ഒരാളുടെ ബുദ്ധി മതി, പക്ഷേ ഒമ്പതു പേരുടെ ക്ഷമ വേണമെന്നാണ് ഓഹരി വിപണിയെ കുറിച്ചുള്ള പ്രശസ്തമായ പഴഞ്ചൊല്ലുകളിലൊന്ന്. അതായത് മികച്ച ഓഹരികള്‍ തെരഞ്ഞെടുത്ത് നിക്ഷേപിക്കുകയും വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ ക്ഷമയോടെ കാത്തിരിക്കുകയും ചെയ്താല്‍ ആര്‍ക്കും നേട്ടം കൊയ്യാനാകുമെന്ന് സാരം.
ഇത്തരത്തില്‍ നിക്ഷേപകരെ സമ്പന്നരാക്കിയ അനവധി ഓഹരികള്‍ ഇന്ത്യന്‍ വിപണിയുണ്ട്. സമാനമായി കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ 1 ലക്ഷം രൂപ നിക്ഷേപം 2 കോടിയായിക്കി മാറ്റിയ ഒരു പെന്നി ഓഹരിയുടെ വിശദാംശങ്ങളാണ് താഴെ ചേര്‍ക്കുന്നത്.
കൈസര്‍ കോര്‍പറേഷന്‍
വാണിജ്യ സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്‌മോള്‍ കാപ് കമ്പനിയാണ് കൈസര്‍ കോര്‍പറേഷന്‍ ലിമിറ്റഡ്. ലേബല്‍, സ്റ്റേഷനറി, മാഗസിന്‍, കാര്‍ട്ടണ്‍ പ്രിന്റിങ് എന്നിവയാണ് കമ്പനിയുടെ മുഖ്യപ്രവര്‍ത്തനം. എന്നിരുന്നാലും ഉപകമ്പനികളിലൂടെ എന്‍ജിനീയറിങ് ഗുഡ്‌സ്, ഇലക്ട്രിക് & മെക്കാനിക്കല്‍ ഹീറ്റ് ട്രേസിങ്, ടേണ്‍കീ പ്രോജക്ട്‌സിലൂടെയും വൈവിധ്യവത്കരിച്ചിട്ടുണ്ട്. 1993-ല്‍ കൈസര്‍ പ്രസ് പ്രൈവറ്റ്് ലിമിറ്റഡ് എന്ന പേരിലായിരുന്നു തുടക്കം. പിന്നീട് 2013-ഓടെയാണ് കമ്പനിയുടെ പേര് കൈസര്‍ കോര്‍പറേഷന്‍ എന്നു പുനര്‍ നാമകരണം ചെയ്തത്.
കൈസര്‍ കോര്‍പറേഷന്റെ ആകെ ഓഹരികളില്‍ 59.52 ശതമാനവും പ്രമോട്ടറിന്റെ കൈവശമാണ്. ബാക്കിയുള്ള 40.49 ശതമാനം ഓഹരികളും റീട്ടെയില്‍ നിക്ഷേപകരുടെ പക്കലാണുള്ളത്. സമീപകാലത്ത് കടബാധ്യത കുറയ്ക്കാന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയം. നിലവില്‍ കമ്പനിയുടെ വിപണി മൂല്യം 410 കോടിയാണ്. അതേസമയം അതേസമയം ഇക്കഴിഞ്ഞ ജൂണ്‍ പാദത്തില്‍ കൈസര്‍ കോര്‍പറേഷന്റെ വരുമാനം 5 കോടിയും അറ്റനഷ്ടം 3 കോടിയുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
കൈസര്‍ കോര്‍പറേഷന്റെ പ്രതിയോഹരി ബുക്ക് വാല്യൂ 1.93 രൂപ നിരക്കിലാണുള്ളത്. ഇതു ഓഹരിയുടെ വിപണി വിലയുടെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ മെച്ചപ്പെട്ട നിലവാരമല്ല. അതേസമയം കൈസര്‍ കോര്‍പറേഷന്റെ ഓഹരിയിന്മേലുള്ള ആദായം (ROE) 8.37 ശതമാനവും മൂലധന വിനിയോഗത്തിന്മേലുള്ള ആദായം (ROCE) 17.4 ശതമാനം നിരക്കിലുമാണ്. ഇത് രണ്ടും ആരോഗ്യകരമായ നിലവാരമല്ല. അതേസമയം കൈസര്‍ കോര്‍പറേഷന്‍ ഓഹരിയുടെ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന വില 130.55 രൂപയും താഴ്ന്ന വില 0.39 രൂപയുമാണ്.
ഓഹരി വില ചരിത്രം
സമീപകാലത്ത് നിക്ഷേപകര്‍ക്ക് സ്വപ്ന നേട്ടം സമ്മാനിച്ച പെന്നി ഓഹരിയാണിത്. 2021 സെപ്റ്റംബര് 2-ന് കേവലം 0.39 രൂപ മാത്രമായിരുന്നു ഒരു കൈസര്‍ കോര്‍പറേഷന്‍ ഓഹരിയുടെ വില. അവിടെ നിന്നും 2022 സെപ്റ്റംബറിലേക്ക് എത്തുമ്പോള്‍ ഓഹരിയുടെ വില 78 നിലവാരത്തിലേക്ക് കുതിച്ചുയര്‍ന്നു. 20,015 ശതമാനം നേട്ടം. അതായത് ഒരു വര്‍ഷം മുമ്പ് 1 ലക്ഷം രൂപയ്ക്ക് കൈസര്‍ കോര്‍പറേഷന്‍ (BSE : 531780) ഓഹരികള്‍ വാങ്ങിയിരുന്നെങ്കില്‍ ഇന്നതിന്റെ മൂല്യം 2 കോടിയായി വളരുമായിരുന്നു.
കഴിഞ്ഞ ഒരു മാസക്കാലയളവില്‍ ഈ സ്മോള്‍ കാപ് ഓഹരിയുടെ വിലയില്‍ 20 ശതമാനത്തോളം ഉയര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. അതുപോലെ 2022-ല്‍ ഇതുവരെയുള്ള കാലയളവിനിടെ 2,760 ശതമാനം നേട്ടമാണ് കൈസര്‍ കോര്‍പറേഷന്‍ ഓഹരികള്‍ നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്. ഇക്കഴിഞ്ഞ ഡിസംബര്‍ 31-ന് ഓഹരികള്‍ 3 രൂപ നിലവാരത്തിലായിരുന്നു. അതേസമയം കൈസര്‍ കോര്‍പറേഷന്‍ ഓഹരി 200-ഡിഎംഎ നിലവാരത്തിന് മുകളിലാണെങ്കിലും മറ്റ് പ്രധാന ഹ്രസ്വകാല/ ഇടക്കാല മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് താഴെയാണ് നില്‍ക്കുന്നത്. ഇത് ബെയറിഷ് സൂചനയാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications