ഇന്ത്യന്‍ ഓഹരി വിപണിയില്‍ അഭൂതപൂര്‍വമായ കുതിപ്പിന് സാക്ഷ്യംവഹിച്ച 2021 വര്‍ഷത്തില്‍ അനവധി മള്‍ട്ടിബാഗറുകളും പിറവിയെടുത്തിരുന്നു. എന്നാല്‍ ആഗോള ഘടകങ്ങള്‍ പ്രതികൂലമായതോടെ 2022-ല്‍ ആഭ്യന്തര വിപണി ചാഞ്ചാട്ടത്തിന്റെ പാതയിലേക്കും വഴിമാറി. ഇതോടെ ഒരു വര്‍ഷത്തോളമായി പുതിയ ഉയരം കുറിക്കാന്‍ പ്രധാന സൂചികകള്‍ക്കും കഴിഞ്ഞിട്ടില്ല. എന്നിരുന്നാലും ഓഹരികള്‍ കേന്ദ്രീകരിച്ചുള്ള നീക്കങ്ങള്‍ ശക്തമായ ചാഞ്ചാട്ടം നേരിടുന്ന വിപണിയില്‍ പ്രകടമാണ്.
ഇത്തരത്തില്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലയളവിനിടെ നിക്ഷേപകര്‍ക്ക് വമ്പന്‍ ആദായം സമ്മാനിച്ച സ്മോള്‍ കാപ് മള്‍ട്ടിബാഗര്‍ ഓഹരിയുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
അംബര്‍ പ്രോട്ടീന്‍
എഫ്എംസിജി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് അംബര്‍ പ്രോട്ടീന്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. 1992-ലാണ് ഈ സ്മോള്‍ കാപ് കമ്പനി പ്രവര്‍ത്തനം ആരംഭിച്ചത്. പ്രധാനമായും ഗുജറാത്ത് സംസ്ഥാനത്ത് ഭക്ഷ്യഎണ്ണയുടെ വ്യാപാരത്തിലാണ് കമ്പനി ശ്രദ്ധയൂന്നീയിരിക്കുന്നത്. പരുത്തിക്കുരു എണ്ണ, സൂര്യകാന്തി എണ്ണ, സോയാബീന്‍ എണ്ണ, ചോളം എണ്ണ തുടങ്ങിയവയാണ് പ്രധാന ഉത്പന്നങ്ങള്‍.
സംസ്കരിച്ചെടുത്ത ഇത്തരം എണ്ണകള്‍, 'അങ്കുര്‍' എന്ന ബ്രാന്‍ഡിലാണ് വിപണിയില്‍ എത്തിക്കുന്നത്. 1 മുതല്‍ 15 ലിറ്റര്‍ വരെയുള്ള അളവിലാണ് വിപണനം. നിലവില്‍ അംബര്‍ പ്രോട്ടീന്‍ ഇന്‍ഡസ്ട്രീസ് കമ്പനിയുടെ വിപണി മൂല്യം 329 കോടിയാണ്.
പ്രതിയോഹരി ബുക്ക് വാല്യൂ 33.20 രൂപ നിരക്കിലും പിഇ അനുപാതം 65.5 മടങ്ങിലുമാണുള്ളത്. ഓഹരിയുടെ വിപണി വിലയുടെ അടിസ്ഥാനത്തില്‍ ഈ രണ്ട് ഘടകങ്ങളും അത്ര മെച്ചപ്പെട്ട നിലവാരമല്ല. അതുപോലെ ഓഹരിയിന്മേലുള്ള ആദായം 27.3 ശതമാനവും മൂലധന വിനിയോഗത്തിന്മേലുള്ള ആദായം 18.8 ശതമാനം നിരക്കിലുമാണുള്ളത്. ഈ രണ്ട് സാമ്പത്തിക ഘടകങ്ങളും ആരോഗ്യകരമായ നിലവാരത്തിലാണുള്ളത്.
അതേസമയം അംബര്‍ പ്രോട്ടീന്‍ ഇന്‍ഡസ്ട്രീസിന്റെ ആകെ ഓഹരികളില്‍ 74.97 ശതമാനവും പ്രമോട്ടറിന്റെ കൈവശമാണെന്നത് ശ്രദ്ധേയം. ബാക്കി 25.03 ശതമാനം റീട്ടെയില്‍ നിക്ഷേപകരുടേയും കൈവശമാണ്.
ഓഹരി കുതിപ്പ്
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിക്ഷേപകരെ ലക്ഷാധിപതിയാക്കിയ മള്‍ട്ടിബാഗര്‍ ഓഹരിയാണിത്. 2021 സെപ്റ്റംബര്‍ 23-ന് അംബര്‍ പ്രോട്ടീന്‍ ഇന്‍ഡസ്ട്രീസ് ഓഹരികള്‍ കേവലം 13.12 രൂപ നിരക്കിലായിരുന്നു നിന്നിരുന്നത്. അവിടെ നിന്നും 2022 സെപ്റ്റംബറിലേക്ക് എത്തുമ്പോള്‍ ഓഹരിയുടെ വില 572 രൂപ നിലവാരത്തിലേക്ക് കുതിച്ചുയര്‍ന്നു. അതായത് 4,300 ശതമാനം നേട്ടം. കഴിഞ്ഞ സെപ്റ്റംബറില്‍ ഒരു ലക്ഷം രൂപയ്ക്ക് അംബര്‍ പ്രോട്ടീന്‍ ഇന്‍ഡസ്ട്രീസ് ഓഹരികള്‍ വാങ്ങിയിരുന്നെങ്കില്‍ നിക്ഷേപത്തിന്റെ ഇന്നത്തെ മൂല്യം 43.60 ലക്ഷമായി ഉയരുമായിരുന്നു.
