സമീപകാല താഴ്ചയില്‍ നിന്നും അതിശക്തമായാണ് വിപണി തിരികെയെത്തിയത്. തീര്‍ത്തും അപ്രതീക്ഷിത കുതിപ്പായിരുന്നെങ്കിലും നേട്ടം നിലനിര്‍ത്താനുള്ള പ്രവണത മുന്നേറ്റം ബാക്കിയുണ്ടെന്നതിനെ സൂചിപ്പിക്കുന്നു. ഇതോടെ സമീപകാലത്ത് നിറംമങ്ങിയിരുന്ന ഓഹരികളിലും തിരയിളക്കം പ്രകടമാണ്. ഇതിനോടൊപ്പം പ്രതീക്ഷിച്ചതിലും മികച്ച ഒന്നാം പാദഫലവും പ്രഖ്യാപിച്ച മിഡ് കാപ് ഓഹരിയുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
ഐജിഎല്‍
രാജ്യത്തെ മുന്‍നിര പ്രകൃതി വാതക വിതരണ കമ്പനിയാണ് ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ് (ഐജിഎല്‍). ഡല്‍ഹി സംസ്ഥാന സര്‍ക്കാരിന്റേയും പൊതു മേഖല കമ്പനികളായ ബിപിസിഎല്ലിന്റേയും ഗെയിലിന്റേയും സംയുക്ത സംരംഭമാണിത്. പ്രധാനമായും രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലെ വാതക വിതരണമാണ് കമ്പനി നിര്‍വഹിക്കുന്നത്. പിന്നീട് നോയിഡ, ഗുരുഗ്രാം, മീററ്റ് പോലുളള ഡല്‍ഹിയുടെ സമീപ നഗരങ്ങളിലേക്കും വിപണന ശൃംഖല വര്‍ധിപ്പിച്ചു. യാതൊരു കട ബാധ്യതകളും ഇല്ലാത്ത ചുരുക്കം ചില ലാര്‍ജ് കാപ്പ് കമ്പനികളില്‍ ഒന്നാണിത്.
ഓഹരി വിശദാംശം
ഐജിഎല്ലിന്റെ ആകെ ഓഹരിയില്‍ 45 ശതമാനം വിഹിതമാണ് സര്‍ക്കാരിന്റെ കൈവശമുള്ളത്. വിദേശ നിക്ഷേപകര്‍ക്ക് 20.34 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 21.79 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. നിലവില്‍ ഐജിഎല്ലിന്റെ വിപണി മൂല്യം 26,586 കോടിയാണ്. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 1.45 ശതമാനമാണ്.
ഓയില്‍ & ഗ്യാസ് മേഖലയിലെ ഓഹരികളുടെ ശരാശരി പിഇ അനുപാതം 29.62 നിരക്കിലായിരിക്കുമ്പോള്‍ ഐജിഎല്ലിന്റേത് 17.70 മടങ്ങിലാണുള്ളത്. പ്രതിയോഹരി ബുക്ക് വാല്യൂ 108.37 രൂപ നിരക്കിലാണ്.
സാമ്പത്തികം
ഇക്കഴിഞ്ഞ ജൂണ്‍ പാദത്തില്‍ ഐജിഎല്‍ നേടിയ വരുമാനം 1,380 കോടിയാണ്. ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 131 ശതമാനം വര്‍ധനയാണ്. സമാനമായി കമ്പനിയുടെ അറ്റാദായം 481 കോടിയിലേക്കുമെത്തി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 73 ശതമാനം വര്‍ധനയാണിത്.
അതേസമയം പയട്രോസ്ക്കി സ്കോര്‍ അനുസരിച്ച് വിലയിരുത്തിയാല്‍ ഐജിഎല്ലിന്റെ സാമ്പത്തിക സ്ഥിതി ശക്തമായ (Piotroski Score: 7) നിലയിലാണ്. കഴിഞ്ഞ 3 വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനം 10.2 ശതമാനവും പ്രവര്‍ത്തന ലാഭം 14.4 ശതമാനവും അറ്റാദായം 21.3 ശതമാനം വീതവും വളര്‍ച്ച രേഖപ്പെടുത്തി.
6 ശതമാനത്തോളം മുന്നേറി 380 രൂപ നിലവാരത്തിലാണ് ഐജിഎല്‍ (NSE: IGL, BSE : 532514) ഓഹരി ഇന്നു ക്ലോസ് ചെയ്തത്. ഇതോടെ 5, 10, 20, 50, 100, 200- ദിവസ മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്കു മുകളിലേക്ക് ഐജിഎല്‍ ഓഹരിയെത്തി. ഇതൊരു ബുള്ളിഷ് സൂചനയാണ്. അതേസമയം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഓഹരിയില്‍ 8 ശതമാനത്തിലധികം മുന്നേറ്റമുണ്ടായി.
എന്നിരുന്നാലും ഈവര്‍ഷം ഇതുവരെയുള്ള കാലയളവില്‍ ഓഹരിയില്‍ 20 ശതമാനത്തോളം നഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 52 ആഴ്ച കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 602 രൂപയും താഴ്ന്ന നിലവാരം 321 രൂപയുമാണ്.
ലക്ഷ്യവില
- ഐസിഐസിഐ സെക്യൂരിറ്റീസ്- ബൈ (BUY) റേറ്റിങ്ങാണ് നല്‍കിയിരിക്കുന്നത്. 540 രൂപയിലേക്ക് സമീപ ഭാവിയില്‍ ഐജിഎല്‍ ഓഹരി മുന്നേറാമെന്നാണ് സൂചിപ്പിച്ചത്. ഇതിലൂടെ 42 ശതമാനം നേട്ടം പ്രതീക്ഷിക്കുന്നു.
- പ്രഭുദാസ് ലീലാധര്‍- ബൈ റേറ്റിങ് നല്കി. ഐജിഎല്‍ ഓഹരിയുടെ സമീപകാല ലക്ഷ്യവില 576 രൂപയായും നിര്‍ദേശിച്ചു. 52 ശതമാനം നേട്ടം ലക്ഷ്യമിടുന്നു. അതേസമയം ടെക്നിക്കല്‍ വിശകലനത്തിലാണെങ്കില്‍ ഐജിഎല്‍ ഓഹരിയുടെ നിലവിലെ കുതിപ്പില്‍ 410 രൂപവരെ വേഗത്തില്‍ എത്തിയേക്കും. ഇതിനുള്ള സ്റ്റോപ് ലോസ് 330 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിസര്‍ച്ച് റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications