ഇന്ത്യയിലെ മദ്യ വിപണി വേഗത്തില്‍ വളരുകയാണ്. പല അനുകൂല ഘടകങ്ങളും ഈ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു. ആളോഹരി വരുമാനം കൂടുന്നതും ഉപരിവര്‍ഗം വര്‍ധിക്കുന്നതും ലിംഗ വ്യത്യാസം കുറയുന്നതും നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതുമൊക്കെ ആല്‍ക്കഹോള്‍ വിപണിയുടെ വളര്‍ച്ചയെ അനുകൂലമായി സ്വാധീനിക്കുന്നു. അതേസമയം, സമീപ ഭാവിയിലേക്ക് നിക്ഷേപത്തിന് പരിഗണിക്കാവുന്ന ഒരു മദ്യക്കമ്പനിയുടെ ഓഹരി വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
യുണൈറ്റഡ് സ്പിരിറ്റ്സ്
വില്‍പ്പനയുടെ അടിസ്ഥാനത്തില്‍ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തേതും ഇന്ത്യയിലെ ഒന്നാമത്തേതുമായ മദ്യ നിര്‍മാണ കമ്പനിയാണ് യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡ്. കമ്പനിയുടെ ആദ്യ ഡിസ്റ്റിലറി 1959-ല്‍ കേരളത്തിലെ ചേര്‍ത്തലയിലാണ് തുടങ്ങിയത്. ഇന്ത്യന്‍, സ്കോച്ച് വിസ്കികള്‍, വൈ്ന്‍, വോഡ്ക, റം, ബ്രാണ്ടി, ബിയര്‍ എന്നി വിഭാഗങ്ങളിലായി 140 ബ്രാന്‍ഡുകളില്‍ മദ്യം നിര്‍മിക്കുന്നു. മക്ഡൊവല്ഡസ്, ഹണീബി, റോയല്‍ ചലഞ്ച്, ഫോര്‍ സീസണ്‍സ്, റോമനോവ്, കിങ് ഫിഷര്‍ എന്നിവ ഉപഭോക്താക്കളുടെ പ്രീതി നേടിയ ബ്രാന്‍ഡുകളാണ്.
കഴിഞ്ഞ 3 വര്‍ഷ കാലയളവില്‍ യുണൈറ്റഡ് സ്പിരിറ്റ്സ് കമ്പനിയുടെ വരുമാനം 1.2 ശതമാനവും പ്രവര്‍ത്തന ലാഭം 4.9 ശതമാനവും അറ്റാദായം 5.8 ശതമാനം വീതവും വളര്‍ച്ച രേഖപ്പെടുത്തുന്നു. പയട്രോസ്ക്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ യുണൈറ്റഡ് സ്പിരിറ്റ്സിന്റെ സാമ്പത്തിക ആരോഗ്യസ്ഥിതി വിലയിരുത്തിയാല്‍ ശക്തമായ (Piotroski Score: 7) നിലവാരത്തിലാണുള്ളത്. അതേസമയം യുണൈറ്റഡ് സ്പിരിറ്റ്സിന്റെ പ്രതിയോഹരി ബുക്ക് വാല്യൂ 67.09 നിരക്കിലേയുള്ളൂ. ഓഹരിയുടെ വിപണി വിലയുമായി താരതമ്യപ്പെടുത്തിയാല്‍ ന്യൂനതയാണിത്.
കമ്പനിയുടെ നിലവിലെ വിപണി മൂല്യം 63,200 കോടിയാണ്. ബ്രൂവറീസ് ഓഹരികളുടെ ശരാശരി പിഇ അനുപാതം 70 നിലവരത്തിലായിരിക്കുമ്പോള് യുണൈറ്റഡ് സ്പിരിറ്റ്സിന്റേത് 48 മടങ്ങിലേയുള്ളൂ എന്നത് ശ്രദ്ധേയം. അതേസമയം 869 രൂപ നിലവാരത്തിലാണ് യുണൈറ്റഡ് സ്പിരിറ്റ്സ് ഓഹരിയിലെ വ്യാപാരം പുരോഗമിക്കുന്നത്. 52 ആഴ്ച കാലയളവില്‍ എഫ്എംസിജി വിഭാഗത്തിലുള്ള ഈ ഓഹരിയുടെ ഉയര്‍ന്ന നിലവാരം 1,020 രൂപയും താഴ്ന്ന വില 712 രൂപയുമാണ്.
അനുകൂല ഘടകം
യുണൈറ്റഡ് സ്പിരിറ്റ്സ് ഓഹരിയുടെ ആഴ്ച കാലയളവിലെ ചാര്‍ട്ടില്‍ ആറ് വര്‍ഷത്തെ സ്ഥിരതയാര്‍ജിക്കല്‍ ഘട്ടത്തില്‍ നിന്നുള്ള ബ്രേക്കൗട്ട് കുതിപ്പ് ദൃശ്യമാണ്. ഇതിനു ശേഷം തുടര്‍ കുതിപ്പിനുളള ആവേഗം ഓഹരിയില്‍ പ്രകടമാണ്. ഇതിനകം പ്രധാനപ്പെട്ട എല്ലാ ഹ്രസ്വ/ ഇടക്കാല/ ദീര്‍ഘകാല മൂവിങ് ആവറേജ് നിലാവരങ്ങള്‍ക്ക് മുകളിലേക്ക് യുണൈറ്റഡ് സ്പിരിറ്റ്സ് (BSE: 532432, NSE : MCDOWELL-N) ഓഹരി എത്തിച്ചേര്‍ന്നു. ഇതും ബുള്ളിഷ് സൂചനയാണ്. ആര്‍എസ്ഐ സൂചകവും കുതിപ്പിനുള്ള സൂചനയാണ് നല്‍കുന്നത്.
ലക്ഷ്യ വില 980/ 1,000
യുണൈറ്റഡ് സ്പിരിറ്റ്സിന്റെ ഓഹരികള്‍ 850-865 രൂപ നിലവാരത്തിലേക്ക് എത്തുമ്പോള്‍ വാങ്ങാമെന്ന് റെലിഗെയര്‍ ബ്രോക്കിങ് നിര്‍ദേശിച്ചു. ഇവിടെ നിന്നും അടുത്ത 1-2 മാസങ്ങള്‍ക്കുള്ളില്‍ ഓഹരിയുടെ വില 980/ 1,000 രൂപ നിലവാരത്തിലേക്ക് ഉയരാമെന്നാണ് നിഗമനം. ഇതിലൂടെ 15 ശതമാനം നേട്ടമാണ് ലക്ഷ്യമിടുന്നത്. അതേസമയം യുണൈറ്റഡ് സ്പിരിറ്റ്സ് ഓഹരിയില്‍ ഈ ട്രേഡ് എടുക്കുന്നവര്‍ 798 നിലവാരത്തിന് താഴെ സ്റ്റോപ് ലോസ് ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം റെലിഗെയര്‍ ബ്രോക്കിങ് പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
