സ്വന്തമായി ഒരു ബിസിനസ് സംരംഭം തുടങ്ങണമെന്ന് ആഗ്രഹമുള്ളവരാണ് എല്ലാവരും. എന്നാൽ എന്ത് ബിസിനസ് ആരംഭിക്കും എന്നതിൽ മാത്രം ആർക്കും കൃത്യമായ ധാരണ ഉണ്ടാകില്ല. ഒരു ബിസിനസ്സ് ആരംഭിക്കുന്നതിന് മുൻപ് പരിഗണിക്കേണ്ട ചില കാര്യങ്ങളുണ്ട്. ആദ്യത്തേത് ബിസിനസ് ആശയം ആളുകളുടെ ജീവിതത്തേയും രീതികളേയും മെച്ചപ്പെടുത്തുന്നതാണോ എന്നതാണ്. രണ്ടാമത്തേത് കുറഞ്ഞ നിക്ഷേപം ആവശ്യമുള്ളതും ഗണ്യമായ വരുമാനം വാഗ്ദാനം ചെയ്യുന്നതുമായ ബിസിനസ് ആശയമാണോ എന്നതും. എന്തായാലും ഈ രണ്ട് കാര്യങ്ങളും പാലിക്കുന്ന ഒരു ബിസിനസ് ആശയമാണ് പേപ്പർ കപ്പ് നിർമ്മാണം.
വർദ്ധിച്ചുവരുന്ന ആവശ്യം
പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ചുള്ള അവബോധം വർദ്ധിച്ചു വരുന്ന കാലമാണിത്. ആളുകൾ പ്ലാസ്റ്റിക്കിൽ നിന്ന് കടലാസിലേക്ക് മാറുകയാണ്. അതുകൊണ്ടു തന്നെ പരിസ്ഥിതി സൗഹൃദ ബദലുകൾക്ക് ഇന്ന് വിപണിയിൽ മുന്നേറാൻ സാധിക്കും. അതുപോലെ മലിനീകരണം കുറയ്ക്കുന്ന ബിസിനസുകളെ ഇന്ത്യൻ സർക്കാർ സജീവമായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകൾ നിരോധിക്കുന്ന കാര്യവും സർക്കാർ ആലോചിക്കുന്നുണ്ട്. പേപ്പർ കപ്പ് നിർമ്മാണ ബിസിനസുകൾക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നുണ്ട് എന്ന് സാരം. സംരംഭങ്ങൾ ആരംഭിക്കുന്നതിന് സാമ്പത്തിക സഹായവും സബ്‌സിഡിയും നൽകുന്ന മുദ്ര ലോൺ പോലുള്ള സർക്കാർ സംരംഭങ്ങളിൽ നിന്ന് സംരംഭകർക്ക് പ്രയോജനം നേടാം.

കുറഞ്ഞ നിക്ഷേപം, ഉയർന്ന വരുമാനം
പേപ്പർ കപ്പ് നിർമ്മാണ ബിസിനസ്സ് ആരംഭിക്കുന്നതിന് കുറഞ്ഞ നിക്ഷേപം ആവശ്യമാണ്. വ്യത്യസ്ത വലിപ്പത്തിലുള്ള കപ്പുകൾ നിർമ്മിക്കുന്ന യന്ത്രങ്ങൾ വാങ്ങുക എന്നതാണ് ആദ്യത്തെ ചിലവ്. വിപണിയിൽ വിവിധ കമ്പനികളുടെ യന്ത്രങ്ങൾ ലഭ്യമാണ്. പ്രത്യേക വലിപ്പത്തിലുള്ള കപ്പുകൾ ഉൽപ്പാദിപ്പിക്കുന്ന ചെറുകിട യന്ത്രങ്ങൾ 1 മുതൽ 2 ലക്ഷം രൂപ വരെ കുറഞ്ഞ വിലയ്ക്ക് ലഭിക്കും. വലിയ കപ്പുകൾ ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള മെഷീനുകൾക്ക് ഏകദേശം 10.70 ലക്ഷം രൂപയോളം ചിലവാകും. മെഷിനറികൾ, ഉപകരണങ്ങൾ, ഫർണിച്ചറുകൾ, ഡൈ, വൈദ്യുതീകരണം, ഇൻസ്റ്റാളേഷൻ, പ്രീ-ഓപ്പറേറ്റീവ് ചെലവുകൾ എന്നിവ ഉൾപ്പെടയൊണ് ഈ ചിലവ്.
ഉൽപ്പാദന ശേഷിയും ബജറ്റും അടിസ്ഥാനമാക്കി യന്ത്രങ്ങൾ തിരഞ്ഞെടുക്കുക. ചെറിയ യന്ത്രങ്ങൾ തുടക്കക്കാർക്ക് അനുയോജ്യമാണ്.പേപ്പർ റീലുകൾ, ബോട്ടം റീലുകൾ തുടങ്ങിയ അസംസ്കൃത വസ്തുക്കൾ വാങ്ങുക. പേപ്പർ റീലുകൾ ഒരു കിലോഗ്രാമിന് ഏകദേശം 10 രൂപ എന്ന നിരക്കിൽ ലഭ്യമാണ്, അതേസമയം ബോട്ടം റീലുകൾക്ക് ഒരു കിലോഗ്രാമിന് ഏകദേശം 80 രൂപ ആണ് വില.
സർക്കാർ സബ്സിഡി
മുദ്ര വായ്പാ പദ്ധതി പ്രകാരം സംരംഭകർക്ക് പദ്ധതിച്ചെലവിന്റെ 75 ശതമാനം വരെ സർക്കാരിൽ നിന്ന് വായ്പയായി ലഭിക്കും. ബാക്കി 25 ശതമാനം സംരംഭകൻ നിക്ഷേപിക്കണം. ഈ ഗണ്യമായ സാമ്പത്തിക പിന്തുണ പേപ്പർ കപ്പ് നിർമ്മാണ ബിസിനസിനെ ആകർഷകവും ആക്സസ് ചെയ്യാവുന്നതുമായ ഒരു ഓപ്ഷനാക്കി മാറ്റുന്നു.
ഉൽപ്പാദനവും വിപണനവും
ശരിയായ യന്ത്രസാമഗ്രികളും വസ്തുക്കളും ഉപയോഗിച്ച് ഉൽപ്പാദനം ആരംഭിക്കാം. പ്രാദേശിക ബിസിനസ്സുകൾ, ഇവന്റുകൾ, റീട്ടെയിലർമാർ എന്നിവരിലേക്ക് പേപ്പർ കപ്പുകൾ മാർക്കറ്റ് ചെയ്യുക. നിലവിലുള്ള മാർക്കറ്റ് നിരക്കുകൾ പരിഗണിച്ച്, മത്സരാധിഷ്ഠിതമായ വിലയിൽ അവ വിൽക്കുക എന്നതും പ്രധാനപ്പെട്ട കാര്യമാണ്.
വരുമാനം
വർഷത്തിൽ 300 ദിവസം ജോലി ചെയ്താൽ ഏകദേശം 2.20 കോടി യൂണിറ്റ് പേപ്പർ കപ്പുകൾ ഉത്പാദിപ്പിക്കാനാകും. ഓരോ യൂണിറ്റും ശരാശരി 30 പൈസ നിരക്കിൽ വിൽക്കുന്നതിലൂടെ ഗണ്യമായ ലാഭം ലഭിക്കും. പേപ്പർ കപ്പുകളുടെ കുതിച്ചുയരുന്ന ഡിമാൻഡ് തുടർച്ചയായ വിപണി ഉറപ്പാക്കുന്നു. ഈ സംരംഭത്തെ സാമ്പത്തികമായി പ്രതിഫലദായകമാക്കുന്നു എന്ന് സാരം. ഏത് ബിസിനസ് തുടങ്ങുമ്പോഴും അതിനായി മാനസികമായി തയ്യാരാവുക എന്നതാണ് ആദ്യ കടമ്പ. നിലവിലുള്ള മാർക്കറ്റും ഭാവിയിൽ ഉണ്ടാകാൻ ഇടയുള്ള മാർക്കറ്റും വിശദമായി പഠന വിധേയമാക്കണം. ആത്മവിശ്വാസവും ക്ഷമയുമുണ്ടെങ്കിൽ ഈ ലോകത്ത് എന്തും സാധ്യമാണ് എന്നോർക്കുക.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications