പ്രമോട്ടര്‍മാര്‍ സ്വന്തം കമ്പനിയുടെ ഓഹരികള്‍ വിപണിയില്‍ നിന്നും വാങ്ങിക്കൂട്ടുന്നത് രണ്ടു തരത്തില്‍ ഗുണഫലമുണ്ടാക്കും. ഒന്നാമതായി, പ്രമോട്ടര്‍ക്ക് കമ്പനിയിലുള്ള ശുഭാപ്തി വിശ്വാസത്തേയും ഓഹരിയുടെ അന്തര്‍ലീന മൂല്യത്തേയും ചൂണ്ടിക്കാണിക്കുന്നു. അതുപോലെ ഭാവിയിലും കമ്പനി മികച്ച പ്രകടനം കാഴ്ചവെയ്ക്കുമെന്ന ആത്മവിശ്വാസത്തേയും പ്രതിഫലിപ്പിക്കുന്നു. ഇതൊക്കെ കമ്പനിയുടെ ദീര്‍ഘകാല സാധ്യതകളിലേക്കും വിരല്ചൂണ്ടുന്നവയാണ്.
രണ്ടാമതായി, പ്രമോട്ടറുടെ ഭാഗത്ത് നിന്നും ഓഹരി വാങ്ങിക്കൂട്ടുന്ന നീക്കം റീട്ടെയില്‍ നിക്ഷേപകരുടെ ശ്രദ്ധയും ആകര്‍ഷിക്കും. അങ്ങനെ ഓഹരിക്ക് ആവശ്യക്കാര്‍ വര്‍ധിച്ചാല്‍ സ്വാഭാവികമായി തന്നെ ഓഹരിയുടെ വിലയും മുകളിലേക്ക് ഉയരും. ഇതോടെ കമ്പനിയുടെ വിപണി മൂല്യവും ക്രമാനുഗതമായി വര്‍ധിക്കും. ഇത്തരത്തില്‍ രണ്ടു ഗുണങ്ങളാണ് മുഖ്യ സംരംഭകര്‍ സ്വന്തം കമ്പനിയുടെ ഓഹരികള്‍ വാങ്ങിക്കുന്നതിലൂടെ സംഭവിക്കുന്നത്. അതേസമയം സെപ്റ്റംബര്‍ പാദത്തിനിടെ പ്രമോട്ടര്‍മാരും ആഭ്യന്തര, വിദേശ നിക്ഷേപ സ്ഥാപനങ്ങളും ഒരുപോലെ വിഹിതം വര്‍ധിപ്പിച്ച 11 ഓഹരികളെയാണ് ചുവടെ ചേര്‍ക്കുന്നത്.
ആസ്ട്രാല്‍
പ്ലംബിങ്, ഡ്രെയിനേജ് സംവിധാനം നിര്‍മിക്കുന്നതും രാജ്യത്താകമാനം പ്രവര്‍ത്തന സാന്നിധ്യവുമുള്ള മുന്‍നിര കമ്പനിയാണ് ആസ്ട്രാല്‍ ലിമിറ്റഡ്. സെപ്റ്റംബര്‍ പാദത്തിനിടെ കമ്പനിയിലെ വിദേശ നിക്ഷേപകരുടെ ഓഹരി പങ്കാളിത്തം 16.07-ല്‍ നിന്നും 16.26 ശതമാനമായി വര്‍ധിച്ചു. സമാനമായി ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടെ വിഹിതം 13.59-ല്‍ നിന്നും 14.37 ശതമാനമായും ഉയര്‍ത്തി.
അതുപോലെ കമ്പനിയുടെ പ്രമോട്ടര്‍മാരും ജൂലൈ- സെപ്റ്റംബര്‍ കാലയളവിനിടെ ആസ്ട്രാല്‍ ലിമിറ്റഡിലെ (BSE: 532830, NSE : ASTRAL) ഓഹരി വിഹിതം 55.73-ല്‍ നിന്നും 55.85 ശതമാനമായി വര്‍ധിപ്പിച്ചു. അതേസമയം 1,885 രൂപയിലാണ് ഈ മിഡ് കാപ് ഓഹരിയുടെ ഇന്നത്തെ ക്ലോസിങ്.
