അമേരിക്കയിലെ പലിശ നിരക്ക് വര്‍ധന സംബന്ധിച്ച ആശങ്കയിലും സാമ്പത്തിക മാന്ദ്യത്തിന്റെ ഭീഷണിയലും ആഗോള വിപണികള്‍ ചാഞ്ചാട്ടത്തിലാണ്. എന്നാല്‍ അടുത്തിടെയായി ഇന്ത്യന്‍ വിപണി വേറിട്ട പാതയിലൂടെയാണ് നീങ്ങുന്നത്. ഓരോ തിരിച്ചടിയില്‍ നിന്നും അതിവേഗം കരകയറുന്നതും മുന്നേറാനുള്ള വ്യഗ്രതയും പ്രകടമാണ്. ഈ പശ്ചാത്തലത്തില്‍ മികച്ച അനുകൂല ഘടകങ്ങളുള്ള ഒരു മിഡ് കാപ് ഓഹരിയിലെ ഹ്രസ്വകാല നിക്ഷേപം സംബന്ധിച്ച വിശദാംശമാണ് ചുവടെ ചേര്‍ക്കുന്നത്.
റെഡിങ്ടണ് ഇന്ത്യ
290-ലധികം രാജ്യാന്തര ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട്ഫോണ്‍, ഇന്റഗ്രേറ്റഡ് ഐടി, മൊബിലിറ്റി ഉത്പന്നങ്ങളുടെ വിതരണക്കാരും വിതരണ ശൃംഖലാ സേവനങ്ങളും നല്കുന്ന പ്രമുഖ കമ്പനിയാണ് റെഡിങ്ടണ് ഇന്ത്യ ലിമിറ്റഡ്. 1993-ലാണ് തുടക്കം. പ്രൊഫഷണല്‍ എന്റര്‍പ്രൈസസ്, ക്ലൗഡ് മാനേജ്ഡ്, ലോജിസ്റ്റിക്സ്, ത്രീഡി പ്രിന്റിങ് സേവനങ്ങളും കമ്പനി നല്‍കുന്നുണ്ട്. ഇന്ന് ഇന്ത്യക്ക് പുറമെ മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലെ 37 രാജ്യങ്ങളില്‍ ശക്തമായ സാന്നിധ്യമുള്ള വിതരണ കമ്പനിയായി വളര്‍ന്നു കഴിഞ്ഞു.
എന്‍ഡ്-ടു-എന്‍ഡ് വിതരണ ശൃംഖല ഉറപ്പാക്കുന്ന 'പ്രോകണക്ട് ഇന്ത്യ' എന്ന ഉപകമ്പനിയും റെഡിങ്ടണ് ഇന്ത്യയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.
നിലവില്‍ റെഡിങ്ടണ് ഇന്ത്യയുടെ വിപണി മൂല്യം 11,905 കോടിയാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 67.27 രൂപ നിരക്കിലാണ്. കംപ്യൂട്ടര്‍ ഹാര്ഡ്വെയര് ഓഹരികളുടെ ശരാശരി പിഇ അനുപാതം 13.78 ആയിരിക്കുമ്പോള്‍ റെഡിങ്ടണിന്റേത് 8.76 മടങ്ങിലാണുള്ളത്. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 4.33 ശതമാനമാണ്. താരതമ്യേന ഉയര്‍ന്ന നിരക്കാണിത്.
ഇക്കഴിഞ്ഞ ജൂണ്‍ പാദത്തില്‍ റെഡിങ്ടണ് ഇന്ത്യ നേടിയ വരുമാനം 16,803 കോടിയും അറ്റാദായം 326 കോടിയുമാണ്. ഈ രണ്ടു ഘടകങ്ങളും വാര്‍ഷികാടിസ്ഥാനത്തില്‍ വളര്‍ച്ച രേഖപ്പെടുത്തി.
റെഡിങ്ടണ് ഇന്ത്യയുടെ (BSE: 532805, NSE : REDINGTON) ആകെ ഓഹരികളില്‍ 38.74 ശതമാനവും വിദേശ നിക്ഷേപകരുടെ കൈവശമാണ്. ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 16.51 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 44.75 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്. ഇന്നലെ 152 രൂപ നിലവാരത്തിലായിരുന്നു റെഡിങ്ടണ് ഇന്ത്യ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ 3 മാസത്തിനിടെ ഓഹരിയില്‍ 32 ശതമാനത്തിലധികം നേട്ടം രേഖപ്പെടുത്തി. ഇതോടെ ഒരു വര്‍ഷ കാലയളവില്‍ ഓഹരിയില്‍ നേരിട്ട നഷ്ടം മാറിയിട്ടുണ്ട്.
അനുകൂല ഘടകം
അമേരിക്കന്‍ ടെക് കമ്പനിയായ ആപ്പിളിന്റെ ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ വില്ക്കാന് അവകാശമുള്ള ഏക കമ്പനിയാണ് റെഡിങ്ടണ്. അതിനാല്‍ ഐഫോണ്‍-14 സീരിസിന്റെ ലോഞ്ചിങ്ങോടെ തന്നെ ഈ മിഡ് കാപ് ഓഹരി നിക്ഷേപകരുടെ ശ്രദ്ധാകേന്ദ്രമായിരുന്നു. ഇതിനോടൊപ്പം ആഗോള ഇന്റര്‍നെറ്റ് ഭീമനായ ഗൂഗിളുമായി ചേര്‍ന്ന് ഗൂഗിള്‍ ക്ലൗഡ് കംപ്യൂട്ടിങ് സേവനങ്ങളും 'ഗൂഗിള്‍ വര്ക്ക്സ്പേസി'ന്റെ വിദ്യാഭ്യാസ, പൊതുമേഖല, ഇടത്തരം വിപണിയിലെ വളര്‍ച്ചയ്ക്കുള്ള സഹകരണത്തിനും ധാരണയിലെത്തിയിരുന്നു. ഇതും റെഡിങ്ടണ് ഇന്ത്യ ഓഹരികള്‍ക്ക് അനുകൂല ഘടകമാകുന്നു.
ലക്ഷ്യവില 192-203
മേല്‍സൂചിപ്പിച്ച അനുകൂല ഘടകങ്ങളുടെ പശ്ചാത്തലത്തില്‍ റെഡിങ്ടണ് ഇന്ത്യ ഓഹരിക്ക് ബ്രോക്കറേജ് സ്ഥാപനങ്ങളായ എഡല്വീസും ഡിഎഎം കാപിറ്റലും ബൈ (BUY) റേറ്റിങ്ങാണ് നല്‍കിയിരിക്കുന്നത്.
- എഡല്‍വീസ്-: സമീപ ഭാവിയിലേക്ക് റെഡിങ്ടണ് ഇന്ത്യ ഓഹരിക്ക് നല്‍കിയിരിക്കുന്ന ലക്ഷ്യവില 203 രൂപയാണ്. പ്രതീക്ഷിക്കുന്നത് 33 ശതമാനം നേട്ടം.
- ഡിഎഎം കാപിറ്റല്‍-: ഈ മിഡ് കാപ് ഓഹരി 192 രൂപ നിലവാരത്തിലേക്ക് ഉയരുമെന്നാണ് നിഗമനം. ഇതിലൂടെ 26 ശതമാനം നേട്ടമാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം 52 ആഴ്ച കാലയളവില്‍ റെഡിങ്ടണ് ഇന്ത്യ ഓഹരിയുടെ ഉയര്‍ന്ന വില 179.20 രൂപയും താഴ്ന്ന വില 88.33 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിനു നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications