ഓഹരി വിപണിയില്‍ 'ധനം' എന്നത് വാങ്ങുന്നതിലും വില്‍ക്കുന്നതിലുമല്ല, മറിച്ച് കൈവശം വയ്ക്കുന്നതിലൂടെയാണ് കരഗതമാകുന്നത്. അടിസ്ഥാനപരമായി മികച്ച ഓഹരികള്‍ തെരഞ്ഞെടുത്ത് നിക്ഷേപിക്കുകയും തുടര്‍ന്ന് വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ ക്ഷമയോടെ കാത്തിരിക്കുകയും ചെയ്താല്‍ ആര്‍ക്കും നേട്ടം കൊയ്യാനാകുമെന്ന് സാരം.
ഇത്തരത്തില്‍ നിക്ഷേപകരെ സമ്പന്നരാക്കിയ ഓഹരികള്‍ ഇന്ത്യന്‍ വിപണിയില്‍ നിരവധിയുണ്ട്. സമാനമായി ദീര്‍ഘകാല നിക്ഷേപകര്‍ക്ക് കൈനിറയെ നേട്ടം സമ്മാനിച്ച ഒരു മിഡ് കാപ് ഓഹരിയുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
പ്രാജ് ഇന്‍ഡസ്ട്രീസ്
ബ്രൂവറീസ്, ജലം ശുദ്ധീകരിക്കുന്നതിനുള്ള സംവിധാനം, ക്രിട്ടിക്കല്‍ പ്രോസസ് ഉപകരണങ്ങള്‍, ബയോ എനര്‍ജി, മലിനജല സംസ്കരണം തുടങ്ങിയ മേഖലകളില്‍ ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ ബയോ ടെക്നോളജി കമ്പനിയാണ് പ്രാജ് ഇന്‍ഡസ്ട്രീസ്. പൂനെയാണ് ആസ്ഥാനം. ഇതിനകം 100-ലധികം രാജ്യങ്ങളില്‍ ഈ മിഡ് കാപ് കമ്പനി സാന്നിധ്യം അറിയിച്ചു കഴിഞ്ഞു.
അദാനി സോളാര്‍, ഇന്ത്യന്‍ ഓയില്‍, ഹെനെകീന്‍, ദീപക് ഫെര്‍ട്ടിലൈസര്‍, സാബ് മില്ലര്‍, യുബി ഗ്രൂപ്പ്, ബയോകോണ്‍, പി & ജി, റാന്‍ബാക്സി, ലുപിന്‍, ബിഎഎസ്എഫ്, ബജാജ് ഹിന്ദുസ്ഥാന്‍ തുടങ്ങിയ പ്രമുഖ കമ്പനികളൊക്കെ പ്രാജ് ഇന്‍ഡസ്ട്രീസിന്റെ ഉപഭോക്താക്കളാണ്.
ഓഹരി വിശദാംശം
കഴിഞ്ഞ 23 വര്‍ഷത്തിനിടെ ദീര്‍ഘകാല നിക്ഷേപകരെ കോടിപതിയാക്കിയ ഓഹരി കൂടിയാണ് പ്രാജ് ഇന്‍ഡസ്ട്രീസ്. യാതൊരു കടബാധ്യതയും കമ്പനിക്കില്ല എന്നതും ശ്രദ്ധേയം. നിലവില്‍ പ്രാജ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യം 7,162 കോടിയാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 49.89 രൂപ നിരക്കിലും പിഇ അനുപാതം 42.29 മടങ്ങിലുമാണുള്ളത്. ഇതു രണ്ടും അത്ര മെച്ചപ്പെട്ട നിലവാരമല്ല.
അതേസമയം പ്രാജ് ഇന്‍ഡസ്ട്രീസിന്റെ ഓഹരിയിന്മേലുള്ള ആദായം 17 ശതമാനവും മൂലധന വിനിയോഗത്തിന്മേലുള്ള ആദായം 23 ശതമാനം നിരക്കിലുമാണുള്ളത്. ഇത് രണ്ടും ആരോഗ്യകരമായ നിലവാരമാണ്.
മുടങ്ങാതെ ലാഭവിഹിതം നല്കുന്ന പ്രാജ് ഇന്‍ഡസ്ട്രീസ് (BSE: 522205, NSE : PRAJIND) ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 1.08 ശതമാനമാണ്. അതേസമയം കമ്പനിയുടെ ആകെ ഓഹരികളില്‍ 32.83 ശതമാനം പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 15.93 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 10 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 41.23 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്. 52 ആഴ്ച കാലയളവില്‍ പ്രാജ് ഇന്‍ഡസ്ട്രീസ് ഓഹരിയുടെ ഉയര്‍ന്ന വില 448 രൂപയും താഴ്ന്ന വില 289 രൂപയുമാണ്.
ഓഹരി വില ചരിത്രം
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പ്രാജ് ഇന്‍ഡസ്ട്രീസ് ഓഹരിയില്‍ 5 ശതമാനത്തോളം നേട്ടം കൈവരിച്ചു. മൂന്ന് മാസത്തിനിടെ ഓഹരി വിലയില്‍ 22 ശതമാനം വര്‍ധനയും രേഖപ്പെടുത്തി. ഇതോടെ 2022-ല്‍ ഇതുവരെയുള്ള കാലയളവില്‍ നേരിട്ട നഷ്ടം നികത്തി 16 ശതമാനം നേട്ടത്തിലേക്ക് മടങ്ങിയെത്താനും ഓഹരിക്ക് സാധിച്ചു. സമാനമായി മൂന്ന് വര്‍ഷത്തിനിടെ 280 ശതമാനം നേട്ടവും നല്കി. വെള്ളിയാഴ്ച 4 ശതമാനത്തോളം മുന്നേറി 389.85 രൂപയിലാണ് പ്രാജ് ഇന്‍ഡസ്ട്രീസ് ഓഹരി വ്യാപാരം നിര്‍ത്തിയിരിക്കുന്നത്.
അതേസമയം 1999 ജനുവരിയില്‍ പ്രാജ് ഇന്‍ഡസ്ട്രീസ് ഓഹരിയുടെ വില കേവലം 0.77 രൂപയായിരുന്നു. അവിടുന്ന് ക്രമാനുഗതമായി കുതിച്ചുയര്‍ന്ന ഓഹരി ഇപ്പോള്‍ 390 രൂപ നിലവാരത്തിലാണുള്ളത്. 1999-ല്‍ നിന്നും ഇതുവരെയായി 50,530 ശതമാനം നേട്ടമാണ് ദീര്‍ഘകാല നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്.
അതായത് 23 വര്‍ഷം മുമ്പ് ഒരു ലക്ഷം രൂപയ്ക്ക് പ്രാജ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ വാങ്ങിയിരുന്നെങ്കില്‍ ഇന്നതിന്റെ മൂല്യം 5.06 കോടിയായി വളരുമായിരുന്നു. നിലവില്‍ പ്രധാനപ്പെട്ട ഹ്രസ്വകാല, ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളിലാണ് പ്രാജ് ഇന്‍ഡസ്ട്രീസ് ഓഹരി തുടരുന്നത്. ബുള്ളിഷ് സൂചനയാണിത്.
സാമ്പത്തികം
ജൂണ്‍ പാദത്തില്‍ പ്രാജ് ഇന്‍ഡസ്ട്രീസ് കരസ്ഥമാക്കിയ വരുമാനം 729 കോടിയാണ്. വാര്‍ഷികാടിസ്ഥാനത്തില്‍ 89 ശതമാനം വര്‍ധനയാണിത്. ഈ കാലയളവില്‍ കമ്പനിയുടെ അറ്റാദായം 41 കോടിയാണ്. മുന്‍ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 86 ശതമാനം നേട്ടമാണിത്. അതേസമയം പയട്രോസ്ക്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ പ്രാജ് ഇന്‍ഡസ്ട്രീസിനെ വിലയിരുത്തിയാല്‍ സാമ്പത്തിക സ്ഥിതി ശരാശരി (Piotroski Score: 5) നിലവാരത്തിലാണുള്ളത്. കഴിഞ്ഞ 3 വര്‍ഷത്തിനിടെ കമ്പനിയുടെ വരുമാനത്തില്‍ 26 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 34.7 ശതമാനവും അറ്റാദായത്തില്‍ 30.1 ശതമാനം വീതം വളര്‍ച്ചയും കൈവരിച്ചു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്



Click it and Unblock the Notifications