സമീപകാലത്തായി പെന്നി ഓഹരികള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. തുടക്കക്കാരന് മുതല്‍ തഴക്കംവന്ന ട്രേഡര്‍മാര്‍ പോലും പെന്നി സ്റ്റോക്കുകള്‍ക്ക് പിന്നാലെയുണ്ട്. ഭാവിയിലെ വമ്പന്‍ ആദായം സ്വപ്നം കണ്ടാണ് മിക്കവരും ഇത്തരം ഓഹരികളെ അന്വേഷിക്കുന്നത്. ചിലര്‍ പോര്‍ട്ട്ഫോളിയോയുടെ വൈവിധ്യവത്കരണത്തിനും വേണ്ടി തെരഞ്ഞെടുക്കാറുണ്ട്.
ഏതൊരു നിക്ഷേപത്തിനും അതിന്റേതായ റിസ്കും മറുവശത്തുണ്ടാകും. എന്നാല്‍ സൂക്ഷ്മതയോടെ തെരഞ്ഞെടുത്താല്‍ കൈനിറയെ നേട്ടവും സ്വന്തമാക്കാനാകും. ഇത്തരത്തില്‍ അടിസ്ഥാനപരമായി മികച്ചതും ഉയര്‍ന്ന വളര്‍ച്ചാ സാധ്യതകളുമുള്ള 6 പെന്നി ഓഹരികളെയാണ് പരിചയപ്പെടുത്തുന്നത്.
റബ്ഫില ഇന്റര്‍നാഷണല്‍
മലേഷ്യന്‍ പബ്ലിക് ലിസ്റ്റഡ് കമ്പനിയായ റബ്പ്രോ എസ്ഡിഎന്‍ ബിഎച്ച്ഡിയും കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷനും (കെഎസ്ഐഡിസി) സംയുക്തമായി 1994-ല്‍ ആരംഭിച്ച സ്ഥാപനമാണ് റബ്ഫില ഇന്റര്‍നാഷണല്‍ ലിമിറ്റഡ്. രാജ്യത്തെ ഏറ്റവും വലിയ ത്രെഡ് റബര്‍ നിര്‍മാതാക്കളാണ്. കൂടാതെ ടാല്‍കം കോട്ടഡ് റബര്‍ ത്രെഡും സില്‍വര്‍ കോട്ടഡ് റബര്‍ ത്രെഡും നിര്‍മിക്കുന്ന ഇന്ത്യയിലെ ഏക കമ്പനിയാണിത്. റബറിന്റെ വര്‍ധിക്കുന്ന ആവശ്യകതയും കടബാധ്യതയില്ലാത്ത കമ്പനി എന്നതും ശ്രദ്ധയാകര്‍ഷിക്കുന്നു.
മത്സ്യബന്ധനത്തിനും കളിപ്പാട്ടത്തിനും ആരോഗ്യമേഖലയിലും ആവശ്യമായ റബര്‍ അധിഷ്ഠിത ഉത്പന്നങ്ങളും റബ്ഫില ഇന്റര്‍നാഷണല്‍ (BSE : 500367) നിര്‍മിക്കുന്നുണ്ട്. പാലക്കാടാണ് കമ്പനിയുടെ കേന്ദ്ര ഓഫീസും പ്രധാന നിര്‍മാണശാലയും സ്ഥിതി ചെയ്യുന്നത്. 2020-ല്‍ തമിഴ്നാട്ടിലെ ഉദുമല്‍പേട്ടില്‍ 120 ഏക്കറില്‍ രണ്ടാമത്തെ നിര്‍മാണശാലയും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഇത് അടുത്ത 50 വര്‍ഷത്തേക്ക് കമ്പനിയുടെ വികസന പദ്ധതികള്‍ക്ക് ഉപകാരപ്പെടും. കഴിഞ്ഞ ദിവസം 92.5 രൂപയിലായിരുന്നു റബ്ഫില ഇന്റര്‍നാഷണല്‍ ഓഹരിയുടെ ക്ലോസിങ്.
മോള്‍ഡ്-ടെക് ടെക്നോളജീസ്
ഇന്ത്യന്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള ഏക എന്‍ജിനീയറിങ് സര്‍വീസ് കമ്പനിയാണ് മോള്‍ഡ്-ടെക് ടെക്നോളജീസ്. സിവില്‍, മെക്കാനിക്കല്‍ എന്‍ജിനീയറിങ് മേഖലകളിലെ പദ്ധതി നിര്‍വഹണം, വിശകലനം ഉള്‍പ്പെടെയുള്ള സേവനങ്ങളിലാണ് കമ്പനി ശ്രദ്ധയൂന്നീയിരിക്കുന്നത്. ഇതിനോടൊപ്പം പദ്ധതികളുടെ എന്‍ജിനീയറിങ് ഡിസൈന്‍, സവിസ്തരം പ്രതിപാദിക്കുക, ഡ്രാഫ്റ്റിങ് സേവനങ്ങളും നല്കുന്നു. സ്റ്റീല്‍ ഫാബ്രിക്കേറ്റര്‍, കോണ്ട്രാക്ടര്സ്, ആര്‍ക്കിടെക്ട്, എന്‍ജിനീയര്‍സ് തുടങ്ങിയവരാണ് മോള്‍ഡ്-ടെക് ടെക്നോളജീസിന്റെ പ്രധാന ഉപഭോക്താക്കള്‍.
ഇന്ത്യക്ക് പുറമെ അമേരിക്കയിലും യൂറോപ്പിലും ബിസിനസ് ഓഫീസുകളുണ്ട്. കോവിഡ് കാരണം കഴിഞ്ഞ 3 വര്‍ഷത്തിനിടെ വരുമാനം ഇടിഞ്ഞെങ്കിലും ലാഭമാര്‍ജിന്‍ 12.1 ശതമാനം തോതില്‍ നിലനിര്‍ത്തിയെന്നത് ശ്രദ്ധേയമാണ്. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന മോള്‍ഡ്-ടെക് ടെക്നോളജീസ് (BSE: 526263, NSE : MOLDTECH) ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 2.20 ശതമാനമാണ്. കമ്പനിക്ക് കടബാധ്യതകളില്ല. കമ്പനിയിലേക്കുള്ള പണമൊഴുക്കും പോസിറ്റീവ് നിരക്കിലാണുള്ളത്. കഴിഞ്ഞ ദിവസം 91.05 രൂപയിലായിരുന്നു മോള്‍ഡ്-ടെക് ടെക്നോളജീസ് ഓഹരിയുടെ ക്ലോസിങ്.
സ്കിപ്പര്‍
വിവിധ എന്‍ജിനീയറിങ് ഉത്പന്നങ്ങളുടെ നിര്‍മാണത്തില്‍ മുന്‍നിരയിലുള്ള കമ്പനിയാണ് സ്കിപ്പര്‍ ലിമിറ്റഡ്. പ്രസരണത്തിനും വിതരണത്തിനുമുള്ള ഘടനപരമായ ഉപകരണങ്ങള്‍ നിര്‍മിക്കുന്നതില്‍ പ്രശസ്തരാണ്. ഇതിനോടൊപ്പം പൈപ്പുകളും അനുബന്ധ ഘടകങ്ങളും നിര്‍മിക്കുന്നു. അടിസ്ഥാനസൗകര്യ വികസന മേഖലയിലെ ഇപിസി പദ്ധതികളും കമ്പനി ഏറ്റെടുക്കുന്നുണ്ട്. സ്കിപ്പറിന് കീഴില്‍ 5 നിര്‍മാണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഇതില്‍ എന്‍ജിനീയറിങ് ഉത്പന്നങ്ങളുടേതിന് 3 ലക്ഷം മെട്രിക് ടണ്ണും പോളിമര്‍ ഉത്പന്നങ്ങളുടേതിന് 51,000 മെട്രിക് ടണ്‍ ഉത്പാദന ശേഷിയുമുണ്ട്.
പോളിമര്‍ ഉത്പന്നങ്ങള്‍ക്കു വേണ്ടി രാജ്യത്താകമാനം 20,000-ലധികം റീട്ടെയിലര്‍ കടകളുടെ ശക്തമായ വിതരണ ശൃംഖലയാണുള്ളത്. ഇന്ത്യക്ക് പുറമെ 40 വിദേശ രാജ്യങ്ങളിലേക്കും ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നു. ടാറ്റ പ്രോജക്ട്സ്, റിലയന്‍സ് ജിയോ, പവര്‍ ഗ്രിഡ് കോര്പറേഷന് തുടങ്ങിയ വന്‍കിട കമ്പനികള്‍ സ്കിപ്പറിന്റെ (BSE: 538562, NSE : SKIPPER) പ്രധാന ഉപഭോക്താക്കളാണ്. നിലവില്‍ ഓഹരി-കടം അനുപാതം 0.4 മടങ്ങിലേയുള്ളൂ. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.14 ശതമാനമാണ്. കഴിഞ്ഞ ദിവസം 73.80 രൂപയിലായിരുന്നു സ്കിപ്പര്‍ ഓഹരിയുടെ ക്ലോസിങ്.
മംഗളം സീഡ്സ്
വിവിധതരം കാര്‍ഷിക വിളകളുടെ വിത്ത് ഉത്പാദിപ്പിക്കുന്ന കമ്പനിയാണ് മംഗളം സീഡ്സ്. പച്ചക്കറികളുടെയും പാടത്തും വിതയ്ക്കുന്ന വിത്തുകളുടെ സംസ്കരണത്തിലും ഉത്പാദനത്തിലും വിതരണത്തിലുമാണ് ശ്രദ്ധയൂന്നീയിരിക്കുന്നത്. ഗുജറാത്തിലാണ് സംഭരണ കേന്ദ്രം. ഗുജറാത്തിലും രാജസ്ഥാനിലുമായി 420-ലധികം വിതരണക്കാരും 1,150-ഓളം ഡീലര്‍മാരിലൂടെയും ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നു.
വിത്ത് ഉത്പാദനത്തിലെ ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 2 കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കടബാധ്യതകള്‍ തീരെ കുറഞ്ഞ തോതിലേയുള്ളൂ. കഴിഞ്ഞ ദിവസം 90 രൂപയിലായിരുന്നു മംഗളം സീഡ്സ് (BSE : 539275) ഓഹരിയുടെ ക്ലോസിങ്.
വാര്‍ഡ്വിസാര്‍ഡ് ഇന്നോവേഷന്‍സ്
വൈദ്യുത വാഹന മേഖലയില്‍ ബിസിനസ് കേന്ദ്രീകരിച്ചതും ഈ വിഭാഗത്തില്‍ നിന്നും ആദ്യമായി ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനിയുമാണ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് വാര്‍ഡ്വിസാര്‍ഡ് ഇന്നോവേഷന്‍സ് & മൊബിലിറ്റി ലിമിറ്റഡ് (BSE : 538970). 1982-ല്‍ മന്വിജയ് ഡവലെപ്മെന്റ് കമ്പനി എന്ന പേരിലാണ് തുടക്കം.
ഇറക്കുമതി ചെയ്യുന്ന തുകല്‍ ഉത്പന്നങ്ങളുടേയും ചണം, പരുത്തി, കമ്പിളി തുടങ്ങിയവയുടെ വിതരണത്തിലുമാണ് ആദ്യം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. പിന്നീട് റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്കും പിന്നീട് വൈദ്യുത ഇരുചക്ര വാഹനങ്ങളുടെ നിര്‍മാണത്തിലേക്കും ഇലക്ട്രോണിക്സ് ഉപകരണ മേഖലയിലേക്കും ചുവടുവച്ചു.
മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ കീഴില്‍ ഗുജറാത്തിലെ വഡോദരയില്‍ വാര്‍ഡ്വിസാര്‍ഡ് ഇന്നോവേഷന്റെ ആദ്യ വൈദ്യുത വാഹന നിര്‍മാണശാല ആരംഭിച്ചു. 500 കോടി രൂപയാണ് മുടക്കുമുതല്‍. ഇവിടെ ഇലക്ട്രോണിക്സ് ഉപകരണങ്ങളും നിര്‍മിക്കും. ഇതിനോടൊപ്പം വൈദ്യുത് വാഹന മേഖലയിലെ ഗവേഷണ, വികസന കേന്ദ്രവും പ്രാവര്‍ത്തികമാക്കും. ഈ പദ്ധതിക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സബ്സിഡി കരസ്ഥമാക്കിയിട്ടുണ്ട്.
ജോയ് ഇ-ബൈക്ക് എന്ന ബ്രാന്‍ഡിന് കീഴിലാണ് കമ്പനിയുടെ വൈദ്യുത വാഹനങ്ങള്‍ പുറത്തിറങ്ങുന്നത്. നിലവില്‍ 4 ഇനത്തിലുള്ള ബൈക്കുകളാണ് പുറത്തിറക്കുന്നത്. 2025-ഓടെ വൈദ്യുത കാറുകളും മുചക്ര വാഹനങ്ങളും പുറത്തിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസം 53.70 രൂപയിലായിരുന്നു വാര്‍ഡ്വിസാര്‍ഡ് ഇന്നോവേഷന്‍സ് ഓഹരിയുടെ ക്ലോസിങ്.
ഗോകുല്‍ അഗ്രോ റിസോഴ്സസ്
ഭക്ഷ്യഎണ്ണ സംസ്കരണ/ നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഗോകുല്‍ അഗ്രോ റിസോഴ്സസ്. സോയ ബീന്‍ ഓയില്‍, വസ്തപതി, സണ്‍ഫ്ലവര്‍ ഓയില്‍, പാം ഓയില്‍, നിലക്കടല എണ്ണ, പരുത്തിക്കുരു എണ്ണ എന്നിവയാണ് കമ്പനിയുടെ പ്രധാന ഉത്പന്നങ്ങള്‍. പ്രതിദിനം 3,200 ടണ്‍ എണ്ണ സംസ്കരിക്കാനും 3,400 ടണ്‍ എണ്ണ ശുദ്ധീകരിക്കാനും 200 ടണ്‍ വനസ്പതി നിര്‍മിക്കാനുമുള്ള സ്ഥാപിതശേഷി കമ്പനിക്കുണ്ട്. ഇന്ത്യയിലെ 20 സംസ്ഥാനങ്ങളില്‍ ഗോകുല്‍ അഗ്രോ റിസോഴ്സസിന്റെ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നു.
ചൈന, അമേരിക്ക, ദക്ഷിണ കൊറിയ, യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളിലേക്കും ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നു. കഴിഞ്ഞ 3 വര്‍ഷത്തിനിടെ കമ്പനിയുടെ വരുമാനം 22.6 ശതമാനം നിരക്കില്‍ വളര്‍ച്ച കൈവരിച്ചു. കഴിഞ്ഞ ദിവസം 84.80 രൂപയിലായിരുന്നു ഗോകുല്‍ അഗ്രോ റിസോഴ്സസ് (BSE: 539725, NSE : GOKULAGRO) ഓഹരിയുടെ ക്ലോസിങ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
