ക്രെഡിറ്റ് കാർഡ് പേയ്മെന്റിൽ ഒരു തവണ മുടക്കം വരുത്തുന്നത് വളരെ നിസാരമായി നിങ്ങൾക്ക് തോന്നിയേക്കാം. എന്നാൽ, ധനകാര്യ ലോകത്ത്, ആ ഒരൊറ്റ തവണ വൈകിയുള്ള പേയ്‌മെന്റ് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെയും വിശ്വാസ്യതയെയും തകർത്തേക്കും. കടം കൊടുക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇതൊരു സാമ്പത്തിക അച്ചടക്കമില്ലായ്മയെ സൂചിപ്പിക്കുന്ന അടയാളമാണ്.
കുറഞ്ഞ പലിശ നിരക്കിൽ പേഴ്സണൽ ലോൺ നേടാം; ഈ രേഖകൾ സഹായിക്കും
ഒറ്റത്തവണ വൈകിയ പേയ്‌മെന്റിന്റെ കൃത്യമായ ആഘാതം കണ്ടെത്തുന്നത് ബുദ്ധിമുട്ടാണെങ്കിലും, ക്രെഡിറ്റ് ബ്യൂറോകളിൽ അത് റിപ്പോർട്ട് ചെയ്താലുടൻ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കാൻ തുടങ്ങും. ഇന്ത്യയിൽ, ക്രെഡിറ്റ് സ്‌കോറുകൾ 300 മുതൽ 900 വരെയാണ്, 750 നും 900 നും ഇടയിലുള്ള സ്‌കോർ വായ്പ നേടാൻ അനുയോജ്യമാണെന്ന് കണക്കാക്കുന്നു. ഈ പരിധിയിലുള്ള വ്യക്തികൾക്ക് കുറഞ്ഞ പലിശ നിരക്കുകളും വായ്പ പെട്ടെന്ന് ലഭിക്കുന്നതിനുള്ള സാധ്യതകളും കൂടുതലാണ്.

