5 വര്‍ഷം കൂടിയുള്ള ബ്രേക്കൗട്ട്; പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്ന 5 ബുള്ളിഷ് ഓഹരികള്‍

ഒരു ഓഹരിയില്‍ അന്തര്‍ലീനമായിരിക്കുന്ന ബുളളിഷ് ട്രെന്‍ഡിനെയാണ് അത് വീണ്ടും വര്‍ഷക്കാലയളവിലെ ഉയര്‍ന്ന നിലവാരത്തിലേക്ക് സമീപിക്കുമ്പോള്‍ സാധൂകരിക്കുന്നത്. ആ ഓഹരിയില്‍ വേറെ പ്രതികൂല വാര്‍ത്തകളോ വിപണിയില്‍ വന്‍ തകര്‍ച്ച ഇല്ലാതെയോ നില്‍ക്കുന്ന അവസരങ്ങളാണെങ്കില്‍ ഇത്തരത്തില്‍ നിരവധി വര്‍ഷക്കാലയളവിലെ ഉയര്‍ന്ന നിലവാരത്തിലേക്ക് വീണ്ടും ഓഹരി സമീപിക്കുമ്പോള്‍ പുതിയ ഉയരം കുറിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

ബ്രേക്കൗട്ട്

ഇത്തരം ബ്രേക്കൗട്ട് കുതിപ്പ് മുതലെടുക്കാന്‍ ഹ്രസ്വകാലത്തേക്ക് വാങ്ങുന്നവരും നേരത്തെ വാങ്ങിയവര്‍ ലാഭമെടുക്കാനുള്ള അവസരമാക്കാന്‍ ശ്രമിക്കുന്നതും സാധാരണമാണ്. മറ്റ് ടെക്നിക്കല്‍ സൂചകങ്ങളും കൂടി വിലയിരുത്തുന്നത് അന്തിമ തീരുമാനത്തിന്റെ വിജയ സാധ്യത വര്‍ധിപ്പിക്കും. ദിവസ വ്യാപാരത്തിലെ ഇടവേളയില്‍ കുറിച്ചതിനു പകരം വ്യാപാരം അവസാനിപ്പക്കുമ്പോഴുള്ള വിലയുടെ അടിസ്ഥാനത്തിലെ ഉയര്‍ന്ന വിലനിലവാരമാണ് കണക്കിലെടുക്കേണ്ടത്. ഇത്തരത്തില്‍ 5 വര്‍ഷകാലയളവിലെ ഉയര്‍ന്ന നിലവാരം ഭേദിച്ച് മുന്നേറുന്ന 5 ഓഹരികളെയാണ് പരിചയപ്പെടുത്തുന്നത്.

ബ്രിഗേഡ് എന്റര്‍പ്രൈസസ്

ബ്രിഗേഡ് എന്റര്‍പ്രൈസസ്

ദക്ഷിണേന്ത്യയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ് ബ്രിഗേഡ് എന്റര്‍പ്രൈസസ്. ഈ മിഡ് കാപ് ഓഹരിയുടെ കഴിഞ്ഞ 5 വര്‍ഷക്കാലയളവിലെ ഉയര്‍ന്ന നിലവാരം 554.70 രൂപയായിരുന്നു. വ്യാഴാഴ്ച രാവിലെ 565 രൂപ നിലവാരത്തിലാണ് ഓഹരിയിലെ വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 10 ശതമാനവും 3 മാസക്കാലയളവില്‍ 22 ശതമാനത്തിലധികം നേട്ടവും ബ്രിഗേഡ് എന്റര്‍പ്രൈസസ് (BSE: 532929, NSE : BRIGADE) ഓഹരി കരസ്ഥമാക്കിയിട്ടുണ്ട്.

എല്‍ജി എക്വിപ്മെന്റ്സ്

എല്‍ജി എക്വിപ്മെന്റ്സ്

എയര്‍ കംപ്രസര്‍, ഓട്ടോമോട്ടീവ് ഉപകരണങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാണവും വില്‍പനാന്തര സേവനങ്ങളും നല്‍കുന്ന മുന്‍നിര കമ്പനിയാണ് എല്‍ജി എക്വിപ്മെന്റ്സ്. ഈ വര്‍ഷമാദ്യം നേരിട്ട തിരുത്തലിനു ശേഷം ഈ മിഡ് കാപ് ഓഹരി ശക്തമായ തിരിച്ചു വരവിന്റെ പാതയിലാണ്.

അതേസമയം കഴിഞ്ഞ 5 വര്‍ഷക്കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന നിലവാരം 554 രൂപയാണ്. ഇന്നു രാവിലെ 558 രൂപ നിലവാരത്തിലായിരുന്നു ഓഹരിയിലെ വ്യാപാര. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 13 ശതമാനവും 3 മാസത്തിനിടെ 40 ശതമാനത്തോളം മുന്നേറ്റവും എല്‍ജി എക്വിപ്‌മെന്റ് (BSE: 522074, NSE : ELGIEQUIP) ഓഹരിയില്‍ രേഖപ്പെടുത്തി.

എന്‍ടിപിസി

എന്‍ടിപിസി

ഇന്ത്യയുടെ ഊര്‍ജോത്പാദന രംഗത്ത് സമസ്ത മേഖലയിലും നിര്‍ണായക സ്വാധീനമുള്ള വന്‍കിട പൊതുമേഖലാ സ്ഥാപനമാണ് എന്‍ടിപിസി. രാജ്യത്തിന്റെ ഊര്‍ജ ആവശ്യത്തിലേക്ക് 25 ശതമാനവും സംഭാവന ചെയ്യുന്നു. നിലവില്‍ 62,086 മെഗാവാട്ടാണ് ഉല്‍പാദന ശേഷി.

അതേസമയം ഈ ലാര്‍ജ് കാപ് ഓഹരിയുടെ 5 വര്‍ഷക്കാലയളവിലെ ഉയര്‍ന്ന നിലവാരം 166.40 രൂപയായിരുന്നു. വ്യാഴാഴ്ച രാവിലെ 168 രൂപ നിലവാരത്തിലാണ് ഓഹരിയിലെ വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 4 ശതമാനം നേട്ടം എന്‍ടിപിസി (BSE: 532555, NSE : NTPC) ഓഹരികള്‍ കരസ്ഥമാക്കി.

ടിവിഎസ് മോട്ടോര്‍

ടിവിഎസ് മോട്ടോര്‍

ഇന്ത്യയിലെ പ്രമുഖ ഇരുചക്ര, മുചക്ര വാഹന നിര്‍മാതാവും അനുബന്ധ വാഹന ഘടകങ്ങളും നിര്‍മിക്കുന്ന പ്രമുഖ കമ്പനിയാണ് ടിവിഎസ് മോട്ടോര്‍ കമ്പനി ലിമിറ്റഡ്. ഈ മിഡ് കാപ് ഓഹരിയുടെ കഴിഞ്ഞ 5 വര്‍ഷക്കാലയളവിലെ ഉയര്‍ന്ന നിലവാരം 1,042.95 രൂപയായിരുന്നു. വ്യാഴാഴ്ച രാവിലെ 1,055 രൂപ നിലവാരത്തിലാണ് ഓഹരിയിലെ വ്യാപാരം പുരോഗമിക്കുന്നത്.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 3 ശതമാനത്തിലധികവും 3 മാസക്കാലയളവില്‍ 40 ശതമാനം നേട്ടവും ടിവിഎസ് മോട്ടോര്‍ (BSE: 532343, NSE : TVSMOTOR) ഓഹരി കരസ്ഥമാക്കിയിട്ടുണ്ട്.

ലക്ഷ്മി മെഷീന്‍ വര്‍ക്ക്‌സ്

ലക്ഷ്മി മെഷീന്‍ വര്‍ക്ക്‌സ്

ടെക്‌സ്‌റ്റൈല്‍ മേഖലയിലേക്ക് ആവശ്യമായ എല്ലാത്തരം ഉപകരണങ്ങള്‍ നിര്‍മിക്കുന്ന രാജ്യത്തെ ഏറ്റവും വലിയതും ആഗോള തലത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ക്കുള്ളില്‍ നില്‍ക്കുന്നതുമായ കമ്പനിയാണ് ലക്ഷ്മി മെഷീന്‍ വര്‍ക്ക്‌സ്. അതേസമയം ഈ മിഡ് കാപ് ഓഹരിയുടെ 5 വര്‍ഷക്കാലയളവിലെ ഉയര്‍ന്ന വില 12,580 രൂപയായിരുന്നു. വ്യാഴാഴ്ച രാവിലെ 12,630 രൂപ നിലവാരത്തിലാണ് ഓഹരിയിലെ വ്യാപാരം പുരോഗമിക്കുന്നത്.

കഴിഞ്ഞ ഒരു മാസത്തിനിടെ 20 ശതമാനവും മൂന്ന് മാസക്കാലയളവില്‍ 40 ശതമാനം നേട്ടവും ലക്ഷ്മി മെഷീന്‍ വര്‍ക്ക്‌സ് (BSE: 500252, NSE : LAXMIMACH) ഓഹരികള്‍ കരസ്ഥമാക്കി.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X