നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ കോര്‍പറേറ്റ് കമ്പനികളുടെ രണ്ടാം പാദഫലം പ്രഖ്യാപിച്ചു കഴിഞ്ഞു. ഇത്തരം റിസള്‍ട്ട് സീസണുകളില്‍ ബ്രോക്കറേജ് സ്ഥാപനങ്ങളൊക്കെ തന്നെ, പ്രമുഖ ഓഹരികളെ സംബന്ധിച്ച വിശകലനവും വിലയിരുത്തലും നടത്തിയശേഷം റേറ്റിങ് പുനര്‍നിശ്ചയിക്കുകയും ചെയ്യാറുണ്ട്. ഇത്തരത്തില്‍ സമീപഭാവിയില്‍ വില ഇടിയാമെന്ന് നിര്‍ദേശിച്ച ഒരു ടാറ്റ ഗ്രൂപ്പ് ഓഹരിയുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
ടാറ്റ എലക്സി
ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള എന്‍ജിനീയറിങ് ഗവേഷണ/ ഐടി കമ്പനിയാണ് ടാറ്റ എലക്സി. വൈദ്യുത/ ഓട്ടോമേറ്റഡ് വാഹനങ്ങള്‍, 5-ജി, മെഡിക്കല്‍ ഇലക്ട്രോണിക്സ്, നിര്‍മിത ബുദ്ധി, മെഷീന് ലേണിങ് തുടങ്ങിയ അതിനൂതന സാങ്കേതികവിദ്യകളിലും ഇവയുടെ രൂപകല്പനയിലുമാണ് ശ്രദ്ധയൂന്നീയാണ് പ്രവര്‍ത്തനം. വാഹനം, മീഡിയ, ആശയസംവേദനം, ഹെല്‍ത്ത്കെയര്‍, റെയില്‍, സെമി കണ്ടക്ടര്‍, കണ്‍സ്യൂമര്‍ ഉപകരണങ്ങളുടെ മേഖലയിലെ കമ്പനികള്‍ക്ക് ഉത്പന്നങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള സാങ്കേതിക സഹായങ്ങളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
ടാറ്റ എലക്സിയുടെ പ്രതിയോഹരി ബുക്ക് വാല്യൂ 257 രൂപ നിരക്കിലുമാണുള്ളത്. നിലവില്‍ 55,158 കോടിയാണ് കമ്പനിയുടെ വിപണി മൂല്യം. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ഈ മിഡ് കാപ് ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.62 ശതമാനമാണ്. ഐടി ഓഹരികളുടെ ശരാശരി പിഇ അനുപാതം 29.55 നിരക്കിലായിരിക്കുമ്പോള്‍ ടാറ്റ എലക്സിയുടേത് 63 മടങ്ങിലാണെന്നത് ആശ്വാസ്യമല്ല.
എന്നാല്‍ ടാറ്റ എലക്സിയുടെ ഓഹരിയിന്മേലുള്ള ആദായം (ROE) 37.2 ശതമാനവും മൂലധന വിനിയോഗത്തിന്മേലുള്ള ആദായം (ROCE) 47.70 ശതമാനം നിരക്കിലുമാണുള്ളത്. ഈ രണ്ടു ഘടകങ്ങളും ആരോഗ്യകരമായ നിലവാരത്തിലാണെന്നതും ശ്രദ്ധേയം.
സാമ്പത്തികം
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ പാദത്തില്‍ ടാറ്റ എലക്സി നേടിയ വരുമാനം 763 കോടിയാണ്. വാര്‍ഷികാടിസ്ഥാനത്തില്‍ 28 ശതമാനം വര്‍ധനയാണിത്. ഇതേ കാലയളവില്‍ കമ്പനി നേടിയ അറ്റാദായം 174 കോടിയാണ്. ഇത് മുന്‍ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 39 ശതമാനം വര്‍ധന രേഖപ്പെടുത്തുന്നു. ഇതോടെ പ്രതിയോഹരി വരുമാനവും 20.13 രൂപയില്‍ നിന്നും 27.98 രൂപയിലേക്ക് മെച്ചപ്പെട്ടു. അതേസമയം പയട്രോസ്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ ടാറ്റ എലക്സിയെ വിലയിരുത്തിയാല്‍ ശക്തമായ (Piotroski Score: 7) നിലയിലാണുള്ളത്.
പ്രതികൂല ഘടകം
അമേരിക്കന്‍ ബഹുരാഷ്ട്ര ബ്രോക്കറേജ് സ്ഥാപനമായ മോര്ഗന് സ്റ്റാന്‍ലി, സെപ്റ്റംബര്‍ പാദഫലത്തിനു ശേഷം ടാറ്റ എലക്സി ഓഹരിക്ക് 'അണ്ടര്‍വെയിറ്റ്' (Underweight) റേറ്റിങ്ങാണ് ശുപാര്‍ശ ചെയ്തത്. നിക്ഷേപത്തിനായി നല്‍കിയിരുന്ന പരിഗണന ഏറ്റവും കുറവാണെന്നാണ് ഈ റേറ്റിങ് നല്കുന്ന സൂചന. ടാറ്റ എലക്സി (BSE: 500408, NSE : TATAELXSI) കമ്പനിയുടെ എല്ലാ വിഭാഗങ്ങളിലും ഡിമാന്‍ഡിന് ഇടിവുണ്ടാകുമെന്നാണ് നിഗമനത്തിലാണ് റേറ്റിങ് താഴ്ത്തിയത്.
ലക്ഷ്യവില 5,800
ഇന്നു രാവിലെ 6,900 രൂപ നിലവാരത്തിലാണ് ടാറ്റ എലക്സി ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. സമീപ ഭാവിയില്‍ ഈ ടാറ്റ ഗ്രൂപ്പ് ഓഹരിയുടെ വില 5,800 രൂപയിലേക്ക് ഇടിയാമെന്നാണ് മോര്ഗന് സ്റ്റാന്‍ലിയുടെ പ്രവചനം. ഓഹരിക്ക് നല്‍കിയിരിക്കുന്ന ലക്ഷ്യവില, നിലവിലുള്ള വിപണി വിലയേക്കാള്‍ 16% താഴെയാണുള്ളത്.
അതേസമയം കഴിഞ്ഞ 3 മാസക്കാലയളവില്‍ ടാറ്റ എലക്സിയുടെ ഓഹരിയില്‍ 35 ശതമാനം തിരുത്തല്‍ നേരിട്ടു. 52 ആഴ്ച കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 10,760 രൂപയും താഴ്ന്ന വില 5,263 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
