വില്പനയിലും ലാഭത്തിലും വളര്‍ച്ച കൈവരിക്കുക എന്നത് ഒരു സംരംഭത്തിന് വളരാനും നിലനില്ക്കാനും അത്യന്താപേക്ഷിതമാണ്. ഈ രണ്ടു ഘടകങ്ങളും ഒരു കമ്പനി എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെ കുറിച്ചുള്ള ഉള്‍ക്കാഴ്ച നല്‍കുന്നതിനൊപ്പം മുന്നോട്ടുള്ള പ്രയാണം ഏതുദിശയിലേക്കായിരിക്കും എന്ന സൂചനയും നല്കുന്നു.
സമാനമായി പ്രതിയോഹരി വരുമാനം (ഇപിഎസ്) എന്നതും ഒരു കമ്പനിയുടെ മൂല്യം എളുപ്പത്തില്‍ വിലയിരുത്താന്‍ ഉപകരിക്കുന്ന ഘടകമാണ്. ഒരോ ഓഹരിയിന്മേല് കമ്പനിക്ക് ലഭിക്കുന്ന അറ്റാദായത്തിന്റെ അളവുകോലാണിത്. അതേസമയം 10,000 കോടിക്ക് മുകളില്‍ വിപണി മൂല്യമുള്ളവയില് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പ്രതിയോഹരി വരുമാനം ഇരട്ടിയായി വര്‍ധിപ്പിച്ച 27 കമ്പനികളുണ്ട്. ഇതില്‍ നിന്നും 300 ശതമാനത്തിലധികം നേട്ടം കൈവരിച്ച 8 ഓഹരികളെയാണ് ചുവടെ ചേര്‍ക്കുന്നത്.
അദാനി ടോട്ടല്‍ ഗ്യാസ്
അദാനി ഗ്രൂപ്പിന്റേയും ഫ്രഞ്ച് കമ്പനിയായ ടോട്ടല്‍ ഏജന്‍സീസിന്റേയും സംയുക്ത സംരംഭമാണ് അദാനി ടോട്ടല്‍ ഗ്യാസ്. പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളായ പൈപ്ഡ് നാച്ചുറല്‍ ഗ്യാസ്, കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് വിഭിഗങ്ങളിലെ മുന്‍നിര കമ്പനിയാണിത്.
അതേസമയം 2020 സാമ്പത്തിക വര്‍ഷത്തില്‍ 3.97 രൂപ നിരക്കിലും 2021-ല്‍ 4.21 രൂപയും 2022 സാമ്പത്തിക വര്‍ഷത്തില്‍ 4.63 രൂപ വീതവും അദാനി ടോട്ടല്‍ ഗ്യാസിന്റെ (BSE: 542066, NSE : ATGL) പ്രതിയോഹരി വരുമാനം രേഖപ്പെടുത്തി. കഴിഞ്ഞ 3 വര്‍ഷക്കാലയളവില്‍ ഈ അദാനി ഗ്രൂപ്പ് ഓഹരിയിലെ നേട്ടം 2,073 ശതമാനമാണ്. കഴിഞ്ഞയാഴ്ച 3,262 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്.
ദീപക് ഫെര്‍ട്ടിലൈസര്‍
വിവിധതരം രാസപദാര്‍ത്ഥങ്ങള്‍ നിര്‍മിക്കുന്ന ഇന്ത്യയിലെ വന്‍കിട കമ്പനിയാണ് ദീപക് ഫെര്‍ട്ടിലൈസര്‍ & പെട്രോകെമിക്കല്‍സ് കോര്പറേഷന്. നിര്‍മാണത്തിനും ഖനന പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി നിയന്ത്രിത സ്ഫോടനം നടത്താനുള്ള രാസവസ്തുക്കളും നിര്‍മിക്കുന്നുണ്ട്.
അതേസമയം 2020 സാമ്പത്തിക വര്‍ഷത്തില്‍ 9.48 രൂപയും 2021 കാലയളവില്‍ 38.99 രൂപയും 2022-ല്‍ 56.25 രൂപ വീതവും ദീപക് ഫെര്‍ട്ടിലൈസറിന്റെ (BSE: 500645, NSE : DEEPAKFERT) പ്രതിയോഹരി വരുമാനം രേഖപ്പെടുത്തി. കഴിഞ്ഞ 3 വര്‍ഷക്കാലയളവില്‍ ഈ മിഡ് കാപ് ഓഹരിയിലെ നേട്ടം 1,025 ശതമാനമാണ്. വെള്ളിയാഴ്ച 1,031 രൂപയിലായിരുന്നു ഓഹരിയിലെ വ്യാപാരം അവസാനിപ്പിച്ചത്.