പണം അടയ്ക്കാൻ വൈകിയതു മൂലം ക്രെഡിറ്റ് സ്കോർ കുറയുന്നത് ദീർഘകാല പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും, പ്രത്യേകിച്ചും ഭാവിയിൽ വായ്പയ്ക്ക് അപേക്ഷിക്കുമ്പോൾ. പേയ്‌മെന്റുകൾ അടയ്ക്കാൻ വൈകുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെയും സാമ്പത്തിക സാധ്യതകളെയും എങ്ങനെ ബാധിക്കുമെന്ന് നോക്കാം.
7-ദിവസം വൈകിയുള്ള പേയ്‌മെന്റ്: വെറും 7 ദിവസം വൈകിയുള്ള പേയ്‌മെന്റ് ക്രെഡിറ്റ് സ്‌കോറിൽ വലിയ സ്വാധീനം ചെലുത്തില്ല. എന്നാൽ, ക്രെഡിറ്റ് ബ്യൂറോ കാലതാമസം രേഖപ്പെടുത്തുകയാണെങ്കിൽ, നിങ്ങളുടെ സ്‌കോറിൽ നേരിയ ഇടിവിന് കാരണമാകും. ഇതൊഴിവാക്കാൻ ഇഎംഐകളും ക്രെഡിറ്റ് കാർഡ് ബില്ലുകളും കൃത്യസമയത്ത് അടച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക.
ചുരുങ്ങിയ കാലം കൊണ്ട് നിങ്ങളുടെ പണം വളരും; ഈ എഫ്.ഡിയിൽ നിക്ഷേപിക്കാം, 9% വരെ പലിശ കിട്ടും
30 ദിവസത്തിൽ താഴെ വൈകുക: 30 ദിവസത്തിൽ താഴെയുള്ള പണമടയ്ക്കൽ നെഗറ്റീവ് പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും. ചില സന്ദർഭങ്ങളിൽ, വെറും 15 ദിവസത്തെ കാലതാമസം ക്രെഡിറ്റ് സ്‌കോറിൽ 50-100 പോയിന്റുകളുടെ ഇടിവിന് കാരണമാകും.
30 ദിവസത്തെ കാലതാമസം: ഒരു പേയ്‌മെന്റ് 30 ദിവസം വൈകുമ്പോൾ, ക്രെഡിറ്റ് സ്‌കോറിലെ ആഘാതം കൂടും. നിങ്ങളുടെ സ്‌കോർ 90-110 പോയിന്റ് കുറയ്ക്കും.
60-ദിവസത്തെ കാലതാമസം: ഒരു പേയ്‌മെന്റ് 60 ദിവസത്തിൽ കൂടുതൽ വൈകിയാൽ ക്രെഡിറ്റ് സ്‌കോറിൽ 130-150 പോയിന്റുകളുടെ ഗണ്യമായ കുറവിന് കാരണമാകും.
90 ദിവസത്തെ കാലതാമസം: 90 ദിവസത്തിലധികം കാലതാമസം നേരിടുന്ന പേയ്‌മെന്റുകൾ ഗുരുതരമായ പിഴവായി കണക്കാക്കുന്നു. ഈ ഘട്ടത്തിൽ, ക്രെഡിറ്റ് സ്‌കോറിനുണ്ടാകുന്ന പ്രത്യാഗാതങ്ങൾ ദീർഘകാലം നിലനിൽക്കുന്നതായിരിക്കും.
120 ദിവസത്തിലധികം വൈകുക: പേയ്‌മെന്റുകൾ 120 ദിവസത്തിനപ്പുറം വൈകുമ്പോൾ, അനന്തരഫലങ്ങൾ കൂടുതൽ ഗുരുതരമായിരിക്കും. ഇത് ഭാവിയിൽ ലോണുകൾ ലഭിക്കുന്നത് വളരെയധികം ബുദ്ധിമുട്ടിലാക്കും.
3 വർഷ എഫ്.ഡി vs 999 ദിവസ എഫ്.ഡി: ഏതാണ് ഉയർന്ന വരുമാനം നൽകുന്നത്? എവിടെ നിക്ഷേപിക്കാം?
പേയ്‌മെന്റുകൾ വൈകുന്നത് എങ്ങനെ ഒഴിവാക്കാം
മെഡിക്കൽ അത്യാഹിത ഘട്ടങ്ങളിലോ ജോലി നഷ്‌ടപ്പെടുമ്പോഴോ പേയ്മെന്റുകൾ വൈകാനുള്ള സാഹചര്യങ്ങളുണ്ട്. എന്നാൽ, ചില ടിപ്സുകൾ അത്തരം കാലതാമസം ഒഴിവാക്കാൻ നിങ്ങളെ സഹായിക്കും.
ഓട്ടോമാറ്റിക് പേയ്‌മെന്റുകൾ: മറവിയാണ് ആളുകൾ പേയ്‌മെന്റുകൾ വൈകുന്നതിനുള്ള പ്രധാന കാരണം. ക്രെഡിറ്റ് കാർഡ് ബില്ലുകൾക്കോ വായ്പാ തിരിച്ചടവിനോ വേണ്ടി ഓട്ടോമാറ്റിക് പേയ്‌മെൻ്റുകൾ സജ്ജീകരിക്കുന്നത്, അടയ്ക്കേണ്ട തീയതി മറന്നാലും പേയ്‌മെന്റുകൾ കൃത്യസമയത്ത് നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാം.
അലാറവും റിമൈൻഡറും ഉപയോഗിക്കുക: അലാറം വയ്ക്കുകയോ റിമൈൻഡർ ആപ്പുകൾ ഉപയോഗിക്കുകയോ ചെയ്യുന്നത് പേയ്‌മെന്റുകൾ ഓർമിക്കുന്നതിനുള്ള മറ്റൊരു മാർഗമാണ്. ഈ ടൂളുകൾക്ക് ഒരു പേയ്‌മെന്റ് നഷ്‌ടപ്പെടാനുള്ള സാധ്യത കുറയ്ക്കാൻ കഴിയും.
വായ്പ തീയതി തിരഞ്ഞെടുക്കുക: ശമ്പളം ക്രെഡിറ്റ് ചെയ്യുന്ന തീയതിക്ക് അനുസരിച്ച് പേയ്‌മെന്റിനുള്ള അവസാന തീയതി ക്രമീകരിക്കുക. ഇതിലൂടെ പേയ്മെന്റിനുള്ള മതിയായ ഫണ്ടുകൾ ഉറപ്പാക്കാനും സമ്മർദമില്ലാതെ തിരിച്ചടവ് നടത്താനും കഴിയും.
ഒരു എമർജൻസി ഫണ്ട് സൃഷ്‌ടിക്കുക: അപ്രതീക്ഷിത ചെലവുകൾ നിയന്ത്രിക്കുന്നതിന് ഒരു എമർജൻസി ഫണ്ട് നിർമ്മിക്കുന്നത് അത്യാവശ്യമാണ്. ഇത്തരമൊരു ഫണ്ട് കയ്യിലുണ്ടെങ്കിൽ ഒരു ലോൺ അടയ്ക്കുന്നതിനും അടിയന്തിര ചെലവുകൾ വഹിക്കുന്നതിനും ടെൻഷൻ അടിക്കേണ്ട ആവശ്യമില്ല.
കടം കൊടുക്കുന്നവരോട് സംസാരിക്കുക: കൃത്യസമയത്ത് പേയ്‌മെന്റ് നടത്തുന്നതിൽ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ, കടം കൊടുക്കുന്നയാളെ മുൻകൂട്ടി അറിയിക്കുന്നതാണ് ബുദ്ധി. ചില താൽക്കാലിക ക്രമീകരണങ്ങളോ ബദൽ പരിഹാരങ്ങളോ നൽകി കൊണ്ട് അവർ നിങ്ങളെ സഹായിച്ചേക്കാം.
More From GoodReturns

യുഎസ്-ഇസ്രായേല്‍-ഇറാന് യുദ്ധം: ഇന്ധനവില ആളിക്കത്തുന്നു, നിങ്ങളുടെ പോക്കറ്റ് കാലിയാകുമോ? -അറിയാം

പൊന്നേ, പൊന്നമ്പിളി..! കണക്ക് കൂട്ടലുകൾ തെറ്റിച്ച് സ്വർണം, പവന്റെ വില ഇന്നും താഴേക്ക് വീണു

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു യാത്ര വളരെ എളുപ്പം, ട്രെയിൻ ടിക്കറ്റ് വില 230 രൂപ മാത്രം, സന്തോഷം നൽകുന്ന വാർത്ത അറിയാം

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

പഠനം മികച്ച സ്കോളർഷിപ്പോടെ, അപേക്ഷിക്കേണ്ടത് എങ്ങനെ എന്നറിയാം, കിട്ടിയാൽ പഠനം അടിപൊളി

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ



Click it and Unblock the Notifications