പൊറിഞ്ചു വെളിയത്ത് നിര്‍ദേശിക്കുന്ന 5 ഓഹരികള്‍; പട്ടികയില്‍ ടാറ്റ ഗ്രൂപ്പ് ഓഹരിയും

ഇന്ത്യന്‍ ഓഹരി വിപണിയിലെ 'സെലിബ്രിറ്റി' നിക്ഷേപകനും മുന്‍നിര പോര്‍ട്ട്‌ഫോളിയോ ഫണ്ട് മാനേജരുമാണ് കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പൊറിഞ്ചു വെളിയത്ത്. സ്മോള്‍ കാപ് ഓഹരികളുടെ ചക്രവര്‍ത്തിയെന്നാണ് ഈ ചാലക്കുടിക്കാരനെ നിക്ഷേപക ലോകത്ത് അറിയപ്പെടുന്നത്. മള്‍ട്ടിബാഗര്‍ സ്പെഷ്യലിസ്റ്റ് കൂടിയായ പൊറിഞ്ചു വെളിയത്ത്, അടുത്തിടെ നിക്ഷേപത്തിനായി നിര്‍ദേശിച്ച 5 ഓഹരികളെയാണ് ചുവടെ ചേര്‍ക്കുന്നത്.

മിസസ് ബെക്ടേര്‍സ്

മിസസ് ബെക്ടേര്‍സ്

ബിസ്‌കറ്റുകള്‍, ഐസ്‌ക്രീം, ബ്രെഡ് തുടങ്ങിയ വിവിധയിനം ബേക്കറി ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന പ്രമുഖ കമ്പനിയാണ് മിസസ് ബെക്ടേര്‍സ് ഫുഡ് സ്പെഷ്യാല്‍റ്റീസ്. 60-ലധികം രാജ്യങ്ങളിലേക്ക് ബിസ്‌കറ്റ് കയറ്റുമതി ചെയ്യുന്നു. മിസസ് ബെക്ടേര്‍സ് ക്രെമിക, മിസസ് ബെക്ടേര്‍സ് ഇംഗ്ലീഷ് ഓവന്‍ എന്നിവയാണ് ബ്രാന്‍ഡുകളിലാണ് വിപണനം. കൂടാതെ കാഡ്ബറിക്ക് വേണ്ടി ഓറിയോ ബിസ്‌കറ്റും ചോക്കോബേക്സും കരാര്‍ അടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്നു.

സമാനമായി മക്ഡൊണാള്‍ഡ്സ്, ബര്‍ഗര്‍ കിങ്, കെഎഫ്സി പോലെയുള്ള ക്യുഎസ്ആര്‍ ഭക്ഷണശാല ശൃംഖലകള്‍ക്കു ആവശ്യമായ ബണ്‍ വിതരണം ചെയ്യുന്നതും മിസസ് ബെക്ടേര്‍സ് (BSE: 543253, NSE : BECTORFOOD) കമ്പനിയാണ്. അതേസമയം ഈ സ്‌മോള്‍ കാപ് ഓഹരി 1,092 രൂപയില്‍ നില്‍ക്കുമ്പോഴായിരുന്നു പൊറിഞ്ചു നിക്ഷേപത്തിനായി നിര്‍ദേശിച്ചത്.

ടാറ്റ കമ്മ്യൂണിക്കേഷന്‍

ടാറ്റ കമ്മ്യൂണിക്കേഷന്‍

സോഫ്റ്റ്വെയര്‍ അധിഷ്ഠിത ശൃംഖലകളുടെ പ്ലാറ്റ്‌ഫോമുകളായ ഈഥര്‍നെറ്റ്, എസ്ഡി-ഡബ്ല്യൂഎഎന്‍, കണ്ടന്റ് ഡെലിവറി നെറ്റ്വര്‍ക്ക് (CDNs), ഇന്റര്‍നെറ്റ്, മള്‍ട്ടിപ്രോട്ടോക്കോള്‍ ലേബല്‍ സ്വിച്ചിങ് (MPLS) എന്നീ ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കുന്ന ടെലി കമ്മ്യൂണിക്കേഷന്‍ കമ്പനിയാണ് ടാറ്റ കമ്മ്യൂണിക്കേഷന്‍. സമുദ്രത്തിന് അടിയിലൂടെ 5 ലക്ഷത്തിലധികം കിലോമീറ്ററും ഭൗമോപരിതലത്തിലൂടെ 2.1 ലക്ഷം കിലോമീറ്റര്‍ ദൂരത്തിലും ഫൈബര്‍ ശൃംഖല സജ്ജമാക്കിയിട്ടുണ്ട്. 190-ലേറെ രാജ്യങ്ങളിലും സാന്നിധ്യം. ഫോര്‍ച്യൂണ്‍-500 പട്ടികയില്‍ ഉള്‍പെട്ട 300 കമ്പനികള്‍ക്കും സേവനം നല്‍കുന്നു.

2002-ല്‍ കേന്ദ്രസര്‍ക്കാര്‍ സ്വകാര്യവത്കരിച്ച വിഎസ്എന്‍എല്‍ ആണ് 2007-ല്‍ പേര് മാറ്റി ടാറ്റ കമ്മ്യൂണിക്കേഷന്‍ (BSE: 500483, NSE : TATACOMM) എന്നായത്. അതേസമയം ഈ ലാര്‍ജ് കാപ് ഓഹരി 1,092 രൂപയില്‍ നില്‍ക്കുമ്പോഴായിരുന്നു പൊറിഞ്ചു നിക്ഷേപത്തിനായി നിര്‍ദേശിച്ചത്.

റെഡിങ്ടണ്‍ ഇന്ത്യ

റെഡിങ്ടണ്‍ ഇന്ത്യ

250-ഓളം രാജ്യാന്തര ബ്രാന്‍ഡുകളുടെ വിതരണക്കാരും വിതരണ ശൃംഖലാ സേവനങ്ങളും നല്‍കുന്ന പ്രമുഖ കമ്പനിയാണ് റെഡിങ്ടണ്‍ ഇന്ത്യ ലിമിറ്റഡ്. പ്രൊഫഷണല്‍ എന്റര്‍പ്രൈസസ്, ക്ലൗഡ് മാനേജ്ഡ്, ലോജിസ്റ്റിക്സ്, ത്രീഡി പ്രിന്റിങ് സേവനങ്ങളും കമ്പനി നല്‍കുന്നു.

ഇന്ത്യക്ക് പുറമെ മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലായി 37 വികസ്വര രാജ്യങ്ങളുടെ വിപണിയില്‍ ശക്തമായ സാന്നിധ്യമുള്ള കമ്പനിയായും റെഡിങ്ടണ്‍ ഇന്ത്യ (BSE: 532805, NSE : REDINGTON) വളര്‍ന്നു കഴിഞ്ഞു. അതേസമയം ഈ മിഡ് കാപ് ഓഹരി 144 രൂപയില്‍ നില്‍ക്കുമ്പോഴായിരുന്നു പൊറിഞ്ചു വെളിയത്ത് നിക്ഷേപത്തിനായി നിര്‍ദേശിച്ചത്.

ടിടികെ ഹെല്‍ത്ത്‌കെയര്‍

ടിടികെ ഹെല്‍ത്ത്‌കെയര്‍

ഇന്ത്യയുടെ ആദ്യ വ്യവസായ മന്ത്രിയായിരുന്ന ടിടി കൃഷ്ണമാചാരിയുടെ ആശിര്‍വാദത്തോടെ 1928-ല്‍ ആരംഭിച്ച ആരോഗ്യ സംരക്ഷണ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ് ടിടികെ ഹെല്‍ത്ത്‌കെയര്‍. രാജ്യത്തെ പ്രമുഖ അടുക്കള ഉപകരണ നിര്‍മാതാക്കളായ ടിടികെ ഗ്രൂപ്പിന്റെ ഭാഗമാണ്. പ്രൊട്ടക്ടീവ് ഡിവൈസസ്, ആനിമല്‍ ഫാര്‍മ, മെഡിക്കല്‍ ഡിവൈസസ്, ഫുഡ് പ്രോഡക്ട്സ് തുടങ്ങിയ ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ ബിസിനസുകളിലാണ് കമ്പനി ശ്രദ്ധയൂന്നീയിരിക്കുന്നത്.

നിലവില്‍ എഫ്എംസിജി വിഭാഗങ്ങളില്‍ ഏറ്റവും താഴ്ന്ന മൂല്യമതിപ്പില്‍ (Valuations) ലഭ്യമായ സ്‌മോള്‍ കാപ് ഓഹരി കൂടിയാണിത്. അതേസമയം ടിടികെ ഹെല്‍ത്ത്‌കെയര്‍ (BSE: 507747, NSE : TTKHLTCARE) ഓഹരി 860 രൂപയില്‍ നില്‍ക്കുമ്പോഴായിരുന്നു പൊറിഞ്ചു വെളിയത്ത് നിക്ഷേപത്തിനായി നിര്‍ദേശിച്ചത്.

ഐഐഎഫ്എല്‍ ഫൈനാന്‍സ്

ഐഐഎഫ്എല്‍ ഫൈനാന്‍സ്

രാജ്യത്തെ മുന്‍നിര സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലൊന്നാണ് ഐഐഎഫ്എല്‍ ഫൈനാന്‍സ്. ഭവന വായ്പ, ഗോള്‍ഡ് ലോണ്‍, ചെറുകിട/ ഇടത്തരം വ്യവസായങ്ങള്‍, നിര്‍മാണ പദ്ധതികള്‍ക്കും ഉള്‍പ്പെടെ വിവിധതരം വായ്പാ സേവനങ്ങളും ഈ മിഡ് കാപ് കമ്പനി വാഗ്ദാനം ചെയ്യുന്നു. വിതരണം ചെയ്തവയില്‍ 90 ശതമാനവും റീട്ടെയില്‍ വായ്പകളായതിനാല്‍ നിഷ്‌ക്രിയ ആസ്തിയും കുറവാണ്. മുന്‍നിര ബാങ്കുകളുമായി സഹകരണം ഉറപ്പാക്കിയിട്ടുള്ളതിനാല്‍ ഭാവിയിലെ ബിസിനസ് വളര്‍ച്ചയും ഉറപ്പാക്കുന്നു.

ഐഐഎഫ്എല്‍ ഹോം ഫൈനാന്‍സ്, ഐഐഎഫ്എല്‍ സമസ്ത ഫൈനാന്‍സ്, ഐഐഎഫ്എല്‍ ഓപണ്‍ ഫിന്‍ടെക് എന്നിവ ഉപകമ്പനികളാണ്. അതേസമയം ഐഐഎഫ്എല്‍ ഫൈനാന്‍സ് (BSE: 532636, NSE : IIFL) ഓഹരി 335 രൂപയില്‍ നില്‍ക്കുമ്പോഴായിരുന്നു പൊറിഞ്ചു വെളിയത്ത് നിക്ഷേപത്തിനായി നിര്‍ദേശിച്ചത്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പൊറിഞ്ചു വെളിയത്ത് ധനം ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X