എപിഎല്‍ അപ്പോളൊ ട്യൂബ്സ്
രാജ്യത്തെ മുന്‍നിര ബ്രാന്‍ഡഡ് സ്റ്റീല്‍ ഉത്പന്നങ്ങളുടെ നിര്‍മാതാക്കളാണ് എപിഎല്‍ അപ്പോളൊ ട്യൂബ്സ്. വിവിധ വ്യാവസായിക മേഖലകളില്‍ ആവശ്യമായ 1500-ഓളം തരത്തിലുള്ള എംസ് ബ്ലാക്ക് പൈപ്സ്, ഗാല്‍വനൈസ്ഡ് ട്യൂബ്സ്, സ്ട്രക്ചറല്‍ ഇആര്ഡബ്ല്യൂ സ്റ്റീല്‍ ട്യൂബ്സ്, ഹോളോ സെക്ഷന്‍സ് എന്നിവയാണ് പ്രധാനമായും നിര്‍മിക്കുന്നത്.
അതേസമയം 2020 സാമ്പത്തിക വര്‍ഷത്തില്‍ 9.57 രൂപ നിരക്കിലും 2021-ല്‍ 14.42 രൂപയും 2022 സാമ്പത്തിക വര്‍ഷത്തില്‍ 22.26 രൂപ വീതവും എപിഎല്‍ അപ്പോളൊ ട്യൂബ്സിന്റെ (BSE: 533758, NSE : APLAPOLLO) പ്രതിയോഹരി വരുമാനം രേഖപ്പെടുത്തി. കഴിഞ്ഞ 3 വര്‍ഷക്കാലയളവില്‍ ഈ മിഡ് കാപ് ഓഹരിയിലെ നേട്ടം 679 ശതമാനമാണ്. കഴിഞ്ഞയാഴ്ച 1,078 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്.
ദീപക് നൈട്രേറ്റ്
ഗുജറാത്ത് കേന്ദ്രീകരിച്ച് സ്പെഷ്യാല്‍റ്റി കെമിക്കല്‍ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന പ്രമുഖ കമ്പനിയാണ് ദീപക് നൈട്രേറ്റ്. വ്യാവസായിക സ്ഫോടന ദ്രവ്യങ്ങള്‍, പെയിന്റ്, പോളിമര്‍ തുടങ്ങിയവയുടെ നിര്‍മാണത്തിനു വേണ്ട വിവിധ ഘടക പദാര്‍ത്ഥങ്ങളും ഉത്പാദിപ്പിക്കുന്നു.
അതേസമയം 2020 സാമ്പത്തിക വര്‍ഷത്തില്‍ 44.80 രൂപയും 2021 കാലയളവില്‍ 56.88 രൂപയും 2022-ല്‍ 78.20 രൂപ വീതവും ദീപക് നൈട്രേറ്റിന്റെ (BSE: 506401, NSE : DEEPAKNTR) പ്രതിയോഹരി വരുമാനം രേഖപ്പെടുത്തി. കഴിഞ്ഞ 3 വര്‍ഷക്കാലയളവില്‍ ഈ മിഡ് കാപ് ഓഹരിയിലെ നേട്ടം 607 ശതമാനമാണ്. വെള്ളിയാഴ്ച 2,242 രൂപയിലായിരുന്നു ഓഹരിയിലെ വ്യാപാരം അവസാനിപ്പിച്ചത്.
ഡിക്സണ്‍ ടെക്നോളജീസ്
തദ്ദേശീയമായ രൂപകല്പനയോടെ വിവിധ ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന വമ്പന്‍ കമ്പനിയാണ് ഡിക്സണ്‍ ടെക്നോളജീസ്. എല്‍ഇഡി ടിവി, എല്‍ഇഡി ബള്‍ബ്, വാഷിങ് മെഷീന്, സ്മാര്‍ട്ട് ഫോണ്‍, സിസിടിവി, മെഡിക്കല്‍ ഉപകരണങ്ങളൊക്കെ നിര്‍മിക്കുന്നു. ഇവയുടെ അറ്റക്കുറ്റപ്പണിയും ഏറ്റെടുക്കുന്നുണ്ട്.
അതേസമയം 2020 സാമ്പത്തിക വര്‍ഷത്തില്‍ 20.83 രൂപ നിരക്കിലും 2021-ല്‍ 27.29 രൂപയും 2022 സാമ്പത്തിക വര്‍ഷത്തില്‍ 32.04 രൂപ വീതവും ഡിക്സണ്‍ ടെക്നോളജീസിന്റെ (BSE: 540699, NSE: DIXON) പ്രതിയോഹരി വരുമാനം രേഖപ്പെടുത്തി. കഴിഞ്ഞ 3 വര്‍ഷക്കാലയളവില്‍ ഈ മിഡ് കാപ് ഓഹരിയിലെ നേട്ടം 596 ശതമാനമാണ്. കഴിഞ്ഞയാഴ്ച 4,275 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്.
ആഫിള് ഇന്ത്യ
മൊബൈല്‍ പരസ്യങ്ങളിലൂടെയും മറ്റ് സാങ്കേതികവിദ്യകളും ഉപയോഗിച്ച് കോര്‍പ്പറേറ്റ് കമ്പനികള്‍ക്കായി ഉപഭോക്താക്കളെ നേടിക്കൊടുക്കുന്നതിലും ഇടപാട് നടത്തുന്നതിലുമാണ് ഗ്ലോബല്‍ ടെക്നോളജി കമ്പനിയായ ആഫിള് ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അതേസമയം കഴിഞ്ഞ ദിവസം ഈ മിഡ് കാപ് ഓഹരിയുടെ ക്ലോസിങ് 1,317 രൂപ നിലവാരത്തിലായിരുന്നു.
അതേസമയം 2020 സാമ്പത്തിക വര്‍ഷത്തില്‍ 5.14 രൂപയും 2021 കാലയളവില്‍ 10.59 രൂപയും 2022-ല്‍ 16.05 രൂപ വീതവും ആഫിള് ഇന്ത്യയുടെ (BSE: 542752, NSE : AFFLE) പ്രതിയോഹരി വരുമാനമായി രേഖപ്പെടുത്തി. കഴിഞ്ഞ 3 വര്‍ഷക്കാലയളവില്‍ ഈ മിഡ് കാപ് ഓഹരിയിലെ നേട്ടം 391 ശതമാനമാണ്. വെള്ളിയാഴ്ച 1,180 രൂപയിലായിരുന്നു ഓഹരിയിലെ വ്യാപാരം അവസാനിപ്പിച്ചത്.
എസ്ആര്‍എഫ്
ബഹുവിധ കെമിക്കല്‍ അധിഷ്ഠിത ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന പ്രമുഖ കമ്പനിയാണ് എസ്ആര്‍ഫ് ലിമിറ്റഡ്. റെഫ്രിജെറന്റ്സ്, എന്‍ജിനീയറിംഗ് പ്ലാസ്റ്റിക്സ്, ഇന്‍ഡസ്ട്രിയല്‍ യാണ്‍സ് എന്നീ വിഭാഗങ്ങളില്‍ രാജ്യത്തെ മുന്‍നിര കമ്പനിയാണ്. ഫ്ലൂറോ കെമിക്കല്‍സ്, പോളീസ്റ്റര് ഫിലിംസ് എന്നിവയില്‍ സവിശേഷ ഉത്പന്നങ്ങളും പാക്കേജിങ് ഫിലിംസ്, ടെക്നിക്കല്‍ ടെക്സ്റ്റൈല്‍സ് എന്നീ വിഭാഗങ്ങളിലും ഉത്പന്നങ്ങള്‍ പുറത്തിറക്കുന്നു.
അതേസമയം കഴിഞ്ഞ 3 വര്‍ഷക്കാലയളവില്‍ ഈ ലാര്‍ജ് കാപ് ഓഹരിയിലെ നേട്ടം 378 ശതമാനമാണ്. കഴിഞ്ഞയാഴ്ച 2,540 രൂപയിലായിരുന്നു എസ്ആര്‍എഫ് (BSE: 503806, NSE : SRF) ഓഹരിയുടെ ക്ലോസിങ്.
കെപിആര്‍ മില്‍
രാജ്യത്ത് ടെക്സ്റ്റൈല്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ കമ്പനികളിലൊന്നാ് കെപിആര്‍ മില്‍. ചണപ്പട്ടുകള്, നെയ്യ്തെടുത്ത തുണിത്തരങ്ങള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍ എന്നിവയാണ് പ്രധാന ഉത്പന്നങ്ങള്‍. ഇതിനോടൊപ്പം കാറ്റില്‍ നിന്നും വൈദ്യുതി ഉത്പാദനവുമുണ്ട്.
അതേസമയം 2020 സാമ്പത്തിക വര്‍ഷത്തില്‍ 10.95 രൂപയും 2021 കാലയളവില്‍ 14.97 രൂപയും 2022-ല്‍ 24.47 രൂപ വീതവും കെപിആര്‍ മില്‍ (BSE: 532889, NSE : KPRMILL) പ്രതിയോഹരി വരുമാനം രേഖപ്പെടുത്തി. കഴിഞ്ഞ 3 വര്‍ഷക്കാലയളവില്‍ ഈ മിഡ് കാപ് ഓഹരിയിലെ നേട്ടം 371 ശതമാനമാണ്. വെള്ളിയാഴ്ച 556 രൂപയിലായിരുന്നു ഓഹരിയിലെ വ്യാപാരം അവസാനിപ്പിച്ചത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുമ്പേ സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

മാരുതി സുസുക്കി ഓഹരി വാങ്ങാം, 29 ശതമാനം ലാഭം ഉറപ്പെന്ന് മോത്തിലാൽ ഓസ്വാൾ, കുതിപ്പിന്റെ കാരണം അറിയാം

ബെംഗളൂരുവില്‍ എല്‍പിജി പ്രതിസന്ധി രൂക്ഷം; ബ്ലാക്ക് മാര്‍ക്കറ്റില്‍ വില 5,000 രൂപ, ഹോട്ടലുകള്‍ വില ഉയര്‍ത്തും

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

ബെംഗളൂരുവിലും മുംബൈയിലും ഹോട്ടലുകൾ താൽക്കാലിക അടച്ചുപൂട്ടലിലേക്ക്; മലയാളികളടക്കം ആശങ്കയിൽ

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

കേന്ദ്രസര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള ചെറു സമ്പാദ്യ പദ്ധതികള്‍: ആകര്‍ഷകമായ പലിശ; നിക്ഷേപം പോസ്റ്റ് ഓഫീസ് വഴിയും

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്: പാചക വാതക ബുക്കിംഗില്‍ കുതിച്ചുചാട്ടം, ഇക്കാര്യങ്ങള്‍ അറിയണം

ബെംഗളൂരു-കണ്ണൂര്‍ എക്സ്പ്രസ് കോഴിക്കോട് വരെ നീട്ടി; മാര്‍ച്ച് 15 മുതല്‍ സര്‍വീസ്, സമയക്രമം ഇതാ

ഐടി ജോലി വീട്ടിലിരുന്ന് ചെയ്യാം, വർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാൻ ആലോചിച്ച് കമ്പനികൾ, കാരണം ഇതാണ്

എൽപിജി സിലിണ്ടർ വാട്ട്സ്ആപ്പ് വഴി ബുക്ക് ചെയ്യാം, വളരെ എളുപ്പത്തിൽ കാര്യം കഴിയും, എങ്ങനെ എന്ന് നോക്കാം

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്, പെരിന്തല്‍മണ്ണ-ബെംഗളൂരു കെഎസ്ആര്‍ടിസി സര്‍വീസ്, സമയവും റൂട്ടും ഇതാ



Click it and Unblock the Notifications