പ്രമോട്ടറും വിദേശ നിക്ഷേപകരും ഈ പെന്നി ഓഹരി വാങ്ങിക്കൂട്ടുന്നു; 5 വര്‍ഷത്തില്‍ 1 ലക്ഷം 58 ലക്ഷമായി

പ്രമോട്ടര്‍മാര്‍ ഓഹരി വിഹിതം ഉയര്‍ത്തുന്നതിന് പ്രധാനമായും രണ്ട് പോസിറ്റീവ് അനുമാനങ്ങളുണ്ട്. ഒന്നാമതായി, മുഖ്യ സംരംഭകര്‍ക്ക് കമ്പനിയിലുള്ള ശുഭാപ്തി വിശ്വാസത്തിന്റേയും ഓഹരിയുടെ അന്തര്‍ലീന മൂല്യത്തേയും കാണിക്കുന്ന നടപടിയാണത്. ഭാവിയിലും കമ്പനി മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന ആത്മവിശ്വാസത്തേയും പ്രതിഫലിപ്പിക്കും. കൂടാതെ കമ്പനിയുടെ ദീര്‍ഘകാല സാധ്യതകളിലേക്കും വിരല്‍ ചൂണ്ടുന്നു.

പ്രമോട്ടര്‍

രണ്ടാമതായി, പ്രമോട്ടര്‍മാരുടെ ഭാഗത്ത് നിന്നും ഓഹരി വാങ്ങിക്കൂട്ടുന്ന നീക്കം റീട്ടെയില്‍ നിക്ഷേപകരുടെയും ശ്രദ്ധയാകര്‍ഷിക്കും. (വിദേശ നിക്ഷേപകര്‍ ഓഹരി വിഹിതം ഉയര്‍ത്തുന്നതും പോസിറ്റീവ് ഘടകമാണ്). ഇതിലൂടെ ഓഹരിക്ക് ആവശ്യക്കാര്‍ വര്‍ധിച്ചാല്‍ സ്വാഭാവികമായി തന്നെ ഓഹരിയുടെ വിലയും വര്‍ധിക്കും. ഇതോടെ കമ്പനിയുടെ വിപണി മൂല്യവും ഉയരും. ഇത്തരത്തില്‍ രണ്ടു ഗുണങ്ങളാണ് മുഖ്യ സംരംഭകര്‍ സ്വന്തം കമ്പനിയുടെ ഓഹരികള്‍ വാങ്ങിക്കുന്നതിലൂടെ സംഭവിക്കുന്നത്.

ഇത്തരത്തില്‍ സമീപകാലത്ത് പ്രമോട്ടറും വിദേശ നിക്ഷേപകരും തുടര്‍ച്ചയായി വിഹിതം വര്‍ധിപ്പിക്കുന്ന ഒരു സ്മോള്‍ കാപ് മള്‍ട്ടിബാഗര്‍ ഓഹരിയുടെ വിശദാംശമാണ് ചുവടെ ചേര്‍ക്കുന്നത്.

റിതേഷ് പ്രോപ്പര്‍ട്ടീസ്

റിതേഷ് പ്രോപ്പര്‍ട്ടീസ്

റിയല്‍ എസ്റ്റേറ്റ്, ടെക്സ്‌റ്റൈല്‍സ് മേഖലയില്‍ സാന്നിധ്യമുള്ള സ്മോള്‍ കാപ് കമ്പനിയാണ് റിതേഷ് പ്രോപ്പര്‍ട്ടീസ് & ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. 1987-ല്‍ തുണിത്തരങ്ങളുടെ വ്യാപാരത്തിലാണ് തുടക്കം. എന്നാല്‍ സമീപകാലത്താണ് റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്ക് കടന്നത്. അന്‍സാല്‍ പ്രോപ്പര്‍ട്ടീസുമായി ഒത്തുചേര്‍ന്നാണ് റിതേഷ് പ്രോപ്പര്‍ട്ടീസ് റിയാല്‍റ്റി മേഖലയിലേക്ക് രംഗപ്രവേശം ചെയ്തത്. പഞ്ചാബിലെ ആദ്യ പരിസ്ഥിതി സൗഹൃദ ബിസിനസ് പാര്‍ക്ക്, കമ്പനിയുടെ നേതൃത്വത്തില്‍ ലുധിയാന നഗരത്തില്‍ നിര്‍മിക്കുന്നുണ്ട്.

വിപണി മൂല്യം

നിലവില്‍ റിതേഷ് പ്രോപ്പര്‍ട്ടീസ് & ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യം 975 കോടിയാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 38.94 രൂപ നിരക്കിലാണ്. ഇത് ഓഹരിയുടെ വിപണി വിലയേക്കാള്‍ അധികമാണെന്നതും ശ്രദ്ധേയം. എന്നാല്‍ ഓഹരിയുടെ പിഇ അനുപാതം 8.30 മടങ്ങിലാണുള്ളത്.

അതേസമയം സെപ്റ്റംബര്‍ ആദ്യ ആഴ്ചയില്‍ റിതേഷ് പ്രോപ്പര്‍ട്ടീസ് & ഇന്‍ഡസ്ട്രീസ് ഓഹരികള്‍ വിഭജിച്ചിരുന്നു. നേരത്തെ 10 രൂപ മുഖവില ഉണ്ടായിരുന്ന ഓഹരികള്‍ 1 രൂപ മുഖവിലയായാണ് വിഭജിച്ചത്. ഇതോടെ ഓഹരി വില 40 രൂപ നിലവാരത്തിലേക്കും താഴ്ന്നു.

ഓഹരി വിഹിതം

ഓഹരി വിഹിതം

റിതേഷ് പ്രോപ്പര്‍ട്ടീസ് & ഇന്‍ഡസ്ട്രീസിന്റെ (BSE : 526407) ആകെ ഓഹരികളില്‍ 71.74 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 2.26 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 26.01 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്.

ജൂണ്‍ പാദത്തില്‍ പ്രമോട്ടറുടേയും വിദേശ നിക്ഷേപകരുടേയും ഓഹരി വിഹിതം ഏറ്റവും ഉയര്‍ന്ന നിലവാരത്തിലേക്ക് എത്തിയിട്ടുണ്ട്. ഇരുകൂട്ടരും 2019 സെപ്റ്റംബര്‍ പാദം മുതല്‍ റിതേഷ് പ്രോപ്പര്‍ട്ടീസ് & ഇന്‍ഡസ്ട്രീസില്‍ ഓഹരി വിഹിതം ഉയര്‍ത്തുന്നത് പ്രകടമാണ്.

ഓഹരി വില ചരിത്രം

ഓഹരി വില ചരിത്രം

കഴിഞ്ഞയാഴ്ച 37.90 രൂപയിലായിരുന്നു റിതേഷ് പ്രോപ്പര്‍ട്ടീസ് & ഇന്‍ഡസ്ട്രീസ് ഓഹരിയുടെ ക്ലോസിങ്. 52 ആഴ്ച കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 55.50 രൂപയും താഴ്ന്ന വില 14.86 രൂപയുമാണ്. അതേസമയം കഴിഞ്ഞയാഴ്ചയില്‍ 4 ശതമാനത്തോളം തിരുത്തല്‍ നേരിട്ടെങ്കിലും ഒരു മാസത്തിനിടെ ഈ സ്‌മോള്‍ കാപ് ഓഹരിയില്‍ 12 ശതമാനം മുന്നേറ്റം രേഖപ്പെടുത്തി.

അതുപോലെ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 119 ശതമാനവും മൂന്ന് വര്‍ഷ കാലയളവില്‍ 2,444 ശതമാനം നേട്ടവും റിതേഷ് പ്രോപ്പര്‍ട്ടീസ് & ഇന്‍ഡസ്ട്രീസ് ഓഹരികള്‍ നിക്ഷേപര്‍ക്ക് സമ്മാനിച്ചു.

ഓഹരി

അതേസമയം 2017 സെപ്റ്റംബര്‍ 22-ന് റിതേഷ് പ്രോപ്പര്‍ട്ടീസ് & ഇന്‍ഡസ്ട്രീസ് ഓഹരിയുടെ വില കേവലം 0.65 രൂപ മാത്രമായിരുന്നു. അവിടെ നിന്നും 2022 സെപ്റ്റംബറിലേക്ക് എത്തുമ്പോള്‍ ഓഹരിയുടെ വില 38 രൂപ നിലവാരത്തിലേക്ക് കുതിച്ചുയര്‍ന്നു.

അതായത് 5 വര്‍ഷത്തിനിടെ റിതേഷ് പ്രോപ്പര്‍ട്ടീസ് & ഇന്‍ഡസ്ട്രീസ് ഓഹരി നല്‍കിയ ആദായം 5,731 ശതമാനമാണെന്ന് സാരം. ഇതിലൂടെ 2017-ല്‍ ഒരു ലക്ഷം രൂപയുടെ റിതേഷ് പ്രോപ്പര്‍ട്ടീസ് & ഇന്‍ഡസ്ട്രീസ് ഓഹരിയുടെ ഇന്നത്തെ നിക്ഷേപമൂല്യം 58.30 ലക്ഷമായി വളര്‍ന്നു.

സാമ്പത്തികം

സാമ്പത്തികം

ഇക്കഴിഞ്ഞ ജൂണ്‍ പാദത്തില്‍ റിതേഷ് പ്രോപ്പര്‍ട്ടീസ് & ഇന്‍ഡസ്ട്രീസ് നേടിയ വരുമാനം 11 കോടിയും അറ്റാദായം 1 കോടിയുമാണ്. കഴിഞ്ഞ 5 വര്‍ഷമായി വരുമാനത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ വര്‍ധനയുണ്ടെങ്കിലും അവസാന 5 പാദങ്ങളായി വരുമാനത്തില്‍ ഇടിവാണ് പ്രകടമായത്. അതുപോലെ പയട്രോസ്‌ക്കി സ്‌കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ റിതേഷ് പ്രോപ്പര്‍ട്ടീസ് & ഇന്‍ഡസ്ട്രീസ് സാമ്പത്തിക സ്ഥിതി ദുര്‍ബലമായ (Piotroski Score: 1) നിലയിലാണ്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X