ നിരക്ക് തീരുമാനിക്കുമ്പോൾ പ്രൊഫൈൽ, ക്രെഡിറ്റ് സ്കോർ, വായ്പ തുക എന്നിവയും കണക്കിലെടുക്കുന്നതാണ്. പ്രോസസ്സിംഗ് ഫീസ് ഇനത്തിൽ വായ്പ തുകയുടെ 0.35 ശതമാനം വായ്പകാരിൽ നിന്നും ഈടാക്കുന്നതാണ്. അതായത് കുറഞ്ഞത് 2,500 രൂപയും പരമാവധി 15,000 രൂപയും ജിഎസ്ടിയുമാണ് ഈടാക്കുക.
എച്ച്ഡിഎഫ്സി
7.50 ശതമാനം മുതൽ 8.50 ശതമാനം വരെയാണ് ഭവനവായ്പയിന്മേൽ എച്ച്ഡിഎഫ്സി ഈടാക്കുന്ന പലിശ നിരക്ക്. അതായത് 30 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് 7.50 ശതമാനവും 50 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വായ്പകൾക്ക് 8.50 ശതമാനവുമാണ് ഈടാക്കുന്നത്. മാത്രമല്ല വായ്പ തുകയുടെ 0.050 ശതമാനം വരെ പ്രോസസ്സിംഗ് ഫീസ് ഇനത്തിലും എച്ച്ഡിഎഫ്സി ഈടാക്കുന്നതാണ്, പരമാവധി 3,000 രൂപയും ജിഎസ്ടിയും.
ഐസിഐസിഐ
7.70 ശതമാനം മുതൽ 8.80 ശതമാനം വരെയാണ് ഐസിഐസിഐ ബാങ്കിന്റെ ഭവനവായ്പ നിരക്ക്. അതായത് 35 ലക്ഷം രൂപ വരെയുള്ള ഭവനവായ്പകൾക്ക് 7.70 ശതമാനവും 35 മുതൽ 75 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് 7.95 ശതമാനവും. വായ്പ തുകയുടെ 0.5 മുതൽ 1 ശതമാനം വരെ പ്രോസസ്സിംഗ് ഫീസ് ഇനത്തിൽ ഐസിഐസിഐ ബാങ്ക് ഈടാക്കും. പരമാവധി 1,500 രൂപയും ജിഎസ്ടിയും. മുംബൈ, ഡൽഹി, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിൽ പരമാവധി പ്രോസസ്സിംഗ് ഫീസ് 2,000 രൂപയും ജിഎസ്ടിയുമാണ്.
എസ്ബിഐ ഉൾപ്പെടെയുള്ള ബാങ്കുകൾക്ക് ചില സമയങ്ങളിൽ ഒരു പ്രത്യേക കാലയളവിലേക്ക് പ്രോസസ്സിംഗ് ഫീസിൽ ഇളവ് വാഗ്ദാനം ചെയ്യാറുണ്ട്. അതിനാൽ അത്തരം ഓഫർ ലഭ്യമാണോയെന്ന് അറിയാൻ നിങ്ങളുടെ അടുത്തുള്ള ബാങ്ക് ശാഖയുമായി ബന്ധപ്പെടേണ്ടതാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications