A Oneindia Venture

ചാഞ്ചാട്ടത്തിനിടയിലും 850% കുതിപ്പുമായി ഈ ടാറ്റ ഗ്രൂപ്പ് സ്‌മോള്‍ കാപ് ഓഹരി; കൈവശമുണ്ടോ?

അനവധി മള്‍ട്ടിബാഗര്‍ ഓഹരികള്‍ പിറവിയെടുത്ത വര്‍ഷമായിരുന്നു 2021. എന്നാല്‍ പ്രതികൂല ആഗോള ഘടകങ്ങളും പണപ്പെരുപ്പ ഭീഷണിയും കാരണം 2022-ല്‍ ചാഞ്ചാട്ടത്തിന്റെ പാതയിലൂടെയാണ് ഓഹരി വിപണി നീങ്ങുന്നത്. എന്നിരുന്നാലും ഒരുകൂട്ടം ഓഹരികള്‍ക്ക് പ്രതിസന്ധികളെ അതിജീവിച്ച് മള്‍ട്ടിബാഗര്‍ നേട്ടം സമ്മാനിക്കാന്‍ സാധിച്ചിട്ടുണ്ട്. അത്രയധികം അറിയപ്പെടാത്ത ഒരു ടാറ്റ ഗ്രൂപ്പ് സ്‌മോള്‍ കാപ് ഓഹരിയും ഇത്തരത്തില്‍ സ്വപ്നം നേട്ടം സമ്മാനിച്ചവയുടെ കൂട്ടത്തിലുണ്ട്.

വിപണി

വിവിധ പ്രതികൂല ഘടകങ്ങളുടെ പശ്ചാത്തലത്തില്‍ ആഭ്യന്തര വിപണി തിരിച്ചടി നേരിടുന്ന സമയത്തും 850 ശതമാനത്തോളം നേട്ടം നല്‍കിയ ടാറ്റ ഗ്രൂപ്പ് ഓഹരിയാണ് ഓട്ടോമോട്ടീവ് സ്റ്റാംപിങ്സ് (BSE: 520119, NSE : ASAL). ഈ കാലയളവില്‍ പ്രധാന സൂചികയായ നിഫ്റ്റിയിലെ നേട്ടം 1.25 ശതമാനം മാത്രമായി ചുരുങ്ങിയ വേളയിലാണ് ഈ സ്‌മോള്‍ കാപ് ഓഹരി നിക്ഷേപകര്‍ക്ക് സ്വപ്‌ന നേട്ടം നല്‍കിയത്.

(ടിടിഎംഎല്‍, ഇന്ത്യന്‍ ഹോട്ടല്‍ തുടങ്ങിയ ടാറ്റ ഓഹരികളും ഒരു വര്‍ഷ കാലയളവില്‍ 100 ശതമാനത്തിലധികം നേടിയിട്ടുണ്ട്).

ഓട്ടോമോട്ടീവ് സ്റ്റാംപിങ്‌സ്

ഓട്ടോമോട്ടീവ് സ്റ്റാംപിങ്‌സ്

വാഹനാനുബന്ധ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ടാറ്റ ഗ്രൂപ്പ് കമ്പനിയാണ് ഓട്ടോമോട്ടീവ് സ്റ്റാംപിങ്‌സ് & അസംബ്ലീസ് ലിമിറ്റഡ്. യാത്ര, വാണിജ്യ വാഹനങ്ങള്‍ക്കു വേണ്ട മെറ്റല്‍ ഷീറ്റുകള്‍, വിളക്കിച്ചേര്‍ത്ത ഘടകങ്ങള്‍, ഇന്ധന ടാങ്കുകള്‍, ലോഹം ഉള്‍പ്പെടുന്ന വാഹനഭാഗങ്ങളും നിര്‍മിക്കുന്നു. പ്രധാനമായും ഗ്രൂപ്പ് കമ്പനിയായ ടാറ്റ മോട്ടോര്‍സിന് വേണ്ടിയാണ് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നത്. ഇതിലൂടെയാണ് കമ്പനിയുടെ 95 ശതമാനം വരുമാനവും ലഭിക്കുന്നത്.

കമ്പനിക്ക് പൂനെയില്‍ രണ്ടും ഗുജറാത്ത്, ഉത്തരാഖണ്ഡ് എന്നിവടങ്ങളിലുമായി 4 നിര്‍മാണ ശാലകളുണ്ട്. കമ്പനിയുടെ 75 ശതമാനം ഓഹരികളും ടാറ്റ ഗ്രൂപ്പിന് സ്വന്തമാണ്.

നേട്ടക്കഥ

നേട്ടക്കഥ

കഴിഞ്ഞ 52 ആഴ്ച കാലയളവില്‍ ഓട്ടോമോട്ടീവ് സ്റ്റാംപിങ്സ് ഓഹരിയുടെ ഉയര്‍ന്ന വിലനിലവാരം 925 രൂപയും താഴ്ന്ന വില 53 രൂപയുമാണ്. 2022 ജനുവരിയിലാണ് ഓഹരിയുടെ വില സര്‍വകാല റെക്കോഡ് നിലവാരമായ 925-ലേക്ക് കുതിച്ചുയര്‍ന്നത്. പിന്നീട് ലാഭമെടുപ്പും വിപണിയിലെ ചാഞ്ചാട്ടവും ഓഹരിയില്‍ ശക്തമായ തിരുത്തലിന് വഴിമരുന്നിട്ടു. എങ്കിലും അടുത്തിടെയായി തിരിച്ചു വരവിനുള്ള ശ്രമങ്ങള്‍ ഓഹരിയില്‍ പ്രകടമാണ്. കഴിഞ്ഞയാഴ്ച 500 രൂപ നിലവാരത്തിലാണ് ഓട്ടോമോട്ടീവ് സ്റ്റാംപിങ്സ് ഓഹരി ക്ലോസ് ചെയ്തിരുന്നത്. ഒരാഴ്ചയ്ക്കിടെ 20 ശതമാനത്തോളം നേട്ടം രേഖപ്പെടുത്തി.

ടാറ്റ ഓഹരി

അതേസമയം 2022-ല്‍ തിരുത്തല്‍ നേരിട്ടിട്ടും ഒരു വര്‍ഷ കാലയളവില്‍ ഈ ടാറ്റ ഓഹരിയിലെ നേട്ടം 843 ശതമാനമാണ്. താഴ്ന്ന നിലവാരമായ 53 രൂപയില്‍ നിന്നും 8 മടങ്ങിലധികം വര്‍ധനയാണ് ഓട്ടോമോട്ടീവ് സ്റ്റാംപിങ്സ് ഓഹരി ഇതിനകം കരസ്ഥമാക്കിയിട്ടുള്ളത്.

അതായത്, ഒരു വര്‍ഷം മുമ്പ് ഓട്ടോമോട്ടീവ് സ്റ്റാംപിങ്സിന്റെ ഓഹരി 1 ലക്ഷം രൂപയ്ക്ക് വാങ്ങിയിരുന്നേല്‍, ഇന്ന് അതിന്റെ നിക്ഷേപ മൂല്യം 9.43 ലക്ഷം രൂപയായി വളരുമായിരുന്നു. അതേസമയം കഴിഞ്ഞ 3 വര്‍ഷ കാലയളവില്‍ ഓട്ടോമോട്ടീവ് സ്റ്റാംപിങ്സ് ഓഹരിയിലെ നേട്ടം 1,400 ശതമാനത്തോളമാണ്.

സാമ്പത്തികം

സാമ്പത്തികം

പയട്രോസ്‌ക്കി സ്‌കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ ഓട്ടോമോട്ടീവ് സ്റ്റാംപിങ്സിന്റെ സാമ്പത്തിക സ്ഥിതി ശരാശരി (Piotroski Score: 6) നിലവാരത്തിലാണ്. കഴിഞ്ഞ 3 വര്‍ഷത്തിനിടെ വരുമാനത്തില്‍ 8.0 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 10.9 ശതമാനം വീതവും വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. എന്നാല്‍ അറ്റാദായത്തില്‍ വളര്‍ച്ച കൈവരിക്കാനായിട്ടില്ല.

ഇക്കഴിഞ്ഞ ജൂണ്‍ പാദത്തില്‍ വരുമാനം 209 കോടിയാണ്. അറ്റാദായം നേടാനുമായില്ല. മുന്‍ വര്‍ഷം സമാന കാലയളവിലും നഷ്ടമാണ് രേഖപ്പെടുത്തിയത്. നിലവിലെ ഓട്ടോമോട്ടീവ് സ്റ്റാംപിങ്സിന്റെ വിപണി മൂല്യം 764 കോടിയാണ്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X