യൂനോ മിന്‍ഡ
രാജ്യത്തെ ഏറ്റവും വൈവിധ്യമേറിയ വാഹനാനുബന്ധ ഉപകരണങ്ങളും ഘടകങ്ങളും നിര്‍മിക്കുന്ന പ്രമുഖ കമ്പനിയാണ് യൂനോ മിന്‍ഡ ലിമിറ്റഡ്. ഇക്കഴിഞ്ഞ ജൂലൈ- സെപ്റ്റംബര്‍ കാലയളവിനിടെ കമ്പനിയിലെ വിദേശ നിക്ഷേപകരുടെ പങ്കാളിത്തം 9.06-ല്‍ നിന്നും 9.07 ശതമാനമായി ഉയര്‍ന്നു. സമാനമായി ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടെ ഓഹരി വിഹിതം 13.79-ല്‍ നിന്നും 13.95 ശതമാനമായും വര്‍ധിച്ചു.
അതുപോലെ കമ്പനിയുടെ പ്രമോട്ടര്‍മാരും സെപ്റ്റംബര്‍ പാദത്തിനിടെ 2.70% ഓഹരി വിഹിതം വര്‍ധിപ്പിച്ചു. ഇതോടെ യൂനോ മിന്ഡയിലെ (BSE: 532539, NSE : UNOMINDA) പ്രമോട്ടറുടെ പങ്കാളിത്തം 70.11 ശതമാനമായി ഉയര്‍ന്നു. ഇന്നു 545 രൂപയിലാണ് ഈ മിഡ് കാപ് ഓഹരിയുടെ ക്ലോസിങ്.
അതുല്‍ ലിമിറ്റഡ്
വൈവിധ്യമേറിയ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന സംയോജിത കെമിക്കല്‍ കമ്പനിയാണ് അതുല്‍ ലിമിറ്റഡ്. സെപ്റ്റംബര്‍ പാദത്തിനിടെ കമ്പനിയിലെ വിദേശ നിക്ഷേപകരുടെ ഓഹരി പങ്കാളിത്തം 8.82-ല്‍ നിന്നും 9.20 ശതമാനമായി വര്‍ധിച്ചു. സമാനമായി ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടെ വിഹിതം 23.37-ല്‍ നിന്നും 23.41 ശതമാനമായും ഉയര്‍ത്തി.
അതുപോലെ കമ്പനിയുടെ പ്രമോട്ടര്‍മാരും ജൂലൈ- സെപ്റ്റംബര്‍ കാലയളവിനിടെ അതുല്‍ ലിമിറ്റഡിലെ (BSE: 500027, NSE : ATUL) ഓഹരി വിഹിതം 45.05-ല്‍ നിന്നും 45.06 ശതമാനമായി വര്‍ധിപ്പിച്ചു. അതേസമയം 8,082 രൂപയിലാണ് ഈ മിഡ് കാപ് ഓഹരിയുടെ ഇന്നത്തെ ക്ലോസിങ്.
മഹാരാഷ്ട്ര സീംലെസ്
സ്റ്റീല്‍ അധിഷ്ഠിത പൈപ്പുകളും ട്യൂബുകളും നിര്‍മിക്കുന്ന മുന്‍നിര കമ്പനിയാണ് മഹാരാഷ്ട്ര സീംലെസ് ലിമിറ്റഡ്. ഇക്കഴിഞ്ഞ ജൂലൈ- സെപ്റ്റംബര്‍ കാലയളവിനിടെ കമ്പനിയിലെ വിദേശ നിക്ഷേപകരുടെ പങ്കാളിത്തം 1.28-ല്‍ നിന്നും 2.67 ശതമാനമായി ഉയര്‍ന്നു. സമാനമായി ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടെ ഓഹരി വിഹിതം 3.70-ല്‍ നിന്നും 4.00 ശതമാനമായും വര്‍ധിച്ചു.
അതുപോലെ കമ്പനിയുടെ പ്രമോട്ടര്‍മാരും സെപ്റ്റംബര്‍ പാദത്തിനിടെ 0.17% ഓഹരി വിഹിതം വര്‍ധിപ്പിച്ചതോടെ മഹാരാഷ്ട്ര സീംലെസിലെ (BSE: 500265, NSE : MAHSEAMLES) പ്രമോട്ടര്‍ പങ്കാളിത്തം 67.25 ശതമാനമായി ഉയര്‍ന്നു. ഇന്നു 805 രൂപയിലാണ് ഈ സ്മോള്‍ കാപ് ഓഹരിയുടെ ക്ലോസിങ്.
ഷെയര്‍ ഇന്ത്യ സെക്യൂരിറ്റീസ്
മൂലധന വിപണിയുമായി ബന്ധപ്പെട്ട ധനകാര്യ സേവനങ്ങള്‍ നല്കുന്ന പ്രമുഖ കമ്പനിയാണ് ഷെയര്‍ ഇന്ത്യ സെക്യൂരിറ്റീസ്. സെപ്റ്റംബര്‍ പാദത്തിനിടെ കമ്പനിയിലെ വിദേശ നിക്ഷേപകരുടെ ഓഹരി പങ്കാളിത്തം 0.58-ല്‍ നിന്നും 0.66 ശതമാനമായി വര്‍ധിച്ചു. സമാനമായി ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടെ വിഹിതം 0.06 ശതമാനം ഉയര്‍ത്തി.
അതുപോലെ കമ്പനിയുടെ പ്രമോട്ടര്‍മാരും ജൂലൈ- സെപ്റ്റംബര്‍ കാലയളവിനിടെ ഷെയര്‍ ഇന്ത്യ സെക്യൂരിറ്റീസിലെ (BSE: 540725, NSE : SHAREINDIA) ഓഹരി വിഹിതം 0.09% വര്‍ധിപ്പിച്ച് 53.01 ശതമാനത്തിലേക്ക് എത്തിച്ചു. അതേസമയം 1,268 രൂപയിലാണ് ഈ സ്മോള്‍ കാപ് ഓഹരിയുടെ ഇന്നത്തെ ക്ലോസിങ്.
മിര്‍സ ഇന്റര്‍നാഷണല്‍
ലെതര്‍ അധിഷ്ഠിത പാദരക്ഷകള്‍ ഉള്‍പ്പെടെയുള്ള വിവിധ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതും റെഡ് ടേപ് പോലെയുള്ള ജനപ്രിയ ബ്രാന്‍ഡുകളുടെ ഉടമസ്ഥരുമാണ് മിര്‍സ ഇന്റര്‍നാഷണല്‍. ഇക്കഴിഞ്ഞ ജൂലൈ- സെപ്റ്റംബര്‍ കാലയളവിനിടെ കമ്പനിയിലെ വിദേശ നിക്ഷേപകരുടെ പങ്കാളിത്തം 3.42-ല്‍ നിന്നും 3.46 ശതമാനമായി ഉയര്‍ന്നു. സമാനമായി ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടെ ഓഹരി വിഹിതം 0.76% വര്‍ധിപ്പിച്ചു 3.87 ശതമാനത്തിലേക്കെത്തി.
അതുപോലെ മിര്‍സ ഇന്റര്‍നാഷണല്‍ (BSE: 526642, NSE : MIRZAINT) കമ്പനിയുടെ പ്രമോട്ടര്‍മാരും സെപ്റ്റംബര്‍ പാദത്തിനിടെ 67.91-ല്‍ നിന്നും 67.94 ശതമാനമായി പങ്കാളിത്തം ഉയര്‍ത്തി. ഇന്നു 295 രൂപയിലാണ് ഈ സ്മോള്‍ കാപ് ഓഹരിയുടെ ക്ലോസിങ്.
ശാരദ എനര്‍ജി
ഉരുക്ക്, വിവിധ ലോഹസങ്കരങ്ങള്‍, ഊര്‍ജോത്പാദനം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനിയാണ് ശാരദ എനര്‍ജി & മിനറല്‍സ്. സെപ്റ്റംബര്‍ പാദത്തിനിടെ കമ്പനിയിലെ വിദേശ നിക്ഷേപകരുടെ ഓഹരി പങ്കാളിത്തം 1.83-ല്‍ നിന്നും 1.97 ശതമാനമായി വര്‍ധിച്ചു. സമാനമായി ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടെ വിഹിതം 2.54-ല്‍ നിന്നും 2.82 ശതമാനമായും ഉയര്‍ന്നു.
അതുപോലെ കമ്പനിയുടെ പ്രമോട്ടര്‍മാരും ജൂലൈ- സെപ്റ്റംബര്‍ കാലയളവിനിടെ ശാരദ എനര്‍ജിയുടെ (BSE: 504614, NSE : SARDAEN) ഓഹരി വിഹിതം 1.63% വര്‍ധിപ്പിച്ച് 72.64 ശതമാനത്തിലേക്ക് എത്തിച്ചു. അതേസമയം 901 രൂപയിലാണ് ഈ സ്മോള്‍ കാപ് ഓഹരിയുടെ ഇന്നത്തെ ക്ലോസിങ്.
മേഘമണി ഓര്‍ഗാനിക്സ്
കാര്‍ഷിക മേഖലയിലേക്ക് ആവശ്യമായ കെമിക്കല്‍ ഉത്പന്നങ്ങളുടെ ഘടകപദാര്‍ത്ഥങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ് മേഘമണി ഓര്‍ഗാനിക്സ്. ഇക്കഴിഞ്ഞ ജൂലൈ- സെപ്റ്റംബര്‍ കാലയളവിനിടെ കമ്പനിയിലെ വിദേശ നിക്ഷേപകരുടെ പങ്കാളിത്തം 1.44-ല്‍ നിന്നും 1.64 ശതമാനമായി ഉയര്‍ന്നു. സമാനമായി ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടെ ഓഹരി വിഹിതം 0.06% വര്‍ധിപ്പിച്ചു 0.13 ശതമാനത്തിലേക്കെത്തി.
അതുപോലെ മേഘമണി ഓര്‍ഗാനിക്സ് (BSE: 543331, NSE : MOL) കമ്പനിയുടെ പ്രമോട്ടര്‍മാരും സെപ്റ്റംബര്‍ പാദത്തിനിടെ 49.29-ല്‍ നിന്നും 49.37 ശതമാനമായി പങ്കാളിത്തം ഉയര്‍ത്തി. ഇന്നു 116 രൂപയിലാണ് ഈ സ്മോള്‍ കാപ് ഓഹരിയുടെ ക്ലോസിങ്.
മിസസ് ബെക്ടേര്‍സ്
ബിസ്കറ്റുകള്‍, ഐസ്ക്രീം, ബ്രെഡ് തുടങ്ങിയ വിവിധയിനം ബേക്കറി ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന പ്രമുഖ കമ്പനിയാണ് മിസസ് ബെക്ടേര്‍സ് ഫുഡ് സ്പെഷ്യാല്‍റ്റീസ്. സെപ്റ്റംബര്‍ പാദത്തിനിടെ കമ്പനിയിലെ വിദേശ നിക്ഷേപകരുടെ ഓഹരി പങ്കാളിത്തം 1.30-ല്‍ നിന്നും 1.31 ശതമാനമായി വര്‍ധിച്ചു. സമാനമായി ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടെ വിഹിതം 1.52% വര്‍ധിപ്പിച്ച് 15.25 ശതമാനമായി ഉയര്‍ത്തി.
