ആഗോള ഘടകങ്ങള്‍ സമ്മിശ്രമാണെങ്കിലും താരതമ്യേന ശക്തി പ്രകടമാക്കുന്ന ഇന്ത്യന്‍ ഓഹരി വിപണി സര്‍വകാല റെക്കോഡ് ഉയരം തിരുത്തിയെഴുതാനുള്ള പുറപ്പാടിലാണ്. രണ്ടാം പാദഫലവും പുറത്തുവന്നതോടെ ഓഹരി കേന്ദ്രീകരിച്ചുള്ള നീക്കങ്ങളും സജീവമാണ്. അടുത്തിടെ ശക്തമായ ബുള്ളിഷ് പ്രവണത കാണിക്കുന്ന 3 കുഞ്ഞന്‍ ഓഹരികളിലെ ഹ്രസ്വകാല നിക്ഷേപത്തെ സംബന്ധിച്ച വിശദാംശമാണ് ചുവടെ ചേര്‍ക്കുന്നത്.
എന്‍ബിസിസി
കേന്ദ്രസര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മുന്‍നിര സിവില്‍ എന്‍ജിനീയറിങ് വ്യവസായ സ്ഥാപനമാണ് എന്‍ബിസിസി (ഇന്ത്യ) ലിമിറ്റഡ്. 60 വര്‍ഷത്തിലേറെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഈ പൊതുമേഖലാ സ്ഥാപനത്തിന് നവരത്ന പദവിയും ലഭിച്ചിട്ടുണ്ട്. ഉന്നത ഗുണനിലവാരവും നൂതന സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തന രീതിയാലും നിര്‍മാണ മേഖലയില്‍ കമ്പനിക്ക് അദ്വിതീയസ്ഥാനം നേടിക്കൊടുത്തു. പ്രോജക്ട് മാനേജ്മെന്റ് കണ്‍സള്‍ട്ടന്‍സി (PMC), എന്‍ജിനീയറിങ് പ്രൊക്യൂര്‍മെന്റ് & കണ്‍സ്ട്രക്ഷന്‍ (EPC), റിയല്‍ എസ്റ്റേറ്റ് ഡെവലപ്മെന്റ് എന്നീ 3 മേഖലകളിലാണ് എന്‍ബിസിസിയുടെ പ്രവര്‍ത്തനം ശ്രദ്ധയൂന്നീയിരിക്കുന്നത്.
ലക്ഷ്യവില 45
ഇന്നലെ 36.30 രൂപയിലായിരുന്നു എന്‍ബിസിസി ഓഹരിയുടെ ക്ലോസിങ്. ഇവിടെ നിന്നും സമീപ ഭാവിയില്‍ ഈ സ്മോള്‍ കാപ് ഓഹരിയുടെ വില 45 രൂപയിലേക്ക് ഉയരുമെന്നാണ് സ്വതന്ത്ര വിപണി നിരീക്ഷകനായ നൂറേഷ് മേറാനിയുടെ വിലയിരുത്തല്‍. ഈ നിലവാരത്തില്‍ നിന്നും എന്‍ബിസിസി ഓഹരി വാങ്ങുന്നവര്‍ 34 രൂപയില്‍ സ്റ്റോപ് ലോസ് ക്രമീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം 52 ആഴ്ച കാലയളവില്‍ എന്‍ബിസിസി ഓഹരിയുടെ ഉയര്‍ന്ന വില 53.70 രൂപയും താഴ്ന്ന വില 26.60 രൂപയുമാണ്. പ്രധാനപ്പെട്ട എല്ലാ ഹ്രസ്വ/ ഇടക്കാല/ ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളിലാണ് എന്‍ബിസിസി (BSE: 534309, NSE : NBCC) ഓഹരി തുടരുന്നത് ബുള്ളിഷ് സൂചനയാകുന്നു.
യൂണിയന് ബാങ്ക്
പൊതുമേഖലയിലെ മുന്‍നിര ബാങ്കിംഗ് സ്ഥാപനമാണ് യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ. 1919-ലാണ് തുടക്കം. സാധാരണക്കാര്‍ക്കുള്ള വിവിധങ്ങളായ അടിസ്ഥാന ബാങ്ക് സേവനങ്ങള്‍, സര്‍ക്കാര്‍ പദ്ധതികള്‍, വ്യവസായികള്‍ക്കുള്ള ബാങ്ക് സേവനം, ഇന്‍ഷുറന്‍സ് ഏജന്‍സി, മ്യൂച്ചല്‍ ഫണ്ടുകള്‍, നിക്ഷേപ ആസ്തികളുടെ കൈകാര്യം എന്നിങ്ങനെ ധനകാര്യ മേഖലയിലുള്ള എല്ലാത്തരം സേവനങ്ങളും ബാങ്ക് വാഗ്ദാനം ചെയ്യുന്നു. നിലവില്‍ 9,300-ലേറെ ശാഖകളും 12 കോടിയിലേറെ ഉപയോക്താക്കളും യൂണിയന് ബാങ്കിനുണ്ട്.
ലക്ഷ്യവില 76
കഴിഞ്ഞ ദിവസം 66 രൂപയിലായിരുന്നു യൂണിയന് ബാങ്ക് ഓഹരിയുടെ ക്ലോസിങ്. ഇവിടെ നിന്നും താമസിയാതെ ഈ മിഡ് കാപ് ഓഹരിയുടെ വില 76 രൂപയിലേക്ക് ഉയരുമെന്നാണ് ആനന്ദ് രാത്തി ഷെയര്സിന്റെ വിലയിരുത്തല്‍. ഈ നിലവാരത്തില്‍ നിന്നും യൂണിയന് ബാങ്ക് ഓഹരി വാങ്ങുന്നവര്‍ 61 രൂപയില്‍ സ്റ്റോപ് ലോസ് ക്രമീകരിക്കണമെന്നും ബ്രോകക്റേജ് സ്ഥാപനം വ്യക്തമാക്കി.
അതേസമയം ഒരു വര്‍ഷ കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 69.40 രൂപയും താഴ്ന്ന വില 33.50 രൂപയുമാണ്. പ്രധാനപ്പെട്ട എല്ലാ ഹ്രസ്വ/ ഇടക്കാല/ ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളിലാണ് യൂണിയന് ബാങ്ക് ഓഹരി (BSE: 532477, NSE : UNIONBANK) തുടരുന്നത് ബുള്ളിഷ് സൂചനയാകുന്നു.
ടെക്സ്മാകോ റെയില്‍
അടിസ്ഥാന സൗകര്യ വികസന മേഖലയിലെ എന്‍ജിനീയറിങ് വിഭാഗം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്വകാര്യ കമ്പനിയാണ് ടെക്സ്മാകോ റെയില്‍ & എന്‍ജിനീയറിങ് ലിമിറ്റഡ്. ഇന്നലെ 55.20 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്. ഇവിടെ നിന്നും ഈ സ്മോള്‍ കാപ് ഓഹരിയുടെ വില 64 രൂപയിലേക്ക് ഉയരുമെന്നാണ് എല്‍കെപി സെക്യൂരിറ്റീസിന്റെ വിലയിരുത്തല്‍. ടെക്സ്മാകോ ഓഹരി വാങ്ങുന്നവര്‍ 50 രൂപയില്‍ സ്റ്റോപ് ലോസ് ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
52 ആഴ്ച കാലയളവില്‍ ടെക്സ്മാകോ റെയില്‍ (BSE: 533326, NSE : TEXRAIL) ഓഹരിയുടെ ഉയര്‍ന്ന വില 58.90 രൂപയും താഴ്ന്ന വില 26.60 രൂപയുമാണ്. പ്രധാനപ്പെട്ട എല്ലാ ഹ്രസ്വ/ ഇടക്കാല/ ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളിലാണ് ഓഹരി തുടരുന്നത് ബുള്ളിഷ് സൂചനയാകുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിനു നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications