ഓഹരി വിപണിയില്‍ 'ധനം' എന്നത് വാങ്ങലിലും വില്‍ക്കലിലുമല്ല, മറിച്ച് കൈവശം വയ്ക്കുന്നതിലൂടെയാണ് കരഗതമാകുന്നത്. അടിസ്ഥാനപരമായി മികച്ച ഓഹരികള്‍ തെരഞ്ഞെടുത്ത് നിക്ഷേപിക്കുകയും തുടര്‍ന്ന് വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ ക്ഷമയോടെ കാത്തിരിക്കുകയും ചെയ്താല്‍ നേട്ടം കൊയ്യാനാകുമെന്ന് ചുരുക്കം. ഇത്തരത്തില്‍ സമീപകാലത്ത് നിക്ഷേപകരെ സമ്പന്നരാക്കിയ മള്‍ട്ടിബാഗര്‍ ഓഹരിയുടെ വിശദാംശങ്ങളാണ് താഴെ ചേര്‍ക്കുന്നത്.
ജെന്‍സോള്‍ എന്‍ജിനീയറിങ്
സൗരോര്‍ജ പദ്ധതികളുടെ പ്രതിഷ്ഠാപനവും കണ്‍സള്‍ട്ടന്‍സി സേവനങ്ങളിലുമാണ് ജെന്‍സോള്‍ എന്‍ജിനീയറിങ് ശ്രദ്ധയൂന്നീയിരിക്കുന്നത്. ഗുജറാത്തിലെ അഹമ്മദാബാദിലാണ് ആസ്ഥാനം. സോളാര്‍ പദ്ധതികള്‍ നടപ്പാക്കുന്നതിനായുള്ള മാര്‍ഗോപദേശം, സോളാര്‍ പദ്ധതിയുടെ നിര്‍മാണം, പ്രവര്‍ത്തിപ്പിക്കുന്നതും പരിപാലിക്കുന്നതും ഉള്‍പ്പെടെയുള്ള സേവനങ്ങളും വൈദ്യുതി പ്രസരണവുമായി ബന്ധപ്പെട്ട കണ്‍സള്‍ട്ടന്‍സി, സബ് സ്റ്റേഷന് രൂപകല്പന തുടങ്ങിയ മേഖലകളിലും പ്രവര്‍ത്തിക്കുന്നു. ജെന്‍സോള്‍ എന്‍ജിനീയറിങ്ങിന്റെ നിലവിലെ വിപണി മൂല്യം 1,565 കോടി രൂപയാണ്.
ഇതിനകം 18 സംസ്ഥാനങ്ങളിലായി 250-ലധികം പദ്ധതികളിലൂടെ 28,000 മെഗാവാട്ട് ഊര്ജോപ്താദനത്തിനുള്ള മേല്‍നോട്ടം വഹിക്കാന്‍ ജെന്‍സോള്‍ എന്‍ജിനീയറിങ്ങിന് സാധിച്ചു. കെനിയ, ഛാഡ്, ഈജിപ്ത്, യെമന്‍, സീയറാ ലിയോണ്‍, ഫിലിപ്പീന്‍സ് തുടങ്ങിയ വിദേശ രാജ്യങ്ങളിലും കമ്പനിയുടെ പ്രവര്‍ത്തനങ്ങളുണ്ട്. അതേസമയം ജെന്‍സോള്‍ എന്‍ജിനീയറിങ്ങിന്റെ ആകെ ഓഹരികളില്‍ 71.34 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമുണ്ട്. ഇതില്‍ 27.41 ശതമാനം ഓഹരികള്‍ ഇക്കഴിഞ്ഞ ജൂണ്‍ പാദത്തില്‍ ഈട് (Pledge) വെച്ചിട്ടുണ്ട്. ബാക്കിയുള്ള 28.65 ശതമാനം ഓഹരികളും റീട്ടെയില്‍ നിക്ഷേപകരുടെ പക്കലാണുള്ളത്.
ഓഹരി വില ചരിത്രം
കഴിഞ്ഞ ദിവസം 1,391 രൂപയിലായിരുന്നു ജെന്‍സോള്‍ എന്‍ജിനീയിറിങ് ഓഹരിയുടെ ക്ലോസിങ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഈ സ്മോള്‍ കാപ് ഓഹരിയില്‍ വന്‍ മുന്നേറ്റം കാഴ്ചവെച്ചിട്ടുണ്ട്. ഇതിനിടെ 2021 സെപ്റ്റംബര്‍ 27-ന് ജെന്‍സോള്‍ എന്‍ജിനീയിറിങ് (BSE : 542851) ഓഹരികള്‍ 67.88 രൂപയിലാണ് ബിഎസ്ഇയില്‍ വ്യാപാരം ചെയ്യപ്പെട്ടിരുന്നത്. തുടര്‍ന്ന് ഇന്നത്തെ വിലയിലേക്ക് എത്തുമ്പോള്‍ ജെന്‍സോള്‍ എന്‍ജിനീയറിങ്ങ് ഓഹരിയിലെ നേട്ടം 1,975 ശതമാനമാണ്.
അതായത് ഒരു വര്‍ഷത്തിനിടെ ജെന്‍സോള്‍ എന്ജിനീയിറിങ്ങ് ഓഹരിയിലെ ഒരു ലക്ഷം രൂപയുടെ നിക്ഷേപ മൂല്യം ഇന്ന് 20.48 ലക്ഷമായി വളര്‍ന്നുവെന്ന് സാരം.
സാമ്പത്തികം
പയട്രോസ്ക്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ ജെന്‍സോള്‍ എന്‍ജിനീയറിങ്ങിന്റെ സാമ്പത്തിക സ്ഥിതി ശരാശരി (Piotroski Score: 5) നിലവാരത്തിലാണുള്ളത്. കഴിഞ്ഞ 3 വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനം 25.1 ശതമാനവും പ്രവര്‍ത്തന ലാഭം 27.5 ശതമാനവും അറ്റാദയത്തില്‍ 19 ശതമാനം വീതവും വളര്‍ച്ച രേഖപ്പെടുത്തി. 2022 സാമ്പത്തിക വര്‍ഷത്തില്‍ ജെന്‍സോള്‍ എന്‍ജിനീയറിങ് നേടിയ വരുമാനം 153 കോടിയും അറ്റാദായം 11 കോടിയുമാണ്. രണ്ടിലും വാര്‍ഷികാടിസ്ഥാനത്തില്‍ വളര്‍ച്ച കാണിച്ചു. അതേസമയം കമ്പനിയുടെ കടബാധ്യത വര്‍ധിക്കുന്നത് പരിഗണിക്കേണ്ട ഘടകമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയതും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുമ്പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ നാളെ കനത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക!

ഓണയാത്രയ്ക്ക് മുൻപ് അറിയാം; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വില വിവരങ്ങൾ ഇതാ!



Click it and Unblock the Notifications