ക്രെഡിറ്റ് സ്കോറുകൾ അടിസ്ഥാനമാക്കിയാണ് നിങ്ങളുടെ വായ്പാ യോഗ്യതയെ തീരുമാനിക്കുന്നത്. മികച്ച പലിശ നിരക്കുകൾ, വായ്പയുടെ ഉയർന്ന പരിധികൾ, വായ്പ അംഗീകരിക്കാനുള്ള സാധ്യതകൾ തുടങ്ങിയവയെല്ലാം ഒരു നല്ല ക്രെഡിറ്റ് സ്കോറിന് നേടിയെടുക്കാനാവും. നിങ്ങളുടെ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്തുന്നതിലുള്ള ഏറ്റവും നല്ലൊരു മാർഗമാണ്, നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ബില്ലിന്റെ കൃത്യസമയത്തുള്ള തിരിച്ചടവ്. ക്രെഡിറ്റ് കാർഡിലെ പണമിടപാടുകളടക്കമുള്ള ബില്ലുകൾ സമയത്തിനനുസരിച്ച് തിരിച്ചടക്കുന്നതിലാണ് നിങ്ങൾ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടത്.
5 ലക്ഷം നിക്ഷേപിച്ചാൽ 15 ലക്ഷം റിട്ടേൺ ലഭിക്കുന്ന പോസ്റ്റ് ഓഫീസിന്റെ കിടിലൻ പദ്ധതി
ക്രെഡിറ്റ് കാർഡ് ബില്ലുകളുടെ തിരിച്ചടവ് വൈകുന്നതിനനുസരിച്ച്, നിങ്ങൾക്ക് പിഴ ലഭിക്കുകയും വായ്പാ പദ്ധതികളിലെ പലിശ നിരക്ക് ഉയരുകയും ചെയ്യുന്നു. കൂടാതെ, നിങ്ങളുടെ വായ്പ തുകയെ കുറയ്ക്കുന്ന തരത്തിലുള്ള തീരുമാനത്തിൽ ബാങ്ക് എത്തിച്ചേരുകയും ചെയ്യുന്നു. നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ബില്ലിന്റെ സമയബന്ധിതമായ തിരിച്ചടവിനും ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്തുന്നതിനും, ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അതെന്തൊക്കെയാണെന്ന് നോക്കാം.

നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ബില്ലുകൾ അടയ്ക്കുന്നതിനായി, ഫോണിലോ ഇമെയിൽ വഴിയോ റിമൈൻഡറുകൾ സജ്ജീകരിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. കാരണം, അത് പേയ്‌മെന്റിന്റെ അവസാന തീയതി ഓർമപ്പെടുത്താൻ നിങ്ങളെ സഹായിക്കും. അതുപോലെ നിങ്ങളുടെ വായ്പകൾ , ക്രെഡിറ്റ് കാർഡ് ബില്ലുകൾ എന്നിവ പോലുള്ള നിർണായക പേയ്മെന്റുകൾ ഓട്ടോമേറ്റ് ചെയ്യുകയാണെങ്കിൽ, വൈകി തിരിച്ചടവ് ഒഴിവാക്കാനും അധിക ചാർജുകളോ പലിശയോ ഇല്ലാതാക്കാനും കഴിയും. ഇനി സാധ്യമെങ്കിൽ, നിങ്ങളുടെ ക്രെഡിറ്റ് കാർഡുകളുടെ അവസാന തീയതിയും ശമ്പളം ലഭിക്കുന്ന തീയതിയും അടുത്ത ദിവസങ്ങളിലായി ചേർക്കാൻ ശ്രമിക്കുക.
ചെലവ് അവലോകനം നല്ലൊരു ക്രെഡിറ്റ് സ്കോറിനായി നിങ്ങൾ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന കാര്യമാണ്. മാത്രമല്ല, നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ട് പതിവായി അല്ലെങ്കിൽ മാസത്തിൽ ഒരിക്കലെങ്കിലും പരിശോധിക്കുന്നത് നല്ലതാണ്. നിങ്ങളുടെ റിപ്പോർട്ട് വിശകലനം ചെയ്യുന്നതിലൂടെ, ക്രെഡിറ്റ് സ്കോറിനെ ബാധിക്കുന്ന കാര്യങ്ങൾ കണ്ടെത്താൻ സാധിക്കും. ഓരോ മാസവും നിങ്ങളുടെ ക്രെഡിറ്റ് കാർഡിലെ തുക സ്ഥിരമായി അടയ്ക്കുന്നത് ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്തുന്നതിനുള്ള മറ്റൊരു മാർഗമാണ്. മാത്രമല്ല, കൃത്യസമയത്ത് പണമടയ്ക്കുന്നത് വൈകി അടയ്ക്കുമ്പോഴുള്ള പിഴയിൽ നിന്നും അധിക പലിശയിൽ നിന്നും നിങ്ങളെ രക്ഷിക്കും. ഇതൊക്കെയും നിങ്ങൾ പ്രയോഗിക്കുന്നതിലൂടെ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ ഉയർത്താൻ സാധിക്കും. നിങ്ങളുടെ കടം കൃത്യസമയത്ത് അടയ്ക്കുകയും ഉത്തരവാദിത്തമുള്ള സമീപനം വായ്പയോട് കാണിക്കുകയും ചെയ്യുമ്പോൾ, ബാങ്ക് നിങ്ങളുടെ ക്രെഡിറ്റ് പരിധി വർധിപ്പിക്കുന്നതാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
