ഞൊടിയിടയില്‍ ഒരു നിക്ഷേപകനെ പണക്കാരനും പാപ്പരാക്കാനും കഴിവുള്ള ഓഹരി വിഭാഗമാണ് പെന്നി ഓഹരികള്‍. ഒരേസമയം വമ്പന്‍ ലാഭവും നഷ്ട സാധ്യതയും ഒളിഞ്ഞിരിക്കുന്നയിടം. അതേസമയം അടിസ്ഥാനപരമായി മികച്ച നിലയിലുള്ള പെന്നി ഓഹരികള്‍ക്ക് ക്രമേണ മികച്ച നിക്ഷേപ വളര്‍ച്ചയും നല്‍കാനാകും. എന്തായാലും അടുത്തിടെ വിദേശ നിക്ഷേപകര്‍ വാങ്ങിക്കൂട്ടുന്ന ഒരു മള്‍ട്ടിബാഗര്‍ പെന്നി ഓഹരിയുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
ഫിലാടെക്സ് ഫാഷന്‍സ്
ടെക്സ്റ്റൈല്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മൈക്രോ കാപ് കമ്പനിയാണ് ഫിലാടെക്സ് ഫാഷന്‍സ് ലിമിറ്റഡ്. 1994-ല്‍ യൂണി-സോക്സ് (ഇന്ത്യ) ലിമിറ്റഡ് എന്ന പേരിലായിരുന്നു തുടക്കം. പ്രധാനമായും തുണി കൊണ്ടുള്ള ചെറു കാലുറകളാണ് (സോക്ക്സ്) കമ്പനി നിര്‍മിക്കുന്നത്. 2006-ലാണ് കമ്പനിയുടെ പേര് ഫിലാടെക്സ് ഫാഷന്‍സ് എന്നതിലേക്ക് മാറ്റിയത്. നിലവില്‍ 93 കോടിയാണ് ഫിലാടെക്സ് ഫാഷന്‍സ് കമ്പനിയുടെ വിപണി മൂല്യം.
പ്രതിയോഹരി ബുക്ക് വാല്യൂ 12.78 രൂപ നിരക്കിലാണ്. ഇത് ഓഹരിയുടെ നിലവിലെ വിപണി വിലയേക്കാള്‍ കൂടുതലാണെന്നതും ശ്രദ്ധേയം. ടെക്സ്റ്റൈല്‍സ് (Hosiery) വിഭാഗത്തിലെ ഓഹരികളുടെ ശരാശരി അനുപാതം 8.25 നിലവാരത്തില്‍ ആയിരിക്കുമ്പോള്‍ ഫിലാടെക്സ് ഫാഷന്‍സിന്റെ പിഇ അനുപാതം 32.07 മടങ്ങിലാണുള്ളത്. അതേസമയം ഫിലാടെക്സ് ഫാഷന്‍സിന്റെ ഓഹരിയിന്മേലുള്ള ആദായം 6.24 ശതമാനവും മൂലധന വിനിയോഗത്തിന്മേലുള്ള ആദായം 4.18 ശതമാനം നിരക്കിലുമാണ്. ഇത് രണ്ടും ആരോഗ്യകരമായ നിലവാരമല്ല.
ഓഹരി വില ചരിത്രം
വെള്ളിയാഴ്ച രാവിലെ 5 ശതമാനം ഉയര്‍ന്ന് 9.62 രൂപയില്‍ അപ്പര്‍ സര്‍ക്യൂട്ട് നിലവാരത്തിലാണ് ഓഹരിയിലെ വ്യാപാരം പുരോഗമിക്കുന്നത്. പ്രധാനപ്പെട്ട ഹ്രസ്വകാല, ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളിലാണ് ഫിലാടെക്സ് ഫാഷന്‍സിന്റെ ഓഹരി ഇപ്പോഴുള്ളത്. ബുള്ളിഷ് സൂചനയാണിത്. ഒരു വര്‍ഷ കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 9.66 രൂപയും താഴ്ന്ന വില 2.57 രൂപയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അതേസമയം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഫിലാടെക്സ് ഫാഷന്‍സ് (BSE : 532022) ഓഹരിയില്‍ 40 ശതമാനം വര്‍ധന രേഖപ്പെടുത്തി. ഒരു മാസത്തിനിടെ 44 ശതമാനം നേട്ടവും ഈ മൈക്രോ കാപ് ഓഹരിയില്‍ കരസ്ഥമാക്കിയിട്ടുണ്ട്. സമാനമായി കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ 233 ശതമാനം നേട്ടവും മൂന്ന് വര്‍ഷ കാലയളവില്‍ 354 ശതമാനം വര്‍ധനയും ഫിലാടെക്സ് ഫാഷന്‍സ് ഓഹരികള്‍ നിക്ഷേപകര്‍ക്ക് സമ്മാനിച്ചു.
വിദേശ നിക്ഷേപം
മൗറീഷ്യസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിദേശ നിക്ഷേപ സ്ഥാപനമായ എറിക ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ആണ് ഫിലാടെക്സ് ഫാഷന്‍സിന്റെ ഓഹരികള്‍ വാങ്ങിക്കൂട്ടിയത്. കഴിഞ്ഞ ദിവസം ബിഎസ്ഇയില്‍ നടന്ന ബള്‍ക്ക് ഡീല്‍ മുഖേന 7 ലക്ഷം ഓഹരികളാണ് വാങ്ങിയത്. ഓഹരിയൊന്നിന് 9.17 രൂപ നിരക്കിലായിരുന്നു ഇടപാട്. ആകെ 64.19 ലക്ഷം രൂപയുടെ ഓഹരികളാണ് എറിക ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് വാങ്ങിയത്.
അതേസമയം ഫിലാടെക്സ് ഫാഷന്‍സ് കമ്പനിയുടെ ആകെ ഓഹരികളില്‍ 1.54 ശതമാനം മാത്രമാണ് പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമുള്ളത്. ബാക്കി 98.46 ശതമാനവും പൊതുനിക്ഷേപകരുടെ പക്കലാണ്.
സാമ്പത്തികം
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ജൂണ്‍ പാദത്തില്‍ ഫിലാടെക്സ് ഫാഷന്‍സ് നേടിയ വരുമാനം 38 കോടിയാണ്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 487 ശതമാനം വര്‍ധനയാണ്. അതേസമയം കമ്പനിയുടെ അറ്റാദായം 0.04 കോടിയിലേക്ക് താഴ്ന്നു. വാര്‍ഷികാടിസ്ഥാനത്തില്‍ 32 ശതമാനം ഇടിവാണിത്. അതേസമയം പയട്രോസ്ക്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ ഫിലാടെക്സ് ഫാഷന്‍സ് ഓഹരിയെ വിലയിരുത്തിയാല്‍ സാമ്പത്തിക സ്ഥിതി ദുര്‍ബലാവസ്ഥയിലാണ് (Piotroski Score: 4).
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications