കമ്പനി ലാഭത്തിലാണെങ്കിലും ചില അവസരങ്ങളില്‍ പണമായി തന്നെ ലാഭവിഹിതം നല്കാന് സാധിക്കാതെ വരുമ്പോഴാണ് ബോണസ് ഷെയറുകള്‍ നല്‍കുന്നത്. പണമായി നല്കുന്ന ലാഭവിഹിത നടപകളിലെ നികുതി ബാധ്യത ബോണസ് ഓഹരി നല്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കമ്പനി നേരിടേണ്ടതില്ല. അധിക ഓഹരികള്‍ കൂടി ലഭ്യമാകുന്നതോടെ ഓഹരിയിലെ വാങ്ങല്‍ വില്‍പ്പന താരതമ്യേന എളുപ്പത്തിലാകുമെന്ന മെച്ചവും കമ്പനിക്കുണ്ട്. അതേസമയം ഈയാഴ്ചയില്‍ നിക്ഷേപകര്‍ക്ക് ബോണസ് ഓഹരി വിതരണം ചെയ്യുന്ന 2 സ്മോള്‍ കാപ് കമ്പനികളുടെ വിശദാംശങ്ങളാണ് താഴെ ചേര്‍ക്കുന്നത്.
സിക്കോ ഇന്‍ഡസ്ട്രീസ്
രാജ്യത്തെ മുന്‍നിര ജൈവവളം നിര്‍മാതാക്കളാണ് അഹമ്മദാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സിക്കോ ഇന്‍ഡസ്ട്രീസ്. 1997-ലാണ് ആരംഭം. വിവിധതരം കളനാശിനി, കീടനാശിനി, കുമിള്‍നാശിനി, മൃഗങ്ങളെ വികര്‍ഷിക്കുന്ന ഉത്പന്നങ്ങള്‍, വളം തുടങ്ങിയവയാണ് കമ്പനി നിര്‍മിക്കുന്നത്. 10-ലധികം വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതിയും ചെയ്യുന്നുണ്ട്. നിലവില്‍ 149 കോടിയാണ് സിക്കോ ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യം.
ഓഹരി വിശദാംശം
സിക്കോ ഇന്‍ഡസ്ട്രീസിന്റെ പ്രതിയോഹരി ബുക്ക് വാല്യൂ 21 രൂപ നിരക്കിലും പിഇ അനുപാതം 70 മടങ്ങിലുമാണുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി നേടിയ വരുമാനം 51 കോടിയും അറ്റാദായം 1 കോടിയുമാണ്. സിക്കോ ഇന്‍ഡസ്ട്രീസിന്റെ (NSE : SIKKO) ആകെ ഓഹരികളില്‍ 71.43 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണുള്ളത്. ബാക്കി 28.57 ശതമാനം ഓഹികള് റീട്ടെയില്‍ നിക്ഷേപകരുടെ പക്കലുമാണ്.
ബോണസ് ഓഹരി
സെപ്റ്റംബറില്‍ ചേര്‍ന്ന സിക്കോ ഇന്‍ഡസ്ട്രീസിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് 1:2 അനുപാതത്തില്‍ ബോണസ് ഓഹരി നല്‍കുമെന്ന് അറിയിച്ചത്. അതായത്, നിക്ഷേപകരുടെ പക്കലുള്ള ഓരോ 2 ഓഹരിക്കും വീതം അധികമായി ഒരു ഓഹരി കൂടി ലഭിക്കുമെന്ന് സാരം. ഇതിനായുള്ള എക്സ് ബോണസ് തീയതിയായി ഒക്ടോബര്‍ 28 നിശ്ചയിച്ചു.
അതേസമയം കഴിഞ്ഞയാഴ്ച 133.45 രൂപയിലായിരുന്നു സിക്കോ ഇന്‍ഡസ്ട്രീസ് ഓഹരിയുടെ ക്ലോസിങ്. 52 ആഴ്ച കാലയളവില്‍ ഈ മൈക്രോ കാപ് ഓഹരിയുടെ ഉയര്‍ന്ന വില 173 രൂപയും താഴ്ന്ന വില 34 രൂപയുമാണ്.
ഡിബോക്ക് ഇന്‍ഡസ്ട്രീസ്
വൈവിധ്യവത്കരിക്കപ്പെട്ട മേഖലകളില്‍ സംരംഭങ്ങളുള്ള സ്മോള്‍ കാപ് കമ്പനിയാണ് ഡിബോക്ക് ഇന്‍ഡസ്ട്രീസ്. 2007-ലാണ് തുടക്കം. റിയല്‍ എസ്റ്റേറ്റ്, അടിസ്ഥാന സൗകര്യ വികസനം, വിപണനം, കാര്‍ഷികോത്പന്നങ്ങള്‍, ഹോട്ടല്‍ വ്യവസായ മേഖലകളില്‍ കമ്പനിക്ക് സാന്നിധ്യമുണ്ട്. വൈകാതെ വിദ്യാഭ്യാസ മേഖലയിലേക്കും രംഗപ്രവേശം ചെയ്യുമെന്നാണ് ഡിബോക്ക് ഇന്‍ഡസ്ട്രീസ് നേതൃത്വം നല്കുന്ന സൂചന. നിലവില്‍ 81 കോടിയാണ് കമ്പനിയുടെ വിപണി മൂല്യം.
ഓഹരി വിശദാംശം
ഡിബോക്ക് ഇന്‍ഡസ്ട്രീസിന്റെ പ്രതിയോഹരി ബുക്ക് വാല്യൂ 22.16 രൂപ നിരക്കിലും പിഇ അനുപാതം 12 മടങ്ങിലുമാണുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി നേടിയ വരുമാനം 97 കോടിയും അറ്റാദായം 6 കോടിയുമാണ്. ഡിബോക്ക് ഇന്‍ഡസ്ട്രീസിന്റെ (NSE : DIL) ഓഹരികളില്‍ 44 ശതമാനം പ്രമോട്ടറിന്റെ പക്കലും ബാക്കിയുള്ള 56 ശതമാനവും റീട്ടെയില്‍ നിക്ഷേപകരുടെ കൈവശവുമാണുള്ളത്. പ്രമോട്ടറിന്റെ പക്കലുള്ള ഓഹരികളില്‍ 16 ശതമാനം ഈട് (Pledge) വെച്ചിട്ടുമുണ്ട്.
അധിക ഓഹരി
സെപ്റ്റംബറില്‍ ചേര്‍ന്ന ഡിബോക്ക് ഇന്‍ഡസ്ട്രീസിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലായിരുന്നു നിക്ഷേപകര്‍ക്ക് 1:1 അനുപാതത്തില്‍ ബോണസ് ഓഹരി നല്‍കുമെന്ന് പ്രഖ്യാപിച്ചത്. അതായത്, നിക്ഷേപകരുടെ കൈവശമുള്ള ഓരോ ഓഹരിക്കും അധികമായി ഒരു ഓഹരി വീതം ലഭിക്കുമെന്ന് ചുരുക്കം. ഇതിനായുള്ള റെക്കോഡ് തീയതി ഒക്ടോബര്‍ 27 ആയിരിക്കും.
ഇതിനിടെ വെള്ളിയാഴ്ച 21.20 രൂപയിലായിരുന്നു ഡിബോക്ക് ഇന്‍ഡസ്ട്രീസ് ഓഹരിയുടെ വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 161 രൂപയും താഴ്ന്ന വില 20.4 രൂപയുമാണ്.
എങ്ങനെ പ്രതിഫലിക്കും ?
ബോണസ് ഇഷ്യൂ ചെയ്യുമ്പോള്‍ ഓഹരിയുടെ വില നിശ്ചിത അനുപാതത്തില്‍ കുറയുകയും ആകെ ഓഹരികളുടെ എണ്ണം വര്‍ധിക്കുകയും ചെയ്യും. എന്നാല്‍ സ്റ്റോക്ക് സ്പ്ലിറ്റില്‍ സംഭവിക്കുന്നതു പോലെ ഓഹരിയുടെ മുഖ വിലയില്‍ മാറ്റമുണ്ടാകില്ല എന്നതാണ് പ്രത്യേകത.
ഡിവിഡന്റ് വര്‍ധിക്കുമോ ?
കമ്പനികള്‍ ലാഭവിഹിതം പ്രഖ്യാപിക്കുന്നത് ഓഹരിയുടെ മുഖവിലയുടെ അടിസ്ഥാനത്തിലാണ്. അതിനാല്‍ ബോണസ് ഇഷ്യൂ വഴി കിട്ടുന്ന അധിക ഓഹരികള്‍ വഴി ഭാവിയില്‍ ലഭിക്കുന്ന ഡിവിഡന്റിലും വര്‍ധനയുണ്ടാകും. കാരണം ബോണസ് ഓഹരികള്‍ അനുവദിക്കുമ്പോള്‍ ഓഹരിയുടെ മുഖവിലയില്‍ കുറവ് സംഭവിച്ചിട്ടില്ല എന്നതു കൊണ്ടാണിത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുമ്പേ സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
