ഒരു ഓഹരിയില്‍ അന്തര്‍ലീനമായിരിക്കുന്ന ബുളളിഷ് ട്രെന്‍ഡിനെയാണ് 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരത്തിലേക്ക് വീണ്ടും സമീപിക്കുമ്പോള്‍ അതു സൂചിപ്പിക്കുന്നത്. ആ ഓഹരിയില്‍ വേറെ പ്രതികൂല വാര്‍ത്തകള്‍ ഇല്ലെങ്കിലും വിപണിയില്‍ വമ്പന്‍ തകര്‍ച്ചയില്ലാതെ നില്ക്കുന്ന അവസരങ്ങളിലും ഓഹരി വീണ്ടും മുന്നേറാന്‍ ശ്രമിക്കുമ്പോള്‍ പുതിയ ഉയരം കുറിക്കാനുള്ള സാധ്യത വളരെ ശക്തമാണ്. ഇത്തരത്തില്‍ കുറഞ്ഞ റിസ്കില്‍ ഹ്രസ്വകാലത്തേക്ക് വാങ്ങാവുന്ന മിഡ് കാപ് ഓഹരിയുടെ വിശദാംശമാണ് ചുവടെ ചേര്‍ക്കുന്നത്.
ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍
ഗള്‍ഫ് രാജ്യങ്ങളിലും ഇന്ത്യയിലെ വിവിധ നഗരങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന വമ്പന്‍ ആരോഗ്യ പരിപാലന ശൃംഖലയാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍. വമ്പന്‍ ആശുപത്രികളും രോഗനിര്‍ണയ കേന്ദ്രങ്ങളും ഫാര്‍മസികളും ക്ലിനിക്കുകളും അടങ്ങിയ വലിയ ശൃംഖലയാണിത്. ബംഗളുരൂവിലാണ് ആസ്ഥാനം. ത്രിതല ചികിത്സാ സൗകര്യങ്ങളാണ് മലയാളി കൂടിയായ ഡോ. ആസാദ് മൂപ്പന് നേതൃത്വം നല്കുന്ന ആശുപത്രികളില്‍ സജ്ജമാക്കിയിട്ടുള്ളത്. 1987-ല്‍ ദുബായിലാണ് തുടക്കമെങ്കിലും 2008-ലാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ എന്ന ബ്രാന്‍ഡ് നാമത്തിലേക്ക് മാറിയത്.
ഡോ. ആസാദ് മൂപ്പന്
ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന് മലപ്പുറം ജില്ലയിലെ കല്‍പ്പകഞ്ചേരി സ്വദേശിയാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും സ്വര്‍ണ മെഡലോടെ എംബിബിഎസ് കരസ്ഥമാക്കിയ അദ്ദേഹം 1987-ല്‍ നടത്തിയ ഗള്‍ഫ് യാത്രയാണ് വഴിത്തിരിവായത്. ഏറെ വൈകാതെ ദുബായില്‍ അല്‍റഫാ പോളിക്ലിനിക്ക് എന്ന സ്ഥാപനത്തിന് തുടക്കമിട്ടു. പിന്നീട് ആശുപത്രികളും പോളിക്ലിനിക്കുകളും ഉള്‍പ്പെടെയുള്ള നൂറിലധികം സ്ഥാപനങ്ങളുടെ വന്‍ ആരോഗ്യ പരിപാലന ശൃംഖലയാണ് ഡോ. ആസാദ് മൂപ്പന് പടുത്തുയര്‍ത്തിയത്.
ഓഹരി വിശദാംശം
ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന്റെ ആകെ ഓഹരികളില്‍ 37.88 ശതമാനം പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണുള്ളത്. ഇതില്‍ 10.44 ശതമാനം ഓഹരികള്‍ ഏറെക്കാലയമായി ഈട് വെച്ചിരിക്കുകയാണ്. വിദേശ നിക്ഷേപകര്‍ക്ക് 11.77 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 8.99 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 40.91 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്.
ആസ്റ്ററിന്റെ (BSE: 540975, NSE : ASTERDM) നിലവിലെ വിപണി മൂല്യം 13,100 കോടിയാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 90 രൂപ നിരക്കിലും പിഇ അനുപാതം 24 മടങ്ങിലുമാണുള്ളത്.
സാമ്പത്തികം
പയട്രോസ്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന്റെ സാമ്പത്തിക സ്ഥിതി ശക്തമായ (Piotroski Score: 7) നിലവാരത്തിലാണുള്ളത്. കഴിഞ്ഞ 3 വര്‍ഷക്കാലയളവില്‍ സ്ഥാപനത്തിന്റെ വരുമാനം 8.8 ശതമാനവും പ്രവര്‍ത്തനലാഭം 19.8 ശതമാനവും അറ്റാദായം 16.4 ശതമാനവും വീതം വളര്‍ച്ച കൈവരിച്ചു. ഇക്കഴിഞ്ഞ ജൂണ്‍ പാദത്തില്‍ ആസ്റ്ററിന്റെ സംയോജിത വരുമാനം 2,662 കോടിയും അറ്റാദായം 80 കോടിയാണ്. ഈ രണ്ടു ഘടകത്തിലും വാര്‍ഷികാടിസ്ഥാനത്തില്‍ വളര്‍ച്ച കാണിക്കുന്നു.
എന്തുകൊണ്ട് വാങ്ങാം
ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ ഓഹരിയുടെ ദിവസ ചാര്‍ട്ടില്‍ 'സിമ്മട്രിക്കല്‍ ട്രയാംഗിള്‍' പാറ്റേണില്‍ നിന്നുള്ള ബ്രേക്കൗട്ട് നടത്തി ഉയര്‍ന്ന നിലവാരത്തില്‍ തങ്ങിനില്ക്കുന്നത് പ്രകടമാണ്. ഇത് ഓഹരിയിലെ കുതിപ്പിന്റെ ശക്തിയെ സൂചിപ്പിക്കുന്നു. അതുപോലെ ടെക്നിക്കല്‍ സൂചകമായ ആര്‍എസ്ഐയിലും 'ബുള്ളിഷ് ക്രോസോവര്‍' തെളിഞ്ഞിട്ടുണ്ട്. കൂടാതെ പ്രധാനപ്പെട്ട ഹ്രസ്വ/ ഇടക്കാല/ ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളിലാണ് ഓഹരി തുടരുന്നത്. ആസ്റ്റര്‍ ഓഹരിയിലെ ബുളളിഷ് സൂചനയാണിത്.
ലക്ഷ്യവില 290
ഇന്നു രാവിലെ 262 രൂപ നിലവാരത്തിലാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ ഓഹരികളിലെ വ്യാപാരം പുരോഗമിക്കുന്നത്. ഇവിടെ നിന്നും 290 രൂപ ലക്ഷ്യമിട്ട് ഈ മിഡ് കാപ് ഓഹരി വാങ്ങാമെന്ന് എല്‍കെപി സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഇതിലൂടെ അടുത്ത 2-3 ആഴ്ചയ്ക്കുള്ളില്‍ 10 ശതമാനത്തിലധികം നേട്ടമാണ് പ്രതീക്ഷിക്കുന്നത്. ഈ ട്രേഡ് എടുക്കുന്നവര്‍ 257 രൂപ നിലവാരത്തില്‍ സ്റ്റോപ് ലോസ് ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
അതേസമയം 52 ആഴ്ച കാലയളവില്‍ ആസ്റ്റര്‍ ഡിഎം ഓഹരിയുടെ ഉയര്‍ന്ന വില 275 രൂപയും താഴ്ന്ന വില 158 രൂപയുമാണ്. കഴിഞ്ഞ 3 മാസത്തിനിടെ ഓഹരിയില്‍ 18 ശതമാനം നേട്ടം കരസ്ഥമാക്കിയിട്ടുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എല്‍കെപി സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിനു നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുമ്പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