അതുപോലെ കമ്പനിയുടെ പ്രമോട്ടര്‍മാരും ജൂലൈ- സെപ്റ്റംബര്‍ കാലയളവിനിടെ മിസസ് ബെക്ടേര്സിലെ (BSE: 543253, NSE : BECTORFOOD) ഓഹരി വിഹിതം 51.11-ല്‍ നിന്നും 51.14 ശതമാനത്തിലേക്ക് വര്‍ധിപ്പിച്ചു. അതേസമയം 401 രൂപയിലാണ് ഈ സ്മോള്‍ കാപ് ഓഹരിയുടെ ഇന്നത്തെ ക്ലോസിങ്.
എന്‍സിഎല്‍ ഇന്‍ഡസ്ട്രീസ്
സിമന്റ്, കെട്ടിട നിര്‍മാണ സാമഗ്രികള്‍, വൈദ്യുതി ഉത്പാദനം ഉള്‍പ്പെടെ 5 മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് എന്‍സിഎല്‍ ഇന്‍ഡസ്ട്രീസ്. ഇക്കഴിഞ്ഞ ജൂലൈ- സെപ്റ്റംബര്‍ കാലയളവിനിടെ കമ്പനിയിലെ വിദേശ നിക്ഷേപകരുടെ പങ്കാളിത്തം 2.75-ല്‍ നിന്നും 2.81 ശതമാനമായി ഉയര്‍ന്നു. സമാനമായി ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടെ ഓഹരി വിഹിതം 0.10% വര്‍ധിപ്പിച്ചു 0.18 ശതമാനത്തിലേക്കെത്തി.
അതുപോലെ എന്‍സിഎല്‍ ഇന്‍ഡസ്ട്രീസ് (BSE: 502168, NSE : NCLIND) കമ്പനിയുടെ പ്രമോട്ടര്‍മാരും സെപ്റ്റംബര്‍ പാദത്തിനിടെ 0.41% ഓഹരി അധികമായി വാങ്ങി 46.14 ശതമാനമായി പങ്കാളിത്തം ഉയര്‍ത്തി. ഇന്നു 180 രൂപയിലാണ് ഈ സ്മോള്‍ കാപ് ഓഹരിയുടെ ക്ലോസിങ്.
പൊഡാര്‍ ഹൗസിങ്
റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് പൊഡാര്‍ ഹൗസിങ് & ഡെവലപ്മെന്റ്. സെപ്റ്റംബര്‍ പാദത്തിനിടെ കമ്പനിയിലെ വിദേശ നിക്ഷേപകരുടെ ഓഹരി പങ്കാളിത്തം 1.69-ല്‍ നിന്നും 1.70 ശതമാനമായി വര്‍ധിച്ചു. സമാനമായി ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടെ വിഹിതം 0.02% വര്‍ധിപ്പിച്ച് 6.92 ശതമാനമായി ഉയര്‍ത്തി.
അതുപോലെ പൊഡാര്‍ ഹൗസിങ് (BSE: 523628, NSE : PODDARHOUS) കമ്പനിയുടെ പ്രമോട്ടര്‍മാരും ജൂലൈ- സെപ്റ്റംബര്‍ കാലയളവിനിടെ ഓഹരി വിഹിതം 0.20% വര്‍ധിപ്പിച്ച് 61.02 ശതമാനത്തിലേക്ക് എത്തിച്ചു. അതേസമയം 243 രൂപയിലാണ് ഈ മൈക്രോ കാപ് ഓഹരിയുടെ ഇന്നത്തെ ക്ലോസിങ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ



Click it and Unblock the Notifications