വനിതാ സംരംഭകർക്ക് 10 ലക്ഷം രൂപ വരെ വായ്പ നൽകുന്ന പദ്ധതിയുമായി സർക്കാർ. ചെറുകിട സംരംഭങ്ങൾ തുടങ്ങാൻ വനിതകളെ പ്രാപ്തരാക്കാൻ ഉദ്ദേശിച്ചുള്ളതാണു വനിതാ വികസന കോർപറേഷന്റെ ഈ വായ്പ പദ്ധതികൾ. അപേക്ഷകരുടെ വാർഷികവരുമാനം അടിസ്ഥാനമാക്കി കുറഞ്ഞ നിരക്കിൽ വായ്പകൾ ലഭിക്കുന്നതാണ്. ക്രെഡിറ്റ് 1, ക്രെഡിറ്റ് 2 എന്നിങ്ങനെ രണ്ടു വിഭാഗമായി തരംതിരിച്ചാണു വായ്പ അനുവദിക്കുന്നത്.
ക്രെഡിറ്റ് 1: ന്യൂനപക്ഷ പിന്നാക്ക വിഭാഗത്തിൽപ്പെട്ട വനിതാ സംരംഭകരെ ഉദ്ദേശിച്ചുള്ളതാണ് ഈ പദ്ധതി. ഗ്രാമപ്രദേശത്ത് 98,000 രൂപ നഗരപ്രദേശത്ത് 1.20 ലക്ഷം രൂപ എന്നിങ്ങനെയുള്ള വാർഷിക വരുമാന പരിധി അടിസ്ഥാനമാക്കിയാണ് വായ്പ അനുവദിക്കുന്നത്. പരമാവധി 10 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. വായ്പ ലഭിക്കാൻ മറ്റു യോഗ്യതകളൊന്നും ബാധകമല്ല. വാർഷികാടിസ്ഥാനത്തിൽ 7 ശതമാനമാണ് പലിശ ഈടാക്കുക.

ക്രെഡിറ്റ് 2: ഇത് മുന്നാക്ക–പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന വനിതാ സംരംഭകരെ ഉദ്ദേശിച്ചിട്ടുള്ളതാണ്. വായ്പ ലഭിക്കാനുള്ള വാർഷിക വരുമാനപരിധി, മുന്നാക്കവിഭാഗ വനിതകൾക്ക് 6 ലക്ഷം രൂപയും പട്ടികജാതി വിഭാഗത്തിൽപ്പെട്ട വനിതകൾക്കു 3 ലക്ഷം രൂപയുമാണ്. പരമാവധി 3 ലക്ഷം രൂപവരെയാണ് വായ്പ ലഭിക്കുക. കൂടാതെ വായ്പ ലഭിക്കുന്നതിന് വസ്തുജാമ്യമോ ഉദ്യോഗസ്ഥ ജാമ്യമോ നിർബന്ധമാണ്. വാർഷികാടിസ്ഥാനത്തിൽ 6 ശതമാനമാണ് പലിശ ഈടാക്കുക. 60 മാസം കൊണ്ട് തിരിച്ചടച്ചാൽ മതിയാകും.
വായ്പയെക്കുറിച്ച് കൂടുതൽ അറിയാനും വായ്പ ലഭിക്കുന്നതിനുമായി സംസ്ഥാന വനിതാ വികസന കോർപറേഷനുമായി ബന്ധപ്പെടാവുന്നതാണ്. മേഖലാ ഓഫിസുകളുമായി ഫോൺ വഴി ബന്ധപ്പെടാൻ ഇനിപ്പറയുന്ന നമ്പറുകളിൽ വിളിക്കാവുന്നതാണ്. കോഴിക്കോട്: 0495–2766454, 94960 15009; എറണാകുളം: 0484–2394932, 94960 15007; തിരുവനന്തപുരം: 0471–2328257, 94960 15006.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications