സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെട്ട നൂറുകണക്കിന് കമ്പനികളില്‍ നിന്നും നിക്ഷേപത്തിനും ഹ്രസ്വകാല വ്യാപാരത്തിനുമൊക്കെ യോജിച്ച ഓഹരികളെ തെരഞ്ഞെടുക്കുന്നതിന് പലരും വിവിധ മാര്‍ഗങ്ങളാണ് അവലംബിക്കുന്നത്. അടിസ്ഥാനപരമായി മികച്ച് നില്ക്കുന്ന ഓഹരികളെ കണ്ടെത്തി ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിക്ഷേപം നടത്തി ക്ഷമയോടെ കാത്തിരിക്കുന്നവരാണ് ഒരുവിഭാഗം. എന്നാല്‍ മറ്റൊരു കൂട്ടരാകട്ടെ ടെക്നിക്കല്‍ സൂചകങ്ങളെ അടിസ്ഥാനമാക്കിയും ഓഹരിയുടെ വിലയിലെ ട്രെന്‍ഡിനെ അടിസ്ഥാനമാക്കിയും ഹ്രസ്വകാല നിക്ഷേപം/ വ്യാപാരം നടത്തുന്നവരുമാണ്.
ഇത്തരത്തില്‍ രണ്ടു മാസക്കാലയളവില്‍ മികച്ച നേട്ടം നല്കാവുന്ന ഒരു സ്മോള്‍ കാപ് ഓഹരിയുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
ആക്ഷന്‍ കണ്‍സ്ട്രക്ഷന്‍
വ്യവസായ മേഖലയില്‍ ആവശ്യമായ ഭരോദ്വഹന ഉപകരണങ്ങളുടെ നിര്‍മാണത്തിലും വിപണനത്തിലുമുള്ള മുന്‍നിര കമ്പനിയാണ് ആക്ഷന്‍ കണ്‍സ്ട്രക്ഷന്‍ എക്വിപ്മെന്റ്. ഹൈഡ്രോളിക് മൊബൈല്‍ ക്രെയിന്‍, മൊബൈല്‍ ടവര്‍ ക്രെയിന്‍, ഉത്പന്നങ്ങള്‍ മാറ്റുന്ന ഫോര്ക്ക്ലിഫ്റ്റ്സ്, റോഡ് നിര്‍മാണ മേഖലയിലേക്കുള്ള ബാക്ക്ഹോ ലോഡേര്സ്, കോംപാക്ടേര്സ്, മോട്ടോര്‍ ഗ്രേഡ്സ്, കാര്‍ഷികവൃത്തിക്കുള്ള ട്രാക്ടര്‍, കൊയ്ത്തുയന്ത്രങ്ങളുമാണ് കമ്പനി നിര്‍മിക്കുന്നത്. 1995-ല്‍ സ്ഥാപിതമായ ആക്ഷന്‍ കണ്‍സ്ട്രക്ഷന്‍, 2006-ല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തു.
ഓഹരി വിശദാംശം
ആക്ഷന്‍ കണ്‍സ്ട്രക്ഷന്‍ എക്വിപ്മെന്റ് കമ്പനിയുടെ നിലവിലെ വിപണി മൂല്യം 3,980 കോടിയാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 63.35 രൂപ നിരക്കിലും പിഇ അനുപാതം 31 മടങ്ങിലുമാണുള്ളത്. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ആക്ഷന്‍ കണ്‍സ്ട്രക്ഷന്‍ ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.18 ശതമാനമാണ്. കമ്പനിയുടെ ആകെ ഓഹരികളില്‍ 66.76 ശതമാനം പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണുള്ളത്. വിദേശ നിക്ഷേപകര്‍ക്ക് 4.86 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 4.56 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്.
പയട്രോസ്ക്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ ആക്ഷന്‍ കണ്‍സ്ട്രക്ഷന്‍ എക്വിപ്മെന്റ് കമ്പനിയുടെ സാമ്പത്തിക സ്ഥിതി ശരാശരി (Piotroski Score: 6) നിലവാരത്തിലാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കമ്പനിയുടെ വരുമാനം 6.7 ശതമാനവും പ്രവര്‍ത്തന ലാഭം 15.7 ശതമാനവും അറ്റാദായം 23.3 ശതമാനം വീതവും വളര്‍ച്ച കൈവരിച്ചു. അതേസസമയം 52 ആഴ്ച കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 342 രൂപയും താഴ്ന്ന വില 175 രൂപയുമാണ്.
അനുകൂല ഘടകം
ഇതിനോടകം പ്രധാനപ്പെട്ട ഹ്രസ്വ/ ഇടക്കാല/ ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളിലേക്ക് ആക്ഷന്‍ കണ്‍സ്ട്രക്ഷന്‍ എക്വിപ്മെന്റ് ഓഹരി എത്തിയിട്ടുണ്ട്. ബുള്ളിഷ് സൂചനയാണിത്. അതുപോലെ ഓഹരിയുടെ ചാര്‍ട്ടില്‍ 'റൗണ്ടിങ് ബോട്ടം' പാറ്റേണില്‍ നിന്നുള്ള ബ്രേക്കൗട്ട് ദൃശ്യമാണ്. കൂടാതെ ടെക്നിക്കല്‍ സൂചകങ്ങളായ സൂപ്പര്ട്രെന്ഡും എംഎസിഡിയും ആക്ഷന്‍ കണ്‍സ്ട്രക്ഷന്‍ എക്വിപ്മെന്റ് (BSE: 532762, NSE : ACE) ഓഹരി വാങ്ങുന്നതിനുള്ള സൂചന നല്കുന്നു.
ലക്ഷ്യവില 410
കഴിഞ്ഞ ദിവസം 334 രൂപയിലായിരുന്നു ആക്ഷന്‍ കണ്‍സ്ട്രക്ഷന്‍ എക്വിപ്മെന്റ് ഓഹരിയുടെ ക്ലോസിങ്. ഇവിടെ നിന്നും 410 രൂപ ലക്ഷ്യമിട്ട് ഈ സ്മോള്‍ കാപ് ഓഹരി വാങ്ങാമെന്ന് ജിഇപിഎല്‍ കാപിറ്റല്‍ നിര്‍ദേശിച്ചു. ഇതിലൂടെ അടുത്ത 1-2 മാസത്തിനുള്ളില്‍ 25 ശതമാനം നേട്ടമാണ് പ്രതീക്ഷിക്കുന്നത്. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 290 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 8 ശതമാനവും മൂന്ന് മാസത്തിനിടെ 52 ശതമാനം നേട്ടവും ആക്ഷന്‍ കണ്‍സ്ട്രക്ഷന്‍ എക്വിപ്മെന്റ് ഓഹരിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ജിഇപിഎല്‍ കാപിറ്റല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിനു നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
