ഇന്ത്യയുടെ 'ബിഗ് ബുള്‍' എന്നറിയപ്പെട്ടിരുന്ന പ്രമുഖ നിക്ഷേപകന് രാകേഷ് ജുന് ജുന്വാലയും രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര നിക്ഷേപക സ്ഥാപനവുമായ ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പറേഷനും (എല്‍ഐസി) ഒരുപോലെ വിശ്വാസം അര്‍പ്പിച്ചിരിക്കുന്ന അപൂര്‍വം ചില ഓഹരികളുണ്ട്.
ഇവയില്‍ ധനകാര്യ മേഖലയില്‍ നിന്നുള്ള ഒരു മിഡ് കാപ് ഓഹരി, സെപ്റ്റംബര്‍ പാദത്തില്‍ മികച്ച പ്രവര്‍ത്തനഫലം പ്രഖ്യാപിച്ചതിനു പിന്നാലെ 35 ശതമാനം മുന്നേറ്റമാണ് കാഴ്ചവെച്ചത്. ഈയൊരു പശ്ചാത്തലത്തില്‍ ഓഹരിയുടെ സമീപ ഭാവിയിലേക്കുള്ള സാധ്യതകളാണ് ചുവടെ ചേര്‍ക്കുന്നത്.
കാനറാ ബാങ്ക്
രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ദേശസാല്‍കൃത ബാങ്കിംഗ് സ്ഥാപനമാണ് ബംഗളൂരു ആസ്ഥാനമായ കാനറാ ബാങ്ക്. 1906-ല്‍ മംഗളുരുവിലായിരുന്നു ആരംഭം. ഐഎസ്ഒ സര്ട്ടിഫിക്കേഷന് നേടിയ ആദ്യ ബാങ്കിംഗ് സ്ഥാപനം കൂടിയാണിത്. ബാങ്കിന് കീഴില്‍ 10,000-ഓളം ശാഖകള്‍ പ്രവര്‍ത്തിക്കുന്നു. 11.5 ലക്ഷം കോടിയിലധികം രൂപയുടെ ആസ്തികളാണ് കൈകാര്യം ചെയ്യുന്നത്. 10.5 കോടിയിലേറെ ഉപഭോക്താക്കളുണ്ട്. കാനറാ ബാങ്കിന്റെ ആദ്യ വിദേശ ശാഖ 1983-ല്‍ ലണ്ടനിലാണ് ആരംഭിച്ചത്.
ജുന്‍ജുന്‍വാല നിക്ഷേപം
സെപ്റ്റംബര്‍ പാദത്തിനൊടുവില്‍ പുറത്തുവന്ന രേഖകള്‍ പ്രകാരം, രാകേഷ് ജുന്‍ജുന്‍വാല കാനറാ ബാങ്കിന്റെ 1.48 ശതമാനം ഓഹരി വിഹിതം സ്വന്തമാക്കിയിട്ടുണ്ട്. അഥവാ 2,68,47,400 ഓഹരികള്‍. അതേസമയം സെപ്റ്റംബര്‍ പാദത്തിനിടെ കാനറാ ബാങ്കിന്റെ (BSE: 532483, NSE : CANBK) ഓഹരികള്‍ ഭാഗികമായി അദ്ദേഹം വിറ്റൊഴിവാക്കിയിട്ടുണ്ട്.
എല്‍ഐസിയുടെ നിക്ഷേപം
ഇന്‍ഷുറന്‍സ് ഭീമനായ എല്‍ഐസിയുടെ കൈവശം കാനറാ ബാങ്കിന്റെ 16,02,67,464 ഓഹരികളുണ്ട്. ബാങ്കിന്റെ ആകെ ഓഹരിയുടെ 8.83 ശതമാനം വിഹിതത്തിന് തുല്യമാണിത്. കഴിഞ്ഞ ഏതാനും സാമ്പത്തിക പാദങ്ങളായി എല്‍ഐസിയുടെ കാനറാ ബാങ്കിലെ ഓഹരി വിഹിതത്തില്‍ മാറ്റം വരുത്തിയിട്ടില്ല.
ഓഹരി വിശദാംശം
കാന്ഫിന് ഹോംസ് ലിമിറ്റഡ് ഉള്‍പ്പെടെ ധനകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 8 ഉപകമ്പനികള്‍ കാനറാ ബാങ്കിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ ഗ്രാമീണ്‍ ബാങ്കായ കേരള ഗ്രാമീണ്‍ ബാങ്ക് അടക്കം 4 പ്രദേശിക ഗ്രാമീണ്‍ ബാങ്കുകളെ സ്പോണ്സര് ചെയ്യുന്നുണ്ട്. 2020-ല്‍ സിന്‍ഡിക്കേറ്റ് ബാങ്കിനെ കാനറ ബാങ്കില്‍ ലയിപ്പിച്ചിരുന്നു. നിലവില്‍ കാനറാ ബാങ്കിന്റെ വിപണി മൂല്യം 52,519 കോടിയാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 386 രൂപ നിരക്കിലാണുള്ളത്. ഓഹരിയുടെ വിപണി വിലയേക്കാള്‍ അധികമാണെന്നതും ശ്രദ്ധേയം.
പൊതുമേഖലാ ബാങ്ക് ഓഹരികളുടെ ശരാശരി പിഇ അനുപാതം 13.39 നിലവാരത്തിലായിരിക്കുമ്പോള്‍ കാനറാ ബാങ്കിന്റേത് 6.21 മടങ്ങിലേയുള്ളൂ എന്നതും പരിഗണിക്കാം. ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.86 ശതമാനമാണ്. അതേസമയം 52 ആഴ്ച കാലയളവില്‍ കാനറാ ബാങ്ക് ഓഹരിയുടെ ഉയര്‍ന്ന വില 292 രൂപയും താഴ്ന്ന വില 172 രൂപയുമാണ്.
നിലവില്‍ പ്രധാനപ്പെട്ട ഹ്രസ്വ/ ഇടക്കാല/ ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്കു മുകളിലാണ് കാനറാ ബാങ്ക് ഓഹരി തുടരുന്നത്. ബുള്ളിഷ് സൂചനയാണിത്. ഇന്നു 290 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്.
ലക്ഷ്യവില 340/ 400
- ജിസിഎല്‍ സെക്യൂരിറ്റീസ്- കാനറാ ബാങ്ക് ഓഹരികള്‍ ഓരോ ഇടിവിലും വാങ്ങാമെന്ന് നിര്‍ദേശിച്ചു. ഇടക്കാലയളവിലേക്കുള്ള ലക്ഷ്യവില 330-340 രൂപയാണ്. 275 രൂപ നിലവാരത്തിലാണ് ഓഹരിയുടെ ശക്തമായ സപ്പോര്‍ട്ട് മേഖല. അതേസമയം അടുത്ത ഒരു വര്‍ഷ കാലയളവില്‍ കാനറാ ബാങ്ക് ഓഹരികള്‍ 400 രൂപയിലേക്ക് മുന്നേറാമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
- ചോയിസ് ബ്രോക്കിങ്- 325 രൂപ ലക്ഷ്യമിട്ട് കാനറാ ബാങ്ക് ഓഹരി വാങ്ങാമെന്ന് നിര്‍ദേശിച്ചു. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 270 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങളുടെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിനു നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
