ക്ഷമയാണ് ഏറ്റവും വലിയ ആയുധമെന്ന ഉപദേശം പലപ്പോഴും കേട്ടിട്ടുണ്ടാകുമല്ലോ. ഇത് ഓഹരി വിപണിയിലും ഏറെ പ്രസക്തമായൊരു കാര്യമാണ്. ഒരാളുടെ ബുദ്ധി മതി, പക്ഷേ ഒമ്പതു പേരുടെ ക്ഷമ വേണമെന്നാണ് ഓഹരി വിപണിയെ കുറിച്ചുള്ള പ്രശസ്തമായ പഴഞ്ചൊല്ലുകളിലൊന്ന്.
അതായത് ഓഹരി വിപണിയില്‍ 'ധനം' എന്നത് വാങ്ങുന്നതിലും വില്‍ക്കുന്നതിലുമല്ല, മറിച്ച് കൈവശം വയ്ക്കുന്നതിലൂടെയാണ് കരഗതമാകുന്നത്. അടിസ്ഥാനപരമായി മികച്ച ഓഹരികള്‍ തെരഞ്ഞെടുത്ത് നിക്ഷേപിക്കുകയും തുടര്‍ന്ന് വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ ക്ഷമയോടെ കാത്തിരിക്കുകയും ചെയ്താല്‍ നേട്ടം കൊയ്യാനാകുമെന്ന് ചുരുക്കം. ഇത്തരത്തില്‍ നിക്ഷേപകരെ സമ്പന്നരാക്കിയ ഓഹരികള്‍ ഇന്ത്യന്‍ വിപണിയില്‍ നിരവധിയുണ്ട്. സമാനമായി കഴിഞ്ഞ 5 വര്‍ഷത്തിനിടെ മള്‍ട്ടിബാഗര്‍ നേട്ടം നല്കിയ ഒരു പെന്നി ഓഹരിയുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
സ്വിസ് മിലിട്ടറി കണ്‍സ്യൂമര്‍
കണ്‍സ്യൂമര്‍ ഡിസ്ക്രീഷണറി വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മോള്‍ കാപ് കമ്പനിയാണ് സ്വിസ് മിലിട്ടറി കണ്‍സ്യൂമര്‍ ഗുഡ്സ് ലിമിറ്റഡ്. 1984-ലാണ് ആരംഭം. പുരുഷന്മാര്ക്കു വേണ്ട വസ്ത്രങ്ങളും ഗാര്‍ഹികോപകരണങ്ങളും എന്നിങ്ങനെ രണ്ടു വിഭാഗം ഉത്പന്ന ശ്രേണിയാണ് കമ്പനിക്കുള്ളത്. പുരുഷ വസ്ത്രങ്ങളുടെ വിഭാഗത്തില്‍ ടീഷര്‍ട്ടുകളും അടിവസ്ത്രങ്ങളും ടവല്ലുകളും ഗാര്ഹികോപകരണങ്ങളില് ഫാന്‍ മുതല്‍ കെറ്റില്‍ വരെ എല്ലാത്തരം വൈദ്യുതോപകരണങ്ങളും വിപണിയിലെത്തിക്കുന്നു. നിലവില്‍ കമ്പനിയുടെ വിപണി മൂല്യം 550 കോടിയാണ്.
അതേസമയം സ്വിസ് മിലിട്ടറി കണ്‍സ്യൂമര്‍ കമ്പനിയുടെ പ്രതിയോഹരി ബുക്ക് വാല്യൂ 3.10 രൂപ നിരക്കിലും പിഇ അനുപാതം 140 മടങ്ങിലുമാണുള്ളത്. ഇതു രണ്ടും ഓഹരിയുടെ വിപണി വിലയുടെ അടിസ്ഥാനത്തില്‍ അത്ര മെച്ചപ്പെട്ട നിലവാരമല്ല. അതേസമയം സ്വിസ് മിലിട്ടറി കണ്സ്യൂമറിന്റെ ഓഹരിയിന്മേലുള്ള ആദായം 24.7 ശതമാനവും മൂലധന വിനിയോഗത്തിന്മേലുള്ള ആദായം 18.6 ശതമാനം നിരക്കിലുമാണുള്ളത്. ഇത് രണ്ടും ആരോഗ്യകരമായ നിലവാരത്തിലാണ് നില്‍ക്കുന്നത്.
സ്വിസ് മിലിട്ടറി കണ്‍സ്യൂമര്‍ കമ്പനിക്ക് പറയത്തക്ക കടബാധ്യതകളില്ല. കമ്പനിയുടെ ലാഭത്തിലും വരുമാനത്തിലും വളര്‍ച്ച പ്രകടമാക്കുന്നു. ഇക്കഴിഞ്ഞ ജൂണ്‍ പാദത്തില്‍ കമ്പനിയുടെ വരുമാനം 23 കോടിയും അറ്റാദായം 1 കോടിയുമാണ് രേഖപ്പെടുത്തിയത്. അതേസമയം സ്വിസ് മിലിട്ടറി കണ്‍സ്യൂമര്‍ കമ്പനിയുടെ ഓഹരികളില്‍ 66.67 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റേയും 33.32 ശതമാനം ഓഹരികള്‍ റീട്ടെയില്‍ നിക്ഷേപകരുടേയും പക്കലാണുള്ളത്.
ഓഹരി വില ചരിത്രം
അടുത്തിടെ മള്‍ട്ടിബാഗര്‍ നേട്ടം സമ്മാനിച്ച പെന്നി ഓഹരിയാണിത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സ്വിസ് മിലിട്ടറി കണ്‍സ്യൂമര്‍ (BSE : 523558) ഓഹരി 55 ശതമാനത്തോളം നേട്ടം കരസ്ഥമാക്കിയിട്ടുണ്ട്. ഒരു മാസക്കാലയളവില്‍ ഈ സ്മോള്‍ കാപ് ഓഹരിയുടെ വിലയില്‍ 81 ശതമാനം ഉയര്‍ച്ചയും രേഖപ്പെടുത്തി. ഇതോടെ 2022-ല്‍ ഇതുവരെയുള്ള കാലയളവില്‍ 350 ശതമാനവും ഒരു വര്‍ഷ കാലയളവില്‍ 505 ശതമാനം വീതം നേട്ടവും സ്വിസ് മിലിട്ടറി കണ്‍സ്യൂമര്‍ ഓഹരി കൈവരിച്ചു.
അഞ്ചു വര്‍ഷം മുമ്പ് 1 രൂപയില്‍ നിന്നും മുന്നേറി തുടങ്ങിയ സ്വിസ് മിലിട്ടറി കണ്‍സ്യൂമര്‍ ഓഹരി ഇന്ന് 28 രൂപ നിലവാരത്തിലേക്ക് എത്തിച്ചേര്‍ന്നു. അതായത് 5 വര്‍ഷ കാലയളവില്‍ 2,700 ശതമാനം നേട്ടം ദീര്‍ഘകാല നിക്ഷേപകര്‍ക്ക് സമ്മാനിച്ചു. അതായത് 5 വര്‍ഷം മുമ്പ് ഒരു ലക്ഷം രൂപയ്ക്ക് സ്വിസ് മിലിട്ടറി കണ്‍സ്യൂമര്‍ ഓഹരി വാങ്ങിയിരുന്നേല്‍ ഇന്നതിന്റെ മൂല്യം 28 ലക്ഷമായി വളരുമായിരുന്നു.
അതേസമയം ഒരു വര്‍ഷ കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില ഇന്നു രേഖപ്പെടുത്തിയ 28.40 രൂപയും താഴ്ന്ന വില 3.01 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

വെള്ളപ്പൊക്കത്തിൽ കാർ തകരാറിലായോ? ഇൻഷുറൻസ് ക്ലെയിം നിരസിക്കാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

എസ്ബിഐ ഫണ്ട്സ് മാനേജ്മെന്റ് ഐപിഒ: നിക്ഷേപകർക്ക് വമ്പൻ അവസരം, അപേക്ഷിക്കേണ്ടത് എങ്ങനെ?

ബന്ധൻ ബാങ്ക് എഫ്ഡി: നിക്ഷേപകർക്ക് വമ്പൻ നേട്ടം, പലിശ നിരക്ക് കുത്തനെ ഉയർത്തി!

മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് ആശ്വാസം; സെബിയുടെ പുതിയ നിയമം നിങ്ങളുടെ പണം സുരക്ഷിതമാക്കുന്നത് എങ്ങനെ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളിൽ വൻ കുതിപ്പ്; തിങ്കളാഴ്ച ലാഭം കൊയ്യാൻ ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ബെംഗളൂരു ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് ആശ്വാസം; മാലിന്യ സംസ്കരണ നിരക്ക് ഇനി കിലോയ്ക്ക് 8 രൂപ മാത്രം!

അശോക് ലെയ്ലൻഡിന് വൻ വിജയം: ഡിടിസിയിൽ നിന്ന് ലഭിക്കുന്നത് 222 കോടി രൂപ!

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; വോളിയം വർധനവ് നൽകുന്ന സൂചനയെന്ത്?

ബിഎംടിസി ബസിൽ ഇനി ആരും ഇറങ്ങേണ്ട; യാത്രക്കാർക്ക് ആശ്വാസമായി പുതിയ കർശന നിർദ്ദേശം!

ദുബായിൽ സ്വർണ്ണവില കുറഞ്ഞു: ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ പവന് ലാഭം എത്ര?

ദുബായിൽ സ്വർണ്ണവില കുറവോ? ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് ലഭിക്കുന്ന ലാഭം എത്ര?



Click it and Unblock the Notifications