എഡല്‍വീസ് ബൈ റേറ്റിങ് നല്‍കിയ ഏക സ്‌മോള്‍ കാപ് മെറ്റല്‍ ഓഹരി; വാങ്ങുന്നോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കിഴക്കന്‍ യൂറോപ്പിലെ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ വമ്പന്‍ കുതിപ്പിലായിരുന്ന മെറ്റല്‍ വിഭാഗം ഓഹരികള്‍. അടുത്തിടെ സര്‍ക്കാര്‍ കയറ്റുമതിക്ക് അധിക ചുങ്കം ഏര്‍പ്പെടുത്തിയതോടെ തിരുത്തലിന്റെ പാതയിലേക്കും വീണിരുന്നു. എന്നിരുന്നാലും ആവശ്യകതയിലെ ഉണര്‍വായിരിക്കും ഈ വിഭാഗം ഓഹരികള്‍ക്ക് നിര്‍ണായകം. അതേസമയം പ്രമുഖ ബ്രോക്കറേജ്, റിസര്‍ച്ച് സ്ഥാപനമായ എഡല്‍വീസ് ബൈ റേറ്റിങ് നല്‍കിയ ഓഹരിയെ കുറിച്ചാണ് ഈ ലേഖനം.

 

ശ്യാം മെറ്റാലിക്‌സ്

ശ്യാം മെറ്റാലിക്‌സ്

മെറ്റല്‍ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്‌മോള്‍ കാപ് കമ്പനിയാണ് ശ്യാം മെറ്റാലിക്‌സ് & എനര്‍ജി ലിമിറ്റഡ്. 2005-ലാണ് തുടക്കം. സ്റ്റീല്‍ കമ്പികളും ഇരുമ്പ് ലോഹസങ്കരങ്ങളുടെ വിവിധ ഉത്പന്നങ്ങളുമാണ് കമ്പനി പ്രധാനമായും നിര്‍മിക്കുന്നത്. സ്ഥാപിത ശേഷിയില്‍ രാജ്യത്തെ ഏറ്റവും വലിയ ഇരുമ്പ് അധിഷ്ഠിത ലോഹസങ്കരങ്ങളുടെ ഉത്പാദകരുമാണ്.

ഉരുക്ക് വ്യവസായ മേഖലയില്‍ ആവശ്യമായ മധ്യവര്‍ത്തിയായതും പൂര്‍ണതയോടെയുമുള്ള ഉത്പന്നങ്ങള്‍ തയ്യാറാക്കാനുള്ള വിഭവശേഷിയുമുണ്ട്. ബംഗാള്‍, ഒറീസ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് 227 മെഗാവാട്ട് ഊര്‍ജവും ഉത്പാദിപ്പിക്കുന്നുണ്ട്.

ഓഹരി വിശദാംശം

ഓഹരി വിശദാംശം

ശ്യാം മെറ്റാലിക്‌സ് & എനര്‍ജിയുടെ 88.35 ശതമാനം ഓഹരികളും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 0.81 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 3.09 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 7.75 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്.

പ്രതിയോഹരി ബുക്ക് വാല്യൂ 143.10 രൂപ നിരക്കിലും പിഇ അനുപാതം 10.49 മടങ്ങിലുമാണുള്ളത്. അതേസമയം 52 ആഴ്ച കാലയളവില്‍ ശ്യാം മെറ്റാലിക്‌സ് ഓഹരിയുടെ കൂടിയ വില 461 രൂപയും താഴ്ന്ന വില നിലവാരം 273 രൂപയുമാണ്.

വിപണി മൂല്യം

നിലവില്‍ കമ്പനിയുടെ വിപണി മൂല്യം 7,694 കോടിയാണ്. മുടങ്ങാതെ ലാഭവിഹിതം നല്‍കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 2.39 ശതമാനമാണ്. അതേസമയം ഇടക്കാല ലാഭവിഹിതമായി 1.80 രൂപയും (ഇതിനുള്ള എക്‌സ് ഡിവിഡന്റ് തീയതി ഓഗസ്റ്റ് 11-നും) അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 2.70 രൂപ വീതം (എക്‌സ് ഡിവിഡന്റ് തീയതി സെപ്റ്റംബര്‍ 16) നിക്ഷേപകര്‍ക്ക് വൈകാതെ വിതരണം ചെയ്യുന്നുണ്ട്.

Also Read: 5 ലക്ഷം 5 കോടിയാക്കിയ 5 സ്‌മോള്‍ കാപ് ഓഹരികള്‍; സമ്പത്തിന്റെ താക്കോല്‍ ക്ഷമയാണ്!Also Read: 5 ലക്ഷം 5 കോടിയാക്കിയ 5 സ്‌മോള്‍ കാപ് ഓഹരികള്‍; സമ്പത്തിന്റെ താക്കോല്‍ ക്ഷമയാണ്!

സാമ്പത്തികം

സാമ്പത്തികം

നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ ശ്യാം മെറ്റാലിക്‌സ് നേടിയ വരുമാനം 3,223 കോടിയാണ്. ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 31 ശതമാനം വര്‍ധനയാണ്. ജൂണ്‍ പാദത്തില്‍ കമ്പനിയുടെ അറ്റാദായം 415 കോടിയുടേതാണ്. മുന്‍ വര്‍ഷത്തേക്കാള്‍ 10 ശതമാനം ഇടിവ് നേരിട്ടു. അതേസമയം പയട്രോസ്‌ക്കി സ്‌കോറിന്റെ അടിസ്ഥാനത്തില്‍ ശ്യാം മെറ്റാലിക്‌സിന്റെ സാമ്പത്തിക സ്ഥിതി ശക്തമായ (Piotroski Score: 7) നിലയിലാണ്.

കഴിഞ്ഞ 3 വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനത്തില്‍ 30.7 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 40.1 ശതമാനവും അറ്റാദായത്തില്‍ 41.9 ശതമാനം വീതവും വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്.

അനുകൂല ഘടകം

അനുകൂല ഘടകം

ചൈനയില്‍ മെറ്റല്‍ ഉത്പന്നങ്ങളുടെ ഇറക്കുമതി കൂടിയതിന്റെ നേട്ടം ശ്യാം മെറ്റാലിക്‌സിനും ലഭിക്കും. ഇതിനോടൊപ്പം കേന്ദ്രസര്‍ക്കാര്‍ അടിസ്ഥാന സൗകര്യ വികസന മേഖലയ്ക്ക് നല്‍കുന്ന പരിഗണന ആഭ്യന്തരമായും അനുകൂല ഘടകമാണ്. ബ്രോക്കറേജ് സ്ഥാപനമായ എഡല്‍വീസ്, മെറ്റല്‍ മേഖലയില്‍ നിന്നുള്ള ഓഹരികളില്‍ ബൈ (BUY) റേറ്റിങ്ങാണ് നല്‍കിയിരിക്കുന്നത്.

അതേസമയം ശ്യാം മെറ്റാലിക്‌സ് ഓഹരികള്‍ 5, 10, 20, 50- ഡിഎംഎ തുടങ്ങിയ ഹ്രസ്വകാല നിലവാരങ്ങള്‍ക്ക് മുകളിലാണ്. 100, 200- ഡിഎംഎ തുടങ്ങിയ ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരങ്ങളില്‍ നിന്നും നേരിയ അകലത്തിലുമാണുള്ളത്.

ലക്ഷ്യവില 353

ലക്ഷ്യവില 353

തിങ്കളാഴ്ച 302 രൂപ നിലവാരത്തിലായിരുന്നു ശ്യാം മെറ്റാലിക്‌സ് (BSE: 543299, NSE : SHYAMMETL) ഓഹരിയുടെ ക്ലോസിങ്. ഇവിടെ നിന്നും സമീപ ഭാവിയില്‍ ഓഹരിയുടെ വില 353 രൂപ നിലവാരത്തിലേക്ക് ഉയരാമെന്ന് എഡല്‍വീസ് സൂചിപ്പിച്ചു. അതേസമയം കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരിയില്‍ 6 ശതമാനത്തിലധികം നേട്ടം രേഖപ്പെടുത്തി. എന്നാല്‍ 2021 ജൂണില്‍ ലിസ്റ്റ് ചെയ്യപ്പെട്ടതിനു ശേഷം ശ്യാം മെറ്റാലിക്‌സ് ഓഹരി 22 ശതമാനം നഷ്ടത്തിലാണ് നില്‍ക്കുന്നത്.

Also Read: ഓഹരി വിപണിയിലെ നികുതി കുരുക്കുകള്‍; ഖജനാവിലേക്ക് ഒഴുകിയെത്തുന്നതോ കോടികളും!Also Read: ഓഹരി വിപണിയിലെ നികുതി കുരുക്കുകള്‍; ഖജനാവിലേക്ക് ഒഴുകിയെത്തുന്നതോ കോടികളും!

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എഡല്‍വീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

English summary

Metal Stocks To Buy: Edelweiss Recommends Buy Rating On Small Cap Share Shyam Metalics For Short Term

Metal Stocks To Buy: Edelweiss Recommends Buy Rating On Small Cap Share Shyam Metalics For Short Term
Story first published: Tuesday, August 9, 2022, 19:28 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X