ഒക്ടോബറിൽ പാദഫലം പ്രഖ്യാപിക്കും മുമ്പെ കണ്ണുംപൂട്ടി വാങ്ങാവുന്ന 5 ഓഹരികള്‍; പരിഗണിക്കാം

അടുത്തയാഴ്ചയോടെ 2022-23 സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദഫലം കോര്‍പറേറ്റ് കമ്പനികള്‍ പ്രസിദ്ധീകരിച്ചു തുടങ്ങും. ഓട്ടോമൊബീല്‍സ്, ബാങ്ക്, വൈവിധ്യവത്കരിച്ച ധനകാര്യം തുടങ്ങിയ മേഖലകളില്‍ നിന്നുള്ള കമ്പനികള്‍ ലാഭത്തില്‍ മികച്ച വളര്‍ച്ച കൈവരിക്കാമെന്ന് പ്രമുഖ റീട്ടെയില്‍ ബ്രോക്കറേജ് സ്ഥാപനമായ കൊട്ടക് സെക്യൂരിറ്റീസ് സൂചിപ്പിച്ചു.

മെറ്റല്‍സ് & മൈനിങ്, ഓയില്‍ & ഗ്യാസ് വിഭാഗം ഒഴികെയുള്ള മേഖലകളിലെ കമ്പനികള്‍ ലാഭം മെച്ചപ്പെടുത്തുമെന്നാണ് അനുമാനം. അതേസമയം റിസള്‍ട്ട് പ്രഖ്യാപിക്കും മുന്നെ നിക്ഷേപത്തിന് പരിഗണിക്കാവുന്ന 5 ഓഹരികളാണ് ചുവടെ ചേര്‍ക്കുന്നത്.

എസ്ബിഐ കാര്‍ഡ്‌സ്

എസ്ബിഐ കാര്‍ഡ്‌സ്

ക്രെഡിറ്റ് കാര്‍ഡ് സേവന മേഖലയില്‍ നിന്നും ആദ്യമായി ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനിയാണ് എസ്ബിഐ കാര്‍ഡ്സ് & പേയ്മെന്റ്സ് സര്‍വീസസ്. അതേസമയം, കോവിഡിന് മുന്നെയുള്ള നിലവാരത്തിലേക്ക് എസ്ബിഐ കാര്‍ഡ്‌സിന്റെ വായ്പ വിതരണം വര്‍ധിച്ചു. എന്നാല്‍ നിഷ്‌ക്രിയ ആസ്തികള്‍ ഉയര്‍ന്നിട്ടുമില്ല. പലിശയില്‍ നിന്നുള്ള അറ്റവരുമാനം നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തിലും 13 ശതമാനം നിരക്കില്‍ നിലനിര്‍ത്താനായതും നേട്ടമാണ്. നിലവില്‍ 889 രൂപയിലാണ് എസ്ബിഐ കാര്‍ഡ്‌സ് (BSE: 543066, NSE : SBICARD) ഓഹരികള്‍ നില്‍ക്കുന്നത്.

  • റേറ്റിങ് : ബൈ (BUY)
  • ലക്ഷ്യവില : 1,150 രൂപ
  • പ്രതീക്ഷിക്കുന്ന നേട്ടം : 29 %
കമ്മിന്‍സ് ഇന്ത്യ

കമ്മിന്‍സ് ഇന്ത്യ

അമേരിക്കന്‍ ബഹുരാഷ്ട്ര എന്‍ജിന്‍ നിര്‍മാണ കമ്പനിയുടെ രാജ്യത്തെ ഉപകമ്പനിയാണ് കമ്മിന്‍സ് ഇന്ത്യ. ഡീസല്‍/ ആള്‍ട്ടര്‍നേറ്റീവ് ഫ്യൂവല്‍ എന്‍ജിനുകള്‍, ജനറേറ്ററുകള്‍, അനുബന്ധ ഉപകരണങ്ങള്‍ വിപണിയിലെത്തിക്കുന്നു.

വാര്‍ഷികാടിസ്ഥാനത്തില്‍ 42 ശതമാനം വര്‍ധനവോടെ 214 കോടി രൂപയാണ് പ്രവര്‍ത്തനലാഭം നേടിയത്. അടുത്ത 12 മാസങ്ങള്‍ക്കകം ലാഭമാര്‍ജിന്‍ മെച്ചപ്പെടുമെന്നാണ് കൊട്ടക് സെക്യൂരിറ്റീസിന്റെ അനുമാനം. നിലവില്‍ 1,225 രൂപയിലാണ് കമ്മിന്‍സ് ഇന്ത്യ (BSE: 500480, NSE : CUMMINSIND) ഓഹരികള്‍ നില്‍ക്കുന്നത്.

  • റേറ്റിങ് : ബൈ (BUY)
  • ലക്ഷ്യവില : 1,360 രൂപ
  • പ്രതീക്ഷിക്കുന്ന നേട്ടം : 11 %
അപ്പോളോ ഹോസ്പിറ്റല്‍സ്

അപ്പോളോ ഹോസ്പിറ്റല്‍സ്

രാജ്യത്തെ ആദ്യ കോര്‍പറേറ്റ് ആശുപത്രിയും സ്വകാര്യ മേഖലയിലെ വന്‍കിട ആശുപത്രി ശൃംഖലയുമാണ് അപ്പോളോ ഹോസ്പിറ്റല്‍സ്. 2022-23 സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ ലാഭമാര്‍ജിനില്‍ 2 ശതമാനം വര്‍ധന കൈവരിച്ചു. ഇതിനോടൊപ്പം ഫാര്‍മസി വിഭാഗത്തിലെ വിറ്റുവരവില്‍ 20-22 ശതമാനം വാര്‍ഷിക വളര്‍ച്ചയും പ്രതീക്ഷിക്കുന്നു. നിലവില്‍ 4,370 രൂപ നിലവാരത്തിലാണ് അപ്പോളോ ഹോസ്പിറ്റല്‍സ് (BSE: 508869, NSE : APOLLOHOSP) ഓഹരിയിലെ വ്യാപാരം പുരോഗമിക്കുന്നത്.

  • റേറ്റിങ് : ബൈ (BUY)
  • ലക്ഷ്യവില : 4,850 രൂപ
  • പ്രതീക്ഷിക്കുന്ന നേട്ടം : 11 %
ഭാരതി എയര്‍ടെല്‍

ഭാരതി എയര്‍ടെല്‍

രാജ്യത്തെ രണ്ടാമത്തെ വലിയ ടെലികോം സേവന ദാതാവാണ് ഭാരതി എയര്‍ടെല്‍. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ ശക്തമായ പ്രകടനം കാഴ്ചവെച്ചിരുന്നു. പ്രവര്‍ത്തന ലാഭത്തില്‍ 5 ശതമാനവും ഉപഭോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം (അര്‍പു- ARPU) 3 ശതമാനം വീതവും വര്‍ധിച്ചിരുരുന്നു. ഉയരുന്ന അര്‍പു നിരക്കുകളും ഉപഭോക്താക്കളുടെ മികച്ച മിശ്രണവും 5-ജി സാങ്കേതികവിദ്യ അവതരിപ്പിക്കുന്നതും നേട്ടമാകും. നിലവില്‍ 791 രൂപയിലാണ് ഭാരതി എയര്‍ടെല്‍ (BSE: 532454, NSE : BHARTIARTL) ഓഹരികളിലെ വ്യാപാരം പുരോഗമിക്കുന്നത്.

  • റേറ്റിങ് : ബൈ (BUY)
  • ലക്ഷ്യവില : 830 രൂപ
  • പ്രതീക്ഷിക്കുന്ന നേട്ടം : 5 %
എച്ച്‌സിഎല്‍ ടെക്

എച്ച്‌സിഎല്‍ ടെക്

രാജ്യത്തെ വന്‍കിട ഐടി കമ്പനിയാണ് എച്ച്‌സിഎല്‍ ടെക്‌നോളജീസ്. സാസ് (SaaS) വിഭാഗത്തില്‍ നേരിട്ട പോരായ്മകളെ മറികടക്കാന്‍ കര്‍ക്കശമായ നടപടികള്‍ സ്വീകരിച്ചിരുന്നു. ഇതിന്റെ ഗുണഫലമായി നിരവധി ഇടത്തരം കരാറുകള്‍ കരസ്ഥമാക്കാന്‍ കമ്പനിക്ക് സാധിച്ചു. നിലവില്‍ 965 രൂപയിലാണ് എച്ച്‌സിഎല്‍ ടെക്‌നോളജീസ് (BSE: 532281, NSE : HCLTECH) ഓഹരികള്‍ നില്‍ക്കുന്നത്.

  • റേറ്റിങ് : ബൈ (BUY)
  • ലക്ഷ്യവില : 1,165 രൂപ
  • പ്രതീക്ഷിക്കുന്ന നേട്ടം : 21 %
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം കൊട്ടക് സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അധികരിച്ചും പഠനാവശ്യത്തിനായി നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X