വെള്ളിയാഴ്ച സര്‍വകാല റെക്കോഡ് ഉയരത്തിലാണ് അംബര്‍ പ്രോട്ടീന്‍ ഓഹരികള്‍ ക്ലോസ് ചെയ്തിരിക്കുന്നത്. 5 ശതമാനം കുതിച്ചുയര്‍ന്ന് അപ്പര്‍ സര്‍ക്യൂട്ട് നിലവാരമായ 572.05 രൂപയിലായിരുന്നു ക്ലോസിങ്.
അതേസമയം അഞ്ചു വര്‍ഷം മുമ്പ് അംബര്‍ പ്രോട്ടീന്‍ ഇന്‍ഡസ്ട്രീസ് ഓഹരികള്‍ 7 രൂപ നിലവാരത്തിലായിരുന്നു. അവിടെ നിന്നും 8,072 ശതമാനം വര്‍ധനയാണ് ഓഹരികള്‍ ഇതിനകം കരസ്ഥമാക്കിയത്. അതായത് 5 വര്‍ഷം മുമ്പ് ഒരു ലക്ഷം രൂപയ്ക്ക് അംബര്‍ പ്രോട്ടീന്‍ ഇന്‍ഡസ്ട്രീസ് ഓഹരികള്‍ വാങ്ങിയിരുന്നെങ്കില്‍ നിക്ഷേപത്തിന്റെ ഇന്നത്തെ മൂല്യം 80.7 ലക്ഷമായി വളരുമായിരുന്നുവെന്ന് ചുരുക്കം.
അതുപോലെ 2022-ല്‍ ഇതുവരെയുള്ള കാലയളവില്‍ 2,471 ശതമാനം നേട്ടം അംബര്‍ പ്രോട്ടീന്‍ ഇന്‍ഡസ്ട്രീസ് (BSE : 519471) ഓഹരികള്‍ കരസ്ഥമാക്കി. കഴിഞ്ഞ ആറ് മാസക്കാലയളവില്‍ 29 രൂപയില്‍ നിന്നും 572-ലേക്ക് കുതിച്ച ഈ സ്മോള്‍ കാപ് ഓഹരി 1,829 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ ഒരു മാസത്തിനിടെ പോലും അംബര്‍ പ്രോട്ടീന്‍ ഇന്‍ഡസ്ട്രീസ് ഓഹരികള്‍ മള്‍ട്ടിബാഗര്‍ നേട്ടം സമ്മാനിച്ചു. 178 ശതമാനം നേട്ടം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം അംബര്‍ പ്രോട്ടീന്‍ ഇന്‍ഡസ്ട്രീസ് ഓഹരിയില്‍ 22 ശതമാനത്തോളം വര്‍ധന രേഖപ്പെടുത്തി.
സാമ്പത്തികം
ഇക്കഴിഞ്ഞ ജൂണ്‍ പാദത്തില്‍ അംബര്‍ പ്രോട്ടീന്‍ ഇന്‍ഡസ്ട്രീസ് നേടിയ വരുമാനം 84.38 കോടിയാണ്. കഴിഞ്ഞ വര്‍ഷം സമാന പാദത്തില്‍ ഇത് 81.90 കോടിയായിരുന്നു. ജൂണ്‍ പാദത്തില്‍ കമ്പനി കരസ്ഥമാക്കിയ അറ്റാദായം 1.34 കോടിയാണ്. മുന്‍ വര്‍ഷം ഇത് 0.77 കോടിയായിരുന്നു.
അതേസമയം സാമ്പത്തിക പാദങ്ങളിലെ പ്രവര്‍ത്തന ഫലത്തില്‍ അംബര്‍ പ്രോട്ടീന്‍ ഇന്‍ഡസ്ട്രീസ് സ്ഥിരമായി ലാഭം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും നിക്ഷേപകര്‍ക്ക് ലാഭവിഹിതം നല്‍കിയിട്ടില്ല എന്നത് ശ്രദ്ധിക്കേണ്ട ഘടകമാണ്. അതുപോലെ കഴിഞ്ഞ 5 വര്‍ഷമായി കമ്പനിയുടെ വരുമാന വളര്‍ച്ചയും ആകര്‍ഷകമായ നിലവാരത്തിലേക്ക് ഉയര്‍ന്നിട്ടില്ല എന്നതും പരിഗണിക്കണം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് ആശ്വാസം; സെബിയുടെ പുതിയ നിയമം നിങ്ങളുടെ പണം സുരക്ഷിതമാക്കുന്നത് എങ്ങനെ?

ബെംഗളൂരു ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് ആശ്വാസം; മാലിന്യ സംസ്കരണ നിരക്ക് ഇനി കിലോയ്ക്ക് 8 രൂപ മാത്രം!

അശോക് ലെയ്ലൻഡിന് വൻ വിജയം: ഡിടിസിയിൽ നിന്ന് ലഭിക്കുന്നത് 222 കോടി രൂപ!

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; വോളിയം വർധനവ് നൽകുന്ന സൂചനയെന്ത്?

ബിഎംടിസി ബസിൽ ഇനി ആരും ഇറങ്ങേണ്ട; യാത്രക്കാർക്ക് ആശ്വാസമായി പുതിയ കർശന നിർദ്ദേശം!

ദുബായിൽ സ്വർണ്ണവില കുറഞ്ഞു: ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ പവന് ലാഭം എത്ര?

ദുബായിൽ സ്വർണ്ണവില കുറവോ? ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് ലഭിക്കുന്ന ലാഭം എത്ര?

ക്രൂഡ് ഓയിൽ വില കുതിക്കുന്നു; ഇന്ത്യൻ ഓട്ടോ ഓഹരികളിൽ വൻ ഇടിവിന് സാധ്യതയോ?

ഐടിആർ ഫയലിംഗിൽ ചലാൻ മിസ്മാച്ച് പ്രശ്നമാണോ? അവസാന നിമിഷത്തെ ടെൻഷൻ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; ഇന്ത്യക്കാർക്ക് സ്വർണ്ണം വാങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണോ?

LTIMindtree Q1 ഫലം: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ? ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ടാർഗെറ്റ് വിലകൾ



Click it and Unblock the Notifications